Flash News
Archive

Day: October 7, 2021

ച​രി​ത്ര നേ​ട്ടം; ലോ​ക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ൻ​ഷു മാ​ലി​ക്കി​ന് വെ​ള്ളി

ലോ​ക ഗു​സ്തി ചാമ്പ്യൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര നേ​ട്ടം. ഇ​ന്ത്യ​ൻ താ​രം അ​ൻ​ഷു മാ​ലി​ക്കി​ന് വെ​ള്ളി. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വ​നി​താ ഗു​സ്തി താ​രം ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി നേ​ടു​ന്ന​ത്. അ​ൻ​ഷു 57 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ ഹെ​ലെ​ൻ മ​റൗ​ലി​സി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അതിശക്തമായ മഴ; പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങളുമായി ദുരന്തനിവാരണ വകുപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചതിനാൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ടുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട്…

കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍. കോഴിക്കോട് അഗസ്ത്യമൂഴിയിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ താണെ സ്വദേശി റസിന്‍ ആണ് മരിച്ചത്.24 വയസായിരുന്നു. മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയാണ്.

‘മാർക്ക് ജിഹാദ്’ പരാമർശം മലയാളി വിദ്യാർഥികളുടെ പ്രവേശനം തടയുന്നതിനുള്ള സംഘടിത നീക്കം: മന്ത്രി വി ശിവൻകുട്ടി

മലയാളി വി​ദ്യാർത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സർവകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാർക് ജിഹാദ്’ ആരോപണത്തെ കരുതാനാകൂ എന്ന് മന്ത്രി പ്രതികരിച്ചു. മെറിറ്റ് അല്ലാതെയുള്ള കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്…

ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം

ബെവ്‌കോയുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. മുമ്പ് പ്രവർത്തിച്ച പോലെ തന്നെ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയക്രമീകരണത്തിൽ പ്രവർത്തിക്കാം. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ രാത്രി…

ചെറിയാൻ ഫിലിപ്പിനെ ഖാദിബോർഡ് വൈസ് ചെയർമാനായി നിയമിച്ചു

ഖാദിബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ച് സർക്കാർ ഉത്തരവ്. ശോഭനാ ജോർജ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഇരുവരും കോൺഗ്രസ് വിട്ട് സിപിഐഎം സഹയാത്രികരായവരാണ്. 2006ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ചെറിയാൻ ഫിലിപ്പ് കെടിഡിസി ചെയർമാനായിരുന്നു.

‘മഞ്ഞയിൽ മാറ്റമില്ല’; ഗ്രൗണ്ടിൽ കാണുമോ എന്നറിയില്ലെന്ന് ധോണി

ചെന്നൈ സൂപ്പർ കിം​ഗ്സ് അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ തന്നെ കാണുമെന്ന് പ്രഖ്യാപിച്ച് നായകൻ എംഎസ് ധോണി. എന്നാൽ ഗ്രൗണ്ടിൽ കാണുമോ എന്ന കാര്യം ഇപ്പോൾ പറയാനായിട്ടില്ലെന്നും താരം വ്യക്തമാക്കി. അടുത്ത സീസണിനുമുമ്പ് മെഗാ ലേലം നടക്കാനിരിക്കെയാണ് ധോണിയുടെ വെളിപ്പെടുത്തൽ. അടുത്ത സീസണിലും നിങ്ങൾക്കെന്നെ മഞ്ഞക്കുപ്പായത്തിൽ കാണാം പക്ഷെ, ചെന്നൈക്കു വേണ്ടി കളിക്കുമോ എന്ന കാര്യം അറിയില്ല….

‌‌കേരളത്തില്‍ 12,288 പേര്‍ക്ക് കൂടി കൊവിഡ്

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

‘ആര്യനെ പിന്തുണച്ചവരെല്ലാം മാഫിയകൾ’; വിമർശനവുമായി കങ്കണ

ആഡംബര കപ്പലിലെ ലഹരിപാർട്ടിയിൽ അറസ്റ്റിലായ ആര്യന്‍ഖാന് പിന്തുണയറിയിച്ചെത്തിയ നടന്മാർക്കെതിരെ വിമർശനവുമായി കങ്കണ റണാവത്ത്. എല്ലാവരും തെറ്റ് ചെയ്യാറുണ്ട്. എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി എത്തിയിട്ടുണ്ടെന്നും തെറ്റിനെ മഹത്വവല്‍ക്കരിക്കരുതെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ വാക്കുകള്‍: എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എല്ലാവരും തെറ്റ് ചെയ്യാറുണ്ട്. തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. പ്രവര്‍ത്തികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍…

ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം

ഇരുചക്രവാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കർശനമായി നടപ്പാക്കാൻ സർക്കാർ. ഇത് സംബന്ധിച്ച്‌ ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച്‌ ഗതാഗതവകുപ്പ് പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തുണ്ടായ അപകടങ്ങളിൽ 14 പേർ മരിച്ചിരുന്നു. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയമം…

സീനിയര്‍ വനിതാഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ്

തിരുവനന്തപുരം ജില്ലാ സീനിയര്‍ വനിത ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സിന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അപേക്ഷ ക്ഷണിച്ചു. 31-12-2002ന് മുമ്പ് ജനിച്ചിട്ടുള്ള കളിക്കാര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്പര്യമുള്ള കളിക്കാര്‍ ഗൂഗിള്‍ ഫോം ലിങ്ക് പൂരിപ്പിച്ച് 10-10-2021-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. https://forms.gle/xDq5DiMJP9bUmYnN7 ബന്ധപ്പെടേണ്ട നമ്പര്‍: 9061614335. രജിസ്റ്റര്‍ ചെയ്യുന്ന കളിക്കാരെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കേണ്ട…

ലഖിംപൂർ സംഘർഷത്തിൽ വിമർശനം;ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്നും വരുണും മനേകയും പുറത്ത്

ലഖിംപൂർ സംഘർഷത്തിൽ നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്ത്. മന്ത്രി അജയ് കുമാര്‍ മിശ്രയും ബിജെപിയും പ്രതിക്കൂട്ടിലായ ലഖിംപുര്‍ ഖേരി സംഭവത്തില്‍ വരുണ്‍ഗാന്ധി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വരുണിനേയും അമ്മയേയും മാറ്റി നിര്‍ത്തിയുള്ള പട്ടിക പുറത്ത് വന്നിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ…

‘തനിക്ക് നാണമില്ലെ?’ വിമർശകന് മറുപടിയുമായി ദുർ​ഗ കൃഷ്ണ

മലയാള സിനിമയിലെ യുവത താരനിരകളിൽ ശ്രദ്ധേയമായ മുഖമാണ് ദുർ​ഗ കൃഷ്ണ. അടുത്തിടെ ആയിരുന്നു അർജുൻ രവീന്ദ്രനുമുള്ള വിവാഹം. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം പലപ്പോഴും താരത്തിന് വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിമർശകന് ദുർ​ഗ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ‘മധുരം ജീവാമൃത ബിന്ദു’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ ഫോട്ടോകൾ താരം കഴിഞ്ഞ ദിവസം…

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യയിൽ ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. എസ്‌യുവിയുടെ 4X4 വേരിയന്റ് 42.33 ലക്ഷം രൂപയാണ് ആഭ്യന്തര വിപണിയിലെ എക്സ്ഷോറൂം വില. 4×2 ലെജൻഡർ വേരിയന്റിന് 37.58 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പുതിയ ടൊയോട്ട ഫോർച്യൂണറിനൊപ്പം 2021 ജനുവരിയിലാണ് 4X2 ഡീസൽ വേരിയന്റായ…

നാരങ്ങയുടെ അമിത ഉപയോഗം; ഒളിഞ്ഞിരിക്കുന്ന ഈ ആരോഗ്യ അപകടങ്ങള്‍ തിരിച്ചറിയുക!

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആളുകള്‍ ദിവസവും ഭക്ഷണത്തില്‍ നാരങ്ങ ചേര്‍ക്കുന്നു. എന്നാല്‍ നാരങ്ങയുടെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, ഇത് സത്യമാണ്. മറ്റെന്തെങ്കിലും പോലെ, നാരങ്ങകള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കും. * നാരങ്ങ അമിതമായി കഴിക്കുന്നത് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കും നാരങ്ങാവെള്ളം പലപ്പോഴും വയറിന് വളരെ ഗുണം ചെയ്യും….

‘എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക’; ആര്യന് ഹൃത്വിക് റോഷന്‍റെ കത്ത്

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് കത്തെഴുതി ഹൃത്വിക് റോഷൻ. ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനും ഹൃത്വിക് പറയുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള തന്‍റെ കത്ത് എഴുതിയിരിക്കുന്നത്. ഹൃത്വിക് റോഷന്‍റെ കത്ത് എന്‍റെ പ്രിയപ്പെട്ട ആര്യന്, ജീവിതം ഒരു വിചിത്രമായ യാത്രയാണ്….

ലഖിംപൂർ സംഘർഷം; യുപി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ലഖിംപൂർ സംഘർഷത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. സംഘർഷത്തിൽ കോടതി യുപി സർക്കാരിനോട് വിശദീകരണം തേടി. കേസിൽ യുപി സർക്കാർ നാളെ വിശദാംശം നൽകണമെന്നാണ് കോടതി നിർദ്ദേശം.നിർഭാഗ്യകരമായ സംഭവമെന്ന് വിലയിരുത്തിയ സുപ്രീംകോടതി, കേസിന്റെ വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആർക്കൊക്കെ എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ആരാഞ്ഞ കോടതി, സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നും ചോദിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട…

‘XUV700’ ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര; സവിശേഷതകൾ നോക്കാം

പുതുതായി പുറത്തിറക്കിയ XUV700 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എസ്‌യുവി സ്വന്തമാക്കാൻ താൽപര്യം ഉള്ള ഉപഭോക്താക്കൾക്ക് മഹീന്ദ്രയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ഡീലർഷിപ്പിലോ വാഹനം ബുക്ക് ചെയ്യാം. ബുക്കിംഗ് വേളയിൽ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്‌ടപ്രകാരം XUV700 എസ്‌യുവി മുൻകൂട്ടി കസ്റ്റമൈസ് ചെയ്യാൻ കഴിയുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ 11.99 ലക്ഷം…

11 വർഷത്തിന് ശേഷം രേവതിയുടെ സംവിധാനം; നായികയായി കജോൾ

രേവതിയുടെ സംവിധാനത്തിൽ കജോൾ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം ഒരുങ്ങുന്നു. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് ചിത്രത്തിന്റെ പേര്. കജോൾ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. വേഗത്തിൽ തന്നെകൊണ്ട് സമ്മതം മൂളിച്ച ഹൃദയത്തിൽ തൊടുന്ന ഒരു കഥയാണിതെന്ന് രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോൾ ട്വീറ്റ് ചെയ്തു. നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രേവതി വീണ്ടും സംവിധാനക്കുപ്പായം…

സ്ത്രീകളിലെയും കുട്ടികളിലെയും വിളർച്ച തടയാൻ ഇവ ശീലമാക്കുക

സ്ത്രീകളിലും കുട്ടികളിലും സർവ സാധാരണയായി കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് വിളർച്ച. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമാണ് പ്രധാനമായും വിളർച്ചയുണ്ടാകുന്നത്. അമിത രക്തസ്രാവം,​ അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയയാണ് വിളർച്ചയ്ക്കുള്ള പ്രധാന കാരണങ്ങൾ. ഇതുകൂടാതെ ചില മരുന്നുകളും ശരീരം ഇരുമ്പിന്റെ ആഗിരണത്തെ തടയാൻ കാരണമാകുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച ഒഴിവാക്കാൻ പയറുവർഗ്ഗങ്ങളായ ബീൻസ്, നിലക്കടല…

രാജവെമ്പാലയെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം, കടിയേറ്റ് 60കാരന് ദാരുണാന്ത്യം

പണിയെടുക്കുന്നതിനിടെ പാടത്ത് നിന്ന് പിടികൂടിയ രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശിപ്പിക്കുന്നതിനിടെ കടിയേറ്റ 60 കാരൻ മരിച്ചു. അസമിലെ ധേലെ രാജ്നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലാണ് ദാരുണസംഭവം ഉണ്ടായത്. പാമ്പിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്ന് പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 60കാരനായ രഘുനന്ദന്‍ ഭൂമിജിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് ഭൂമിജ് പാമ്പിനെ കണ്ടത്. ഉടനെ…

ആരോഗ്യത്തിന് ഉത്തമം; ഉഴുന്ന് പരിപ്പില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളറിയാം

ഉഴുന്ന് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് പലര്‍ക്കും അറിയില്ല. പൊളിച്ച കറുത്ത തൊലിയുള്ള ഉഴുന്നാണ് എന്തുകൊണ്ടും നല്ലത്. എന്തൊക്കെയാണ് ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പുഷ്ടമായ ഉഴുന്നുപരിപ്പ് ധാരാളം ആരോഗ്യഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇതില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത്…

ഒലിവർ ട്വിസ്റ്റും കുടുംബവും ബോളിവുഡിലേക്ക്

മലയാള സിനിമാ പ്രേമികളുടെ ഇടയിൽ ഏറെ ചർച്ച ആയിരിക്കുന്ന ചിത്രമാണ് ഹോം. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇപ്പോഴിതാ…

‘അപ്പുവിന്റെ അനുജനെത്തി’; സന്തോഷം പങ്കുവച്ച് സഞ്ജു ശിവറാം

മലയാള സിനിമയിലെ യുവ താരനിരകളിൽ ശ്രദ്ധേയമായ മുഖമാണ് സഞ്ജു ശിവറാമിന്റേത്. നിരവധി സിനിമകളിലൂടെ തിളങ്ങി നിൽക്കുന്ന താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായി നിമിഷം ആരാധകരോട് അറിയിച്ചിരിക്കുകയാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ സന്തോഷമാണ് സഞ്ജു ശിവറാം പങ്കുവച്ചത്. “ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ…

ബി ജെ പി പുനഃസംഘടന: വയനാട്ടിൽ കൂട്ട രാജി

ബിജെപി പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപിയിൽ കൂട്ടരാജി. വയനാട് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അധ്യക്ഷൻ കെ ബി മദൻ ലാൽ ഉൾപ്പെടെ 13പേർ രാജിവെച്ചു. പുതിയ ജില്ല അധ്യക്ഷനെ തെരെഞ്ഞെടുത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. നേതൃത്വത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് രാജിവെച്ചവർ ആരോപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർക്ക് ഏകപക്ഷീയമായ തീരുമാനത്തിലൂടെ പരിഗണന ലഭിച്ചതിലാണ്…