Flash News
റിലീസിന് മുൻപ് 100 കോടി ക്ലബ്ബില്‍!

റിലീസിന് മുൻപ് 100 കോടി ക്ലബ്ബില്‍!

കമൽ ഹാസൻ,വിജയ് സേതുപതി,ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുൻപേ 100 കോടി ക്ലബ്ബില്‍ എത്തിച്ചു. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് വിക്രം. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.ഇപ്പോളിതാ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറാണ് വിക്രമിന്റെ അവകാശം ഏറ്റെടുത്തിരിക്കുന്നത്. 100 കോടിയ്ക്കാണ് ഹോട്ട്സ്റ്റാർ വിക്രം അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ അഞ്ചു ഭാഷകളിലെയും സാറ്റ് ലൈറ്റ് അവകാശവും ഡിസ്‌നിയ്ക്കാണ്. അതുകൊണ്ട് തന്നെ റിലീസിന് മുൻപേ 200 കോടി ക്ലബ്ബിൽ എത്തിച്ച ചിത്രമെന്ന ക്രെഡിറ്റും ചിത്രം നേടി.വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം.രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *