Flash News
Archive

Day: October 9, 2021

സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് കോടിയേരി

മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഉന്നതരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തി എന്ന സ്വർണ്ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നേരത്തെ പുറത്ത് വന്നതാണ്‌. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം. ഗൂഢാലോചനയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് തന്നെ നിർബന്ധിച്ചു എന്നാണ്…

ബിജെപി പ്രവർത്തകരുടെ മരണം കൊലപാതകമായി കാണാനാകില്ല: രാകേഷ് ടികായത്ത്

ലഖീംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്ത്. ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതല്ലെന്നും അത് പ്രത്യാക്രമണം മാത്രമായിരുന്നെന്നും ടികായത്ത് പറഞ്ഞു. അക്രമത്തിൽ ഉൾപ്പെട്ട പ്രതിഷേധക്കാർ കുറ്റവാളികൾ അല്ലെന്നും രാകേഷ് ടികായത്ത് വ്യക്തമാക്കി. ഒരു വാഹനാപകടം നടന്നാൽ രണ്ട് പേർ വഴക്കുകൂടുന്നത് സാധാരണയായ കാഴ്ചയാണ്. അതിനെ…

അണ്ണാത്തെയിലെ രജനികാന്തിന്റെ പ്രണയജോഡി നയൻസോ?

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിനിമയുടെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുന്നുവെന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ട്. സിദ് ശ്രീറാമും ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാര കാട്രേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഇതിഹാസ ഗായകൻ രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വൻ ഹിറ്റാകുകയും…

കാടറിയാൻ ‘കാടകം’; ചിത്ര പ്രദർശനത്തിന് തുടക്കമായി

വനം വന്യജീവി വകുപ്പിന് കീഴിലെ പീച്ചി വന്യജീവി വിഭാഗം നയിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കാടകം’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കാട് കാക്കുന്നവരുടെ ക്യാമറ കണ്ണുകളിലൂടെയുള്ള ചിത്രങ്ങളാണ് കാടകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഹരിത വിസ്മയങ്ങൾക്കൊപ്പം കേരളത്തിന്റെ വന കാഴ്ചകളെ പകർത്തുന്നുണ്ട് കാടകം പ്രദർശനത്തിലെ ഓരോ ചിത്രങ്ങളും. നീലക്കുറിഞ്ഞി പൂത്ത താഴ് വരകൾ, കൊമ്പ് കോർക്കുന്ന ആനകൾ,…

ഒച്ചിൽ നിന്ന് പകരുന്ന അപൂർവ മെനിഞ്ചൈറ്റിസ് രോഗം

തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തി. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എസ്എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിനു കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതിനാൽ ആരോഗ്യനില മെച്ചപ്പെട്ടു. ഇന്ന് വിട്ടയയ്ക്കാനാകുമെന്നും ചികിത്സകൾക്ക് നേതൃത്വം നൽകുന്ന ഡോ. സുജിത് ചന്ദ്രൻ അറിയിച്ചു. ഒച്ചിന്റെ ശരീരത്തിലെ വിരകൾ മനുഷ്യശരീരത്തിൽ…

“മെസിക്ക് ബാഴ്‌സലോണക്ക് വേണ്ടി ഫ്രീ ആയി കളിക്കാമായിരുന്നു”

മെസിക്ക് ബാഴ്‌സലോണക്ക് വേണ്ടി വേതനം വാങ്ങാതെ കളിക്കും എന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലപോര്‍ട. മെസിയുടെ വേതന കരാര്‍ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. തനിക്ക് മെസിയോട് ഫ്രീ ആയി കളിക്കുമോ എന്ന് ചോദിക്കാന്‍ ആകുമായിരുന്നില്ല. മെസി അങ്ങനെ കളിച്ചോട്ടെ എന്ന് ഇങ്ങോട്ട് ചോദിക്കും എന്ന ചെറിയ പ്രതീക്ഷ…

സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

കാട്ടിൽ കുടുങ്ങിയ പൊലീസുകാർ തിരിച്ചെത്തി

പാലക്കാട് വാളയാർ വനമേഖലയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയി കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. സംഘം ഇന്നലെയാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. വനപാലകര്‍ എത്തിയതുകൊണ്ടാണ് തിരികെ എത്താനായതെന്ന് പൊലീസ് സംഘം പറഞ്ഞു. വനപാലകരെ കണ്ടില്ലെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ട സാഹചര്യമായിരുന്നു. ഉള്‍വനത്തില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് തോട്ടമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ വിവരം തെറ്റായിരുന്നുവെന്ന് തെളിഞ്ഞെന്നും പൊലീസ്…

ഇ ഓട്ടോയിലേക്ക് മാറുന്നതിലൂടെ തൊഴിലാളികള്‍ക്ക് പ്രതിമാസം പതിനായിരം രൂപയിലധികം ലാഭം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധനചെലവില്‍ ലാഭിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി.കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത്‌ കേന്ദ്രങ്ങളിലായി കെ.എസ്‌.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചാല്‍, ഇലക്ട്രിക്…

‘ലോകത്തിന് പ്രചോദനമായിരിക്കുന്നു’; മോദിയെ പ്രശംസിച്ച് ഡാനിഷ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സൺ. നരേന്ദ്ര മോദി ലോകത്തിന് തന്നെ പ്രചോദനമായി മാറിയിരിക്കുകയാണെന്ന് ഫ്രെഡറിക്‌സൺ പറഞ്ഞു. ത്രിദിന ഇന്ത്യ സന്ദർശനത്തിനായി ഡൽഹിയിലെത്തിയതാണ് ഡാനിഷ് പ്രധാനമന്ത്രി. പത്ത് ലക്ഷം വീടുകളിലേക്ക് ശുദ്ധജലവും പുനർനിർമ്മിക്കാവുന്ന ഊർജ്ജവും വിതരണം ചെയ്യുമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിലൂടെ ലോക നേതാക്കൾക്ക് നരേന്ദ്ര മോദി പ്രചോദനമായിരിക്കുകയാണ്. ഡെൻമാർക്ക് സന്ദർശനത്തിനായി…

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. അഭിലഷണീയം: എഡ്യൂക്കേഷണൽ ആർട്‌സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷൻ…

പൊന്നാനിയിലെ സിപിഎം അച്ചടക്ക നടപടിയിൽ പ്രതിഷേധം

പൊന്നാനിയിലെ അച്ചടക്ക നടപടിയിൽ സിപിഎമ്മിൽ ഒരു വിഭാഗത്തിൻ്റെ പ്രതിഷേധം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ടിഎം സിദ്ദീഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം. അച്ചടക്കനടപടി പിൻവലിക്കണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖിനെ തരംതാഴ്ത്താൻ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ച ആരോപിച്ചായിരുന്നു…

സൗജന്യ പിഎസ്‌സി പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രിതല മത്സരപരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം….

പുത്തൻ ഫോട്ടോയുമായി മമ്മൂട്ടി: ഏറ്റെടുത്ത് ആരാധകർ

മമ്മൂക്കയുടെ പുത്തൻ ​ഗെറ്റപ്പുകൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം ഇപ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷർട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ജനാർദ്ദനും സിദ്ദിഖും മമ്മൂട്ടിയുടെ…

ആര്യൻ ഖാൻ്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍

ആഡംബര കപ്പലിലെ മയക്ക്മരുന്ന് പാർട്ടി കേസിൽ ഷാരൂഖ് ഖാന്റെ മകന്‍ ആര്യൻ്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍. എന്‍സിബി ആണ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്. കേസിൽ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ശ്രീജേഷ് പഞ്ചാബിയില്‍ വരെ ചീത്ത വിളിക്കും; മന്‍പ്രീത് സിങ്

ദേഷ്യം വന്നാൽ ശ്രീജേഷ് പഞ്ചാബി ഭാഷയിൽ വരെ വഴക്കു പറയുമെന്ന് ഹോക്കി ടീമിലെ സഹതാരം മൻപ്രീത് സിങ്ങ്. ഗ്രൗണ്ടിലും പുറത്തും ശ്രീജേഷുമായി നല്ല സൗഹൃദമാണ്. ഗോൾ പോസ്റ്റിന് കീഴിൽ ശ്രീജേഷിന്റെ സാന്നിധ്യം ഓരോ താരത്തിനും നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും മൻപ്രീത് പറഞ്ഞു. ‘2012 ഒരു ദുഃസ്വപ്നമാണ്. നമ്മൾ എല്ലാ മത്സരങ്ങളിലും തോറ്റു. 2016-ൽ ക്വാർട്ടർ ഫൈനലിൽ…

നടി ലീന മരിയ പോള്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ലീന മരിയ പോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും അറസ്റ്റില്‍. കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടുതരാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസില്‍ ഇരുവരെയും ഇന്ന് ഇഡി ചോദ്യം ചെയ്തിരുന്നു. കാനറ ബാങ്കിന്റെ ചെന്നൈ…

ലഹരി കേസിൽ ബിജെപി നേതാവിന്റെ ബന്ധുവടക്കം മൂന്ന്പേരെ വിട്ടയച്ചു; തെളിവുകളുമായി മഹാരാഷ്ട്ര മന്ത്രി

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ കപ്പലിലെ ലഹരി വിരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. എൻസിബി പിടികൂടി മിനിറ്റുകൾക്കുള്ളിൽ മൂന്ന് പേരെ വിട്ടയച്ചുവെന്നും ഇതിലൊരാൾ ബിജെപി നേതാവിന്റെ ഭാര്യാസഹോദരനാണെന്നുമാണ് വെളിപ്പെടുത്തൽ. ബിജെപി നേതാവ് മോഹിത് കംബോജിന്റെ ഭാര്യ സഹോദരൻ റിഷഭ് സച്ച്ദേവിനേയും…

ലഖിംപൂര്‍ കൂട്ടക്കൊല; ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ലഖിംപൂരില്‍ കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കേസില്‍ കേന്ദ്ര മന്ത്രിയുടെ മകനെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്ലക്കാര്‍ഡുകളും പിടിച്ച്‌ മുദ്രാവക്യം വിളിച്ച നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകര്‍…

വിവാദ ഉത്തരവ് പിൻവലിച്ച് യൂണിയൻ ബാങ്ക്

നവരാത്രി ദിവസങ്ങളില്‍ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കിയ ഉത്തരവ്​ യൂണിയൻ ബാങ്ക് പിൻവലിച്ചു. ജനറൽ മാനേജൻ ഇറക്കിയ സർക്കുലറാണ് വിവാദമായതിനെ തുടർന്ന്​​ പിൻവലിച്ചത്​. നവരാത്രിയോട് അനുബന്ധിച്ച് ഒക്ടോബർ ഏഴ് മുതല്‍ 15 വരെ പ്രത്യേക ഡ്രസ് കോഡ് അനുസരിച്ച്​ വസ്​ത്രം ധരിക്കണമെന്നായിരുന്നു ഉത്തരവ്​. ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 200 രൂപ പിഴയൊടുക്കേണ്ടിവരും. എല്ലാ ദിവസവും ​ഗ്രൂപ്പ്​…

അധോലോക നായകനായി ബാബു ആന്റണി; ‘ദ ഗ്രേറ്റ് എസ്‍കേപ്പ്’ ടൈറ്റില്‍ പോസറ്റര്‍ പുറത്തുവിട്ടു

ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസറ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ദ ഗ്രേറ്റ് എസ്‌കേപ്പ് എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹമാധ്യമത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് ലഭിക്കുന്നത്. സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍…

കെ എ എസ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടം: എ വിജയരാഘവന്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ് വലിയൊരു സ്വപ്നം യാഥാര്‍ഥ്യമായത്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ കെഎഎസ് നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച…

കാരുണ്യ കെ ആര്‍-518 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഈ നമ്പറിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-518 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക…

മഴയിലും ചോരാത്ത ആവേശം; പാർട്ടിയുടെ ജൻമദിനം ആഘോഷിച്ച് തലസ്ഥാന ജില്ല

കോരിച്ചൊരിയുന്ന മഴയത്തും ആവേശം ഒട്ടും കുറയ്ക്കാതെ കേരള കോൺ​ഗ്രസ് (എം) പാർട്ടിയുടെ 58 ആം ജൻമദിനം ആഘോഷിച്ച് തലസ്ഥാന ജില്ല. പാർട്ടിയുടെ ജില്ലാ ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോ​ഗികമായി തുടക്കമായത്. തുടർന്ന് ജില്ലാ തലത്തിലും, നിയോജക മണ്ഡലം, മണ്ഡലം, വാർഡ് അടിസ്ഥാനത്തിലും നേതാക്കളും പ്രവർത്തകരും ആവേശപൂർവ്വമായി പതാകയുർത്തി ജൻമദിനാഘോഷത്തിൽ…

മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ ലഭ്യക്കുക പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം. ഒന്നേമുക്കാല്‍ വര്‍ഷത്തിലധികമായി ലോകം ഒന്നാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. കോവിഡ് എല്ലാ മേഖലയേയും ബാധിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍…