Flash News
Archive

Day: October 5, 2021

രാജസ്ഥാനെ പറപ്പിച്ച് മുംബൈ!

രാജസ്ഥാന്‍ നല്‍കിയ 91 റൺസ് ലക്ഷ്യത്തെ 2 വിക്കറ്റ് നഷ്ടത്തിൽ 8.2 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. തോല്‍വിയോടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് പുറത്തായി. അവസാന മത്സരത്തിൽ കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറിന് തോല്പിച്ച് മറ്റു മത്സര ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് രാജസ്ഥാന്‍. രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടിയ പിച്ചിൽ 25 പന്തിൽ ഫിഫ്റ്റി നേടി തന്റെ ടീമിലേക്കുള്ള…

ഈ ഹിറ്റ് ചിത്രത്തിൽ നഗ്മയ്ക്ക് ശബ്ദം നൽകിയ നായിക ആരെന്നറിയുമോ?

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ഹിറ്റ് ചിത്രം എല്ലാവർക്കും ഓർമകാണും. 23 വർഷങ്ങൾക്കു മുമ്പ് റിലീസായ ഈ ചിത്രത്തിലെ ഡയലോ​ഗുകൾ ഇന്നും ടിക്‌ടോക്ക് വീഡിയോകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. ചിത്രത്തിലെ ഇന്ദുമതി എന്ന ബിന്ദു പണിക്കരുടെ കഥാപാത്രം ട്രോളുകളിലെയും ടിക്‌ടോകിലെയും എവർഗ്രീൻ താരമാണ് ഇന്നും. ഈ സിനിമയിൽ നഗ്മയ്ക്ക് ശബ്ദം നൽകിയത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു നടിയായിരുന്നു….

Online Free Casino Games – The Best Way To Find Online Free Casino Gambling Sites

If you are interested in playing online free casino games, you are most likely wondering the best way to go about finding one. The truth is, there are hundreds of websites on the Internet which offer this kind of free…

തിരുവനന്തപുരത്ത് കനത്ത മഴ; പൊൻമുടി മൊട്ടമൂട് ആദിവാസി കോളനി ഒറ്റപ്പെട്ടു

തിരുവനന്തപുരത്ത് മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊൻമുടി മൊട്ടമൂട് ആദിവാസി കോളനി ഒറ്റപ്പെട്ടു. പൊൻമുടി-വിതുര റോഡിൽ വൈദ്യുത പോസ്റ്റ് മറിഞ്ഞ് വീണു. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നദിയുടെ തീരത്തുള്ളവർക്ക് ജാ​ഗ്രതാനിർദ്ദേശമുണ്ട്.

‘സർക്കാരിനെ വിമർശിച്ചിട്ടില്ല, ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്’; കെ കെ ശൈലജ ടീച്ചർ

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് മുന്‍മന്ത്രി കെ.കെ.ശൈലജ ടീച്ചർ. അപേക്ഷകരായ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഇന്നലെ ശ്രദ്ധ ക്ഷണിക്കലിലൂടെ നിയമസഭയിൽ ആവശ്യപ്പെട്ടത്. സംസ്ഥാനാടിസ്ഥാനത്തില്‍ സീറ്റുകളുടെ എണ്ണം പരിഗണിക്കരുത് എന്ന് പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെയാണ് കെ.കെ.ഷൈലജയും ഇതേ ആവശ്യം ഉന്നയിച്ചത്.

ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യൻ ഹോക്കി ടീം പിൻമാറി

ജൂനിയര്‍ ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പിന്‍മാറിയതിന് പിന്നാലെ ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. കൊവിഡും ഇംഗ്ലണ്ടിലെ ക്വാറന്റീന്‍ നിബന്ധനയും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ടീമിന്റെ പിന്‍മാറ്റം.

സ്കൂൾ തുറക്കൽ മാർ​ഗരേഖ മുഖ്യമന്ത്രിയ്ക്ക് കൈമാറി

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.  പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബര്‍ 1 ന് സ്കൂള്‍ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ….

18 കിലോ കുറച്ച് ഉണ്ണി മുകുന്ദൻ: വീഡിയോ കാണാം

സിനിമയ്ക്കുവേണ്ടി ശരീരഭാരം കൂട്ടി പിന്നീട് തന്റെ ഭാരം കുറച്ച കഥ പറഞ്ഞ് ഉണ്ണി മുകുന്ദൻ. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ഉണ്ണി ശരീരഭാരം ഉയർത്തിയത്. 93 കിലോയായിരുന്നു കഥാപാത്രത്തിനുവേണ്ടി ആർജ്ജിച്ച പരമാവധി ഭാരം. ആ ഘട്ടമെത്തിയപ്പോഴേക്ക് ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയെന്ന് പറയുന്നു ഉണ്ണി. തിരിച്ച് പഴയ അവസ്ഥയിലേക്ക് വരാൻ എന്തു ചെയ്യണമെന്ന ചിന്തയിൽ നിൽക്കെ കളരിപ്പയറ്റിനെക്കുറിച്ച് ഒരു…

‘പാർട്ടി അച്ചടക്കം പാലിക്കാറുണ്ട്, ഭരണഘടനയും അറിയാം’; ഡി രാജയ്ക്ക് മറുപടിയുമായി കാനം

സിപിഐ ദേശീയ സെക്രട്ടറി ഡി രാജയ്ക്ക് കാനം രാജേന്ദ്രന്റെ മറുപടി. ഭരണഘടന വായിച്ച് പരിചയമുള്ള ഒരാള്‍ എന്ന നിലയ്ക്ക് പാര്‍ട്ടി അച്ചടക്കം പാലിക്കാറുണ്ടന്ന് കാനം പറഞ്ഞു. ദേശീയ നേതാക്കള്‍ പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് നിലപാടില്ല. അഭിപ്രായം പറയും മുന്‍പ് കൂടിയാലോചന നടത്താറാണ് സാധാരണരീതിയെന്നും കാനം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ…

കേരള പൊലീസിന്റെ രാഷ്ട്രീയവത്ക്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ല; മുഖ്യമന്ത്രി

കേരള പൊലീസിന്റെ രാഷ്ട്രീയവത്ക്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പിണറായി വിജയൻ. നിയമസഭയിൽ മറുപടി നൽകിയത് കേരള പൊലീസിലെ ആർ എസ് എസ് ഗ്യാങ് സംബന്ധിച്ച ചോദ്യത്തിനാണ്. പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ വകുപ്പ്തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. പൊലീസ് സംരക്ഷണം നൽകുമ്പോൾ…

അവർ യാത്രയായി…ആക്ഷനും കട്ടും ഇനി ബഹിരാകാശത്ത്!

ഇനി ബഹിരാകാശത്തും ആക്ഷനും കട്ടും ഉയരും. സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ ചലച്ചിത്ര സംഘം ബഹിരാകാശത്തേക്ക് യാത്രയായി. നടി യൂലിയ പെര്‍സില്‍ഡും സംവിധായകന്‍ ക്ലിം ഷില്‍പെന്‍കോയുമാണ് ചൊവ്വാഴ്ച റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പോയത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. റഷ്യന്‍ സോയുസ് സ്‌പെയ്‌സ്‌ക്രാഫ്റ്റിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോയത്. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവിനൊപ്പമാണ് ഇവര്‍ യാത്ര തിരിച്ചത്. ഖസക്കിസ്ഥാനിലെ…

സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ മോഡലുമായി റെഡ്മി

ഇന്ത്യൻ വിപണിയിൽ ഇതാ ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു . റെഡ്മി 9A സ്പോർട്ട് കൂടാതെ റെഡ്മി 9i സ്പോർട്ട് എന്നീ സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 6999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത്. ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ…

40 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സി പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടില്‍ എം.എം. മുഹാദ് (34) ആണ് വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചത്. സിയാല്‍ സുരക്ഷാ വിഭാഗമാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയതാണിയാള്‍. ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ സിയാല്‍ സുരക്ഷാ…

അയ്യപ്പ ഭക്തരെ കണ്ണീര് കുടിപ്പിച്ചവൻ: മോൻസനെതിരെ ലക്ഷ്മി പ്രിയ

മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാൻ ക്യാമ്പയിൻ നടക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. ബുദ്ധി ഏറെയുള്ളവർ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ ക്യാമ്പയിനിൽ അറിയാതെ ഭാഗമായിട്ടുണ്ടെന്നും നടി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ മോൻസൻ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നുവെന്നും…

ബി.ജെ.പിയിൽ അച്ചടക്കം ഉറപ്പാക്കും; കെ സുരേന്ദ്രൻ

ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇതിനിടെ അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി നടത്തി. കാസർഗോഡ്,വയനാട്,പാലക്കാട്,കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ…

മകനെതിരെ തെളിവുണ്ടെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കും: അജയ് മിശ്ര

ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെതിരെ തെളിവുണ്ടെങ്കിൽ രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. സംഭവസമയത്ത് ആശിഷ് മിശ്ര അവിടെയുണ്ടെന്ന് ഒരാൾ എങ്കിലും തെളിയിച്ചാൽ താൻ ഉടൻ രാജിവെക്കും. ലഖിംപൂര്‍ സംഭവം എങ്ങനെയുണ്ടായെന്ന് അറിയില്ല. തങ്ങള്‍ രണ്ടുപേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നതിന് തെളിവുണ്ട്. ഡ്രൈവറെ കൊല്ലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തന്റെ മകന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍…

കാനത്തെ തള്ളി ഡി രാജ; ജനറല്‍ സെക്രട്ടറിയ്ക്കെതിരായ പരസ്യവിമർശനം ശരിയല്ല

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യവിമര്‍ശനം തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ല. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഡി.രാജ പറഞ്ഞു. ആനി രാജക്ക് വീണ്ടും ഡി രാജ പരസ്യപിന്തുണ നൽകി. സ്ത്രീസുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാം….

മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിൽ; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി. പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മോൺസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. ആനക്കൊമ്പ് കാണുമ്പോൾ അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേയെന്നും എന്തുകൊണ്ട് ഇയാളെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി…

മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. 5 ദിവസം കസ്റ്റഡി അനുവദിക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം. അതേസമയം മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍…

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തമിഴ്‌നാട് തീരങ്ങളിലും ഒക്ടോബർ എട്ടിന് ഗൾഫ് ഓഫ് മാന്നാർ തീരത്തും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-…

കെപിസിസി നിര്‍വാഹക സമിതി അംഗം പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു

വയനാട് മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടുവെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. അണികള്‍ക്ക് പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും പാര്‍ട്ടിയില്‍ അനര്‍ഹമായി ഒരു സ്ഥാനവും നേടിയിട്ടില്ലെന്നും പി.വി ബാലചന്ദ്രന്‍ പറഞ്ഞു.

തായ്‌വാന് മുകളിലൂടെ; യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം

തായ്‌വാന്റെ വ്യോമപ്രതിരോധ മേഖലയിലൂടെ തുടർച്ചയായി നാലുദിവസം ചൈന പറത്തിയത് 150 യുദ്ധവിമാനങ്ങൾ. 34 ജെ. 16 ഫൈറ്റേഴ്സ്, ആണവായുധം വഹിക്കാൻ ശേഷിയുള്ള 12 എച്ച് ആറ് ബോംബേഴ്സ് എന്നിവയടക്കമുള്ള യുദ്ധവിമാനങ്ങളാണ് ചൈന പറത്തിത്. തായ്‌വാന്റെ കീഴിലുള്ള പ്രതാസ് ഐലൻറിന് മുകളിലൂടെയാണ് നടപടി. ഒക്ടോബർ 10 തായ്‌വാന്റെ ദേശീയദിനാചരണം നടക്കുന്നതിന് മുമ്പായി പ്രസിഡൻറ് സൈ ഇങ്ങ് വെനിന്…

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും;നടൻ കൃഷ്ണകുമാറിന് പുതിയ പദവി

സംസ്ഥാന ബിജെപി അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റം ഇല്ല. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു.സംസ്ഥാന ട്രഷറർ ആയി ഇ കൃഷ്ണദാസിനെ തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാ​ഗമായാണ് പുതിയ തീരുമാനം. എ എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ബി…

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഖ്യമന്ത്രി

ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയപ്പോള്‍, യുപി പൊലീസ് കസ്റ്റഡിയിലെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ 28 മണിക്കൂറായി താന്‍ യുപി പൊലീസിന്റെ തടങ്കലില്‍ ആണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് തന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സമാധാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം…