Flash News

‘​ഗുരുതര രോ​ഗലക്ഷണം ആർക്കുമില്ല’; കൊവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിപ്പ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്ക പട്ടികയിലുള്ളവർക്ക് ​ഗുരുതര രോ​ഗലക്ഷണമില്ലെന്നും കൊവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അധികമായി ജീവനക്കാരെ നിയമിക്കും. നിപ വാർഡിൽ വിദ​ഗ്ധ ഡോക്ടർമാരെയും നിയമിക്കും. എല്ലാ ജില്ലയിലും ജാ​ഗ്രതവേണം. നിലവിൽ സമ്പർക്കപട്ടികയിലുള്ളത് 257 പേരാണ് ഉള്ളത്.

Comments: 0

Your email address will not be published. Required fields are marked with *