‘2017 മുതല്‍ ഞാന്‍ ഗര്‍ഭിണി ആണ്‌. ആ കുഞ്ഞ് ഇതുവരെ പുറത്തു വന്നിട്ടില്ല’ : സമാന്ത അകിനേനി

തെന്നിന്ത്യയുടെ പ്രിയ നടിയാണ് സമാന്ത അകിനേനി. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്നോട് ഗർഭിണായാണോയെന്ന് ചോദിച്ച ആരാധകന് താരം നൽകിയ മറുപടി ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നാണ് ആരാധകൻ ചോദിച്ചത്. ‘ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, എന്നാൽ ആ കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെ’ന്നാണ്  താരം പറഞ്ഞത്. 2017ല്‍ ആണ് സമാന്തയും നടന്‍ നാഗചൈതന്യയും തമ്മിൽ വിവാഹിതരായത്.

തന്‍റെ കൈതണ്ടയിലെ ടാറ്റൂവിനെ കുറിച്ച് ചോദിച്ച ആരാധകനും രസകരമായ മറുപടി താരം നൽകിയിരുന്നു. നിങ്ങളുടെ സ്വന്തം യാഥാർത്ഥ്യം നിങ്ങൾ തന്നെ സൃഷ്ടിക്കുകയെന്നതാണ് ടാറ്റൂ അര്‍ത്ഥമാക്കുന്നതെന്നും ഇത് തനിക്കും ഭർത്താവിനും ഏറെ പ്രത്യേകമാണെന്നും താരം പറയുകയുണ്ടായി. മാത്രമല്ല തന്‍റെ ഉയരത്തെ കുറിച്ചും ഭാരത്തെകുറിച്ചുമുള്ള ചോദ്യങ്ങളും നടി ചിരിച്ചുകൊണ്ടാണ് നേരിടാറുള്ളത്‌.

Comments: 0

Your email address will not be published. Required fields are marked with *