Flash News
Archive

Month: October 2021

‘ജോക്കർ’ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ വച്ചു; നിരവധി പേർക്ക് പരുക്ക്

ടോക്യോയിൽ ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയ്‌നിന്ന് തീ വച്ചു. 17 പേർക്ക് പരുക്കേറ്റു. 24 കാരനായ യുവാവാണ് ട്രെയിനിന് തീ വച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ടോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം. ജോക്കർ വേഷത്തിൽ യുവാവ് ട്രെയ്‌നിൽ കയറുകയും അറുപതുകാരനായ വ്യക്തിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയ…

ആത്മഹത്യകൾ കുറയ്ക്കുക ലക്ഷ്യം; ‘കാൾ കൂൾ’ പദ്ധതിക്ക് തുടക്കം

സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആത്മഹത്യകൾ കുറയ്ക്കുന്നതിന് വേണ്ടി, ആത്മഹത്യ പ്രവണതയുള്ളവർക്ക് ആവശ്യമായ കൗൺസിലിം​ഗ് നൽകുന്നതിന് വേണ്ടി ആരംഭിച്ച കാൾ കൂൾ പദ്ധതിക്ക് തുടക്കമായി. ഒളിംമ്പ്യൻ ചന്ദ്രശേഖർ മേനോൻ ട്രസ്റ്റിന്റെ സഹായത്തോടെയാണ് സൗജന്യ ടെലഫോൺ കൗൺസിലിം​ഗ് സേവനമായ കാൾ കൂൾ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആത്മഹത്യ പ്രവണത ഉള്ള ഒരാൾക്ക് ഫോൺ വിളിച്ചാൽ സംസാരിക്കാൻ ഒരാളെ കിട്ടുകയെന്നത്…

കേരളത്തിൽ ഉണ്ടാകുന്നത് കാലാവസ്ഥ അടിയന്തരാവസ്ഥ; പരിസ്ഥിതി ശാസ്ത്രജ്ഞൻ മുരളി തുമ്മാരക്കുടി

കേരളത്തിൽ ഇപ്പോൾ ഉള്ളത് കാലാവസ്ഥ വ്യതിയാനമല്ലെന്നും കാലാവസ്ഥ അടിയന്തരാവസ്ഥയാണെന്നും പ്രമുഖ രാജ്യാന്തര പരിസ്ഥിതി ശാസ്ത്രജ്ഞൻ മുരളി തുമ്മാരക്കുടി പറഞ്ഞു. കേരള പ്രൊഫെഷണൽസ് ഫ്രണ്ട് ന്റെ ആഭിമുഖ്യത്തിൽ പ്രളയാനന്തര കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. കാലാവസ്ഥ വ്യതിയാനം എന്ന അസ്ഥയൊക്കെ കേരളത്തിൽ മാറി. നിലവിൽ ഉള്ളത് കാലാവസ്ഥ അടിയന്തരാവസ്ഥയാണ്. ആ സാഹചര്യത്തിൽ…

സ്കൂൾ തുറക്കൽ; വിദ്യാർഥികൾക്ക് ആശംസകളുമായി മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

ഒന്നര വർഷത്തിനു ശേഷം വീണ്ടും സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആശംസകളുമായി മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സ്കൂൾ വെക്കേഷന് ശേഷം ജൂൺ ആദ്യം സ്കൂളിൽ വരുന്നത് പോലെയല്ല ഇപ്പോൾ കുട്ടികൾ എത്തുന്നതെന്നും. നീണ്ട കാലയളവിലെ അക്കാദമിക് വിടവ്, മഹാമാരി സൃഷ്ടിച്ച ശാരീരികവും മാനസികവുമായ വെല്ലുവിളികൾ, ഇപ്പോഴും നിലനിൽക്കുന്ന കൊവിഡ് ഭീഷണി, അച്ഛനമ്മമാരുടെ ഭയാശങ്കകൾ,…

പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ മന്ത്രി മുഹമ്മദ്​ റിയാസിന്‍റെ മിന്നൽ പരിശോധന

തിരുവനന്തപുരം തൈക്കാട്‌ പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസിൽ പെതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ മിന്നൽ സന്ദർശനം നടത്തി. റസ്റ്റ്‌ ഹൗസുകളിലെ മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്‌ സൗകര്യം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെയാണ്‌ മന്ത്രിയുടെ സന്ദർശനം. അടുക്കളയും ചുറ്റുപാടും വൃത്തിഹീനമായി കിടക്കുന്നതിൽ മാനേജർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. സർക്കാർ നിർദേശങ്ങൾ…

തോല്‍ക്കുന്നവര്‍ പുറത്ത്; നിർണായകമായി ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം 

ജീവന്മരണ പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും, ഒരു മത്സരമേ തോറ്റുള്ളൂവെങ്കിലും ഈ ലോകകപ്പില്‍ ഇനിയും പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും വിനയായത്. അതുകൊണ്ട് തന്നെ ഇന്ന് ദുബൈയില്‍ നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നുണ്ടാകില്ല. ടൂര്‍ണമെന്‍റ് ഫേ​വ​റൈ​റ്റു​ക​ളാ​യി വ​ന്ന് സെ​മി കാ​ണാ​തെ ഇ​ന്ത്യ…

പ്രീമിയർ ലീഗ്; വമ്പൻ ടീമുകൾക്ക് ജയം

പ്രീമിയർ ലീഗിൽ വമ്പൻ ടീമുകളായ മാഞ്ചസ്റ്ററിനും ആഴ്സണലിനും ജയം. ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ലിവർപൂളിനോട് ഏറ്റ വലിയ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പതനമായിരുന്നു. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേറ്റത് ഇന്നലെ ലണ്ടണിൽ കരുത്തരായ സ്പർസിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് വീഴ്ത്തിയാണ്. 3-0ത്തിനാണ് ജയം. ഗോൾകീപ്പർ…

ടി-20 ലോകകപ്പ്; ഓസീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

ഓസ്‌ട്രേലിയെക്കെതിരെ ഇംഗ്ലണ്ടിനു മിന്നും ജയം. 126 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റും 8.2 ഓവറും ശേഷിക്കെ വിജയം കണ്ടു. തകർത്തടിച്ച ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 32 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 71 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചുകൂട്ടിയത്. ഓസീസിനെ ചുരുങ്ങിയ സ്‌കോറിൽ ഒതുക്കിയതും ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കി….

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സിഎംഡിയുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയം

കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഎംഡിയുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയം. ഇനി നവംബർ മൂന്നിന് തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തും. കെഎസ്ആർടി സി ശമ്പള പരിഷ്കരണം വൈകുന്നത്തിൽ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചാം തീയതി കെഎസ്ആർടി സി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശമ്പള…

പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി അമരീന്ദർ സിംഗ്

പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി അമരീന്ദർ സിംഗ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെ കടന്നാക്രമിക്കുന്നതിനൊപ്പം ബിജെപിയോട് സഹകരിക്കുമെന്നുമായിരുന്നു അമരീന്ദർ സിംഗിന്റെ പ്രതികരണം. പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള തീരുമാനം ഉറച്ചതാണ് എന്നും പാർട്ടിയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം വൃക്തമാക്കിയിരുന്നു. പഞ്ചാബിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിനേയും കോൺഗ്രസിനേയും കടന്നാക്രമിക്കുന്നത് തുടരുകയാണ് ക്യാപ്റ്റൻ…

ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍; രാജി സ്വീകരിച്ചിട്ടില്ലെന്ന് ഫിയോക്ക് പ്രസിഡന്റ്

ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ ആണെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും അതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കല്ല എന്ന് യോഗം ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടന ചെയര്‍മാന്‍ ദിലീപിന് നല്‍കിയ വ്യക്തിപരമായ കത്തായാണ് അദ്ദേഹത്തിന്റെ കത്ത് വിലയിരുത്തപ്പെടുന്നത്. യോഗത്തിന്റെ അധ്യക്ഷനായ തനിക്ക് ആരുടെയും രാജി ലഭിച്ചിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ‘ആന്റണി പെരുമ്പാവൂര്‍…

ബിനീഷ് കോടിയേരി ജയിലില്‍ മോചിതനായി

കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ മോചിതനായി. കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനെ തുടർന്ന് ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്…

മാർപ്പാപ്പയെ ക്ഷണിച്ച് പ്രധാനമന്ത്രി; നടപടി സ്വാഗതം ചെയ്ത് യാക്കോബായ സഭ

മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതം ചെയ്ത് യാക്കോബായ സഭ. മതങ്ങൾക്കിടയിലെ സൗഹൃദത്തിന് മാർപ്പാപ്പയുടെ സന്ദർശനം കരുത്തുപകരുമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് 24 നോട് പറഞ്ഞു. മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. അപ്പോസ്തലിക്ക് കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ ചരിത്ര നിമിഷമാണ് ഇന്ന് പിറന്നത്. പേപ്പൽ ലൈബ്രറിയിൽ ഇരുപത്…

വെള്ളപ്പൊക്കം; കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല

കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഇതിനിടെ സ്‌കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…

ടി-20 ലോകകപ്പ്: ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് നാല് വിക്കറ്റ് ജയം. 143 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ മറികടന്നു. 13 പന്തിൽ രണ്ട് സിക്‌സറിന്റെ അകമ്പടിയോടെ 23 റൺസ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കക്ക് കൈവിട്ടു പോകുമായിരുന്ന കളി വിജയത്തിലെത്തിലെത്തിച്ചത്‌. ടെമ്പാ ബവുമയുടെ ബാറ്റിങ് മികവും ജയം എളുപ്പമാക്കി…

കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് പാക് ക്യാപ്റ്റൻ

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് ടൂർണമെന്റിൽ ഉടനീളം കാഴ്ചവെക്കുന്നത്. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെ അദ്ദേഹം തന്റെ പുതിയൊരു നേട്ടം കൂടി കരസ്ഥമാക്കി. ടി 20 ക്രിക്കറ്റിൽ വേഗത്തിൽ ആയിരം റൺസ് തികക്കുന്ന ക്യാപ്റ്റനെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് ഇന്നലെ…

ഉത്തർപ്രദേശിൽ ബിഎസ്പിക്കും ബിജെപിക്കും തിരിച്ചടി; 7 എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

ഉത്തർ പ്രദേശിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി വെച്ച് അഖിലേഷ് യാദവിൻ്റെ നീക്കം. ആറ് ബി എസ് പി എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. അമിത് ഷായുടെ യുപി സന്ദർശനത്തിന് പിന്നാലെ ആണ് സീതാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ പാർട്ടി വിട്ടത്.മായാവതിയുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് ഇടയിലാണ് ആറ് എംഎൽഎമാർ പാർട്ടി…

സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങി ശോഭനാ ജോര്‍ജ്; മെമ്പര്‍ഷിപ്പിനായി അപേക്ഷ നൽകി

സിപിഎം അംഗത്വമെടുക്കാൻ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സനായിരുന്ന ശോഭനാ ജോർജ് തീരുമാനിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ശോഭനാ ജോർജ് അപേക്ഷ നൽകി. കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹത്തിനിടെയാണ് ശോഭനാ ജോർജിന്‍റെ നീക്കം. അടുത്ത കാലത്ത് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയിരുന്നു. പിന്നാലെ ശോഭനാ ജോര്‍ജും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിലേക്കില്ലെന്നാണ് ശോഭനാ…

സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്: കൊല്ലവും തൃശ്ശൂരും ജേതാക്കൽ

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന 26 മത് കേരള സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടിയുടെ വിഭാഗത്തിൽ കൊല്ലവും പെൺകുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂരും ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ കൊല്ലം തിരുവനന്തപുരത്തെ 10-1ന് പരാജയപ്പെടുത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തെ 4-3ന് പരാജയപ്പെടുത്തിയാണ് തൃശ്ശൂർ ജേതാക്കളായത്. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ എറണാകുളം മലപ്പുറത്തെ 8-1ന്…

കക്കി-ആനത്തോട് ഡാം തുറന്നു; പമ്പയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടും മൂന്നും ഷട്ടറുകള്‍ 30 സെന്റിമീറ്റർ ആണ് ഉയര്‍ത്തിയത്. സെക്കൻ്റിൽ 50 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പമ്പാ നദിയുടെയും കക്കട്ടാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

പുതിയ ഡാം തന്നെ സര്‍ക്കാര്‍ ലക്ഷ്യം; നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു: മന്ത്രി കെ രാജന്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെത്തി ഡാം, മാറ്റി പാര്‍പ്പിച്ചവരുടെ ക്യാമ്പുകള്‍, പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്ക…

റിലീസ് ഉത്തരവ് ലഭിച്ചില്ല; ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടർന്നേക്കും

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് പുറത്തിറങ്ങണമെങ്കിൽ റിലീസ് ഉത്തരവ് വൈകിട്ട് 5:30ന് മുൻപ് ജയിലിലെത്തണം. എന്നാൽ ഉത്തരവ് ഇതുവരെ ജയിലിൽ എത്തിയിട്ടില്ല. ജയിൽ ചട്ടങ്ങൾ പ്രകാരം അഞ്ചരയ്ക്ക് ശേഷമാണ് ഉത്തരവ് ബെയിൽ ബോക്സിൽ എത്തുന്നതെങ്കിൽ അടുത്ത ഒരു രാത്രികൂടി ആര്യന് ജയിലിനുള്ളിൽ…

രജനീകാന്തിന്റെ ആരോഗ്യനില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള പ്രക്രിയ പൂർത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ എന്ന പ്രക്രിയ രജനികാന്ത് വിജയകരമായി പൂർത്തിയാക്കി. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാമെന്നും മെഡിക്കൽ ബുള്ളറ്റിനിലൂടെ കാവേരി ഹോസ്പിറ്റൽ…

ഒന്നരക്കോടിയുടെ കുഴൽപ്പണം പിടികൂടി

പാലക്കാട് വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പിടികൂടി. ശബരി എക്‌സ്പ്രസിൽ കടത്താൻ ശ്രമിച്ച ഒരു കോടി 64 ലക്ഷത്തി അമ്പതിനായിരം രൂപയാണ് പിടികൂടിയത്. ഹൈദരാബാദ് സ്വദേശികളായ രണ്ടു പേർ സംഭവത്തിൽ പിടിയിലായി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ആണ് പണം പിടികൂടിയത്.

രണ്ടാം ക്ലാസുകാരനെ തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത

രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്‌റോറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഭക്ഷണം കഴിക്കുന്ന സമയത്ത് വികൃതി കാണിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന്റെ നടപടി. അഹ്‌റോറയിലെ സ്വകാര്യ സ്‌കൂളായ സദ്ഭാവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍ സ്കൂളിലാണ് സംഭവം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും അധ്യാപകന്‍ ഒറ്റക്കയ്യില്‍ കുട്ടിയെ തല…