1913ല്‍ കുപ്പിയില്‍ അയച്ച സന്ദേശം കണ്ടെത്തി

മിഷിഗന്‍ സെൻട്രൽ ഡിപ്പോയിൽ ജോലി ചെയ്യുകയായിരുന്ന ലൂക്കാസ് നീൽസണും ലിയോ കിംബ്ലും കണ്ടെത്തിയ കുപ്പിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന കമ്പനിയായ ഹോമ്രിക്കിലെ തൊഴിലാളിയായ നീൽസൺ ഡെട്രോയിറ്റ് റെയിൽവേ സ്റ്റേഷനിലെ 25 അടിയോളം നീളമുള്ള ഒരു പ്ലാസ്റ്റർ നീക്കം ചെയ്യുന്നതിനിടയിലാണ് ഗ്ലാസ് കുപ്പിയും സന്ദേശവും കണ്ടെത്തിയത്. സ്ട്രോ ബോഹെമിയൻ ബിയർ കുപ്പിയുടെ ലേബലുള്ള പ്രസ്തുത കുപ്പിക്ക് 100 വർഷത്തിലേറെ പഴക്കമുണ്ട്.
ഫോർഡിന്റെ 740 മില്യൺ പദ്ധതി പ്രകാരം
ചരിത്രപരമായ ട്രെയിൻ സ്റ്റേഷൻ നവീകരിക്കുന്നതിനിടയിൽ ലഭിച്ച നിരവധി വസ്തുക്കളിലൊന്നാണ് ഈ കുപ്പി.

108 വർഷം പഴക്കമുള്ള കുറിപ്പിന്റെ നിറം മങ്ങിയെങ്കിലും അതിന്റെ പ്രായവും വെള്ളം കയറാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ അത് ഇത്രയും കാലം കേടുകൂടാതെയിരുന്നു എന്നത് ആശ്ചര്യകരമാണ്. ‘ഇതിൽ രണ്ട് തൊഴിലാളികളുടെ പേരുകളും, ചിക്കാഗോ എന്ന സ്ഥലപ്പേരും, ഒരു തീയതിയും ഉണ്ടെന്ന് കണ്ടപ്പോള്‍ ഞാൻ അതിശയപ്പെട്ടു’ തൊഴിലാളിയായ നീൽ‌സൺ പറഞ്ഞു.

ജോൺ സ്ട്രോ മൂന്നാമൻ കുപ്പിയും കുറിപ്പും കാണാൻ എത്തിയിരുന്നു. 1850ൽ അദ്ദേഹത്തിന്റെ കുടുംബം സ്ഥാപിച്ചതാണ് സ്ട്രോ ബ്രുവറി കമ്പനി.
സ്ട്രോയുടെ ലേബലൊട്ടിച്ചതാണ് കണ്ടെത്തിയ കുപ്പി. ഡെട്രോയിറ്റ് ടു ചിക്കാഗോ എന്ന് ലേബൽ ചെയ്തിട്ടുള്ള രണ്ട് ടിക്കറ്റുകളും ഡെട്രോയിറ്റ് ടു യങ്സ്റ്റൺ എന്നെഴുതിയ ഒരു ടിക്കറ്റും അടങ്ങിയ ഒരു പെട്ടിയും കുപ്പിയ്ക്കൊപ്പം ഉണ്ടായിരുന്നു. നശീകരണ അവസ്ഥയിലെത്തിയ രണ്ട് പുരുഷ ഷൂസുകളും, 1940 ൽ നിന്നുള്ള ഒരു ജോഡി സ്ത്രീകളുടെ ഷൂസും, 1915 ൽ നിന്നുള്ള കുട്ടികളുടെ ഷൂവും കണ്ടെത്തിയ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

Comments: 0

Your email address will not be published. Required fields are marked with *