Flash News
Archive

Day: October 14, 2021

മോൻസൻ മാവുങ്കൽ കേസ്: ‘ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാർ’; വിശദീകരണവുമായി അനിത പുല്ലയിൽ

മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയിൽ. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പൊലീസിൻറെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനിത പറഞ്ഞു. മോൻസനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെല്ലാം ബാങ്ക് രേഖകൾ കൈവശം ഉണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും തന്റെ…

ചൈനീസ് മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍’: കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട്. കേന്ദ്രത്തിന്‍റെ വിശദീകരണം തേടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ഉൾപ്പടെയുള്ളവര്‍ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സൈനികരെ തടഞ്ഞുവെക്കുന്നതായുള്ള ദൃശ്യങ്ങളാണ് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വര്‍ഷം നടന്ന…

ലഖിംപൂർ കുട്ടക്കൊല; ആശിഷ് മിശ്രയുടേത് ‘റെഡ് കാർപറ്റ് അറസ്റ്റ്’: അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാകേഷ് ടികായത്

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് റെഡ് കാർപറ്റ് അറസ്റ്റാണെന്ന് ടികായത് ആരോപിച്ചു. കർഷകർക്കിടയിലേക്ക് ഓടിച്ചുകയറ്റിയ ഒരു കാറിൽ ആശിഷ് മിശ്രയുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്….

പൊതുമേഖലാ നിക്ഷേപം ഇന്ത്യയ്ക്ക് വളരെ പ്രധാനം: ഗീത ഗോപിനാഥ്

ഇന്ത്യയെ സംബന്ധിച്ച് വികസനത്തിന് പൊതുമേഖലയിലെ നിക്ഷേപം വളരെ പ്രധാനമാണെന്ന് ഐഎംഎഫ് സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. അടിസ്ഥാന വികസനത്തിനുള്ള പൊതുനിക്ഷേപം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. സ്വകാര്യ മേഖലയിലെ നിക്ഷേപവും വളര്‍ച്ചയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. അതിനാൽ വരാനിരിക്കുന്ന കുറച്ചു വർഷങ്ങളിൽ പൊതുമേഖലയിലെ നിക്ഷേപം…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

സംസ്ഥാന ചലച്ചിത്ര പുര്കാരങ്ങൾ ശനിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും…

പീഡനക്കേസ് പ്രതിക്ക് അവയവമാഫിയയുമായി ബന്ധം; യുവതിയുടെ വൃക്ക വില്‍ക്കാന്‍ ശ്രമം

ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതിയായ ഷംസാദിനും സംഘത്തിനും അവയവ മാഫിയാ ബന്ധവുമുണ്ടെന്ന് പൊലീസ്. പീഡിപ്പിക്കപ്പെട്ട യുവതിയെ ഒരുമാസം മുന്‍പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കാന്‍ സംഘം ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സംഘത്തിന്റെ പദ്ധതി പൊളിഞ്ഞത്. അനില്‍ എന്ന വ്യക്തിയാണ് ഇടനിലക്കാരനായി നിന്നതെന്നും…

ഓണ്‍ലൈന്‍ ഉത്സവ വില്‍പ്പന ആഘോഷമാക്കി ജനങ്ങൾ; വാങ്ങിക്കൂട്ടിയത് 32,000 കോടിയുടെ സാധനങ്ങൾ

രാജ്യത്തെ ഉത്സവ കാലം മുന്നില്‍ക്കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ജനങ്ങൾ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ഉത്സവ വില്‍പ്പനകള്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഫാഷന്‍, മൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നാണ്…

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു

​തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റാ​യി ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. സ്പി​ൽ​വേ​യു​ടെ ഷ​ട്ട​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​താ​ഗ​ത സ്തം​ഭ​ന​വും ഉ​ണ്ടാ​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ൽ കി​ട​ക്കു​ക​യാ​ണ്.

ഇറക്കുമതി കൂടി; വ്യാപാര കമ്മി 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഇന്ത്യയുടെ വ്യാപാര വ്യാപാര കമ്മി 22.6 ബില്യൺ ഡോളറായി ഉയർന്നു. സെപ്റ്റംബർ മാസത്തെ കണക്കാണിത്. പതിനാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വ്യാപാര കമ്മിയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മൊത്തം കയറ്റുമതി സെപ്റ്റംബറിൽ 21.44 ശതമാനം ഉയർന്ന് 54.06 ബില്യൺ ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇതേ മാസം 44.52 ബില്യൺ ഡോളറിന്റേതായിരുന്നു. ചരക്ക് കയറ്റുമതിയിൽ 22.60 ശതമാനത്തിന്റെ…

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ. ചിദംബരം നന്ദനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രഹ്മണ്യനാണ് റിമാൻഡിലായത്. വിദ്യാർത്ഥിയുടെ പരാതി പ്രകാരം പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾ കൊണ്ട്…

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ; ഡോ. മാത്യൂസ് മാർ സെവേറിയോസിന്റെ സ്ഥാനോഹരണ ചടങ്ങ് നാളെ

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് മാർ സെവേറിയോസിന്റെ സ്ഥാനോഹരണ ചടങ്ങ് നാളെ രാവിലെ 6.30 ന് പരുമലയിൽ നടക്കും. ചടങ്ങിൽ ഡോ. മാത്യൂസ് മാർ സെവേറിയോസിനെ കാതോലിക്കയായി വാഴിക്കും. ഓർത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുത്ത തീരുമാനം സുന്നഹദോസ് അംഗീകരിച്ചു. ഇന്നാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ്…

ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണി ലക്ഷ്യമിട്ട് മോട്ടോ; പുതിയ മോഡൽ E40 വിപണിയിൽ

മോട്ടോ E40 ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ E സീരീസിലുള്ള ഏറ്റവും പുതിയ ഫോണാണിത്. 10,000 രൂപയിൽ താഴെ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർക്ക് നല്ലൊരു ഓപ്ഷനാണിത്. രണ്ട് നിറങ്ങളിലാണ് E40 ലഭിക്കുക. 4ജിബി റാമും 64 ജിബി സ്‌റ്റോറേജും തരുന്ന E40 യുടെ വില 9,499 രൂപയാണ്. കാർബൺ ഗ്രേ, പിങ്ക് ക്ലേ എന്നി നിറങ്ങളിൽ E40…

ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി

ജമ്മു കശ്മീരിലെ കുപ് വാരയിൽ നിന്ന് വൻ ആയുധങ്ങളുടെ ശേഖരം പിടികൂടി. ബിഎസ്എഫും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. എ കെ 47 തോക്ക്, 790 വെടിയുണ്ടകൾ, മൂന്ന് ഗ്രെനേഡുകൾ, എട്ട് ഡിറ്റോനേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. ഇതിനിടെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇനിയൊരു…

ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം: മന്ത്രി രാജ്നാഥ് സിംഗ്

ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് ഇത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണ് എൻഡിഎ. ‘സായുധ സേനകളിൽ വനിതകളുടെ പ്രാതിനിധ്യം’ എന്ന…

തായ്‌വാനിലെ കെട്ടിടത്തിൽ തീപിടുത്തം; 46 മരണം

  തായ്‌വാൻ കൗസിയങിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 46 മരണം. 41 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 13 സ്റ്റോറി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ വിവിധ നിലകളിലേക്ക് തീപടർന്നു. ഏഴ് മുതൽ 11 വരെ നിലകളിലുള്ളവരാണ് കൂടുതലായും മരണത്തിനു കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടന്ന കൂട്ടത്തല്ല്; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ലുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലസ് വൺ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർഥികൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോഴിക്കോട് കരുവൻപൊയിൽ ഹയർസെക്കൻഡറി സ്കൂളിലേയും കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലേയും പ്ലസ് വൺ വിദ്യാർഥികൾ തമ്മിലാണ്…

പ്ലസ് വൺ പ്രവേശനം: സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം

സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം. പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിലാണ് വിമർശനം. ചൊവ്വാഴ്ച ചേർന്ന സിപിഎം നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉയർന്നത്. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്ന് അംഗങ്ങൾ വിമർശിച്ചു. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും നിയമസഭാകക്ഷി യോഗത്തിൽ വിമർശനം. പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന്…

കർഷകരെ ഭയപ്പെടുത്താൻ നോക്കണ്ട; വാജ്‌പേയിയുടെ വീഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി

കർഷക സമരത്തെ പിന്തുണക്കുന്ന തന്റെ നിലപാടിൽ പിന്നോട്ടിലെന്ന് വ്യക്തമാക്കി വരുൺ ഗാന്ധി. കർഷകരെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന സർക്കാരിനെ താക്കീത് ചെയ്യുന്ന മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ പഴയ പ്രസംഗം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വിശാലഹൃദയനായ നേതാവിന്റെ ബുദ്ധിയുള്ള വാക്കുകൾ’ എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.   പ്രസംഗത്തിന്റെ സ്ഥലമോ തിയ്യതിയോ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടില്ല. 1980ൽ ഇന്ദിരാ…

റെക്കോർഡ് കുതിപ്പ് തുടർന്ന് ഓഹരി വിപണി

ആറാമത്തെ ദിവസവും റെക്കോർഡ് നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. 568.90 പോയിന്റ് നേട്ടത്തിൽ സെൻസെക്സ് 61.305.95ലും നിഫ്റ്റി 176.70 പോയിന്റ് ഉയർന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐആർസിടിസി, അദാനി പോർട്സ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഇൻഫ്ര, ഐടി, റിയാൽറ്റി, പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾ…

ചികിത്സക്കായി കേരളത്തിലെത്തിയ തങ്ങളെ കേസില്‍ കുടുക്കി; ഹർജിയുമായി പാക് പൗരൻമാര്‍ ഹൈക്കോടതിയില്‍

ചികിത്സക്കായി കേരളത്തിലെത്തിയ തങ്ങളെ കേസില്‍ കുടുക്കിയതായി പാക് പൗരൻമാരുടെ പരാതി. ഹൈക്കോടതിയിലാണ് ഹർജി നല്‍കിയത്. നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ മുഹമ്മദ്, സഹോദരൻ അലി അസ്ഗർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ എൻട്രി മെഡിക്കൽ വിസയിലാണ് ഇരുവരും ആഗസ്ത് 18ന് ചെന്നൈയിലെത്തിയത്. അടുത്ത ദിവസം എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്‍റർനാഷണലിൽ…

കോഴിക്കോട് മെഡി.കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. രോഗിയുടെ ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതിനൽകി. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയാണ് സരോജിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അലർജിയുണ്ടെന്ന് കണ്ടതിനാൽ ആദ്യം കുറിച്ച ഇഞ്ചക്ഷൻ ഒഴിവാക്കിയിരുന്നു. രോഗം…

തിയറ്ററുകള്‍ തുറന്നു; പിന്നെ നടന്നത് തല്ലും കല്ലേറും

കർണാടകയിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ തിരക്ക്. ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി. തിയേറ്ററുകൾക്ക് നേരെ കല്ലേറും ഗേറ്റ് തകർക്കുന്ന സ്ഥിതിയുമുണ്ടായി. തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായി. താരങ്ങളുടെ ഫാൻസാണ് അക്രമാസക്തരായതെന്നാണ് വിവരം. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയേറ്ററുകളിൽ നൂറ് ശതമാനം…

‘ഭീകരവാദം പൊറുക്കില്ല, ഇനിയും മിന്നലാക്രമണം നടത്താനറിയാം’; മുന്നറിയിപ്പുമായി അമിത് ഷാ

അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദം വച്ചുപൊറുപ്പിക്കില്ല. അത് ആരായാലും തിരിച്ചടിക്കും. ഇനിയും മിന്നലാക്രമണം നടത്താനാറിയാം. അതിർത്തി കടന്നുള്ള ആക്രമണം ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നും അമിത് ഷാ മുന്നറയിപ്പ് നൽകി.

കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കുന്നു; മന്ത്രി ആർ ബിന്ദു

കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയെ വാണിജ്യ വത്കരിക്കുന്നുവെന്ന് മന്ത്രി ഡോ ആർ ബിന്ദു. വിദ്യാഭ്യാസ മേഖല അതിതീവ്രമായി കേന്ദ്രം വർഗീയവത്കരിക്കുന്നുവെന്നും അതിനെ ചെറുക്കണമെന്നും എ.കെ.പി.ടി.സി.എയുടെ സംസ്ഥാന വേദിയിൽ പങ്കെടുക്കവേ മന്ത്രി പറഞ്ഞു. വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ കേന്ദ്ര സർക്കാർ എഴുതി ചേർത്തു. ഭണഘടനാപരമായ കാര്യങ്ങളിൽ മൗനം പാലിച്ചു. ഇത് കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതെന്ന് ആർ ബിന്ദു…

അട്ടപ്പാടിയിൽ​ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു

അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ല്‍ ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​തി​ന തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു. ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വി​ടെ ര​ണ്ട് ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​ത്. കോ​ഴി​ക്കോ​ടു​നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ​ന്ന 16 ച​ക്ര​ങ്ങ​ളു​ള്ള വ​ലി​യ ര​ണ്ട് ട്ര​ക്കു​ക​ൾ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു…