2000 രൂപവാങ്ങി 500ന്റെ രസീത് കൊടുത്തു: പൊലീസിനെതിരെ പരാതി

വീടിന് സമീപമുള്ള ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. ശ്രീകാര്യം പൊലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി ഉന്നയിച്ചത്. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നൽകിയതായി പരാതി.

എന്നാൽ എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സമ്പൂർണ്ണലോക്ക്ഡൗൺ ദിനത്തിൽ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു.

19കാരനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച്‌ പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ലെന്ന് നവീൻ പ്രതികരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *