Flash News
Archive

Day: October 12, 2021

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

നേട്ടം തുടർന്ന് ഓഹരി വിപണി

നാലാം ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 148.53 പോയിന്റ് നേട്ടത്തിൽ 60,284.31ലും നിഫ്റ്റി 46 പോയിന്റ് ഉയർന്ന് 17,992ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്ബിഐ, ടൈറ്റൻ കമ്പനി, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എച്ച്സിഎൽ…

ചില കാര്യങ്ങളിൽ മാത്രം പ്രതികരിക്കുന്നത് നല്ലതല്ല: പ്രധാനമന്ത്രി

മനുഷ്യാവകാശ വിഷയങ്ങളിൽ ചിലതിൽ മാത്രം പ്രതികരിക്കുന്നത് രാജ്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-മത് സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ രാഷ്ട്രീയപരമായി ലാഭ-നഷ്ട കണ്ണുകളിലൂടെ ചിലർ കാണുന്നുണ്ട്. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്ന് മോദി പറഞ്ഞു. മനുഷ്യാവകാശങ്ങളിൽ ചിലത് മാത്രമാണ് ചിലർ കാണുന്നത്, എന്നാൽ മറ്റുള്ളവർ അങ്ങനെയല്ല. രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ്…

യുവരാജ് സിംഗിന് ജാമ്യം

വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടലുമായി ഹരിയാന ഹൈക്കോടതി. യുവരാജിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് കോടതി ഉത്തരവിട്ടു. 2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത്ത് ശർമയുമായുള്ള തൽസമയ ഇൻസ്റ്റഗ്രാം ചാറ്റിനിടെ മറ്റൊരു ക്രിക്കറ്റ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം….

പി.ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടു

കണ്ണൂര്‍ അരിയില്‍ സിപിഎം നേതാക്കളെ ആക്രമിച്ച കേസില്‍ 11 പ്രതികളെ വെറുതെ വിട്ടു. പി.ജയരാജൻ, ടിവി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20ന് ആക്രമിച്ച കേസിലാണ് വിധി. നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. മുസ്ലിം ലീഗ് പ്രവർത്തകരാണ് വെറുതെ വിട്ട 11 പേരും.

പിടിയിലായ ഭീകരന്‍ ഐഎസ്ഐ പരിശീലനം കിട്ടിയ വ്യക്തി

വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി പിടിയിലായ പാക് ഭീകരന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ദില്ലി പൊലീസ്. പാകിസ്താൻ സ്വദേശി മുഹമ്മദ് അഷ്റഫാണ് ദില്ലി പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ ഭീകരന് ഐഎസ്ഐ പരിശീലനം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐഎസ്ഐ യുടെ പ്രവർത്തനത്തിന് ആയുധങ്ങൾ ഇയാള്‍ എത്തിച്ച് നല്‍കിയിരുന്നു. പത്തു വർഷമായി ഇന്ത്യയിൽ വ്യാജ പേരിൽ താമസിക്കുകയായിരുന്നു ഇയാള്‍. ബംഗ്ലാദേശ്…

കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 16 മരണം

ലിബിയൻ കടലിൽ അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 16 മരണം. 187 പേരെ രക്ഷപെടുത്തിയതായി ലിബിയൻ തീരരക്ഷാ സേന അറിയിച്ചു. ട്രിപ്പോളിയിലെ നാവിക താവളത്തിന് സമീപത്തേക്ക് എത്തിച്ച രണ്ടു ബോട്ടുകളിലായാണ് 16 പേരുടെ മൃതദേഹം കരയിലെത്തിച്ചത്. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരുടെ ബോട്ടാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തിയ 187 പേർക്ക് അടിയന്തിര ചികിത്സ നൽകിയെന്ന് ലിബിയൻ സൈന്യം…

ആമസോണിൽ വമ്പൻ ഓഫർ! കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകൾ വാങ്ങാം

ആമസോണിൽ ലാപ്ടോപ്പുകൾക്ക് വമ്പൻ ഓഫർ. ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപന നടക്കുകയാണ്. ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ മികച്ച ഡീലുകളും വലിയ കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എയ്സർ സ്വിഫ്റ്റ് 3 ലാപ്‌ടോപ്പിന് വൻ ഡിസ്കൗണ്ടാണ് നൽകുന്നത്, 30000 രൂപ വരെയാണ് ഇളവ്. 89,999 രൂപ വിലയുള്ള എയ്സർ സ്വിഫ്റ്റ് 3 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ…

‘വേണുവിന് പകരം വേണുമാത്രം’; ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താന്‍ കഴിയില്ലായെന്ന് സംവിധായകന്‍ ഫാസില്‍. ‌‘നെടുമുടി വേണുവിന്റെ വിയോഗം ഒരിക്കലും മലയാള സിനിമയ്ക്ക് നികത്താന്‍ കഴിയില്ല. തിരക്കഥകള്‍ എഴുതുമ്പോള്‍ ചില കഥാപാത്രങ്ങള്‍ വേണുവിന് പകരം മറ്റാരെ വയ്ക്കുമെന്ന വലിയൊരു ചോദ്യം മലയാള സിനിമ ഇനി നേരിടേണ്ടി വരും. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, രാജന്‍ പി ദേവ്, ശങ്കരാടി,…

വഴിയോരത്ത് തേന്‍ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

യുഎഇയിലെ ഫുജൈറയില്‍ വഴിയോരത്ത് തേന്‍ വില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ വഴിയോര കച്ചവടം നടത്തിയതിനാണ് അറബ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഔട്ട്‌ലറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ തേന്‍ വിറ്റിരുന്നത്. ലൈസന്‍സില്ലാതെയാണ് തേന്‍ വില്‍പ്പന നടത്തിയതെന്ന് യുവാവ് പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ സമ്മതിച്ചു. വിസ…

റാന്നിയിലെ പട്ടയ പ്രശ്നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടൻ ചേരും : മന്ത്രി കെ . രാജൻ

റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയോജിത യോഗം വിളിച്ചു ചേർക്കുമെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. റാന്നിയിലെ വിവിധ വില്ലേജുകളിലെ പട്ടയം സംബന്ധിച്ച് അഡ്വ.പ്രമോദ് നാരായൺ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം…

‘കിളയും ക്രിക്കറ്റ് കളിയും’; എഡിറ്റിം​ഗ് സിംങ്കങ്ങളുടെ ട്രോളിൽ സാനിയയുടെ ഫോട്ടോ ഷൂട്ട്

യുവ താരം സാനിയ ഇയ്യപ്പന്റെ പുത്തന്‍ ഫോട്ടോഷൂട്ടിലെ ചിത്രമാണ് മാരക എഡിറ്റിം​ഗിലൂടെ ട്രോളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സാനിയയുടെ പോസിങ്ങിനനുസിരിച്ചാണ് ചിത്രം എഡിറ്റ് ചെയ്ത് വേറെ ലെവലാക്കി മാറ്റിയിട്ടുണ്ട്. ചിത്രങ്ങൾ സാമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. എഡിറ്റിംഗിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ഇതാദ്യമാണെന്നാണ് ട്രോളുകളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി ബാല…

താരസംഘടനയുടെ തിരഞ്ഞെടുപ്പിനിടെ നടി യുവനടനെ കടിച്ചു, വീഡിയോ കാണാം

തെലുങ്ക് സിനിമയിലെ താരസംഘടനയുടെ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കവേ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു….

തോരാതെ പെരുമഴ…താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ;​ഗതാ​ഗതവും തടസ്സപ്പെട്ടു; മൂന്ന് മരണം

സംസ്ഥാനത്ത് ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. മിക്കയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കരിപ്പൂര്‍ ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( 7 മാസം ) എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നാണ്…

പറമ്പിൽ തീകണ്ട് നാട്ടുകാർ പരിശോധിച്ചു, കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

തിരുവനന്തപുരം വർക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വര്‍ക്കല ഹെലിപ്പാഡിന് സമീപം ഔട്ടുപുര റിസോര്‍ട്ടിന് പിന്‍വശത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് ചില നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. ഇത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കത്തിയ…

മഹാനടന് ആദരമര്‍പ്പിച്ച് സാംസ്കാരിക കേരളം; അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ; സംസ്കാരം ശാന്തികവാടത്തിൽ

അതുല്യ കലാകാരൻ നടൻ നെടുമുടി വേണുവിന്‌ ആദരമര്‍പ്പിച്ച് സാംസ്കാരിക കേരളം. അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12.30വരെയാണ് പൊതുദർശനം. രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ജനനേതാക്കളും ജനപ്രിയ നടന്മാരും പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച…

കഴിക്കാൻ പറ്റുന്ന സാ​രി​യും ആ​ഭ​ര​ണ​ങ്ങ​ളും!

സാരിയും ആഭരണങ്ങളും സാധാരണ ധരിക്കാനാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ ഇവ കഴിക്കാൻ പറ്റിയാൽ നന്നായിരിക്കുമല്ലെ. എന്നാൽ കഴിക്കാം, അത്തരമൊരു കേക്കാണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പൈ​ഥ​നി സാ​രി​യും ട്ര​ഡീ​ഷ​ണ​ൽ കോ​ലാ​പു​രി ജ്വ​ല്ല​റി​യും ചേ​ർ​ന്നൊ​രു കേ​ക്കാ​ണി​ത്. പു​നൈ മാ​രി​യ​റ്റി​ലെ ഷെ​ഫ് ത​ൻ​വി പ​ൽ​ഷി​ക്ക​റാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ കേ​ക്ക് ത​യാ​റാ​ക്കി​യ​ത്. ട്ര​ഡീ​ഷ​ണ​ൽ നെ​യ്ത്തു സാ​രി​യു​ടെ മോ​ഡ​ലി​ൽ കേ​ക്ക് ഒ​രു​ക്കി​യ​ത്…

ഹെലികോപ്ടർ വിട്ടൊരു കളിയില്ല! കടുത്ത പ്രതിസന്ധിക്കിടയിലും ടെണ്ടർ വിളിച്ച് സർക്കാർ

കൊവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ ടെണ്ടർ വിളിച്ച് സർക്കാർ. ഒൻപത് പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്ടറിനായാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. നേരത്തെ 22 കോടി മുടക്കി ഹെലികോപ്ടർ വാടകയ്ക്ക് എടുത്തതിനെതിരെ രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് എതിർപ്പുകളെ വകവെക്കാതെ സർക്കാർ വീണ്ടും ടെണ്ടർ വിളിച്ചിരിക്കുന്നത്. 2020 ഏപ്രിലിലാണ് പൊലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്….

കൽക്കരി പ്രതിസന്ധി രൂക്ഷം; രാജ്യം ഇരുട്ടിലേക്ക്? ഉന്നതതലയോ​ഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല യോ​ഗം വിളിച്ച് പ്രധാനമന്ത്രി. രാജ്യത്തെ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ കല്‍ക്കരിക്ഷാമം ആണ്. 13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി. എട്ടു സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്. 80 ശതമാനം താപ വൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേയ്ക്കുള്ള കല്‍ക്കരി മാത്രമേയുള്ളൂ. സ്ഥിതി തുടർന്നാൽ രാജസ്ഥാന്‍, ബീഹാര്‍,…

സ്വര്‍ണം ഈ മാസത്തെ ഉയർന്ന വിലയിൽ; ഇന്നത്തെ വിലയറിയാം

നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധന. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയാണ് ഇന്ന്. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില….

ഭീകരര്‍ക്കായി തിരച്ചില്‍;എന്‍ഐഎയുടെ രാജ്യവ്യാപക പരിശോധന

ഭീകരര്‍ക്കായി എന്‍ഐഎയുടെ രാജ്യവ്യാപക പരിശോധന .ഡല്‍ഹിയിലും കശ്മീരിലും ഉത്തര്‍പ്രദേശിലും റെയ്ഡ് തുടരുകയാണ്.തമിഴ്‌നാട്ടില്‍ പൊളളാച്ചി, സുങ്കം, പുളിയകുളം എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. റെയ്ഡിനിടെ ആയുധങ്ങളും വെടിയുണ്ടാകളും ഗ്രനേഡും പിടിച്ചെടുത്തു.വ്യാജ തിരിച്ചറിയൽ രേഖയുമായി ഡല്‍ഹിയില്‍ പാക് ഭീകരന്‍ പിടിയിലായി. കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ബദർ, ജമ്മു കശ്മീരിലും…

‘പിച്ചചട്ടിയിൽ കയ്യിട്ട് വാരല്ലേ കള്ളന്മാരേ…’ ബിഎസ്എൻഎൽ പോസ്റ്റുകൾ അടിച്ചുമാറ്റി!

ബിഎസ്എൻഎൽ‌ ടെലിഫോൺ പോസ്റ്റുകൾ അടിച്ചുമാറ്റിയ കള്ളൻമാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് പോസ്റ്റുകൾ വ്യാപകമായി മോഷണം പോയത്. റോഡരികിൽ നിൽക്കുന്ന പോസ്റ്റുകളുടെ കവചത്തിനു വില ഉയർന്നതോടെയാണ് കള്ളൻമാർ പോസ്റ്റുകളുമായി സ്ഥലം വിട്ടത്. ആദ്യകാലത്ത് ലാൻഡ് ഫോൺ കണക്‌ഷൻ നൽകിയിരുന്ന ബിഎസ്എൻഎൽ ഉടമസ്ഥതയിലുള്ള പോസ്റ്റുകളാണ് മോഷണം പോകുന്നത്. നെടുങ്കണ്ടം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ്…

കനത്ത മഴ; പേപ്പാറ, അരുവിക്കര, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു; ജാ​ഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്നു പേപ്പാറ ഡാമിലെ നാലു ഷട്ടറുകളും ഉയർത്തി. ഒന്ന് നാല് ഷട്ടറുകൾ അഞ്ച് സെന്റി മീറ്റർ വീതവും രണ്ട്, മൂന്ന് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവുമാണു ഉയർത്തിയത്. ഫലത്തിൽ 30 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്….

കശ്മീരില്‍ തിരിച്ചടിച്ച് സൈന്യം; ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു

കശ്മീരില്‍ തിരിച്ചടിച്ച് സൈന്യം. ഷോപിയാനില്‍ രാത്രി ഒന്‍പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. ഒരു മലയാളി‍ ഉള്‍പ്പെടെ അഞ്ചുസൈനികര്‍ ഭീകരാക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. 5 കൊടുംഭീകരരെയാണ് കഴിഞ്ഞ 48 മണിക്കൂറിൽ സൈന്യം വധിച്ചത്. അതേസമയം ഷോപിയാനിലെ ഖെരിപോരയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഒരു…

സംസ്ഥാനത്ത് നാശംവിതച്ച് മഴ; അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. ഏഴാംമൈലിലും മരംവീണ് റോഡ് ബ്ലോക്കായി. മരംമുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍…