Flash News
Archive

Day: October 17, 2021

കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; ആകെ മരണം 9 ആയി

ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇന്ന് ആറ് മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ആകെ മരണം 9 ആയി. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. കുട്ടിക്കൽ മേഖലയിൽ ആകെ കാണാതായത് 11 പേരെയാണ്. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും…

ജാഗ്രതാമുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. ജില്ലയില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അറബിക്കടലില്‍…

ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ല

ന്യുന മർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത കുറയുന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ത്ത് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ ഉച്ചവരെ മഴ തുടരും. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   ന്യുന മർദം ദുർബലമായതോടെ അറബികടലിൽ കാറ്റിന്‍റെ…

ഇടുക്കി -പെരുവന്താനത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മരണം മൂന്നായി

കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ മരണം കൂടുന്നു. ഇടുക്കി -പെരുവന്താനത്ത് ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. നിർമലഗിരി സ്വദേശി ജോജോ വടശേരിയുടെ മൃതദേഹമാണ് മണ്ണിൽ പൂഴ്ന്ന നിലയിൽ കണ്ടെത്തിയത്. ഇതോടെ മഴക്കെടുതിയിൽ ഇടുക്കിയിൽ മരണം മൂന്നായി. മഴവെള്ളപാച്ചിലിൽപെട്ടാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തൊടുപുഴ-കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് കൂത്താട്ടുകുളം സ്വദേശിനി നിമ, നിഖിൽ എന്നിവർ ഇന്നലെ…