14 ദിവസം ബാറ്ററി ലൈഫ്; എച്ച്പി ക്രോംബുക്ക് എത്തി,അമ്പോ ഇത് വേറെ ലെവൽ !

പതിനാല് ദിവസം തുടർച്ചയായി നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയുന്ന ഒരു ക്രോംബുക്ക് എല്ലാവരുടെയും ഒരു സ്വപ്നമല്ലേ? എങ്കിൽ ഇതാ ആ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. എച്ച്പി ക്രോംബുക്ക് x360 14a ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാൻ ഒരുങ്ങുകയാണ്. സ്കൂൾ വിദ്യാർത്ഥികളെയും ജോലിക്കാരെയും ഉന്നം വച്ചുകൊണ്ടാണ് ഇത്തരത്തിൽ പ്രത്യേകതയുള്ള എച്ച്പി ക്രോംബുക്ക് x360 14a കമ്പനി അവതരിപ്പിച്ചത്. പതിനാല് ഇഞ്ചിന്റെ എച്ച് ഡി ഡിസ്‌പ്ലൈആണ് എച്ച്പി ക്രോംബുക്ക് x360 14a പ്രധാന സവിശേഷതകളിൽ ഒന്ന്. ഇത് ലാപ്‌ടോപ്പായും ടാബ് ലെറ്റായും നമുക്ക് ഉപയോഗിക്കാൻ സാധിക്കും. ഓൺലൈൻ ആയും ഓഫ്ലൈനായും നമുക്ക് ഇത് വാങ്ങാവുന്നതാണ്. 29,999 രൂപയാണ് നിലവിലെ വില.

intel celeron N4120 പ്രൊസസറാണ് ക്രോംബുക്കിന് എച്ച്പി നല്‍കിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി eMMC സ്‌റ്റോറേജും ലഭിക്കും. ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ വണ്ണിന്റെ 100 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ഉപയോഗിക്കാം.വൈ-ഫൈ 5, ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് ക്രോംബുക്കിന് നല്‍കിയിരിക്കുന്നത്‌. 88-ഡിഗ്രി ആംഗിള്‍ ലഭിക്കുന്ന എച്ച്ഡി ക്യാമറയും ക്രോംബുക്കിന് എച്ച്പി നല്‍കിയിട്ടുണ്ട്.1.49 കി.ഗ്രാമാണ് ക്രോംബുക്കിന്റെ ഭാരം.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *