Flash News
Archive

Day: October 4, 2021

ഐ.പി.എൽ; ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

ആവേശകരമായ മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച് ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ചെന്നൈ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 2 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഷിമോണ്‍ ഹെറ്റ്മെയറിന്‍റെ തര്‍പ്പന്‍ ബാറ്റിങ്ങാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത് ഡല്‍ഹിയുടെ തുടക്കം മികച്ചതായിരുന്നു. ഫോമിലുള്ള ശിഖര്‍ ധവാന്‍ 39 റണ്ണെടുത്തു. 15 ഓവറില്‍ 99 റണ്ണിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട…

കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 220 മെഗാവാട്ട് കുറവ്; നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ എസ് ഇ ബി

രാജ്യത്ത്‌ കൽക്കരി ലഭ്യതയിൽ വൻ ഇടിവുണ്ടായതിനാൽ പുറത്തുനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയിൽ 220 മെഗാവാട്ട്‌ കുറവ്‌. ഇത്‌ പരിഹരിക്കാൻ കെഎസ്‌ഇബി ശ്രമിക്കുന്നതിനാൽ സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ, വൈകിട്ട്‌ ആറുമുതൽ രാത്രി 11 വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണം. ഉയർന്ന വൈദ്യുതി ഉപഭോഗമുള്ളപ്പോൾ വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 20 രൂപവരെ നൽകിയാണ്‌ കേന്ദ്രപവർ എക്‌സ്ചേഞ്ചിൽനിന്ന്‌ ലഭ്യമാക്കുന്നതെന്നും…

യുവാവ് വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

യുവാവ് വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മനയ്ക്കല്‍ പ്രദേശത്ത് തങ്കപ്പന്‍ – ശോഭ ദമ്പതികളുടെ മകന്‍ അരുണ്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. താമസിക്കുന്ന താല്‍ക്കാലിക ഷെഡിനുള്ളില്‍വെച്ചായിരുന്നു ഷോക്കേറ്റത്. കുളികഴിഞ്ഞെത്തിയ അരുണ്‍ വീടിനുള്ളില്‍ താല്‍ക്കാലികമായ് വലിച്ച ബള്‍ബിലേ്ക്കുള്ള വയറില്‍ പിടിച്ചു നില്‍ക്കുന്ന കാഴ്ച കണ്ട് ഓടിയെത്തിയ അച്ഛനും അരുണില്‍ നിന്നും ഷോക്കേറ്റു. മകന്റെ…

വാട്ട്‌സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്കി

വാട്ട്‌സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്കി. ഇന്ന് രാത്രിയാണ് ഈ മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രവർത്തനരഹിതമായത്. വാട്ട്‌സ് ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷൻ പണിമുടക്കിയെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കുന്നത്. വാട്ട്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേർഷനും പ്രവർത്തനരഹിതമാണ്. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ്‌’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ്…

പിഎസ്ജി വിടാനുള്ള താല്‍പര്യം മുൻപേ അറിയിച്ചിരുന്നു; വെളിപ്പെടുത്തലുമായി എംബാപ്പെ

കഴിഞ്ഞ ജൂലായില്‍ തന്നെ പിഎസ്ജി വിടാനുള്ള താല്‍പര്യം താന്‍ ക്ലബ്ബ് നേതൃത്വത്തെ അറിയിച്ചിരുന്നതായി എംബാപ്പെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ക്ലബ്ബിന് തന്റെ ട്രാന്‍സ്ഫര്‍ വഴി പണം നേടാമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പിഎസ്ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി. എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് ക്ലബ്ബ് റയല്‍…

പാന്‍ഡോറ പേപ്പറുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കേരള സര്‍വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകാലാശാലയായി ഉയര്‍ത്തുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാ പരമാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംബസില്‍ പണിതീര്‍ത്ത 6ലക്ഷം ലിറ്റര്‍ സംഭരണ ശേഷയുള്ള ജല സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരള സര്‍വകലാശാല NIRF റാങ്കിംഗില്‍ 27-ാം സ്ഥാനത്താണ്, കേരളത്തില്‍ ഒന്നാമത്തെതും….

‘എല്ലാം ശരിയാകും’ ടീസർ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന ചിത്രമാണ് എല്ലാം ശരിയാകും. രജിഷ വിജയൻ ആണ് ചിത്രത്തിലെ നായിക. എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടീസറാണ് ഇപോൾ പുറത്തുവിട്ടിരിക്കുന്നത്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന ചിത്രത്തിൽ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്….

വായ്പയ്ക്ക് വരുന്നവരോടും സൗഹാര്‍ദ്ദപരമായി ഇടപെടണം: മന്ത്രി വി.എൻ. വാസവൻ

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാർദ്ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. കേരള ബാങ്ക് അവലോകന യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷ്‌ക്രിയ ആസ്തി കുറച്ചു കൊണ്ടു വരുന്നതിന് ഓഗസ്റ്റിൽ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പാക്കിയതോടെ ഒരു മാസം കൊണ്ട് 848 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാൻ ബാങ്കിന് കഴിഞ്ഞതായി യോഗം വിലയിരുത്തി. വരും…

പാൻഡോര കള്ളപ്പണ വെളിപ്പെടുത്തൽ; കേന്ദ്ര അന്വേഷണം

കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണ നിക്ഷേപത്തിൻറെ വിവരങ്ങൾ പുറത്ത് വന്നത്. ഇന്ത്യയിൽ നിന്ന് സച്ചിൻ തെണ്ടുൽക്കർ, അനിൽ അംബാനി, വിനോദ് അദാനി ഉൾപ്പടെയുള്ളവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻ‍‍‍ഡോര…

കനത്ത മഴ: അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ

കനത്ത മഴയിൽ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. അട്ടപ്പാടിയിൽ കാരറ-ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ എത്തി മണ്ണ് നീക്കുകയാണ്. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്. പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ,…

കസ്റ്റഡിയിലിരിക്കെ ആര്യനൊപ്പം സെൽഫി: വിശദീകരണവുമായി എൻ സി ബി

മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലിരിക്കെ ആര്യന്‍ ഖാനൊപ്പം ഒരാള്‍ സെല്‍ഫി എടുത്ത സംഭവത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. സെല്‍ഫിയെടുത്ത വ്യക്തി എന്‍സിബി ഉദ്യോഗസ്ഥനാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണം. ചിത്രത്തിലുളളത് എന്‍സിബി ഉദ്യോഗസ്ഥന്‍ അല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്‍സിബി ഓഫീസിനുള്ളില്‍ വച്ച് ഇങ്ങനെയൊരു സെല്‍ഫി എടുത്ത വ്യക്തിയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റിൽ. മലപ്പുറം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് കാക്ക ഷാജി. താനൂർ പൊലീസ് ആണ് ഷാജിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വർണാഭരണങ്ങളും…

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മുൻ ഹരിത ഭാരവാഹികളുടെ മൊഴിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകി

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്പിൽ, വഹാബ് തുടങ്ങിയവർ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മുൻ ഹാരിത നേതാക്കളുടെ മൊഴി വനിതാ കമ്മിഷൻ രേഖപ്പെടുത്തും. ഈ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോഴിക്കോട്ട് നടക്കുന്ന മെഗാ അദാലത്തിനിടെയാകും വനിതാ നേതാക്കളുടെ മൊഴി വനിതാ കമ്മിഷൻ രേഖപ്പെടുത്തുക. നേരത്തെ മലപ്പുറത്ത് നടന്ന കമ്മീഷന്റെ അദാലത്തിലേക്ക്…

വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി

വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്‌ഇബി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് സംസ്ഥാനത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്‌ഇബിയുടെ ആവശ്യം. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന ആവശ്യവുമായി കെഎസ്‌ഇബി രംഗത്തുവന്നത്. ഇന്ന് വൈകീട്ട് ആറര…

ആഡംബര കപ്പലിലെ ലഹരിപാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല

ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാനെ ഒക്ടോബർ ഏഴ് വരെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെയും കസ്റ്റഡി മൂന്നു ദിവസത്തേക്ക് നീട്ടി. മയക്കുമരുന്ന് സംഘവുമായി ആര്യാനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എൻസിബി സോണൽ മേധാവി സമീർ വാങ്കടെ കോടതിയിൽ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ്…

സിദ്ദുവിനെ തടഞ്ഞ് യുപി പൊലീസ്

ഉത്തര്‍പ്രദേശില്‍ സമരത്തിനിടെ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധുവിനെ തടഞ്ഞുവെച്ചു. ഛണ്ഡീഗഢില്‍ ഗവര്‍ണര്‍ ഓഫിസിന് മുന്നില്‍ സമരം നടത്തിയ സിദ്ധുവിനെയാണ് പൊലീസ് തടഞ്ഞത്. ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കുന്നതിന് പഞ്ചാബ് മുഖ്യമന്ത്രിക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാറിനും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ സിദ്ധു സമരം നടത്തിയത്. കര്‍ഷക…

തിരുവനന്തപുരം നഗരസഭയിലെ നികുതി പണം തിരിമറി; ജനങ്ങളുടെ പണം നഷ്ടമായിട്ടില്ലെന്ന് മേയർ

തിരുവനന്തപുരം നഗരസഭയിലെ നികുതി പണം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മേയർ. ജനങ്ങളുടെ പണം നഷ്ടമായിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ നഗരസഭ സസ്‌പെൻഡ് ചെയ്‌തെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങളുടെ പണം നഷ്ടമായെന്ന് ചില കൗൺസിലർമാർ വ്യാജ പ്രചാരണം നടത്തുന്നു. ബിജെപി ഉന്നയിച്ച ആവശ്യങ്ങൾ നഗരസഭ നടപ്പാക്കാൻ…

ട്രയിനില്‍ കടത്താൻ ശ്രമിച്ച ഏഴരകിലോ കഞ്ചാവ് ആര്‍പിഎഫ് പിടികൂടി

ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍ പി എഫ് പിടികൂടി. നിലമ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തു നിന്നും എത്തിച്ചതാണ് കഞ്ചാവ്. ധന്‍ബാദ് എക്സ്പ്രസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ആര്‍ പി എഫ് ക്രൈം ഇന്‍റലിജന്‍സ് പാലക്കാട് പിടികൂടിയത്. രണ്ടു പായ്ക്കറ്റുകളലായി പൊതിഞ്ഞ് ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ക‍‌‌ഞ്ചാവ് കൊണ്ടുവന്നത്. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് സ്വാലിഹാണ് പിടിയിലായത്….

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: രോഗമുക്തി നേടിയവര്‍ 17,007

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

സ്കൂൾ തുറക്കാൻ മാർ​ഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർ​ഗരേഖ പുറത്തിറക്കി. ഒന്നുമുതൽ 7വരെ ക്ലാസിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം. എൽ പി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടി പങ്കെടുപ്പിക്കാം. യുപി മുതൽ ഒരു ക്ലാസിൽ 20 കുട്ടികൾ മതിയെന്നും മാർ​ഗരേഖയിൽ പറയുന്നു. ആദ്യഘട്ടത്തിൽ ഉച്ചഭക്ഷണം ഇല്ല, പിന്നീട് പരി​ഗണിക്കുമെന്നും മാർ​ഗരേഖ വ്യക്തമാക്കുന്നു.

ഈ ആഹാരങ്ങൾ ശീലമാക്കൂ; കൊളസ്ട്രോൾ കൈപ്പിടിയിൽ ഒതുങ്ങും

കൊളസ്ട്രോൾ ബാധിക്കുന്നവരുടെ എണ്ണം നാൾക്ക് നാൾ കൂടി വരികയാണ്. ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന വില്ലനാണ് കൊളസ്ട്രോൾ. ആവശ്യമായതിൽ കൂടുതൽ അളവിൽ കൊളസ്‌ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോൾ ഇത് ഹൃദയപേശികൾക്ക് രക്‌തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുകയും ചെയ്യും. ഭക്ഷണവും, ജീവിത ശൈലിയുമാണ് പ്രധാനമായും കൊളസ്‌ട്രോൾ അമിതമാകാൻ കാരണമാകുന്നത്. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന…

മെഡിക്കൽ ഓഫീസർമാരെ കളക്ടേറ്റിൽ ബന്ധിയാക്കിയതായി ആരോപണം

കൊവിഡ് ജാ​ഗ്രത പോർട്ടലിൻ്റെ അവലോകന യോഗം എന്ന പേരിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഡോക്ടേഴ്സിനെ കളക്ടറേറ്റിൽ വിളിച്ചു വരുത്തി ബന്ദിയാക്കിയെന്ന് ആരോപണം. ഒരു കൊവിഡ് പൊസിറ്റീവിന് ഓഫീസർമാർ 10 കോൺക്ടാക്റ്റ്സ് അപ്പ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ദിയാക്കിയെന്നാണ് പരാതി. തൻ്റെ അനുവാദമില്ലാതെ മീറ്റിംഗിനെത്തിയ ഉദ്യോഗസ്ഥർ പോകരുതെന്ന ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ ഡോ. വിനയ് ​ഗോയലിൻ്റെ വാട്ട്സാപ്പ് സന്ദേശം പുറത്തായി….

പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും

ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ത കഥയും കഥാപാത്രവുമാകും ഇതിലെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ബസ്റ്റര്‍ സംവിധായകനാകും ചിത്രം ഒരുക്കുന്നത്. പ്രഭാസിനെ…

ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവർന്നു; പ്രതി പിടിയില്‍

ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30-ന് രാത്രി 8.30 നാണ് സംഭവം. പഴയ സ്വര്‍ണം കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിജോയെ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച ഈട്ടിതോപ്പിലെ ഒരു സ്ഥലത്ത് ആറു ലക്ഷം…

ടാറ്റക്ക് മറുപടിയുമായി പുത്തന്‍ മാരുതി സെലേറിയോ

ടാറ്റക്ക് മറുപടിയുമായി മാരുതിയുടെ ജനപ്രിയ മോഡല്‍ സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ വിവരങ്ങളും മുമ്പ് നിരവധി തവണ പുറത്തുവന്നിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വാഹനത്തിന്‍റെ വരവ് വൈകി. 2021 മാരുതി സെലേറിയോ പുതിയ 1.0 ലിറ്റർ K10C, 3 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനോടെ ആണ് എത്തുക എന്നതാണ്…