Flash News
Archive

Day: October 3, 2021

ഐ.പി.എൽ; പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി കൊൽക്കത്ത

ഐപിഎല്ലിൽ ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത 116 റൺസ് എന്ന വിജയലക്ഷ്യം 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പോയിന്റ് പട്ടികയിൽ കൊൽക്കത്ത നാലാമതെത്തി. വെങ്കിടേശ് അയ്യരെയും രാഹുൽ ത്രിപാഠിയെയും നഷ്ടമായ ശേഷം ശുഭ്മൻ ഗിൽ നേടിയ അർദ്ധസെഞ്ച്വറിയാണ് കൊൽക്കത്തയുടെ വിജയം…

യുപി സംഭവത്തെ അപലപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

യുപിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനമിടിച്ച നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവം ഞെട്ടിക്കുന്നതാണെന്നും സംഘപരിവാറിന്റെ അക്രമികള്‍ രാജ്യത്ത് തേര്‍വാഴ്ച നടത്തുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ‘ഉത്തര്‍ പ്രദേശില്‍ കര്‍ഷക സമരത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കേറ്റിയ സംഭവം ഞെട്ടിക്കുന്നതാണ്. ഇത് ഒരു യാദൃശ്ചിക സംഭവമായി…

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശവുമായി സീതാറാം യെച്ചൂരി

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ബ്രിട്ടീഷുകാര്‍ കാണിച്ചതിനെക്കാള്‍ വലിയ ക്രൂരതയാണ് ബിജെപി സര്‍ക്കാര്‍ കാണിക്കുന്നതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. കുറ്റവാളികളെ ശിക്ഷിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍…

ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ തുടരും

പാര്‍ട്ടി നടത്തിയ കേസില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നാളെ വരെ എന്‍സിബി കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ അഭിഭാഷകന്‍ നാളെയാണ് കോടതിയില്‍ സമര്‍പ്പിക്കുക. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തു. 15 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി…

ഐപിഎൽ; ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 116 റൺസ് വിജയലക്ഷ്യം

ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 116 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് തുടക്കം തന്നെ താളം തെറ്റി. ആദ്യ ഓവറിൽ തന്നെ സാഹയെ വിക്കറ്റിന് മുന്നിൽ ടിം സൗത്തി കുടുക്കി. മൂന്നാം ഓവറിൽ ജയ്സൺ റോയും ഔട്ടായി. ഏഴാം ഓവറിലെ അഞ്ചാം പന്തിൽ നായകൻ കെയ്‌ൻ വില്യംസണെ(26) ഷാക്കിബ് റണ്ണൗട്ടാക്കിയതോടെ 38-3 എന്ന…

കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയ സംഭവം: മരണം എട്ടായി

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഇതില്‍ നാല് പേര്‍ കര്‍ഷകരാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമയി കളക്ടറേറ്റ് വളയുമെന്ന് കിസാന്‍മോര്‍ച്ച…

ആറ് വയസുകാരന്‍റെ കൊലപാതകം; പ്രതി എത്തിയത് കുടുംബത്തെ കൂട്ടത്തോടെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ

ആനച്ചാലില്‍ ആറ് വയസുകാരനെ കൊലപെടുത്തിയ പ്രതി വീട്ടിലെത്തിയത് കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്നലക്ഷ്യത്തോടെ. കൊല്ലപെട്ട അനുജന്റെയും പരുക്കേറ്റ് കിടക്കുന്ന അമ്മയുടേയും മുന്‍പിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന സഹോദരിയെ ബന്ധിയാക്കി വെച്ച് മര്‍ദ്ധിച്ചു. കുടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോഴാണ് അക്രമിച്ച് അതിക്രമിച്ച് വീടുകളില്‍ കയറിയത്. കൊലപാതകം നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുള്ളതായാണ് സൂചന. ഭാര്യ…

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി വീണ്ടും ‘ഫ്ലൂബോട്ട്

ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി ഫ്ലൂബോട്ട് മാല്‍വെയറുകള്‍ വീണ്ടും. ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍റ് മൈക്രോയാണ്. ഇതിന് പിന്നാലെ ന്യൂസിലാന്‍റിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസിലാന്‍റ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്ലൂബോട്ടില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത പാലിക്കാന്‍ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. എസ്എംഎസ്…

സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും കാലിടറി; സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി പി.എസ്.ജി

മെസി നെയ്മര്‍ എംബാപെയും കളത്തിലിറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് തോല്‍വി. റെന്നേസിനെതിരെയാണ് സീസണിലെ ആദ്യ തോല്‍വി പി.എസ്.ജി ഏറ്റുവാങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ തോല്‍വി. ഗൈറ്റേന്‍ ലബോര്‍ഡെയും ഫ്ലേവിയന്‍ ടെയ്റ്റുമാണ് റെന്നേസിനായി ഗോള്‍ നേടിയത്. തീര്‍ത്തും ആവേശകരമായ മത്സരത്തിന്‍റെ പകുതിയിലധികം സമയവും പൊസഷന്‍ നിലനിര്‍ത്തിയെങ്കിലും ഒരു ഗോളും പി.എസ്.ജിക്ക് നേടാനായില്ല. ഒരു തവണ പോലും…

അണ്ടർ 19 വനിതാ ഏകദിന ടൂർണമെൻ്റ്; കേരളത്തിന് തോൽവി

അണ്ടർ 19 വനിതാ ഏകദിന ടൂർണമെൻ്റിൽ കേരളത്തിന് ഒരു റൺ തോൽവി. ഛത്തീസ്ഗഢിനെതിരെയാണ് കേരളം ഹൃദയഭേദകമായ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 202 റൺസ് നേടിയപ്പോൾ കേരളം 48.5 ഓവറിൽ 201 റൺസിന് ഓളൗട്ട് ആവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ്, കുമുദ് സാഹു…

ആഡംബര കപ്പലിലെ ലഹരിപാർട്ടി; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എൻസിബി

മുംബൈയിലെ ആഡംബരകപ്പലിൽ ലഹരിമരുന്ന് പിടിച്ച സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകൻ ആണോയെന്ന് ഏജൻസി നോക്കില്ലെന്നും പ്രതികൾ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജൻസിയുടെ ജോലിയല്ലെന്നും എൻസിബി മേധാവി വ്യക്തമാക്കി. ആരാണ് വ്യവസായിയുടെ മകൻ, ആരാണ് സിനിമാ താരത്തിന്റെ മകൻ, ഇത് നോക്കുന്നത് തങ്ങളുടെ ജോലിയല്ല….

സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയനുസരിച്ച് തീരുമാനിക്കട്ടെ; കെ സുരേന്ദ്രനെതിരെ പി.പി മുകുന്ദന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍ രംഗത്തെത്തി. സംസ്ഥാന അധ്യക്ഷസ്ഥാനം സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയ്ക്കനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പി പി മുകുന്ദന്റെ വിമര്‍ശനം. ‘പദവി ഒഴിയുന്നതില്‍ വൈകി. പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം മുന്നോട്ടുവച്ചതായാണ് അറിവ്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും പി.പി മുകുന്ദന്‍ പറഞ്ഞു. ബിജെപി അധ്യക്ഷനാകാന്‍ ഇല്ലെന്ന് സുരേഷ് ഗോപി…

തീയറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല; മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. തീയറ്ററുകളില്‍ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കും. തീയറ്റര്‍ ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേത്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ‘രണ്ട് വര്‍ഷമായി സംസ്ഥാനത്തിന്റെ ഉത്പാദന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം…

പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ

ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ പിങ്ക് ബോൾ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. അവസാന ദിവസമായ ഇന്ന് 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് രണ്ട് വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ നിൽക്കെയാണ് കളി സമനിലയിൽ അവസാനിപ്പിച്ചത്. സ്‌കോര്‍: ഇന്ത്യ- 377/8 d & 135/3 d, ഓസീസ്- 241/9 d & 36/2. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ…

അഫ്​ഗാനിൽ സ്​ഫോടനം; നിരവധി മരണം

അഫ്​ഗാനിസ്​ഥാനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​. കാബൂളിലെ ഈദ്ഗാഹ്​ പള്ളിയിലാണ്​ ഉച്ച കഴിഞ്ഞ്​​ സ്ഫോടനമുണ്ടായത്​. താലിബാൻ വക്താവ്​ സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത്​ നമസ്​കാരത്തിനിടെയാണ്​ സ്ഫോടനമുണ്ടായതെന്നാണ്​ വിവരം. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. മരണ സംഖ്യ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല.

വാട്ട്സ്ആപ്പ് കോളുകൾ ഇനി റെക്കോർഡ് ചെയ്യാം!

വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ വാട്ട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വോയ്‌സ് റെക്കോർഡിങ് ആപ്ലികേഷൻ ഉപയോഗിച്ച് തന്നെ വാട്ട്സ് ആപ്പ് കോളുകളും ഇപ്പോൾ റെക്കോർഡ് ചെയ്യാൻ കഴിയും. അതിന്നായി നിങ്ങൾ വാട്ട്സ്ആപ്പ് കോളുകൾ ചെയ്യുന്ന സമയത്തു മൾട്ടി ടാസ്കിങ് ഉപയോഗിച്ച് റെക്കോർഡിങ് അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക .അതിനു ശേഷം നിങ്ങൾ…

”മാൻ ഓഫ് ദ മാച്ച് ഞാൻ തന്നെ”: പ്രിയങ്ക ടിബ്രെവാൾ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും തെരഞ്ഞെടുപ്പിലെ താരം താൻ ആയിരുന്നു എന്ന് ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രെവാൾ. തെരഞ്ഞെടുപ്പിലെ ‘മാൻ ഓഫ് ദ മാച്ച്’ ഞാനാണ്. മമതാ ബാനർജിക്ക് ആധിപത്യമുള്ള ഭവാനിപ്പൂരിൽ 25,000 വോട്ടുകൾ നേടാൻ എനിക്ക് സാധിച്ചു. ഇനിയും ഞാൻ കഠിന്വാധാനം ചെയ്യും. തോൽവിക്ക് ശേഷം മാധ്യമങ്ങളോട്…

മാക്‌സ്‌വെല്‍ തിളങ്ങി; പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ടില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് നേടി. മൊയ്‌സസ് ഹെന്‍‌റിക്വസും മുഹമ്മദ് ഷമിയും പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. ബാംഗ്ലൂരിന് വേണ്ടി ദേവ്‌‌ദത്ത് പടിക്കിൽ(38…

വിനോദസഞ്ചാരത്തിനായി ആഡംബര ട്രെയിൻ സർവീസുമായി ഇന്ത്യൻ റെയിൽവേ

അത്യാധുനിക സൗകര്യങ്ങളുമായി രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിൻ വരുന്നു. രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞതോടെ വിനോദ സഞ്ചാര മേഖലയെ കൂടുതൽ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയായ ദേഖോ അപ്‌നാ ദേശിന്റെ ഭാഗമായുള്ള ടൂറിസ്റ്റ് ട്രെയിൻ ആദ്യ ഘട്ടത്തിൽ അഞ്ച് സംസ്ഥാനങ്ങളിലാണ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വടക്ക് കിഴക്കൻ…

മോൻസൺ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോൻസൺ മാവുങ്കലിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആയിരുന്ന അനിൽ കുമാറിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തൻ്റെ പരാതിയിൽ തനിക്കെതിരെ അന്വേഷിക്കുന്നോ എന്നാണ് മോൻസണിൻ്റെ ചോദ്യം. ഡിജിപിക്കും ഹൈക്കോടതിയ്ക്കും പരാതി നൽകുമെന്നും ഡിജിപിയല്ല, ആര് പറഞ്ഞാലും തനിക്ക് സത്യസന്ധമായേ അന്വേഷിക്കാൻ കഴിയൂ എന്നാണ് ഡിവൈഎസ്പി മറുപടി പറയുന്നത്. മോൻസൺ വിളിച്ചുവരുത്തിയ എറണാകുളം…

എട്ടു വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ പിടിയിൽ

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ. കോട്ടുകൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. കുട്ടിയുടെ നിലവിളി കേട്ട് സഹോദരി ഓടിയെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കൊല്ലം കടയ്ക്കൽ വയലയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് പ്രതി അവിടേക്കെത്തുകയും മിഠായി വാങ്ങിനൽകാമെന്നു പറഞ്ഞ് കുട്ടിയെ വിളിച്ചുകൊണ്ട്…

പാർക്കിനുളളിൽ പെൺകുട്ടിയുടെ അജ്ഞാത മൃതദേഹം

ഡൽഹിയിൽ പെൺകുട്ടിയുടെ അജ്ഞാത മൃതദേഹം പാർക്കിനുളളിൽ കണ്ടെത്തി. ഹർഷ വിഹാറിലെ ഹനുമാൻ പാർക്കിലാണ് സംഭവം. വസ്ത്രങ്ങൾ വലിച്ചുകീറിയ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടത്. പെൺകുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ച് നാളുകൾക്ക് മുൻപ് ഇതേ സ്ഥലത്തെ ശ്മശാനത്തിൽ ഒൻപത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വൈദ്യുതാഘാതം ഏറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതൻ പറഞ്ഞത്….

ആഡംബര കപ്പലിലെ ലഹരിപാർട്ടി; ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ

ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ. ആര്യനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും…

പൊലീസിന് സൂക്ഷ്മത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. അനാവശ്യ പരിപാടികളിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്നും യൂണിഫോമിൽ പോകുമ്പോള്‍ ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ലോക്ഡൗൺ പരിശോധനകളിൽ പൊലീസിനെതിരെ ഉയർന്നുവന്ന ആക്ഷേപവും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.

സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ സാധ്യത!

ആഗോളതലത്തില്‍ സാങ്കേതിക രംഗം നേരിടുന്ന സെമി കണ്ടക്ടര്‍ ക്ഷാമം കാര്‍ നിര്‍മാണം ഉള്‍പ്പടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കിയപ്പോഴും സ്മാർട്ട്ഫോൺ വിപണി പിടിച്ചുനിന്നു. എന്നാല്‍ സ്മാർട്ട്ഫോൺ നിര്‍മാണരംഗത്തും ഉടൻതന്നെ സ്ഥിതി വഷളാവുമെന്ന് കൗണ്ടര്‍ പോയിന്‍റ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷാമം രൂക്ഷമായാല്‍ സ്മാർട്ട്ഫോണുകളുടെ വില വര്‍ധിച്ചേക്കും 2020 അവസാനത്തോടെയാണ് ലോകവ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ആരംഭിച്ചത്. കൊവിഡ് വ്യാപനമാരംഭിച്ചതോടെയാണ്…