1450 രൂപയുടെ സ്ഥാനത്ത് 7000 കോടി ; നിമിഷനേരംകൊണ്ട് കോടീശ്വരിയായി ഒരു വനിത

ഒട്ടും പ്രതീക്ഷിക്കാതെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നോ ബാഗിൽ നിന്നോ ഒരു 100 രൂപ കിട്ടിയാൽ തന്നെ നമുക്ക് ആഘോഷമാണ്. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നാം അറിയാതെ കോടികൾ വന്നാൽ എന്താകും നമ്മുടെ പ്രതികരണം? ഞെട്ടി തരിച്ചു പോകും അല്ലെ.. അത്തരം ഒരു വാർത്തയാണ് ഫ്ലോറിഡയിൽ നിന്ന് വരുന്നത്.

20 ഡോളർ അതായത് ഏകദേശം 1450 രൂപ ബാങ്ക് ബാലൻസ് ഉള്ള അക്കൗണ്ടിൽ അക്കൗണ്ട് ഉടമ അറിയാതെ 7435 കോടി രൂപയാണ് വന്നത്. എടിഎം പരിശോധിച്ചപ്പോൾ കണ്ട തുക ജൂലിയയെ അത്ഭുതപെടുത്തി . ആദ്യം തനിക്ക് ലോട്ടറി അടിച്ചതാണോ എന്ന് സംശയീച്ചെങ്കിലും പിന്നീടാണ് ബാങ്കിനു വന്ന അബദ്ധം ആണെന്ന് മനസ്സിലായത്.

എന്നാൽ അറിയാതെ വന്ന പണം സ്വന്തമാക്കാൻ ശ്രമിക്കാതെ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്താനാണ് ജൂലിയ ശ്രമിക്കുന്നത്. വിവരം അറിയിച്ചു കൊണ്ട് ബാങ്കിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഇത് വരെ ഉണ്ടായില്ല എന്നാണ് ഇവർ പറയുന്നത്. മാത്രമല്ല അറിയാതെ വന്ന ഈ നിക്ഷേപത്തോടെ അമേരിക്കയിലെ 615ആമത് ധനികയായി മാറുകയാണ് ജൂലിയ. എന്നാൽ എത്രയും പെട്ടന്ന് തന്നെ യഥാർത്ഥ ഉടമയെ കണ്ടു പിടിച്ചു പണം തിരികെ നൽകുമെന്നാണ് ഇവർ അറിയിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *