16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു; യോഗിക്കെതിരെ പ്രിയങ്ക ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച യു.പിയിൽ തൊഴിൽ, വിദ്യാഭ്യാസ വിഷയങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ചർച്ച ഉയർത്തിക്കൊണ്ടുവരിക എന്ന അജണ്ടയിൽ ഉറച്ചുനിൽക്കാൻ പ്രിയങ്ക യുവാക്കളോട് ആഹ്വാനം ചെയ്തു. അഞ്ച് വർഷത്തിനിടെ യു.പിയിൽ 16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും നാല് കോടി ആളുകൾ ജോലിയിൽ പ്രതീക്ഷ കൈവിട്ടെന്നും മാധ്യമ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ വിഷയം സംസാരിക്കാനോ, ട്വീറ്റ് ചെയ്യാനോ യോഗി തയ്യാറായിട്ടില്ലെന്നും, കാരണം മറ നീങ്ങിയാൽ രഹസ്യം വെളിപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.