Flash News
Archive

Day: October 15, 2021

കൊല്‍ക്കത്തയെ തകർത്തെറിഞ്ഞു; ചെന്നൈ സൂപ്പർ കിം​ഗ്സിന് നാലാം ഐപിഎൽ കിരീടം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ധോണിയുടെ…

ഡുപ്ലെസിയ്ക്ക് ഫിഫ്റ്റി; കൊൽക്കത്തയ്ക്ക് ജയിക്കാൻ 193 റൺസ്

ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ്…

2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും

2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും. ഇന്നലെ ദുബായിൽ ചേർന്ന എസിസി യോഗത്തിലാണ് തീരുമാനം. ഏകദിന ഫോർമാറ്റിലാണ് 2023ലെ ഏഷ്യാ കപ്പ്. അടുത്ത വർഷം ശ്രീലങ്ക വേദിയാവുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ന്യൂട്രൽ വേദിയല്ല, പാകിസ്താനിൽ തന്നെ ഏഷ്യാ കപ്പ് നടത്തുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ അറിയിച്ചു. ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾ…

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

കെ​എ​സ്ഇ​ബി​യു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ണ്ടാ​ക്കി കാ​ക്കി യൂ​ണി​ഫോ​മും ധ​രി​ച്ച് വീ​ടു​ക​ളി​ലെ​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര ചി​റ​യി​ൽ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന സ​ജീ​ർ ( 42 ) ആ​ണ് കാ​യം​കു​ളം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന വ്യാ​ജേ​ന വീ​ടു​ക​ളി​ലെ​ത്തി വൈ​ദ്യു​തി ചാ​ർ​ജ് കു​ടി​ശി​ക​യു​ണ്ടെ​ന്നും കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ വീ​ടി​ന്‍റെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്നും…

‘പാവങ്ങളുടെ പടനായകൻ’, ജയ് ഭീമിന്‍റെ ടീസര്‍ പുറത്തിറങ്ങി

തമിഴ് സൂപ്പർ താരം സൂര്യ നായകനായെത്തുന്ന ‘ജയ് ഭീമിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി . അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം. മലയാളി താരം ലിജോമോള്‍ ജോസ് വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ലിജോമോളുടേതെന്ന് ടീസറിൽ വ്യക്തമാണ്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 39-ാം ചിത്രമായ…

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; അക്രമി അറസ്റ്റിൽ

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റ് മരിച്ചു. അക്രമി അറസ്റ്റിലായി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണം. കാരണം വ്യക്തമല്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് ഡേവിഡ് അമെസ്.

‘അരിമണി കൊറിക്കാന്‍ വകയില്ല, കരിവള ഇട്ടു കിലുക്കാന്‍ മോഹം’; വിജയരാഘവന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

കെ റെയിലിനെതിരെ മലപ്പുറത്ത് അനാവശ്യം പ്രതിഷേധം നടക്കുന്നു എന്ന എ വിജയരാഘവന്റെ പ്രസ്താവന തെറ്റാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന തലത്തില്‍ തന്നെ എതിര്‍പ്പുള്ള പദ്ധതിയാണ് കെ റെയില്‍. അടിയന്തരപ്രമേയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. പദ്ധതിയെ സംബന്ധിച്ച് സര്‍ക്കാര്‍ ആരോഗ്യകരമായ ചര്‍ച്ചക്ക് തയ്യാറാകണം. അതാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ചിലവ് കുറഞ്ഞ മറ്റു പദ്ധതികള്‍ക്ക് പ്രതിപക്ഷം എതിരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു….

രണ്ട് ദിവസത്തേക്ക് ശക്തമായ കാറ്റിന് സാധ്യത; പൊതുജാഗ്രത നിർദ്ദേശങ്ങൾ

കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല….

മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടെന്ന് എ വിജയരാഘവന്‍

മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയില്‍ പിന്തുണയുമായി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി നിലപാടിന് അനുസരിച്ച കാര്യമാണ് മന്ത്രി പറഞ്ഞതെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി. “മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പൊതു നിലപാടാണ്. ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സിപിഐഎം…

മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന; അവകാശലംഘനത്തിന് നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം

കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം. സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് കെ.ബാബു വ്യക്തമാക്കി. വിവാദ പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ പറഞ്ഞതിൽ തെറ്റില്ലെന്നും കരാറുകാരുമായി എംഎൽഎമാർ വരരുതെന്നും മന്ത്രി ഇന്നും പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രവർത്തിയിൽ തെറ്റുണ്ടെന്ന്…

ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ

ലഹരിപ്പാർട്ടി കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ. ജയിലുള്ള ഒരാൾക്ക് പുറത്ത് നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിത്. ജയില്‍ ക്വാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ആര്യൻ ഖാന് ജയിൽ നിന്നുള്ള ഭക്ഷണമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ…

ഇന്ത്യൻ വിപണി തിരിച്ച് പിടിക്കാൻ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണുമായി നോക്കിയ

നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണായ നോക്കിയ ജി 300 പുറത്തിറക്കി. മികച്ച ഡിസൈന്‍, സ്നാപ്ഡ്രാഗണ്‍ 400 സീരീസ് ചിപ്സെറ്റ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയാണ് ഫോണിൻ്റെ സവിശേഷതകൾ. ഈ ഫോണില്‍ ഒരു വേരിയന്റ് മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിലയാവട്ടെ ഏകദേശം 15,000 രൂപയാണ്. 4 ജിബി റാം + 64 ജിബി…

സഹോദരിക്ക് കുഞ്ഞു പിറന്നു; നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി പമ്പ് ഉടമ

സഹോദരിക്ക് കുഞ്ഞു പിറന്നത് നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി ആഘോഷിച്ച് പെട്രോള്‍ പമ്പ് ഉടമ. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് ഈ വ്യത്യസ്തമായ ആഘോഷം നടന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് പെട്രോള്‍ പമ്പ് ഉടമയായ ദീപക് സിനാനിയുടെ സഹോദരി ശിഖ പോര്‍വാള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെട്രോള്‍ പമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് തുറന്നത്, അന്ന് മുതല്‍ എന്‍റെ…

വിവാദങ്ങൾക്കൊടുവിൽ പിവി അൻവർ എംഎൽഎ തിരികെയെത്തുന്നു

പിവി അൻവർ എംഎൽഎ നാട്ടിലേക്ക്. ഇന്ന് രാത്രിയോടെ കേരളത്തിലെത്തും. ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. 12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. 17 ദിവസം നീണ്ട…

തിരുവനന്തപുരം വിമാനത്താവളത്തിന് കൂടതൽ വികസനം അവശ്യം, പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; ശശി തരൂർ

തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് ശശി തരൂർ എം പി. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പെടെയുള്ള മേഖലയിൽ വലിയ മാറ്റം വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്തല്ല വികസനം കൊണ്ടുവരേണ്ടതെന്നും പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നെന്നും ശശി തരൂർ എം പി കൂട്ടിച്ചേർത്തു….

മോന്‍സന്റെ അറസ്റ്റ് ഐജി ലക്ഷമണയെ അറിയിച്ചത് അനിത പുല്ലയില്‍; ചാറ്റ് പുറത്ത്

മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷമണയും അനിത പുല്ലയിലും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് ശേഷമുളള സംഭാഷണമാണ് പുറത്തു വന്നത്. അനിതയെ ചോദ്യം ചെയ്യാന്‍ വിദേശത്തു നിന്നും വിളിച്ചു വരുത്തുമെന്ന് ഇന്നലെ ക്രൈംബ്രാഞ്ച് അറിയിച്ചതിന് പിന്നാലെയാണ് ചാറ്റ് പുറത്തുവിട്ടത്. മോന്‍സണ്‍ അറസ്റ്റിലായത് ലക്ഷമണയെ അറിയിച്ചത് അനിതയാണ്. ഡിജിറ്റല്…

രാജ്യത്ത് വീണ്ടും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണം; അസന്തുലിതാവസ്ഥ പ്രശ്‌നമെന്ന് മോഹന്‍ ഭാഗവത്

ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യത്തിന് ഒരു പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്ത് വീണ്ടും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കണം. അടുത്ത അമ്പത് വര്‍ഷം മുന്നില്‍കണ്ടാവണം നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ വിജയ ദശമി ദിന പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഇന്ത്യ വിഭജനത്തെ ദുഃഖകരമായ ചരിത്രം എന്ന് വിശേഷിപ്പിച്ച ആര്‍എസ്എസ്…

പറഞ്ഞതിൽ തെറ്റില്ല’; കരാറുകാരുമായി എംഎൽഎമാർ വരരുതെന്ന നിലപാടിൽ ഉറച്ച് മന്ത്രി

കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. എന്നൽ ഇപ്പൊൾ വിമർശനങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുകയാണ് പറഞ്ഞതിൽ തെറ്റില്ലെന്നും കരാറുകാരുമായി എംഎൽഎമാർ വരരുതെന്നും മന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രവർത്തിയിൽ തെറ്റുണ്ടെന്ന് പറഞ്ഞ് എംഎൽഎയ്ക്ക് വരാം എന്നാൽ മറ്റൊരു മണ്ഡലത്തിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്ന്…

ജമ്മുവിൽ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറിൽ നർഖാസ് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ജൂനിയർ കമ്മീഷൻ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികർ മേഖലയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകുന്നേരം മുതൽ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയിൽ നടക്കുന്നത്….