ഹർഭജൻ സിം​ഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിം​ഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2011 ഏകദിന ലോകകപ്പും 2007 ടി20 ലോകകപ്പും നേടിയ ടീമം​ഗമാണ് ഹർഭജൻ സിം​ഗ്. ടെസ്റ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഹര്‍ഭജന്‍ തന്നെയാണ് അറിയിച്ചത്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.’ ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *