Flash News
Archive

Day: October 6, 2021

ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് അം​ഗീ​കാ​രം

ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം. കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ർ​ടി​എ​സ്,എ​സ്/​എ​എ​സ്01 മ​ലേ​റി​യ വാ​ക്സി​നാ​ണ് അം​ഗീ​ക​രി​ച്ച​ത്. പ്ര​തി​വ​ർ​ഷം 400,000 പേ​രാ​ണ് കൊ​തു​ക​ൾ പ​ര​ത്തു​ന്ന മ​ലേ​റി​യ ബാ​ധി​ച്ച് മ​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മ​ലേ​റി​യ വാ​ക്സി​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ശി​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ദാ​നോം ഹെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

ക്യാഷ്‌ലെസ് ടിക്കറ്റിംഗ്! കെഎസ്ആർടിസി അടിമുടി മാറുന്നു

തിരുവനന്തപുരത്തിന്റെ ഗതാഗതരീതികൾ അടിമുടി പരിഷ്ക്കരിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള സിറ്റി സർവീസിലേക്കാണ് കെ.എസ്.ആർ.ടി.സിയുടെ നോട്ടം. എല്ലാവർക്കും സൗകര്യ പ്രദവുമായതുമായ ഗതാഗത സംവിധാനം, ക്യാഷ്‌ലെസ് ടിക്കറ്റിംഗ് സംവിധാനം, വിശ്വാസ്യതയും സമയക്ലിപ്തതയുമുള്ള സർവ്വീസുകൾ, സർവ്വീസ് കൂടുതൽ റൂട്ടുകളിലേക്ക് എന്നിവയാണ് കെഎസ്ആർടിസി ല​ക്ഷ്യം വെയ്ക്കുന്നത്.

മു​ട്ടി​ൽ മ​രം മു​റി കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം

വ​യ​നാ​ട് മു​ട്ടി​ലി​ലെ അ​ന​ധി​കൃ​ത മ​രം മു​റി​ക്ക​ൽ ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം. മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​കെ. സ​മീ​റി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. വാ​ള​യാ​ർ ഫോ​റ​സ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റം. അ​തേ​സ​മ​യം മു​ട്ടി​ൽ മ​രം മു​റി​ക്ക​ൽ കേ​സി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് വ​നം മ​ന്ത്രി എ കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. മ​രം മു​റി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ്

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. നോ​ണ്‍ ഗ​സ്റ്റ​ഡ് ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് 78 ദി​വ​സ​ത്തെ വേ​ത​ന​മാ​ണ് ബോ​ണ​സാ​യി ന​ല്‍​കു​ക. 11.56 ല​ക്ഷം റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ര്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യി​ലെ ജീ​വ​ന​ക്കാ​രും ഇ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും. ഉ​ല്‍​പ്പാ​ദ​ന​ക്ഷ​മ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ണ​സ് ന​ല്‍​കാ​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​യോ​ഗം…

വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ്

സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ലഭ്യമാണ്. 1200 ഓളം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ സര്‍ക്കാര്‍ തലത്തില്‍ തന്നെ…

കണ്ണമ്മയായി നിത്യ മേനോൻ, റൂബിയായി സംയുക്ത മേനോനും

അയ്യപ്പനും കോശിയും തെലുങ്കിൽ ഒരുങ്ങുമ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് രണ്ട് മലയാളി നടികൾ. മലയാളത്തിൽ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം തെലുങ്ക് റീമേക്കില്‍ നടി നിത്യ മേനോനാണ് അവതരിപ്പിക്കുന്നത്. അയ്യപ്പന്‍ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു.കോശി കുര്യന്‍ തെലുങ്കില്‍ ഡാനിയല്‍ ശേഖര്‍ ആണ്. പവന്‍ കല്യാണ്‍ അയ്യപ്പന്‍ നായര്‍ ആകുമ്പോള്‍…

വിശപ്പുരഹിത കേരളം എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യം

എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ് വിശപ്പുരഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാ​ഗമായണെന്നും അത് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം…

ആൻജിയോ പ്ലാസ്റ്റി പ്രൊസീജിയർ ലൈവ് വര്‍ക്ക്‌ഷോപ്പ്

തമിഴ്‌നാട് സ്‌റ്റേറ്റ് കാർഡിയോളജിയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ അതിസങ്കീർണ്ണമായ ആൻജിയോപ്ലാസ്റ്റി പ്രൊസീജിയർ ലൈവ് വർക്ക്‌ഷോപ്പ് കോട്ടക്കൽ ആസ്റ്റർ മിംസിൽ സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏറ്റവും മികച്ച ഹൃദ്രോഗവിദഗ്ദ്ധർ അണിനിരത്ത കോൺഫറൻസിലാണ് ലൈവ് വർക്ക്‌ഷോപ്പ് അവതരിപ്പിക്കാനുള്ള അവസരം കോട്ടക്കൽ ആസ്റ്റർ മിംസിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന് കൈവന്നത്. ഓൺലൈനായി നടന്ന ശിൽപ്പശാലയിൽ ചെന്നൈയിലെ പ്രധാന കേന്ദ്രത്തിന് പുറമെ…

സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 12,616 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂർ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂർ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസർഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

2,700 വർഷം പഴക്കമുള്ള ശൗചാലയം കണ്ടെത്തി

2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച രീതിയിലാണ് ശൗചാലയം. സെപ്റ്റിക് ടാങ്കിൽ നിന്ന് മൃഗങ്ങളുടെ അവശിഷ്ടങ്ങളും മൺപാത്രങ്ങളുടെ ശേഷിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ ശൗചാലയം അക്കാലത്തെ മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും അറിയാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.  

പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!

പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് കേരള പൊലീസ്. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ക്രീയേറ്റ് ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്. കേരള പൊലീസ് പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ…

യുവസംവിധായകർ ഒന്നിക്കുന്ന ‘മധുരം ജീവാമൃതബിന്ദു’

നാല് യുവസംവിധായകര്‍ അണിനിരക്കുന്ന ആന്തോളജി ചിത്രം വരുന്നു. ചിത്രത്തിന് ‘മധുരം ജീവാമൃതബിന്ദു’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘മണിയറയിലെ അശോകന്‍’ ഒരുക്കിയ ഷംസു സൈബ, ‘നിഴല്‍’ ഒരുക്കിയ അപ്പു എന്‍ ഭട്ടതിരി, ‘അനുഗ്രഹീതന്‍ ആന്‍റണി’ ഒരുക്കിയ പ്രിന്‍സ് ജോയ് , ‘മറിയം വന്നു വിളക്കൂതി’ ഒരുക്കിയ ജെനിത് കാച്ചപ്പിള്ളി എന്നിവരാണ് ചിത്രത്തിന്‍റെ സംവിധാനം. 23 ഫീറ്റ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍…

രസതന്ത്ര നൊബേൽ 2 പേർക്ക്

രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യുസി. മാക്മില്ലൻ എന്നിവർക്ക്. രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയതിനാണ് പുരസ്കാരം. ജര്‍മന്‍ ഗവേഷകനാണ് ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനാണ് അമേരിക്കന്‍ ഗവേഷകനായ ഡേവിഡ് മാക്മില്ലന്‍ 1968 ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്സിറ്റി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍…

പാത്തുവിന്റെ ആ​ഗ്രഹം സാധിച്ച് ഫിറു..ലോകത്ത് ആദ്യമായി മഹറായി ഒരു വീൽ ചെയർ!!

പ്രതിസന്ധിയിൽ തളരാതെ ചുറ്റുമുള്ളവരിൽ പോസിറ്റീവ് എനർജി നിറക്കുന്നയാളാണ് ഡോക്ടർ ഫാത്തിമ അസ്​ല. എല്ലുകൾ പൊടിയുന്ന അപൂർവ രോഗം സൃഷ്ടിച്ച പ്രശ്നങ്ങൾ മറികടന്ന്, വേദനകളുടെ വർഷങ്ങളും കടന്ന് ലോകത്തെ നോക്കി നിറഞ്ഞ് ചിരിക്കുന്നവൾ. വിവാഹിതയായെന്ന സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസം അസ്​ല പങ്കുവെച്ചത്. ഒപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും അസ്​ല പങ്കുവെച്ചു.തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ പറ്റിയാണ്…

ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

എറണാകുളം കളമശ്ശേരിയിൽ ശുചിമുറിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പത്തടിപ്പാലം പതിച്ചേരിയിൽ എന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ശുചിമുറിയിലാണ് പുരുഷന്റെ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിലെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കെട്ടിടത്തിലുള്ളവരാണ് തീപ്പിടുത്തമുണ്ടായതാകാമെന്ന് കരുതി പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ…

രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ സന്ദർശനത്തിന് അനുമതി

കർഷകർക്ക് നേരെ ആക്രമണം നടന്ന ലഖിംപൂര്‍ സന്ദർശിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. യുപി ആഭ്യന്തര വകുപ്പാണ് അനുമതി നൽകിയത്. ലഖിംപൂർ സന്ദർശിക്കാൻ അനുമതി തേടി കഴിഞ്ഞ ദിവസം കോൺഗ്രസ് യുപി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ സന്ദർശനത്തിന് അനുമതി നൽകാനാവില്ലെന്ന് യുപി സർക്കാർ മറുപടി നൽകിയിരുന്നു….

മോൻസൻ കേസ് എങ്ങുമെത്തില്ല; സർക്കാരിനെതിരെ കെ.മുരളീധരൻ

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെ രക്ഷിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ആ​ഗ്രഹമെന്ന് കെ മുരളീധരൻ. സിബിഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നതെന്തിനാണ്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയോടുള്ള സർക്കാരിന്റെ സമീപനം ഇങ്ങനെയാണെങ്കിൽ മോൻസൻ കേസ് എങ്ങുമെത്തില്ല. ബെഹ്റ എന്ത് ചെയ്താലും തെറ്റല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസമെന്നും കെ മുരളീധരൻ പറഞ്ഞു. പിവി അൻവറിനെ പോലൊരാളെ നിയമസഭയിലെത്തിച്ചതിനു മുഖ്യമന്ത്രി പിണറായി…

ലോക വിപണിയിൽ വിലകുറഞ്ഞ 5ജി ഫോണുമായി റയൽമി

റിയൽമി തങ്ങളുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചു. Realme V11s 5G എന്ന മോഡൽ ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് മോഡലിൻ്റെ വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,399 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 16000…

ഐവിഎഫ് ചികിത്സയ്ക്ക് ഒരുങ്ങുകയാണോ..? ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കൂ

ജീവിത രീതികളിലെ മാറ്റവും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും മൂലം വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ഏറിവരികയാണ്. പലരും ഇപ്പോൾ ഐവിഎഫ് ചികിത്സയിലൂടെയും മറ്റും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. പ്രായം കൂടിയ ദമ്പതികൾ ആറ്‌ മാസം വരെ ശ്രമിച്ചിട്ടും ആയില്ലെങ്കിൽ മാത്രമേ ഐവിഎഫ്‌ ചികിത്സയെ കുറിച്ച് ചിന്തിക്കാൻ പാടുള്ളൂവെന്നാണ് വിദ​ഗ്ധർ പറയുന്നത്. ട്യൂബൽ പ്രശ്‌നമുള്ളവർ, പ്രായം കൂടിയ ദമ്പതികൾ,…

വയ്യെങ്കിൽ രാജിവെച്ച് പോണം; പിവി അൻവറിനെതിരെ പ്രതിപക്ഷം

നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ നിയമസഭയിലെത്താത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് അദ്ദേഹം സഭാ സമ്മേളനത്തിലെത്തിയത്. ഇത്തവണ ഇതുവരെ എത്തിയിട്ടില്ല. ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ല. ജനപ്രതിനിധിയായി ഇരിക്കാനാകില്ലെങ്കില്‍ പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു….

അര ലക്ഷത്തിലധികം ബുക്കിംഗ്; നിസാനെ കരകയറ്റി മാഗ്നൈറ്റ്

ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. എന്നാൽ അതിനിടെ കമ്പനിയുടെ ഇന്ത്യയിലെ തലേവര മാറ്റിയെഴുതിയ വാഹനമാണ് മാഗ്നൈറ്റ്. ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ…

കുറ്റവാളിയുടെ ആത്മഹത്യാശ്രമം;കാടാമ്പുഴ ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കാടാമ്പുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ജയിലലി‍ൽ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് ജയിലിലായിരുന്നു പ്രതിയായ മുഹമ്മദ് ഷെരീഫിന്റെ ആത്മഹത്യാ ശ്രമം. കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത് . കേസിൽ കോടതി ഇന്ന് വിധി പറയാനിരിക്കേയാണ് പ്രതിയുടെ ആത്മഹത്യാശ്രമം. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. മലപ്പുറം, കാടാമ്പുഴയിൽ ഗർഭിണിയെയും മകനേയും കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിലെ…

ഒരു വര്‍ഷം പിന്നിട്ട് മഹീന്ദ്ര ഥാർ; ഒരു ലക്ഷത്തോട് അടുത്ത് ബുക്കിങ്

എല്ലാം വാഹനപ്രേമികളെയും ഒരുപോലെ ആകർഷിച്ച വാഹനമാണ് മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാർ. പ്രീമിയം എസ്.യു.വിക്കൊപ്പം നിൽക്കുന്ന ഭംഗിയും, ഏത് ഓഫ് റോഡ് വാഹനത്തിനോടും കിടപിടിക്കാൻ പോകുന്ന കരുത്ത് എന്നിവയായിരുന്നു രണ്ടാം വരവിൽ ഥാറിന്റെ കൈമുതൽ. 2020 ഒക്ടോബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ വാഹനം ഒന്നാം വയസിന്റെ നിറവിലും റെക്കോഡ് നേട്ടങ്ങളുമായി കുതിപ്പ് തുടരുകയാണ്….

മന്ത്രിയുടെ മകനെതിരെ എഫ്ഐആർ; അജയ് മിശ്ര ഡൽഹിക്ക്, സ്ഥാനം തെറിക്കുമോ?

ലഖിംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം. ഉടൻ തന്നെ ഡൽഹിയിലേക്ക് പോകുമെന്നറിയിച്ച സംഭവത്തിൽ താനും മകനും നിരപരാധികളെന്ന് ആവർത്തിച്ചു. അതേസമയം മന്ത്രിക്ക് വീഴ്ച പറ്റിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ലഖിംപുര്‍ കൂട്ടക്കൊലയിലുള്ള പങ്ക് വെളിപ്പെടുത്തി യുപി പോലീസിന്റെ എഫ്‌ഐആര്‍ പുറത്തുവന്നിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തില്‍ ആശിഷും…

ബർ​ഗറൊന്നും വേണ്ട; ആര്യൻ ഖാന് ബർ​ഗറുമായെത്തി ​അമ്മ ​ഗൗരി ഖാൻ,തടഞ്ഞ് എന്‍.സി.ബി

ആഡംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ കാണാൻ അമ്മ ​ഗൗരി ഖാൻ എൻസിബി ഓഫീസിലെത്തി. മകന് ഭക്ഷണവുമായാണ് ​ഗൗരി കാണാനെത്തിയത്. ഏതാനും പായ്ക്കറ്റ് മക്‌ഡൊണാള്‍ഡ് ബര്‍ഗറുകളുമായിട്ടാണ് ​ഗൗരി ഖാൻ എൻസിബി ഓഫീസിലെത്തിയതെങ്കിലും അതൊന്നും ആര്യന് നൽകാൻ ഉദ്യോ​ഗസ്ഥർ അനുവാദം നൽകിയില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മകനെ കാണാനും ​ഗൗരി ഖാന് സാധിച്ചില്ലെന്നാണ് റിപ്പോർട്ട്….