Flash News
Archive

Day: October 2, 2021

ഐ.പി.എൽ; ചെന്നൈക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം

ചെന്നൈക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 7 വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. 190 റൺസിൻ്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 64 റൺസ് നേടി പുറത്താാവാതെ നിന്ന ശിവം ദുബെയാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. യശസ്വി ജയ്സ്വാൾ 50 റൺസ് നേടി. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ രണ്ട്…

ജമ്മുകശ്മീരില്‍ മൂന്നിടത്ത് ഭീകരാക്രമണം; ഒരു മരണം

ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. കേര നഗറില്‍ വൈകുന്നേരം അഞ്ചരയോടെ നടന്ന വെടിവയ്പ്പിലാണ് മജീദ് അഹമ്മദ് ഗോജ്രി എന്ന യുവാവ് കൊല്ലപ്പെട്ടത്. ഗ്രനേഡ് പ്രയോഗമടക്കം ഇന്ന് ശ്രീനഗറില്‍ മൂന്ന് തവണയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ശ്രീഗറിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ വീണ്ടും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുഹമ്മദ്…

ഒറ്റച്ചാർജിൽ 300 കിലോമീറ്റർ; അമ്പരപ്പിക്കുന്ന വിലയിൽ കുഞ്ഞൻ ഇലക്ട്രിക് കാർ

രണ്ടര ലക്ഷം മുടക്കിയാൽ ഒറ്റച്ചാർജിൽ 300 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് നാനോകാർ വാങ്ങാം. ചൈനീസ് കാർ നിർമാതാക്കളായ വൂളിങ് ഹോംഗ്ഗാങാണ് കുഞ്ഞൻ ഇലക്ട്രിക് കാർ നിർമിക്കാൻ ഒരുങ്ങുന്നത്. കാർന്യൂസ് ചൈനയാണ് 20,000 യുവാന് അഥവാ രണ്ടര ലക്ഷം രൂപക്ക് ലഭിക്കുന്ന കാർ പുറത്തിറങ്ങുന്ന വിവരം പങ്കുവെച്ചത്. ഈ വിലക്ക് വാഹനം ലഭ്യമാകുകയാണെങ്കിൽ മാരുതി ആൾട്ടോയേക്കാൾ ചുരുങ്ങിയ…

നെറ്റ്ഫ്ലിക്സിനെതിരെ കേസ് കേസുമായി ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനി

ദക്ഷിണകൊറിയന്‍ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സേവനദാതക്കളായ എസ്കെ ബ്രോഡ്ബാന്‍റ് നെറ്റ്ഫ്ലിക്സിനെതിരെ കേസിന് പോകുന്നു. നെറ്റ്ഫ്ലിക്സ് സീരിസ് കാണുവാന്‍ ആളുകള്‍ കൂട്ടത്തോടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് വലിയ ട്രാഫിക്ക് പ്രശ്നം സൃഷ്ടിക്കുന്നു എന്നാണ് അമേരിക്കന്‍ കമ്പനിക്കെതിരെ ദക്ഷിണകൊറിയന്‍ ഇന്‍റര്‍നെറ്റ് കമ്പനിയുടെ പരാതി. അടുത്തിടെ സിയോള്‍ കോടതി ഇന്‍റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് എന്തെങ്കിലും ന്യായമായ പ്രതിഫലം നല്‍കണം എന്ന് പറഞ്ഞതിന്…

തകർപ്പൻ സെഞ്ചുറിയുമായി ഗെയ്ക്‌വാദിന്; ചെന്നൈക്കെതിരെ രാജസ്ഥാന് 190 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടി. പുറത്താവാതെ 101 റൺസ് നേടിയ ഋതുരാജ് ഗെയ്‌ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഇതോടെ സീസണിൽ 500 റൺസ് കടന്ന ഋതുരാജ് ഓറഞ്ച്…

പാകിസ്ഥാന്‍ ഭീകരരുടെ സ്വർഗം; ആശങ്ക പങ്കു വച്ച് അമേരിക്ക

അഫ്​ഗാനിസ്ഥാനിലേതുപോലെ പാകിസ്ഥാനും ഭീകരരുടെ സ്വർ​​ഗമായി തുടരുന്നതിൽ ആശങ്ക പങ്കു വച്ച് അമേരിക്ക. പാകിസ്ഥാനുമായി ബന്ധപ്പെട്ട ആശങ്ക ദീർഘകാലമായുള്ളതാണെന്നും അതിപ്പോഴും നിലനിൽക്കുന്നെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. അഫ്ഗാനിൽ ആക്രമണം നടത്തുന്നതിന് താലിബാന് സഹായമൊരുക്കി നൽകിയതിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് മുമ്പും അമേരിക്ക ആരോപിച്ചിരുന്നു. ഇരു രാജ്യത്തിന്റെയും അതിർത്തിയിലെ തീവ്രവാദ പ്രർത്തനങ്ങളിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് പാകിസ്ഥാന് ഒഴിയാനാകില്ലെന്ന്…

കൊവിഡിനെതിരെയുള്ള മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരം

കൊവിഡ് ചികിത്സയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മരുന്ന് വിജയകരമെന്ന് അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ മെർക്ക്. തങ്ങൾ വികസിപ്പിച്ച ‘മൊൽനുപൈറവീർ’ എന്ന മരുന്ന് കൊവിഡ് രോഗികളിലെ മരണനിരക്ക് കുറയ്ക്കാനും ആശുപത്രിവാസത്തിൻ്റെ ദൈർഘ്യം കുറയ്ക്കാനും സഹായിക്കുമെന്നും കമ്പനി പറയുന്നു. ഗുളിക രൂപത്തിലുള്ള മരുന്നിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി രണ്ടാഴ്ചയ്ക്കകം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അപേക്ഷ…

Make Your Conferences With Conferences Papers

Conferences Papers is one of the significant documents required to be filed at most corporate events. They may also be ready in a very limited time and for really low prices at online conference service

പുത്തൻ ഫീച്ചറുകളുമായി ക്ലബ്ഹൗസ്; ഇനി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ക്ലബ്ഹൗസ്. ഉപഭോക്താക്കള്‍ക്ക് ക്ലബ്ഹൗസ് റൂമുകള്‍ റെക്കോര്‍ഡ് ചെയ്യാനും സേവ് ചെയ്യാനും കഴിയുമെന്നതാണ് ക്ലബ്ഹൗസ് പുതിയ പതിപ്പിലെ പ്രധാന സവിശേഷത. ‘റീപ്ലേയ്സ്’ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. മോഡറേറ്റര്‍മാര്‍ക്കും ക്രിയേറ്ററര്‍മാര്‍ക്കുമാണ് സംഭാഷണങ്ങൾ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുക. ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും അവര്‍ക്ക് സാധിക്കും. അതേസമയം റൂം പബ്ലിക് ആക്കിയാല്‍…

ഐ.പി.എൽ; മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം

മുംബൈ ഇന്ത്യൻസിനെതിരേ ഡൽഹി ക്യാപിറ്റൽസിന് നാല് വിക്കറ്റിന്റെ വിജയം. അവസാന രണ്ടോവറിൽ ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസായിരുന്നു. മുംബൈയുടെ വിശ്വസ്തനായ ട്രെന്റ് ബോൾട്ടാണ് 19-ാം ഓവർ എറിയാൻ എത്തിയത്. അശ്വിനും ശ്രേയസ് അയ്യറുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ അശ്വിന് റൺസൊന്നും നേടാനായില്ല. പിന്നീടുള്ള അഞ്ച് പന്തുകളിൽ സിംഗിളുകളും ഡബിളുകളും നേടിയതോടെ അവസാന ഓവറിൽ ഡൽഹിക്ക്…

കൂട്ടുകാരനെക്കൊണ്ട് വാക്സിനെടുപ്പിച്ചാൽ ഫുഡ്-തിയറ്റര്‍ വൗച്ചർ സമ്മാനം

പൗരന്‍മാരെ വാക്‌സിനെടുപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ച് സ്വിറ്റ്‌സര്‍ലാന്റ്. കൂട്ടുകാരനെയോ ബന്ധുവിനെയോ വാക്‌സിനെടുപ്പിച്ചാല്‍ സമ്മാനം ലഭിക്കും. രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് സ്വിസ് ഗവണ്‍മെന്റിന്റെ പുതിയ നീക്കം. കൂട്ടുകാരനെ കൊണ്ട് വാക്‌സിനെടുപ്പിക്കുന്നവര്‍ക്ക് ഭക്ഷണ ശാലകളിലേക്കും തിയേറ്ററുകളിലേക്കുമുള്ള വൗച്ചര്‍ നല്‍കനാണ് പുതിയ തീരുമാനം. രാജ്യത്തെ 8.7 മില്യണ്‍ ജനസംഖ്യയില്‍ 42 ശതമാനം…

ബംഗളൂരുവില്‍ മൂന്നര കോടിയുടെ ലഹരി വസ്തുക്കളുമായി ഒരാള്‍ പിടിയില്‍

ബംഗളൂരുവില്‍ 3.2 കോടി വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. ബംഗളൂരു റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രശാന്തി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വനിതാ ആര്‍പിഎഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംശയാസ്പദമായ പെരുമാറ്റമായിരുന്നു പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍…

ഇടതു തുടർഭരണം കൊവിഡിന്റെ കുഞ്ഞ്: രമേശ് ചെന്നിത്തല

കെ.സുധാകരനെതിരായ അന്വേഷണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചെന്നിത്തല പ്രതികരിച്ചു. പിണറായി വിജയൻ ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. ഇടത് തുടർ ഭരണം കൊവിഡിന്റെ കുഞ്ഞാണെന്നും ചെന്നിത്തല വിമർശിച്ചു. പത്തനംതിട്ടയിൽ കോൺഗ്രസ് യുണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല. താൻ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ല. കെപിസിസി പ്രസിഡൻ്റ്…

ടി-20 ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപിക്കാനാവും: വഖാർ യൂനുസ്

ഈ വരുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോല്പിക്കാനാവുമെന്ന് മുൻ പാകിസ്താൻ്റെ മുൻ താരവും ബൗളിംഗ് പരിശീലകനുമായിരുന്ന വഖാർ യൂനിസ്. കഴിവിനനുസരിച്ച് കളിച്ചാൽ പാകിസ്താന് ഇന്ത്യയെ കീഴടക്കാനാകുമെന്നും. നിർണായക മത്സരം ആയതിനാൽ ഇരു ടീമുകൾക്കും സമ്മർദ്ദം ഉണ്ടാവുമെന്നും വഖാർ യൂനിസ് വ്യക്തമാക്കി. “കഴിവിനനുസരിച്ച് കളിച്ചാൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താന് ഇന്ത്യയെ തോല്പിക്കാനാവുമെന്ന് ഞാൻ കരുതുന്നു….

സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നു

ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ്…

റൊണാൾഡോയെ ഒഴിവാക്കി മാഞ്ചസ്റ്റർ

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്​ എവർട്ടനെതിരെ കളത്തിലിറങ്ങിയപ്പോൾ, ടീമിൽ വമ്പൻ അഴിച്ചു പണി നടത്തി കോച്ച്​ ഒലെ ഗണ്ണർ സോൾഷ്യെയർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരക്കിരുത്തി 4-2-3-1ന്​ ശൈലിയിൽ എഡിൻസൻ കവാനിയെ അക്രമണത്തിന്​ നിയോഗിച്ചാണ്​ ദൗത്യത്തിന്​ തയാറെടുത്തത്​. പോർചുഗീസ്​ സൂപ്പർ താരം ഇതുവരെ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിലുണ്ടായിരുന്നു. ഫ്രഡിനും…

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി അവശ്യം; ജസ്റ്റിസ് എൻ.വി. രമണ

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. രാജ്യത്തെ ഒൻപത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ അടക്കം നിയമിക്കുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രനിയമമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. മെയ് മാസം മുതൽ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ 106 പേരുകളാണ് സുപ്രീംകോടതി കൊളീജിയം കൊളീജിയം ശുപാർശ ചെയ്‌തത്‌. അതിൽ ചില പേരുകളിൽ…

ചാമ്പ്യന്മാരെ എറിഞ്ഞിട്ട് ഡൽഹി; 130 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 130 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തില്‍ 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആവേശ്…

ഗാന്ധി പരാമർശം; പികെ കൃഷ്ണദാസിനെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ

ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് യൂത്ത്കോൺ​ഗ്രസ്. ഗാന്ധിയെ അപമാനിച്ച പി കെ കൃഷ്ണദാസിനെതിരെ കേസെടുക്കണം. കൃഷ്ണദാസ് നടത്തിയത് ​ഗാന്ധിനിന്ദ ആണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കിൽ ആർ എസ് എസ് ആയേനെ എന്ന കൃഷ്ണദാസിൻ്റെ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. യൂത്ത് കോൺഗ്രസിന്റെ ഇന്ത്യാ യുണൈറ്റഡ് പദയാത്ര ഉദ്ഘാടന ചടങ്ങിൽ…

കാത്തിരിപ്പിന് വിരാമം; മഹീന്ദ്ര XUV 7OO കേരളത്തില്‍

വാഹനപ്രേമികളുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് XUV 7OO കേരളത്തിലെത്തി. കോട്ടയത്ത് ഹൊറൈസണ്‍ ഷോറൂമിലായിരുന്നു XUV 7OOന്‍റെ ഗ്രാന്‍റ് ലോഞ്ചിംഗ്. നടി പ്രയാഗമാര്‍ട്ടിനാണ് XUV 7OOനെ വാഹനപ്രേമികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. വാഹനപ്രേമികള്‍, പ്രത്യേകിച്ച് മഹീന്ദ്ര ആരാധകര്‍ മാസങ്ങളായി കാത്തിരിക്കുന്ന മോഡലാണ് XUV 7OO. കൊതിപ്പിക്കുന്ന രൂപഭംഗിയും ആഡംബര ഇന്‍റീരിയറും കരുത്തുറ്റ എന്‍ജിനുമാണ് വാഹനത്തിന്‍റെ പ്രത്യേകതകള്‍. മഹീന്ദ്രയുടെ പുതിയ…

‘പുതുമയില്ല’; ലീഗിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

മുസ്ലീം ലീഗിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോണ്‍ഗ്രസ് മാത്രമാണെന്നും മറ്റുള്ളവര്‍ കാലത്തിന് അനുസരിച്ച് നിലപാട് മാറ്റിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിയെന്ന് താന്‍ തന്നെ സമ്മതിച്ചതാണ്. ഇത് സംബന്ധിച്ച ലീഗിന്റ വിമര്‍ശനത്തില്‍ പുതുമയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മഞ്ചേരിയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ…

ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ആരംഭിച്ചു: സ്മാർട്ട്ഫോണുകൾക്ക് വന്‍ ഓഫറുകള്‍

ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ പ്ലസ് അംഗങ്ങള്‍ക്കായി ആരംഭിച്ചു. ഒക്ടോബര്‍ 2 നു ശേഷം പ്ലസ് ഇതര അംഗങ്ങള്‍ക്കായി മെഗാ സെയില്‍ ലൈവാകും. ഇത് ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ബഡുകള്‍, ഹെഡ്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയക്കും അതിലേറെയും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ചില മികച്ച ഡീലുകളും ഡിസ്‌ക്കൗണ്ടുകളും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം…

രാജിക്ക് ശേഷം എങ്ങോട്ട്? നിലപാട് വ്യക്തമാക്കി നവ്ജ്യോത് സിദ്ദു

പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച ശേഷം നിലപാട് വ്യക്തമാക്കി നവ്ജ്യോത് സിദ്ദു. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും താൻ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം തുടരുമെന്ന് സിദ്ദു ട്വിറ്ററിൽ കുറിച്ചു. തോൽപിക്കാൻ ആരൊക്കെ ശ്രമിച്ചാലും പഞ്ചാബിൻ്റെ നേട്ടത്തിനായി നിലകൊള്ളുമെന്നും സിദ്ദു വ്യക്തമാക്കി. അതേ സമയം പിസിസി അധ്യക്ഷ സ്ഥാനത്തുള്ള രാജി സിദ്ദു ഇനിയും പിന്‍വലിച്ചിട്ടില്ല. ഡിജിപി – എജി…

ലോകത്തിലെ ഏറ്റവും വലിയ ഖാദി ത്രിവർണ്ണ പതാക ഉയർത്തി സൈന്യം

ലഡാക്കിലെ മലനിരകളിൽ ലോകത്തിലെ ഏറ്റവും വലിയ പതാക ഉയർത്തി സൈന്യം. ഖാദി ഗ്രാമീണ വ്യവസായ മേഖല തയ്യാറാക്കിയ ത്രിവർണ്ണ പതാകയാണ് ലഡാക്കിൽ സൈനികർ സ്ഥാപിച്ചത്. ഗാന്ധിജയന്തിയുടെ ഭാഗമായിട്ടാണ് പതാക അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പതാകയാണ് ഉയർത്തിയത്. ആയിരം കിലോ ഭാരമുള്ള പതാകയ്‌ക്ക് 225 അടി നീളവും 150 അടി വീതിയുമാണുള്ളത്….

വിജയ തിളക്കത്തിൽ കേരള വനിതകള്‍

ബീഹാറിനെ തകർത്ത് വിജയ തിളക്കത്തിൽ കേരള വനിതകള്‍. വനിതകളുടെ അണ്ടര്‍ 19 ഏകദിന ട്രോഫിയിലാണ് കേരളത്തിന് ജയം. ആദ്യം ബാറ്റ് ചെയ്ത ബിഹാർ ഉയർത്തിയ 99 റൺസ് കേരളം 38.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. കേരളത്തിനായി നജില നാല് വിക്കറ്റ് നേടിയപ്പോള്‍ ദിയ ഗിരീഷ്, സൂര്യ സുകുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ്…