Flash News
Archive

Day: October 1, 2021

രാഹുൽ വെടിക്കെട്ട്; പഞ്ചാബിന് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മിന്നും ജയം. കൊൽക്കത്ത ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. 55 പന്തിൽ 67 റൺസുമയി നായകൻ രാഹുൽ പഞ്ചാബിനെ മുന്നിൽ നിന്ന് നയിച്ചു. അഗർവാൾ 40 റൺസ് നേടി രാഹുലിന് പിന്തുണ നൽകി. ഷാരൂഖ് ഖാൻ 22 റൺസുമയി പുറത്താകാതെ…

അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ തെളിവെടുപ്പ്

പാലാ സെന്‍റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിതിന മോളെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പിന്നീട് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക്…

വിനൂ മങ്കാദ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം

വിനൂ മങ്കാദ് ട്രോഫിയിൽ തുടർച്ചയായ രണ്ടാം വിജയവുമായി കേരളം. ഉത്തരാഖണ്ഡിനെ ആറു വിക്കറ്റിന് കേരളം തോൽപ്പിച്ചു. 134 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 39 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. കേരളത്തിനായി അഭിഷേക് നായർ 37 റൺസും ഷോൺ റോജർ 22 റൺസുമെടുത്തു. വരുൺ നായർ 14 റൺസെടുത്തപ്പോൾ രോഹൻ നായർ 19…

ഖത്തര്‍ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ

ഖത്തര്‍ നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് നാളെ. രാജ്യത്തെ മൊത്തം 30 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഖത്തറിന്‍റെ ചരിത്രത്തിലാദ്യമായാണ് ശൂറാ കൗൺസിൽ ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തെരെഞ്ഞടുപ്പിനാണ് നാളെ ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ നടക്കുന്ന പ്രഥമ വോട്ടെടുപ്പ് നാളെ…

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് നടി കങ്കണ

ബോളിവുഡ് നടി കങ്കണാ റണാവത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. കങ്കണയെ യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചു. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശിച്ചു. രാമചന്ദ്രനെപ്പോലെയുള്ള സന്ന്യാസി രാജാവ് നീണാള്‍ വാഴട്ടെയെന്നും എല്ലാ ആശംസകളും…

യുജിസി നെറ്റ് പരീക്ഷ: പുതിയ സമയക്രമം പ്രഖ്യാപിച്ചു

കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ നീട്ടിവെച്ചു. ഡിസംബർ 2020-ജൂൺ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബർ 17 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഒക്ടോബർ 6-8, 17-18 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം. ഈ സമയത്ത് മറ്റുചില പരീക്ഷകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ…

ഇന്ധന വിലവർധനവിന് “ഒരാളാണ് ഉത്തരവാദി”: രാഹുൽ ഗാന്ധി

ഇന്ധന വിലവർധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കാതെ വിമർശിച്ച് രാഹുൽ ഗാന്ധി. എല്ലാവിധ തെറ്റായ റെക്കോഡുകൾ മറികടക്കുന്നതിൽ ഉത്തരവാദി ഒരാളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ പെട്രോൾ, ഡീസൽ എന്നിവയുടെ വില പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് രാഹുലിൻ്റെ പരാമർശം. ” റെക്കോർഡുകൾ മറികടക്കുന്ന നാണയപ്പെരുപ്പത്തിന് കാരണം പെട്രോൾ വില വർധനയാണ്. റെക്കോർഡുകൾ മറികടക്കുന്ന പെട്രോൾ വിലകൾക്ക്…

കോഴിക്കോട് ബീച്ചിൽ സന്ദർശകരെ അനുവദിക്കും

കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെ മുതല്‍ നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയ ബീച്ച് മാസങ്ങൾക്കുമുൻപ് തുറന്നുകൊടുത്തിരുന്നു. എന്നാൽ, രണ്ടാം വ്യാപനത്തിനു പിറകെ ആറു മാസം മുൻപ് ബീച്ചിൽ വീണ്ടും പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. നിലവിൽ ജില്ലയിലടക്കം…

തകര്‍ത്തടിച്ച് വെങ്കിടേഷ്; പഞ്ചാബിന് 166 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 49 പന്തില്‍ 67 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ത്രിപാഠി 26 പന്തില്‍ 34 റൺസും…

ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാടെന്ന് അനിത

മോന്‍സണ്‍ മാവുങ്കലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായിലിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് അനിതയുടെ വെളിപ്പെടുത്തല്‍. 25 കോടിയുടെ ഇടപാടുകളാണ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ നടത്തിയതെന്നും അത് അന്വേഷിക്കണമെന്നും അനിത വെളിപ്പെടുത്തി. ”രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ…

‘പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കണം’; പോരാട്ടം തുടർന്ന് അഫ്ഗാൻ വനിതകള്‍

അഫ്ഗാനില്‍ സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതകളുടെ പ്രതിഷേധം. പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ താലിബാൻ പരിഹാരം കാണണമെന്ന് അധ്യാപകരും ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. താലിബാന്‍ സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് വനിതകള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍…

ശസ്ത്രക്രിയയ്ക്കിടെ കരഞ്ഞതിനും ബില്ലടിച്ച് ആശുപത്രി

ശസ്ത്രക്രിയയ്ക്കിടെ ഒന്നു കരഞ്ഞുപോയതിന് ബില്ലടിച്ച് ആശുപത്രി. ഈ ​ബില്ലാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. യുഎസിലെ ആശുപത്രിയാണ് ഇത്തരമൊരു ബില്ലടിച്ചത്. മറുക് മാറ്റൽ സര്‍ജറിയ്ക്കിടെയാണ് വേദന കൊണ്ട് യുവതി കരഞ്ഞത്. ഒടുവിൽ ബില്ല് വന്നപ്പോൾ‌ കരഞ്ഞതിനും പണം അടയ്ക്കേണ്ട ഗതികേടിലായി.തന്‍റെ പക്കല്‍ നിന്നും പണം ഈടാക്കിയെന്ന് യുവതി ട്വീറ്റിലൂടെ ആരോപിക്കുന്നു. യുവതിയുടെ പോസ്റ്റിനു താഴെ പലരും അമേരിക്കന്‍…

മഅ്ദനിയുടെ ഹര്‍ജി തള്ളിയ കോടതി വിധി അനീതി: പി.ഡി.പി

അബ്ദുൽ നാസർ മഅ്ദനി തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രിം കോടതി വിധി വസ്തുതകള്‍ മനസ്സിലാക്കാതെയും കര്‍ണാടക സര്‍ക്കാരിന്റെ അസത്യങ്ങള്‍ നിറഞ്ഞ വാദങ്ങളെ മുഖവിലക്കെടുത്തുള്ളതുമാണെന്നും പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. 2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗലൂരുവില്‍ കഴിയുന്ന അബ്ദുൽ നാസർ…

കനയ്യ മറ്റൊരു സിദ്ദു; അയാൾ കോൺഗ്രസിനെ തകർക്കും: ആർ.ജെ.ഡി

കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബിഹാറിലെ മുഖ്യപ്രതിപക്ഷമായ ആർ.ജെ.ഡി. കനയ്യ കോൺഗ്രസിനെ തകർക്കുന്ന നവജ്യോത് സിങ് സിദ്ദുവിനെ പോലെയാണെന്നും ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. കോൺഗ്രസിനെ മുങ്ങുന്ന കപ്പലെന്ന് വിശേഷിപ്പിച്ച അദ്ദേഹം കനയ്യ കുമാർ പാർട്ടിയിലെത്തിയത് വലിയ മാറ്റമൊന്നുമുണ്ടാക്കില്ലെന്നും അഭിപ്രായപ്പെട്ടു. “അദ്ദേഹം പാർട്ടിയെ കൂടുതൽ തകർക്കുന്ന മറ്റൊരു നവജ്യോത് സിങ് സിദ്ദുവിനെ പോലെയാണ്….

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവം; അമ്മ അറസ്റ്റിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുട്ടിയെ കൊന്ന സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി സ്വദേശിനിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. കുട്ടിയെ കൊന്നതാണെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിരുന്നു. മാനസിക പ്രശ്‌നം ഉണ്ടായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെ മാനസിക രോഗവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

ആസ്റ്റര്‍ മെഡ്‌സിറ്റിയിൽ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉദ്ഘാടനം ചെയ്തു

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമയബന്ധിതമായി രോഗനിര്‍ണയവും നല്ല ചികിത്സയും ലഭ്യമാക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ…

പഞ്ചാബും കൊൽക്കത്തയും നേർക്കുനേർ; ഇരുടീമുകളിലും മാറ്റം

ഐപിഎൽ 2021ലെ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിങ്. ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ലോക്കിക്ക് പകരം സീഫെർട്ടിനെയും, സന്ദീപ് വാര്യർക്ക് പകരം ശിവം മാവിയെയും കൊൽക്കത്ത ടീമിൽ ഉൾപ്പെടുത്തി. പഞ്ചാബ് മൻദീപിന് പകരം മയങ്കിനെയും ഹർപ്രീത് ബ്രാറിന് പകരം ഷാരൂഖ് ഖാനെയും ടീമിലെത്തിച്ചു. 11 മത്സരങ്ങളിൽ നിന്ന് 10…

പ്ലാസ്റ്റിക്ക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

കണ്ണൂർ ഊരത്തൂരിലെ പ്ലാസ്റ്റിക്ക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവം നടക്കുമ്പോൾ കെട്ടിടത്തിൽ ആളുകൾ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്.

രണ്ടാം ദിവസവും മഴ വില്ലൻ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ വനിതകളുടെ പിങ്ക് ബോൾ ടെസ്റ്റിൽ രണ്ടാം ദിവസവും മഴ വില്ലനായി. മഴ മൂലം ഇന്ന് 57 ഓവറുകൾ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സോടെ ദീപ്തി ശര്‍മയും റണ്ണൊന്നുമെടുക്കാതെ ടാനിയ ഭാട്ടിയയും ക്രീസില്‍. 127 റണ്‍സ് നേടിയ സ്മൃതി…

നിതിന മോൾ അമ്മയോട് ഫോണിൽ തിരക്കിയത് രോ​ഗവിവരം; പിന്നാലെ എത്തി മരണ വാർത്ത;ഏക ആശ്രയമായിരുന്ന മകളുടെ വേർപാട് താങ്ങാനാകാതെ അമ്മ

പാലാ സെന്റ് തോമസ് കോളേജിൽ നിതിനമോൾ കൊലക്കത്തിക്ക് ഇരയായപ്പോൾ ഒറ്റയ്ക്ക് ആയി പോയത് അമ്മ ബിന്ദുവാണ്. രാവിലെ ഹൃദ്രോഗിയായ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് ബസ്സ് കയറ്റി വിട്ടശേഷമാണ് നിതിന പരീക്ഷയെഴുതാൻ കോളേജിലേക്ക് സ്‌കൂട്ടറിൽ പുറപ്പെട്ടത്. പരീക്ഷ കഴിഞ്ഞിറങ്ങി ആദ്യം വിളിച്ച് അന്വേഷിച്ചതും മാതാവിന്റെ അസുഖത്തെക്കുറിച്ചായിരുന്നു. ഈ സമയം ബിന്ദു മെഡിക്കൽ കോളേജിലായിരുന്നു.അമ്മയുമായി സംസാരിച്ച് നിൽക്കവേയാണ്…

‘ലോകായുക്ത വിധിയെക്കുറിച്ച് ചിലത് പറയാനുണ്ട്’; കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍

ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയുടെ നാള്‍വഴികളെക്കുറിച്ച് തനിക്ക് ചിലത് പറയാനുണ്ടെന്ന് കെടി ജലീല്‍. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കുനേരെയുള്ള ഒളിയമ്പുമായാണ് ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഐസ്ക്രീം പാര്‍ലര്‍ കേസ്, എംജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിയമനം എന്നിവയാണ് പോസ്റ്റില്‍ ജലീല്‍ സൂചിപ്പിച്ചിരിക്കുന്നത്. തന്നെ കേള്‍ക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസില്‍ വിധി പറഞ്ഞതെന്ന് ഫേസ്ബുക്ക്…

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറങ്ങി; യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കി കെ എസ് ആർ ടി സി

കോഴിക്കോട്ടിറങ്ങേണ്ടുന്ന സ്‌പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാനം കാലാവസ്ഥാ പ്രശ്‍നം കാരണം ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിലിറക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കി കെ എസ് ആർ ടി സി. വിമാനത്തിലെത്തിയ പ്രവാസികളെ കോഴിക്കോടെത്തിക്കാൻ വഴി തേടിയ സ്‌പൈസ് ജെറ്റ് എയർ പോർട്ട് മാനേജർ അരുൺ രാവിലെ ഏഴ് മണിക്ക് കെ.എസ്.ആർ.ടി.സി കൊമേർഷ്യൽ എക്സിക്യൂട്ടീവ് ആയ…

ഗാന്ധി ജയന്തി; കെഎസ്ആർടിസിയിലും പൊതു അവധി

ഗാന്ധി ജയന്തി പ്രമാണിച്ച് നാളെ കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാർക്കും ഓഫീസർമാർക്കും പൊതു അവധി പ്രഖ്യാപിച്ചു. പ്രസ്തുത ദിവസം സേവനം അനുഷ്ഠിക്കുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കുന്നതും, അന്നേ ദിവസം ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസത്തേക്ക് നൽകുകയും ചെയ്യും. എന്നാൽ വീക്കിലി ഓഫ് മറ്റൊരു ദിവസത്തിലേക്ക് മാറ്റി അനുവദിക്കില്ലെന്നും കെഎസ്ആർടിസി ചെയർമാൻ ആൻഡ്…

ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ നിർബന്ധമാക്കി ഇന്ത്യ

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ബാധകമാണ്, തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.‌ ഈ മാസം നാലുമുതലാകും പുതുക്കിയ യാത്രാച്ചട്ടം ഇന്ത്യ നടപ്പാക്കുക. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം. ഇന്ത്യയിൽ എത്തിയ വിമാനത്താവളത്തിൽ വച്ചും ആർടിപിസിആർ പരിശോധനയുണ്ടാകും.

വയറിന് മുകളിൽ വസ്ത്രം ഇറുക്കി കെട്ടുകയോ ബെൽറ്റ് ധരിക്കുകയോ ചെയ്യാറുണ്ടോ..? കാത്തിരിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ

വയറ് കുറയാൻ ബെൽറ്റ് ധരിക്കലും, വസ്ത്രം ഇറുക്കി കെട്ടലുമൊക്കെ ശീലമാക്കിയവരാണ് നമ്മൾ. വയർ ഒതുക്കി കാട്ടാനുള്ള ചില സൂത്രപ്പണികളാണ് ഇവ. എന്നാൽ ഇത് പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും വരുത്തി വയ്ക്കുമെന്ന് അറിയാമോ..? ടൈറ്റായി വസ്ത്രം കെട്ടുമ്പോള്‍ വരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂടുതല്‍ മര്‍ദം. മര്‍ദം കൂടുമ്പോള്‍ വയറ്റിലെത്തുന്ന ഭക്ഷണം നേരെ ദഹിയ്ക്കില്ല. സാധാരണ നമ്മുടെ…