നാല് കിലോ ചായപ്പൊടിക്ക് വില 16,400 രൂപ…!

രുചിയുടെ കാര്യത്തില്‍ മാത്രമല്ല, വിലയുടെ കാര്യത്തിലും കേമന്‍മാരായ ചായപ്പൊടികളുണ്ട്. ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലുള്ള ഒരു ചായപ്പൊടിയുടെ വിശേഷമാണ് ; നാല് കിലോയ്ക്ക് 16,400 രൂപയുള്ള ചായപ്പൊടിയുടെ വിശേഷങ്ങള്‍.

സില്‍വര്‍ നീഡില്‍ വൈറ്റ് ടീ എന്ന ചായപ്പൊടിയാണ് ഇത്രയധികം തുകയ്ക്ക് ലേലത്തില്‍ പോയത്. തമിഴ്‌നാട്ടിലെ കൂനൂരിലുള്ള ഒരു സ്വകാര്യ ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ചതാണ് ഈ ചായപ്പൊടി. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും അധികം വില നേടിയ ചായപ്പൊടിയും സില്‍വര്‍ നീഡില്‍ വൈറ്റ് ടീ ആണ്.

മഞ്ഞ് പറ്റിപ്പിടിച്ചിരിക്കുന്ന തേയിലകള്‍ സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പ് പറിച്ചെടുത്ത് അവയില്‍ നിന്നും ഉത്പാദിപ്പിച്ചതാണ് ഈ ചായപ്പൊടി. പ്രത്യേക താപനിലയിലാണ് ഇവയുടെ സംസ്‌കരണവും. പത്ത് ഏക്കര്‍ തേയില തോട്ടത്തില്‍ നിന്നും മഞ്ഞ് പറ്റിയിട്ടുള്ള അഞ്ച് കിലോ തേയിലയാണ് പൊതുവേ ലഭിക്കാറുള്ളത്. ഇത് സംസ്‌കരിച്ച് ചായപ്പൊടിയായി വരുമ്പോള്‍ ഒരു കിലോ മാത്രമാണ് ഉണ്ടാവുക.

Comments: 0

Your email address will not be published. Required fields are marked with *