Flash News
Archive

Day: October 11, 2021

സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്: നെടുമുടി വേണുവിനെ അനുസ്മരിച്ച് മോഹൻലാൽ

അന്തരിച്ച നടൻ നെടുമുടിവേണുവിനെ അനുസ്മരിച്ച് മോഹൻലാൽ. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്ന് അദ്ദേഹം കുറിച്ചു മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം…

ലഖിംപുർ ഖേരി കൂട്ടക്കൊല; മജിസ്‌ട്രേറ്റ് കോടതി വിധി പറയാൻ മാറ്റി

ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കോടതി വിധി പറയാൻ മാറ്റി. ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയാൻ മാറ്റിയത്. ആശിഷ് മിശ്രയെ കോടതിയിൽ ഹാജരാക്കിയത് വിഡിയോ കോൺഫറൻസിംഗ് വഴിയാണ്. വിശദമായി ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനിവാര്യമെന്ന് അന്വേഷണ സംഘം…

ലൈംഗിക അധിക്ഷേപ പരാതി: ഹരിത മുൻ ഭാരവാഹികൾ വനിതാ കമ്മിഷന് മൊഴി നൽകി

എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹരിത മുൻ ഭാരവാഹികൾ വനിതാ കമ്മിഷന് മൊഴി നൽകി. ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി, മുൻ ജനറൽ സെക്കട്ടറി നജ്മ തബ്ഷീറ എന്നിവരാണ് മൊഴി നൽകിയത്. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ കമ്മിഷന് നൽകിയതായി നേതാക്കൾ…

സൂചികകൾ റെക്കോർഡ് ഉയരത്തിൽ ക്ലോസ്‌ ചെയ്തു

ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ. സെൻസെക്സ് 76.72 പോയിന്റ് നേട്ടത്തിൽ 60,135.78ലും നിഫ്റ്റി 50.80 പോയിന്റ് ഉയർന്ന് 17,946ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, മാരുതി സുസുകി, ഗ്രാസിം, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക്…

സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്

ഈ വർഷത്തെ സാമ്പത്തിക ശാസ്​ത്ര ​നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേർക്കാണ് ഇത്തവണ പുരസ്കാരം. ഡേവിഡ് കാർഡ്​​, ജോഷ്വ ആഗ്രിസ്റ്റ്​, ഗിഡോ ഇംബെൻസ്​ എന്നിവരാണ്​ പുരസ്​കാരം പങ്കിട്ടത്. കനേഡിയൻ പൗരനായ ഡേവിഡ്​ കാർഡ്​ കാലിഫോർണിയ സർവകലാശാല ഫാക്കൽറ്റിയാണ്​. അമേരിക്കൽ പൗരനായ ജോഷ്വ ആഗ്രിസ്റ്റ്​ മസച്യൂനാസ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിലും ഡച്ച്​ പൗരനായ ഗിഡോ സ്റ്റാൻഫോർഡ്​ സർവകലാശാലയിലുമാണ്​ സേവനം…

നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസ്: സാക്ഷികളെ നേപ്പാളിൽ നിന്നും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം

ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നേപ്പാൾ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഹാജരാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കേസിലെ സാക്ഷി ഹാജരാകാത്തതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചതായി കമ്മീഷന് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യക കോടതി ജഡ്ജ് കത്ത് നൽകിയിരുന്നു. കത്തിൻമേൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർനടപടികൾക്കായി ആഭ്യന്തര സെക്രട്ടറിക്കും…

ബിജെപി എംഎൽഎയും മന്ത്രിയും കോൺഗ്രസിൽ ചേർന്നു

ഉത്തരാഖണ്ഡ്​ മന്ത്രി യശ്​പാൽ ആര്യയും മകനും എംഎൽഎയുമായ സഞ്​ജീവ്​ ആര്യയും കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാവായ യശ്​പാൽ ആര്യ ഉത്തരാഖണ്ഡ്​ ഗതാഗത മന്ത്രിയായിരുന്നു. ന്യൂഡൽഹിയിലെത്തി​ ഇരുവരും രാഹുൽ ഗാന്ധിയെ സന്ദർ​ശിച്ചു​. കോൺഗ്രസ്​ നേതാക്കളായ ഹരീഷ്​ റാവത്ത്​, കെ.സി വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. തന്‍റെ മന്ത്രി സ്ഥാനം രാജിവെക്കുന്നതായും യശ്​പാൽ ആര്യ പ്രതികരിച്ചു. മുമ്പ്​ കോൺഗ്രസിലായിരുന്ന…

ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് തുടക്കമിട്ട് പ്രധാനമന്ത്രി

ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാൽചന്ദ്നഗർ ഇൻഡസ്ട്രീസ്, മാപ്പ്മൈ ഇന്ത്യ, വൺ വെബ്, ഭാരതി എയർടെൽ, ആനന്ദ് ടെക്നോളി പോലുള്ള കമ്പനികൾ അസോസിയേഷനിൽ പങ്കാളികളാവും. ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ ഐഎസ്പിഎ, ഐഎസ്ആർഓയുമായി സഹകരിച്ച് പ്രവർത്തിക്കും. ബഹിരാകാശ…

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയെ കോടതിയില്‍ ഹാജരാക്കും

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയാണ് കോടതി പരിഗണിക്കുക. ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം . ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക്…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്റ്റിലായി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്റ്റിലായി.ദിനേശ് എം, നാരായണൻ എൻ , അസ്ലം എ എം എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ ഭരണ സമിതി അംഗങ്ങളുടെ എണ്ണം എട്ടായി.

തെരഞ്ഞെടുപ്പ് കോഴക്കേസ്; നിരപരാധിത്വം തെളിയിക്കുമെന്ന് കെ.സുരേന്ദ്രന്‍, ആരോപണത്തിൽ ഉറച്ച് പ്രസീത

തെരഞ്ഞെടുപ്പ് കോഴക്കേസിൽ തനിക്കും പാർട്ടിക്കും എതിരായ അന്വേഷണം നിലനിൽക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളക്കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരപരാധിത്വം തെളിയിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയാണ് സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടും ശബ്ദ സാമ്പിള്‍ നൽകിയത്. അതേസമയം സുരേന്ദ്രനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രസീത പറഞ്ഞു. കേസിൽ…

നെടുമുടി വേണു ജ്യേഷ്ഠ സഹോദരന് തുല്യം : കമൽ

ജ്യേഷ്ഠ തുല്യനായ വ്യക്തിയെയാണ് തനിക്ക് നഷ്ടമായതെന്ന് സംവിധായകൻ കമൽ. അരമണിക്കൂർ മുൻപാണ് താൻ നെടുമുടിവേണുവിനെ സന്ദർശിച്ചതെന്ന് കമൽ പറയുന്നു. അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. മക്കളെ കണ്ടാണ് വിവരം തിരക്കിയത്. ഒരു നടൻ എന്നതിലുപരി അദ്ദേഹം തനിക്ക് ജ്യോഷഠ തുല്യനായ വ്യക്തിയാണെന്ന് കമൽ പറയുന്നു. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റി മറിച്ചതിൽ നെടുമുടി വേണുവിന്റെ…

ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് ജയം; സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ

ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന്‍റെ സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ. എസ്.ഡി.പി.ഐ സ്ഥാനാർഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്‍റെ ജയം. അതേസമയം, എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. സുഹ്‌റ അബ്ദുൽഖാദറിനെ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. യു.ഡി.എഫ് ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്ന് കാട്ടിയാണ് എൽ.ഡി.എഫ് നഗരസഭ അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ…

നടൻ നെടുമുടി വേണു വിടവാങ്ങി

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ഓർമയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ…

കോഴിക്കോട് സ്വകാര്യ ബസുകളില്‍ പരിശോധന; വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി

കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും പരിശോധന. ഒരു ബസിൽ നിന്നും വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി. ബസുകളിൽ വ്യാജ ഡീസൽ വ്യാപകമാകുന്നുവെന്ന വാർത്തയെ തുടർന്നാണ് പരിശോധന. ഇന്നു രാവിലെ അഞ്ചുമുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ വ്യാജമെന്ന് തോന്നുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക്…

തണ്ണിമത്തൻ തോടിലെ വെളുത്തഭാ​ഗം കളയരുതേ..ആരോ​ഗ്യ​ഗുണങ്ങൾ നിരവധി

വേനൽക്കാലത്ത് തണ്ണിമത്തനോളം ചിലവുള്ള മറ്റൊന്നുമുണ്ടാകില്ല. ധാരാളം വെള്ളം അടങ്ങിയ തണ്ണിമത്തന് ആരോഗ്യപരമായി ഏറെ ഗുണളുമുണ്ട്. പൊതുവേ അകത്തുള്ള ചുവന്ന ഭാ​ഗം കഴിച്ച് ബാക്കി തോട് കളയാറാണ് പതിവ്. എന്നാല്‍ തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെള്ളഭാഗം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6,…

വിഴിഞ്ഞം പദ്ധതിയിലെ കാലതാമസത്തിന് കാരണം കാലാവസ്ഥാ പ്രതിസന്ധി: മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിഴിഞ്ഞം പദ്ധതിയിലെ കാലതാമസത്തിന് കാരണം കാലാവസ്ഥാ പ്രതിസന്ധിയെന്ന് കരാർ കമ്പനി സർക്കാരിനെ അറിയിച്ചതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതി അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി. പുലിമുട്ട് നിർമ്മാണം തടസപ്പെടുന്നു. പാറ ലഭ്യമല്ലാത്തതാണ് കാരണം. പാറകൊണ്ട് വരുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്നാട്…

ഐപിഎൽ; എലിമിനേറ്ററിൽ ബാംഗ്ലൂരും കൊൽക്കത്തയും ഇന്ന് നേർക്കുനേർ

ഐപിഎൽ എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്തയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.   വിരാട് കോലിയുടെ മോശം ഫോം ബാംഗ്ലൂരിനു തിരിച്ചടിയാണെങ്കിലും ദേവ്ദത്തിൻ്റെയും മാക്സ്‌വെലിൻ്റെയും ശ്രീകർ ഭരതിൻ്റെയും ഫോം…

കെപിസിസി പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി

കെപിസിസി പുഃസംഘടനാ പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി. കെപിസിസി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് നേതാക്കള്‍. മുൻ കെപിസിസി അദ്ധ്യക്ഷന്മാരുമായി ചർച്ച ചെയ്തില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ എന്നിവരുമായി ചർച്ച നടന്നില്ല. പട്ടികയിൽ ആരെയൊക്കെ ഉൾപ്പെടുത്തിയിയെന്ന് പോലും അറിയിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. കൂടി ആലോചനകൾ…

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധന മരവിപ്പിച്ച് സർക്കാർ

കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധനയ്ക്ക് വിലക്ക്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിൽ ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കാനൊണ് നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു….

പ്രായത്തെ വെല്ലും പ്രകടനം; ബി​ഗ് ബിക്ക് ഇന്ന് 79ാം പിറന്നാൾ

ഇന്ത്യയുടെ എക്കാലത്തേയും നായകൻ അമിതാഭ് ബച്ചന് ഇന്ന് പിറന്നാൾ.1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം എന്ന ചിത്രത്തിന് ശബ്ദം നല്‍കി തുടങ്ങിയ ജൈത്രയാത്ര 46 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി ഇപ്പോഴും തുടരുന്നു. താരപദവിക്ക് ഇളക്കം തട്ടാതെ ബിഗ് ബിയായി തന്നെ. അരനൂറ്റാണ്ടായി ആസ്വാദക ഹൃദയത്തിൽ പടയോട്ടം തുടരുകയാണ് ബി​ഗ്ബി.1969 ലെ ‘സാത്ത് ഹിന്ദുസ്ഥാനി’ മുതല്‍…

മോൺസൻ വിവാദത്തിൽ സഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ എന്തിനാണ് മോൺസനെ കാണാൻ പോയതെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി സഭയി പറഞ്ഞു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും കേസിൽ കൂടുതൽ വ്യക്തത അന്വേഷണം പൂർത്തിയാക്കുമ്പോൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഇഡി അന്വേഷണത്തിന് ബെഹ്റ നിർദ്ദേശം നൽകിയത് സംശയം…

മഴ..മഴ; സംസ്ഥാനത്ത് നാല് ദിവസം കൂടി മഴതുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴതുടരുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച്ച വരെ പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ അതിശക്തമായ മഴയ്ക്കാണ്…

പവർകട്ട് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോ​ഗം ഇന്ന്

രാജ്യത്തെ കൽക്കരി ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി​ഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമോ എന്നകാര്യം ചർച്ചയാകും. കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായാൽ പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ കൽക്കരി ക്ഷാമം രൂക്ഷമാകുന്നതാണ്…