Flash News
Archive

Day: October 8, 2021

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറ്റിയ അമളിയാണ് ട്രോളുകൾക്കിടയാക്കിയത്. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവില്‍ സ്കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ സംശയം. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണവും പേരുകളും കേന്ദ്രഭരണപ്രദേശങ്ങളുടെ പേരുകളും പങ്കുവയ്ക്കുകയാണ് റബ്ബ്. ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് വ്യക്തമാക്കിയാണ് അബ്ദു റബ്ബിന്റെ പോസ്റ്റ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടും എന്ന ക്യാപ്ഷനില്‍ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് മുന്‍ മന്ത്രി നല്‍കിയിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും ചേര്‍ത്തിട്ടുണ്ട്. വി ശിവന്‍കുട്ടിക്ക് ഒരു മറുപടി എന്ന നിലയിലാണ് ട്രോള്‍ എന്ന് വ്യക്തം.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറ്റിയ അമളിയാണ് ട്രോളുകൾക്കിടയാക്കിയത്. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവില്‍ സ്കൂളുകള്‍…

മുംബൈക്ക് മികച്ച തുടക്കം; ഇഷാന്‍ കിഷന് 16 പന്തില്‍ ഫിഫ്റ്റി

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍റെ മിന്നല്‍ പ്രഹരത്തിന്‍റെ കരുത്തില്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ മുംബൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 63 റണ്‍സോടെ ഇഷാന്‍ കിഷനും ഒരു റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. 13…

‘എലോണി’ലെ ലാലേട്ടന്റെ പുത്തൻ ​ഗെറ്റപ്പ് വൈറലാകുന്നു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘എലോണി’ൽ മോഹൻലാൽ എത്തുന്നത് പുത്തൻ ഗെറ്റപ്പിൽ. ചിത്രത്തിൻറെ ബിഹൈൻഡ് ദ് സീൻസ് വീഡിയോ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിട്ടു. ഹെയർസ്റ്റൈലിലും വസ്ത്രധാരണത്തിലും സമീപകാല ചിത്രങ്ങളിൽ നിന്ന് വേറിട്ട രീതിയിലാണ് മോഹൻലാൽ എത്തുക. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്….

കൊല്ലത്തെ തെരഞ്ഞെടുപ്പ് പരാജയം: സിപിഎമ്മിൽ നടപടി

കൊല്ലത്തെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎമ്മിൽ കടുത്ത അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയേറ്റ് അം​ഗങ്ങളെ തരംതാഴ്ത്തി. അം​ഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് നടപടി. കുണ്ടറ, കരുനാ​ഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 5 നേതാക്കളെ താക്കീത് ചെയ്തു.

‘വീണ്ടും സ്വാഗതം, എയർ ഇന്ത്യ’ രത്തൻ ടാറ്റയുടെ വൈറൽ ട്വീറ്റ്

എയർ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച്‌ രത്തൻ ടാറ്റ. 68 വർഷങ്ങൾക്ക് മുന്നേയുള്ള ഒരു ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വീണ്ടും സ്വാഗതം, എയർ ഇന്ത്യ’എന്ന് കുറിപ്പോടെയാണ് ട്വീറ്റ്. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യ സ്വന്തമാക്കിയത്. എയർ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്പൈസ്…

ലഖിംപൂർ സംഘർഷം: 18 ന് രാജ്യവ്യാപക റെയിൽ ഉപരോധം

ലഖിംപൂർ ഖേരി സംഘർഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച. ഈ മാസം പന്ത്രണ്ടിന് ലഖിംപൂരിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തു. ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധം സംഘടിപ്പിക്കും.  

ആര്യൻഖാന് കൊവിഡ് പോസിറ്റീവ്

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളീവുഡ് താരം ഷാറൂഖ് ഖാൻറെ മകൻ ആര്യൻഖാന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. കോവിഡ് പരിശോധനാഫലങ്ങൾ പോസിറ്റീവായതിന് പിന്നാലെ ആര്യനെയും കൂട്ടുപ്രതികളെയും മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് മാറ്റി. അതേസമയം ഉവരുടെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളിയിരുന്നു. ആര്യനൊപ്പം അറസ്റ്റിലായ അബ്റാസ് മർച്ചൻറെ മുൻമൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു

രണ്ട് പോലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്

കേരള പോലീസിന്റെ അഭിമാനം ഉയർത്തി രണ്ട് പോലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്. മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാറും ഇടുക്കി ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി കെ അനീഷുമാണ് സിവിൽ സർവീസിലേയ്ക്ക് പ്രവേശിക്കുന്നത്. നെടുമങ്ങാട്…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 843 കേസുകള്‍; മാസ്ക് ധരിക്കാത്തത് 6009 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 843 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 309 പേരാണ്. 1127 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6009 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 33 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)…

സംസ്ഥാനത്ത് ഇന്ന് 10,944 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 10,944 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂർ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂർ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസർഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

വ​യ​നാ​ട്ടി​ല്‍ ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ക​ല്ലി​ക്ക​ണ്ടി സ്വ​ദേ​ശി അ​ഷ്‌​ക​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡിയി​ലെ​ടു​ത്തു. വ​യ​നാ​ട് മീ​ന​ങ്ങാ​ടി​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാണ് പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് എ​ക്‌​സൈ​സ് കീ​ഴ​ട​ക്കി​യ​ത്.

വട്ടവടയിൽ 326 പേർ സിപിഎം വിട്ട് സിപിഐയിലേക്ക്

ഇടുക്കി വട്ടവട പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് അടക്കം 326 പേർ സിപിഎം വിട്ട് സിപിഐയിലേക്ക്. സിപിഎമ്മിനും സർക്കാരിനും എതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി. രാമരാജ് ഉൾപ്പടെ പാർട്ടി വിട്ടത്. വട്ടവടക്കാരുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനായില്ലെന്നും തങ്ങളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശി കയ്യേറ്റക്കാരായി…

ടൂറിസം മേഖലയില്‍ റിവോൾവിങ് ഫണ്ട് പദ്ധതി നടപ്പാക്കും

കോവിഡ് പ്രതിസന്ധിയിൽ പെട്ട് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച റിവോൾവിംഗ് ഫണ്ട് പദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർക്ക് പലിശ രഹിത- ഈട് രഹിത വായ്പ നൽകുന്നതാണ് പദ്ധതി. ഇപ്പോൾ പത്ത് കോടി രൂപയാണ് പദ്ധതിക്കായി…

ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ്ബിഐ

ഒക്ടോബർ 8, 9 തീയതികളിലായി ഒരു നിശ്ചിത സമയത്തേക്ക് എസ്ബിഐ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിം​ഗ് സൗകര്യങ്ങൾ ഉപോ​ഗിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള അപ്ഡേഷൻ നടക്കുന്നത് മൂലമാണ് ഈ തടസം നേരിടുന്നതെന്ന് എസ്ബിഐ ട്വീറ്റിൽ അറിയിച്ചു. യോനോ ആപ്പിലും ഈ പ്രതിസന്ധിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്….

‘തിരികെ സ്‌കൂളിലേക്ക്’, അന്തിമ മാര്‍ഗരേഖ പുറത്തിറക്കി

സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ സർക്കാർ പുറത്തിറക്കി. തിരികെ സ്‌കൂളിലേക്ക് എന്ന പേരിലാണ് മാർഗരേഖ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകിയാണ് മാർഗരേഖ പുറത്തിറക്കിയത്. പൊതു നിർദേശങ്ങൾ അടക്കം മാർഗരേഖയ്ക്ക് എട്ടു ഭാഗങ്ങളുണ്ട്. ആറു വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവക്കാണ് പ്രധാന ചുമതലയെന്ന്…

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ആറ് മലയാളികൾ

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ആറ് മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിൻ്റെ മൊത്തം ആസ്തി. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. അഞ്ച് ബില്യൺ ഡോളറോടെ (37,500 കോടി…

പന്തെറിയാന്‍ വയ്യെങ്കില്‍ ടീമിലേക്ക് വരണ്ട; കൊല്‍ക്കത്ത താരത്തിനെതിരെ ഗംഭീര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ നായകൻ ഗൗതം ഗംഭീർ. പ്ലേ ഓഫിന് യോഗ്യത നേടിയാല്‍ പരിക്ക് പൂര്‍ണമായും മാറാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ കെകെആര്‍ കളിപ്പിക്കാന്‍ പാടില്ല എന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. ബൗള്‍ ചെയ്യാന്‍ വയ്യെങ്കില്‍ താരത്തെ പ്ലേയിംഗ് ഇലവനിലെടുക്കേണ്ടതില്ല എന്നാണ് ഗംഭീറിന്‍റെ പക്ഷം. അബുദാബിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ…

കല്‍ക്കരി ക്ഷാമം: ഊര്‍ജപ്രതിസന്ധി രൂക്ഷമായാല്‍ രാജ്യത്ത് ലോഡ്‌ഷെഡിങ്‌ ഏർപ്പെടുത്തും

കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് രാജ്യമിപ്പോൾ. കൽക്കരി ശേഖരം തീരെ കുറവായതിനാൽ രാജ്യത്തെ 135 കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും പൂർണ ഉത്പാദനശേഷിയിലല്ല പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ 70% വൈദ്യുതിയും കൽക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകിടംമറിക്കാൻ സാധ്യതയുള്ളതാണ് ഈ പ്രതിസന്ധിയെന്നത് ആശങ്കയുണ്ടാക്കുന്ന ഒരു…

ഓഹരി സൂചികകൾ നേട്ടത്തിൽ; റെക്കോർഡ് നേട്ടം സ്വന്തമാക്കി നിഫ്റ്റി

ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. റെക്കോർഡ് നേട്ടത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 381 പോയിന്റ് നേട്ടത്തിൽ 60,059 ലും നിഫ്റ്റി 104.90 പോയിന്റ് ഉയർന്ന് 17,895 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.15 ശതമാനവും സ്മോൾക്യാപ് സൂചിക 0.92 ശതമാനവും ഉയർന്നു. എഷ്യൻപെയിന്റ്, ബജാജ് ഫിൻസർവ്, റിലയൻസ്, ടിസിഎസ്, എൽആൻഡ്ടി, ടാറ്റാ…

അധ്യാപകന്റെ വിവാദ പരാമർശം; ഫാസിസത്തിന്റെ വാക്കുകൾ മലയാളി ഒരുമിച്ചെതിർക്കണമെന്ന് ഡോ. എം.കെ. മുനീർ

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്റെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടതെന്നും വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഹബ്ബായി കേരളം വികസിക്കുന്നത് അംഗീകരിക്കാനാവാത്ത ഫാസിസ്റ്റ് മനോഭാവമുള്ള ഇത്തരം ആളുകളുടെ വാക്കുകൾ മലയാളി ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണമെന്നും ഡോ. എം.കെ. മുനീർ എം.എൽ.എ. ”ഇത് കേട്ടപ്പോൾ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നിൽ മതേതരത്വ…

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച എട്ടു ജില്ലകളിലും…

കസവുചേലചുറ്റി വെങ്കല മെഡൽ ജേതാവ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍

ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു. കസവു മുണ്ടുടുത്താണ് താരം ക്ഷേത്രത്തിൽ എത്തിയത്. സെനറ്റ് ഹാളിൽ നടക്കുന്ന കേരള സർവകലാശാല സ്പോർട്സ് സ്കോളർഷിപ്പ് വിതരണച്ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് താരം ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്ലിന ഒളിമ്പിക്സിൽ വെങ്കലം…

ബിജെപി സംസ്ഥാന നേതൃത്വം പരാജയം; ആർ.എസ്.എസ് നേതാവ് ബാലശങ്കർ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആർ എസ് എസ് നേതാവ് ബാലശങ്കർ. നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. കേരളത്തിലും മോദിക്ക് വലിയ ജനപ്രീതിയെന്ന് സർവേകളിൽ വ്യക്തമാണ്. ഇതനുസരിച്ച് വോട്ട് നേടുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയമാണെന്നും ബിജെപി പ്രസിദ്ധീകരണ വിഭാഗം ജോയിന്‍റ് കോർഡിനേറ്റർ ബാലശങ്കർ മീഡിയവണിനോട് പറഞ്ഞു. നരേന്ദ്രമോദിയ്ക്ക് ദേശീയ തലത്തിലുള്ള…

വിസ്മയ കേസ്; കിരൺ കുമാറിന്റെ ജാമ്യ ഹർജി തള്ളി

കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. 105 ദിവസതിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിയുടെ വാദം. വിസ്‌മയ സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു എന്നും കിരണ്‍…

അടൂരിൽ സിപിഐ-സിപിഎം സംഘർഷം

പത്തനംതിട്ട അടൂരിൽ സിപിഐ-സിപിഎം സംഘർഷം. സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. എന്നാൽ, നോക്കുകൂലി വാങ്ങിയതിന് നടപടി നേരിട്ടവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിഐടിയു വിശദീകരണം. സിപിഎം സിപിഐ സംഘർഷം പതിവായിരുന്ന അടൂരിൽ ഒരിടവേളക്ക് ശേഷമാണ് വീണ്ടും കമ്മൂണിസ്റ്റ് പാർട്ടികൾ തമ്മിൽ തല്ലുന്നത്. തെഴിലാളി സംഘടനകൾ തമ്മിലുള്ള തർക്കം പാർട്ടി…