Flash News
Archive

Day: October 10, 2021

മമ്മൂട്ടിയും തിലകനും തമ്മിലുള്ള വഴക്കിന് കാരണം

മലയാള സിനിമ ഉള്ളടത്തോളം കാലം അന്തരിച്ചു പോയ നടൻ തിലകനെ ആരും മറക്കാനിടയില്ല. സൂപ്പർസ്റ്റാറുകൾക്കൊപ്പം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹവും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ വാർത്തകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വഴക്ക് താൻ നേരിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകൻ…

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്; 12,655 പേർക്ക് രോ​ഗമുക്തി

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

‘എയർ ഇന്ത്യയെ സുഹൃത്തുകൾക്ക് വിറ്റു’; മോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

കഴിഞ്ഞ വർഷം സ്വന്തം ആവശ്യത്തിന് 16,000 കോടി രൂപയ്ക്ക് രണ്ട് വിമാനങ്ങൾ വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടിക്ക് എയർഇന്ത്യയെ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകൾക്ക് വിറ്റുവെന്ന് പ്രിയങ്ക ഗാന്ധി. വാരണാസിയിൽ കിസാൻ ന്യായ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രിയങ്ക പ്രധാനമന്ത്രിക്കെതിരെ വിമർശം ഉന്നയിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയർഇന്ത്യ 18,000 കോടിരൂപയ്ക്ക് ടാറ്റ…

മിസ്‌ വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം

2021 മിസ്‌ വേള്‍ഡ് സിംഗപ്പൂരില്‍ ഫിനാലെയില്‍ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലില്‍ മലയാളിയായ നിവേദ ജയശങ്കര്‍ 2nd പ്രിന്‍സസ് ആയി വിജയിച്ചു. 2021 മിസ്‌ വേള്‍ഡ് സിംഗപ്പൂരിന്‍റെ ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ഏക ഇന്ത്യന്‍ കൂടിയാണ് നിവേദ. 2nd പ്രിന്‍സസ് ടൈറ്റില്‍ കൂടാതെ, മിസ്‌ ഫോട്ടോജനിക്, മിസ്‌ ഗുഡ് വില്‍ അംബാസഡര്‍ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി….

കെപിസിസി ഭാരവാഹി പട്ടിക; ചർച്ചകൾ പൂർത്തിയായെന്ന് വി.ഡി സതീശൻ

കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പട്ടിക ഇന്നോ നാളെയോ സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടത്തിയ ചർച്ചകളിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ തൃപ്തരാണെന്ന് കരുതുന്നു, ചർച്ചകളിൽ അനിശ്ചിതത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വനിത പ്രാതിനിധ്യം കൂട്ടാൻ മാനദണ്ഡങ്ങളിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും സതീശൻ അറിയിച്ചു. പട്ടിക…

പ്രകൃതി ഭം​ഗി ആസ്വദിച്ച് മലക്കപ്പാറയിലേക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം

യാത്രക്കാർ കൂടുതൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് ​യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായി മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുന്ന പദ്ധതിയുമായി കെഎസ്ആർടിസി. നിലവിൽ ചാലക്കുടി ഡിപ്പോയിൽ നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം 6 ഓളം സർവ്വീസുളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്. ഇനിയും യാത്രക്കാർ കൂടുന്ന പക്ഷം കൂടുതൽ യാത്രാ സൗകര്യം ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ചാലക്കുടിയിൽ നിന്നും 30 കിലോ മീറ്റർ…

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ്: ഒരാൾ കൂടി അറസ്റ്റിൽ

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഗൊരേഗാവിൽ നിന്നാണ് എൻസിബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ജുഡീഷ്യൽ…

മുംബൈ ഇവരെ നിലനിർത്തണം; കളിക്കാരുടെ പട്ടികയുമായി സെവാഗ്

ഐപിഎല്‍ 2021 സീസണിലെ മുംബൈയുടെ കുതിപ്പ് അവസാനിക്കുമ്പോള്‍ ചില കളിക്കാരുടെ പ്രകടനത്തില്‍ വിമര്‍ശനം സജീവമാണ്. വരാനിരിക്കുന്ന മെഗാ ലേലത്തിൽ മുൻനിര കളിക്കാരെ മുംബൈ ഒഴിവാക്കിയേക്കും. ഒഴിവാക്കുന്നവരില്‍ പ്രധാനി ഹാര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ വിലയിരുത്തല്‍. എത്ര കളിക്കാരെ നിലനിര്‍ത്താമെന്നതില്‍ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും സെവാഗിന്റെ അഭിപ്രായത്തില്‍ പ്രമുഖര്‍ മുംബൈയില്‍ നിന്നും…

‘കർഷകർക്ക് വേണ്ടത് നീതിയാണ്, സഹായധമല്ല’; വരാണസിയിൽ പ്രിയങ്കയുടെ റാലി

ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ റാലി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും വാരാണസിയിലെ റാലിയില്‍ പ്രിയങ്കയ്ക്കൊപ്പമുണ്ട്. ലഖിംപൂരിലെ കർഷകർക്ക് വേണ്ടത് നീതിയാണ്, സഹായധമല്ല. ജയിലിലടച്ചാലും തന്നെ നിശബ്ദയാക്കാനാവില്ലെന്ന് പ്രിയങ്ക ​ഗാന്ധി വരാണസിയിൽ പറഞ്ഞു. കിസാൻ ന്യായ് റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കും. കേന്ദ്രമന്ത്രി അജയ് മിശ്രയെ…

വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു

റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. 7 പേരെ രക്ഷപ്പെടുത്തി. ടട്ടർസ്റ്റാനിലെ മെൻസെലിൻസ്ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. എൽ 410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23 ന് തകർന്നുവീണത്. അപകടത്തിൽപ്പെട്ട വിമാനം രണ്ടായി പിളർന്നു. 23 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു….

റെയില്‍വേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്ത പ്രതി പിടിയിൽ

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്ത പ്രതി പിടിയിൽ. 18വയസ്സുള്ള എബ്രഹാമാണ് പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതി ഒരാളാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. വാഹനങ്ങളില്‍നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ നഷ്ടമായിയിരുന്നു. 19 വാഹനങ്ങളില്‍ മോഷണം നടത്തിയത് ഗ്ലാസ് അടിച്ചുതകര്‍ത്താണ്. റയില്‍വേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്….

ടി-20 ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യം; നിർണായക നീക്കവുമായി ഐസിസി

യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പിൽ ഡിസിഷൻ റിവ്യൂ സിസ്റ്റം ഏർപ്പെടുത്താൻ ഐസിസി തീരുമാനം. ഇതോടെ ഡിആര്‍എസ് ഉള്‍പ്പെടുത്തുന്ന ആദ്യ പുരുഷ ടി-20 ലോകകപ്പ് ആയി ഈ ടൂര്‍ണ്ണമെന്റ് മാറും. ഓരോ ടീമിനും രണ്ട് റിവ്യൂ വീതം ഓരോ ഇന്നിംഗ്സിലും ഉണ്ടാവും. കൊവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയർമാർ മത്സരം നിയന്ത്രിക്കാൻ എത്തുമെന്നതിനാലാണ് ഡിആർഎസ് ഏർപ്പെടുത്താൻ…

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാർ ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം ദാ ഇതാണ്

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറായി തെരെഞ്ഞെടുക്കപ്പെട്ട് ഫ്രഞ്ച്‌ ഹൈ-പെര്‍ഫോമന്‍സ്‌ ആഡംബര വാഹന നിര്‍മാതാക്കളായ ബുഗാട്ടിയുടെ ബൊലിഡ്. പാരിസിലെ രാജ്യാന്തര ഓട്ടമൊബീൽ ഫെസ്റ്റിവലിൽ നടന്ന വോട്ടെടുപ്പിലാണ് ബുഗാട്ടി ബൊലിഡ് ഹൈപ്പര്‍ കാര്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷമാണ് ഈ കാര്‍ കണ്‍സെപ്റ്റ് ബുഗാട്ടി പ്രദർശിപ്പിച്ചത് ചെയ്‍തത്. കാറിലെ ഡബ്ല്യു 16 ക്വാഡ് ടർബോചാർജ്ഡ് എൻജിനാണു ബൊലിഡിനു മികച്ച…

ലഖിംപൂർ കൂട്ടക്കൊല; പുതിയ നീക്കവുമായി കോൺഗ്രസ്

ലഖിംപൂരില്‍ കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ നീക്കവുമായി കോൺഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട് കര്യങ്ങൾ വിശദീകരിക്കാൻ രാഷ്ട്രപതിയെ കാണാൻ ആണ് കോൺഗ്രസ് നീക്കം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 7 അംഗ പാർട്ടി പ്രതിനിധിസംഘത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി ചർച്ചകൾ നടത്താൻ കോൺഗ്രസ് അനുവാദം തേടി. കൂട്ടക്കൊലയിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ്…

ട്രെയിനിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; ഒരു പ്രതി കൂടി അറസ്റ്റിൽ

ലഖ്‍നൗ മുംബൈ പുഷ്പക് ട്രെയിനിൽ ഇരുപതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിർ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. ഏഴ് പ്രതികൾ ഇഗത്പുരിയിലെ ഗോട്ടിയിൽ നിന്നുള്ളവരാണ്. ഒരാൾ മുംബൈ സ്വദേശിയും. എല്ലാവരും സ്ഥിരം കുറ്റവാളികളാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ആക്രമണത്തിനിരയായ…

കൽക്കരി തീർന്നിട്ടില്ല; രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഊർജ്ജ പ്രതിസന്ധിയില്ലെന്നും കേന്ദ്ര ഊർജ്ജ മന്ത്രി ആർകെ സിങ്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് പവർ പ്ലാന്റുകൾക്ക് വേണ്ടത്ര ഗ്യാസ് നൽകാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. കൽക്കരിയുടെ സംഭരണത്തിലും വിതരണത്തിലും തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തേക്കുള്ള കൽക്കരിയുടെ കരുതൽ ശേഖരം…

വീണ്ടും റെക്കോർഡ് തിരുത്തി റൊണാൾഡോ

സൗഹൃദ മത്സരത്തിൽ ലോകകപ്പ് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി പോർച്ചുഗൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ജയം. 180 തവണ സ്പെയിനിനായി കളിച്ച സെർജിയോ റാമോസിനെ മറികടന്ന് ഒരു യൂറോപ്യൻ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. മത്സരത്തിന്റെ 37ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിനെ മുന്നിൽ എത്തിച്ചത്. രണ്ടാം…

ഇന്ധന വിലക്കയറ്റം ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണം: വിഡി സതീശൻ

രാജ്യത്തെ ഇന്ധന വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതത്തിലെ ബ്രിട്ടീഷ് സര്‍ക്കാറിനെ പോലും നാണിപ്പിക്കുന്ന ചൂഷണമാണ് കേന്ദ്രം നടത്തുന്നത്. ഇന്ധന വിലക്കയറ്റം ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വി ഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:…

ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

സംസ്ഥാനത്ത് ഡീസൽ വില നൂറ് കടന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിവൈഎഫ്ഐ. ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ പ്രതികരിച്ചു. സംസ്ഥാനത്ത് ഡീസൽ വിലയും നൂറ് കടന്നിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ദുസ്സഹമാക്കുമ്പോഴും പെട്രോളിയം ഉത്പന്നങ്ങൾക്ക് വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന…

സാഫ് കപ്പ്; ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം

സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. മൂന്നാം മത്സരത്തിൽ നേപ്പാളിനെയാണ് ഇന്ത്യ നേരിടുക. ഞായറാഴ്ച രാത്രി 9.30-നാണ് മത്സരം. ആദ്യ രണ്ട് കളിയിലും സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. രണ്ട് കളിയും ജയിച്ച് ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ് നേപ്പാൾ. ജയിക്കാതിരുന്നാൽ മുൻ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് പുറത്തേക്ക് വഴിതെളിയും. ആദ്യ…

ഉത്ര വധക്കേസില്‍ വിധി നാളെ; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊല്ലം അ‍ഞ്ചലിലെ ഉത്ര വധക്കേസിൽ കോടതിയുടെ വിധി പ്രഖ്യാപനം നാളെ. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവ് സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. സ്വത്തിന് വേണ്ടിയാണ് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത്. ആദ്യം അണലിയുടെ കടിയേറ്റ ഉത്ര ചികിത്സയിലിരിക്കേയാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്….

ഐപിഎൽ: ഷാക്കിബ് അൽ ഹസൻ പ്ലേ ഓഫ് മത്സരങ്ങൾക്കില്ല

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ പ്ലേ ഓഫ് മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ടി-20 ലോകകപ്പിനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിനൊപ്പം ഷാക്കിബിന് ചേരേണ്ടതുണ്ട്. ഞായറാഴ്ചയാണ് ബംഗ്ലാദേശ് ടീം യുഎഇയിൽ എത്തുക. അതുകൊണ്ട് തന്നെ താരം ഐപിഎൽ ബബിളിൽ നിന്ന് ലോകകപ്പ് ബബിളിലേക്ക് മാറുമെന്നും നാളെ റോയൽ ചലഞ്ചേഴ്സിനെതിരായ എലിമിനേറ്റർ മത്സരത്തിൽ കളിക്കില്ലെന്നുമാണ് വിവരം….

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ദസറ ഉൾപ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാതാണ് രഹസ്യ വിവരം. നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന അറിയിച്ചു. പ്രാദേശിക സഹായം ലഭിക്കാതെ ആക്രമണം നടത്താൻ സാധിക്കില്ല, അതുകൊണ്ടുതന്നെ ഭീകരാക്രമണം തടയാൻ…

പാർട്ടിയിൽ വേറെ വനിതകളില്ലേ..; ബിന്ദുവിനും പദ്മജയ്ക്കുമെതിരെ ​ഗ്രൂപ്പുകൾ

കെപിസിസി പട്ടികയുടെ മാനദണ്ഡങ്ങളിൽ ബിന്ദു കൃഷ്ണ, പദ്മജ വേണു​ഗോപാൽ എന്നിവർക്ക് മാത്രം ഇളവുകൾ നൽകുന്നതിനെതിരെ ​ഗ്രൂപ്പുകൾ. നേതൃനിരയിലേക്ക് മറ്റ് വനിതകളില്ലെന്ന തോന്നലുണ്ടാക്കുമെന്നാണ് ​ഗ്രൂപ്പുകളുടെ വാദം. ഗ്രൂപ്പുകളും വ്യക്തികളും സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ ജാതി-മത-യുവ-വനിതാ പ്രാതിനിധ്യം പരിഗണിച്ച് 51 ഭാരവാഹികളിലേക്ക് എത്തിക്കാനാണ് നീക്കം.സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിലവിലെ 51 അംഗ പട്ടികയ്ക്ക് പുറമെ നിര്‍വാഹക സമിതിയിലും അംഗങ്ങളായി…

തിയറ്റര്‍ മേഖല വളരെ കഷ്ടത്തിൽ, മുഴുവൻ തിയറ്ററുകളും തുറക്കണമെന്നാണ് ആഗ്രഹം; ഇടവേള ബാബു

മുഴുവൻ തിയറ്ററുകളും തുറക്കണമെന്നാണ് ആഗ്രഹമെന്ന് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. മുഖ്യമന്ത്രി നാളെ വിളിച്ച യോഗത്തിൽ ചില ആവശ്യങ്ങൾ മുന്നോട്ടുവെക്കും. തിയറ്റർ ഉടമകൾക്ക് കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് നൽകണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും…