Flash News
Archive

Day: October 13, 2021

വിയ്യൂർ ജയിലിൽ നിന്നും മൊബൈൽ ഫോണും കഞ്ചാവും പിടികൂടി

വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്ന് നടന്ന പരിശോധനയിൽ മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കെവിൻ വധക്കേസ് പ്രതിയുടെ ബ്ളോക്കിൽ നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചതെന്നാണ് വിവരം. മുൻപ് വിയ്യൂർ ജയിലിൽ ശിക്ഷയനുഭവിക്കുന്ന വിവിധ കേസുകളിലെ പ്രതികളിൽ നിന്ന് ഫോണുകൾ പിടികൂടിയിരുന്നു. ഈ ഫോണുകളിൽ നിന്ന് ആയിരക്കണക്കിന് കോളുകൾ ചെയ്‌തിട്ടുണ്ടെന്ന്…

ഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന; ശക്തമായി പ്രതികരിച്ച് ഇന്ത്യ

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശിലെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയ ചൈനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. എന്നാൽ, രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യൻ…

പുരാവസ്തു തട്ടിപ്പ് കേസ്; മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്‍റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

മോൻസന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമപ്രവർത്തകൻ സഹിൻ ആൻറണിയെ ക്രൈംബ്രാഞ്ച്ചോദ്യം ചെയ്തു. മോൻസന് സഹിന് മോൻസണുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശബരിമല ഈഴവര്‍ക്കും, മലയരയര്‍ക്കും അവകാശപ്പെട്ടതെന്ന ചെമ്പോല തിട്ടൂരം ആണെന്ന തരത്തില്‍ വ്യാജരേഖ ഉയര്‍ത്തിക്കാട്ടി സഹിന്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വിവാദ പുരാവസ്തു വ്യവസായി…

ചന്ദ്രിക കള്ളപ്പണ കേസ് രാഷ്ട്രീയ പ്രേരിതം; എംകെ മുനീർ

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എം.കെ മുനീർ. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇഡി മൊഴിയെടുത്തതെന്നും സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചത്. ഇഡി ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയതായും ചന്ദ്രികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ല. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ എല്ലാ കാര്യങ്ങളും താൻ അറിയണമെന്ന് നിർബന്ധമില്ലെന്നും എംകെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു….

‘മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല’; സവർക്കറുടെ പേരമകൻ

മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല എന്ന വിവാദ പരാമർശവുമായി സവർക്കറിന്റെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു. രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല…

ജിഡിപി വളർച്ചയിൽ ഇന്ത്യ ഒന്നാമതെത്തും: നിർമല സീതാരാമൻ

നടപ്പു സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ ലോകത്ത് തന്നെ മുന്നിൽ നിൽക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ജിഡിപിയിൽ ഈ വർഷം രണ്ടക്ക വളർച്ച നേടാനാണ് ശ്രമിക്കുന്നതെന്നും അടുത്തവർഷം 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിലായിരിക്കും വളർച്ചയെന്നും അവർ വ്യക്തമാക്കി. ബോസ്റ്റണിലെ ഹാർവാർഡ് കെന്നഡി സ്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി….

‘സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുചോദിച്ചിട്ടില്ല’: സഞ്ജയ് റാവത്ത്

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യ സമരകാലത്ത് ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ പുറത്തുവരാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലില്‍ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയാണ് ആ…

ടി-20 റാങ്കിംഗ്: ഷഫാലിയെ പിന്തള്ളി ബെത്ത് മൂണി ഒന്നാമത്,സ്മൃതി മന്ദനക്ക് മൂന്നാം സ്ഥാനം

വനിതാ ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മയെ പിന്തള്ളി ഓസീസ് താരം ബെത്ത് മൂണി ഒന്നാമതെത്തി. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയ-ഇന്ത്യ ടി-20 പരമ്പരയിലെ പ്രകടനങ്ങളാണ് ഇരുവരുടെയും റാങ്കിനെ സ്വാധീനിച്ചത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് മൂന്നാം സ്ഥാനത്ത്. പരമ്പരയിൽ ടോപ്പ് സ്കോററായിരുന്നു മൂണി. 2 ഇന്നിംഗ്സുകളിൽ നിന്ന് 95 റൺസാണ് ഓസീസ്…

ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇ.ഡി വിളിപ്പിച്ചു

ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപെട്ട് മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീർ ഇ.ഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇ.ഡി വിളിപ്പിച്ചത്. ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൌണ്ടിലേക്ക് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ നേരത്തെ വിളിപ്പിച്ചിരുന്നു.    

ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിൽ മാറ്റം

ടി20 ലോകകപ്പിനുള്ള അന്തിമ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തി. സ്റ്റാന്‍ഡ്‌ ബൈ താരമായി അക്‌സര്‍ സ്‌ക്വാഡിനൊപ്പം ദുബായില്‍ തുടരും. ഇന്ത്യന്‍ ടീമിനെ നെറ്റ്‌സില്‍ സഹായിക്കാനുള്ള താരങ്ങളെയും ബിസിസിഐ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍…

പുതിയ ഐപിഎൽ ടീം: ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

പുതിയ ഐപിഎൽ ടീമുകൾക്കുള്ള ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ബിസിസിഐ നീട്ടി. 10 ദിവസത്തേക്ക് കൂടിയാണ് ബിസിസിഐ തീയതി നീട്ടിയത്. നേരത്തെ ഒക്ടോബർ 10 ആയിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. ഇത് ഒക്ടോബർ 20ലേക്കാണ് മാറ്റിയത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ…

‘മയക്കുമരുന്ന് വാങ്ങാനുള്ള പണം കയ്യിലില്ല’; ആര്യൻ ഖാൻ കോടതിയിൽ

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ സ്പെഷ്യൽ കോടതി പരി​ഗണിക്കുന്നു. കേസിൽ ആര്യന് ജാമ്യം നൽകുന്നതിനെ എന്‍സിബി എതിർത്തു. എന്നാൽ മയക്കുമരുന്ന് വാങ്ങാനുള്ള പണം ആര്യന്റെ കയ്യിലില്ലെന്നാണ് ആര്യൻഖാന്റെ അഭിഭാഷകൻ അനിൽ ദേശായ് കോടതിയിൽ പറഞ്ഞത്. മയക്കുമരുന്ന് കടത്തുകാരെ പിടിക്കുന്നതിൽ എൻസിബി മികച്ച ജോലിയാണ് മുംബൈയിൽ ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയാം. പക്ഷെ അതൊരിക്കലും ആളുകളെ പിടിച്ചു…

ശബരിമലയിൽ വെർച്ച്വൽ ക്യൂ ഉടൻ ഒഴിവാക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി

ശബരിമലയിൽ വെർച്ച്വൽ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. എല്ലാ വിശ്വാസങ്ങളെക്കാളും വലുതാണ് ശ്വാസമെന്ന് ദേവസ്വം മന്ത്രി സഭയിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വെർച്ച്വൽ ക്യൂ ഒഴുവാക്കാനാകില്ലെന്നും കൊവിഡ് കുറയുമ്പോൾ വെർച്ച്വൽ ക്യൂ സംവിധാനം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. വെർച്ച്വൽ ക്യൂ കാരണം നിരവധി ആളുകൾക്ക് ശബരിമലയിൽ എത്താൻ കഴിയുന്നില്ല എന്ന പരാതി ഉയർന്നിരുന്നു എന്നാൽ…

ബാംഗ്ലൂരിന് പുതിയ നായകനെ നിർദേശിച്ച് മൈക്കല്‍ വോണ്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ആവണമെന്ന് മൈക്കല്‍ വോണ്‍. ധോനിയെ പോലെ ആവാന്‍ ബട്ട്ലര്‍ക്ക് സാധിക്കുമെന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിൻ്റെ അഭിപ്രായം. തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തില്‍ ബുദ്ധിമാനാണ് ബട്ട്ലര്‍. രാജസ്ഥാന്‍ റോയല്‍സ് ബട്ട്ലറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ബട്ട്ലര്‍ ആര്‍സിബി ക്യാമ്പിലേക്ക് എത്തണം എന്നാണ് എനിക്ക്. വിക്കറ്റിന്…

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ ചെയ്തു

റെക്കോർഡ് കുതിപ്പ് തുടർന്ന് ഓഹരി വിപണി. സെൻസെക്സ് 452.74 പോയിന്റ് നേട്ടത്തിൽ 60,737.05ലും നിഫ്റ്റി 169.80 പോയിന്റ് ഉയർന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 1.5ശതമാനവും നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ് 20ശതമാത്തിലേറെ നേട്ടമുണ്ടാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, പവർ ഗ്രിഡ് കോർപ്, ഐടിസി…

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചത് ഗാന്ധിജി പറഞ്ഞിട്ട്; രാജ്‌നാഥ് സിങ്

ഇന്നത്തെ ഇന്ത്യയാണ് സവര്‍ക്കര്‍ കണ്ട സ്വപ്‌നമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ സവര്‍ക്കര്‍ കണ്ട കാലം ആരംഭിച്ചുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ടെന്നും സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും അദ്ദഹേം…

‘അവരുമായി സഖ്യം രൂപീകരിക്കില്ല’: അഖിലേഷ് യാദവ്

അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിനായി ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ, കോൺഗ്രസ് പോലെയുള്ള വലിയ പാർട്ടികളുമായി ഇനി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യങ്ങൾ ഉണ്ടാകുന്നത്. വലിയ പാർട്ടികളുമായി സഖ്യം രൂപീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ല….

തിരുവനന്തപുരത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

Lതിരുവനന്തപുരത്ത് കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരണപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. അബദ്ധത്തില്‍ കാല്‍വഴുതിവീണതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ജോഷ്വ എബ്രഹാം രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും…

ഉത്രവധക്കേസ് വിധി; പ്രതികരണവുമായി വാവ സുരേഷ്

ഉത്ര വധക്കേസിൽ പ്രതി സൂരജിന് തൂക്കുകയറാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് വാവ സുരേഷ്. വിധി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം. പരമാവധി ശിക്ഷ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിധിയെ മാനിക്കുന്നു. നിസാരമായ വിധിയായി കാണുന്നില്ല. തൂക്കുകയർ വിധിച്ചാലും പ്രതിക്ക് പിന്നാലെ ജാമ്യത്തിനും മറ്റ് കാര്യങ്ങൾക്കും ഇറങ്ങുന്ന കുറെ സംഘടനകൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോയെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു….

മുട്ടിൽ മരം മുറി കേസ് പ്രതികൾക്ക് ജാമ്യം

ക്രൈംബ്രാഞ്ച് കേസിന് പിന്നാലെ വനം വകുപ്പ് കേസിലും മുട്ടിൽ മരം മുറിയിലെ പ്രതികൾക്ക് ജാമ്യം. ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാൽ, പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചതോടെ ഇവർക്ക് പുറത്തിറങ്ങാനാകില്ല. അടുത്തിടെയാണ് മീനങ്ങാടി പൊലീസ് മറ്റൊരു കേസിൽ കൂടി പ്രതികളുടെ…

രാഷ്ട്രീയത്തിൽ വരവറിയിച്ച് വിജയ് ഫാന്‍സ്; തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത് 109 സീറ്റ്

തമിഴ് രാഷ്ട്രീയത്തില്‍ വരവറിയിച്ച് നടന്‍ വിജയുടെ ഫാന്‍സ് അസോസിയേഷന്‍. പുതുയായി രൂപീകരിച്ച 9 ജില്ലകളിലെ തദ്ദേശ തെരഞ്ഞെടുപ്പാണ് നടന്നതിൽ 109 വാര്‍ഡുകളില്‍ വിജയ് മക്കള്‍ ഇയക്കം വിജയിച്ചു. നേരത്തെ, വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയപാര്‍ട്ടി പിരിച്ചുവിട്ടതായി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ന…

ടി20 ലോകകപ്പ്; സസ്പെൻസ് പുറത്തുവിട്ട് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ. കടുംനീല നിറത്തിലുളള ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യൻ ടീം ലോകകപ്പിനിറങ്ങുക. ഇന്ത്യന്‍ ആരാധകര്‍ക്കുള്ള സമ്മാനമാണ് പുതിയ ജേഴ്‌സി. ടീമിനെ കാലങ്ങളായി പിന്തുണക്കുന്ന ആരാധര്‍ക്ക് കടപ്പാട് അറിയിക്കുന്ന രീതിയിലാണ് ജേഴ്‌സിയുടെ ഡിസൈന്‍. ബിസിസിഐ പങ്കുവച്ച ട്വീറ്റിലെ ക്യാപ്ഷനും അത്തരത്തിലായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഇന്ത്യ കടും നീല നിറത്തിലുള്ള…

മുതലാഖ് നിരോധന നിയമപ്രകാരമുള്ള വിധി നേടി; വീട്ടമ്മക്ക് നേരെ ഭർത്താവിന്‍റെ അക്രമം

മുതലാഖ് വിധി നേടിയ വീട്ടമ്മക്ക് നേരെ ഭർത്താവിന്‍റെ അക്രമം. ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭർത്താവ് പരീത് ക്രൂരമായി അക്രമിച്ചത്. മാരകമായി പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പരീത് ഒളിവിലാണ്. ജൂലൈയിലാണ് മൊഴി ചൊല്ലി ബന്ധം വേർപ്പെടുത്തിയതിനെതിരെ ഖദീജ മുതലാഖ്‌ നിരോധന നിയമപ്രകാരമുള്ള വിധി നേടിയത്. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഖദീജയെ പലവുരു ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ…

തമിഴ്‌നാട്ടില്‍ കരുത്ത് കാട്ടി സ്റ്റാലിൻ; തദ്ദേശ തെരഞ്ഞെടുപ്പും തൂത്തുവാരി ഡിഎംകെ

തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെയും സഖ്യകക്ഷികളും. പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ്നേരിട്ടത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സമാന മുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 88ലും…

സംസ്ഥാനത്ത് മഴക്കു ശമനം; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും

സംസ്ഥാനത്ത് മഴക്കു ശമനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം പാലക്കാടു മുതൽ കാസർഗോഡു വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇന്നലെ മഴ ശക്തമായിരുന്ന തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് പകല്‍ വലിയ തോതില്‍ മഴ ഉണ്ടായില്ല. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ തുടരുകയാണ്. തെക്കൻ കേരളത്തിൽ ശക്തമായിരുന്ന…