Flash News
Archive

Day: October 19, 2021

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് മുന്നിയിപ്പ്

കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂട്ടിക്കൽ , മൂന്നിലവ്, തലനാട് , തീക്കോയി പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം വില്ലേജുകളിലുള്ള പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടലിൽ മരിച്ച…

സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി അന്‍വര്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. 650 രൂപ വച്ച് 6,65,600 രൂപ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്ന രേഖയാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മണി ചെയിന്‍ തട്ടിപ്പ്, വിഡി സതീശന്‍ ജസ്റ്റ് ഫോര്‍ യു എന്ന ഹാഷ് ടാഗുകള്‍ സഹിതമാണ് അന്‍വര്‍ എംഎല്‍എ ഇക്കാര്യം പറഞ്ഞത്….

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധി

നാളെ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. മറ്റെന്നാൾ മുതൽ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സിൽ ഡിജിറ്റൽ ക്ലാസുകൾ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസങ്ങളിലും ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിൾ പിന്നീട്…

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ക്ഷേത്രങ്ങൾക്കെതിരായ അക്രമം; കർശന നടപടിക്ക് നിർദേശം നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി

ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ക്ഷേത്രങ്ങൾ അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിർദേശം നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളുടെ വാസ്തവം പരിശോധിക്കാതെ ആരും വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ദുർഗാപൂജയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്നാണ് ബംഗ്ലാദേശിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടതായാണ്…

ലഖിംപൂര്‍ കൂട്ടക്കൊല; നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍. സുമിത് ജയ്സ്വാള്‍, ശിശിപാല്‍, നന്ദന്‍ സിങ് ബിഷ്ത്, സത്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സത്യപ്രകാശിന്റെ കൈയില്‍നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു. ഇതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്ര…

കേരളത്തിൽ പ്രളയസാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ

അച്ചൻ കോവിലാറ് ഒഴികെയുള്ള നദികൾ അപകട നില തരണം ചെയ്തതായി കേന്ദ്രജല കമ്മീഷൻ വിലയിരുത്തൽ. കരമന ,കല്ലടയാർ നേരത്തെ അപകടമായ സ്ഥിതിയിൽ ആയിരുന്നെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങി. അണക്കെട്ടുകളുടെ കരാറുകൾ പരിഷ്‌ക്കരിക്കുന്നതിനു സംസ്ഥാനങ്ങളാണ് നിർദേശം നൽകേണ്ടതെന്ന് കേന്ദ്രജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്റ്റർ സിനി മനോഷ് പറഞ്ഞു. ഇടുക്കി ,ഇടമലയാർ അണക്കെട്ടുകളുടെ പ്രവർത്തനമാണ് കേന്ദ്രജലകമ്മീഷൻ പ്രധാനമായി വിലയിരുത്തുന്നത്. വർധിച്ച…

അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം; മിഠായി തെരുവില്‍ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന

മിഠായി തെരുവിൽ അനധികൃത നിർമ്മാണങ്ങൾ വ്യാപകമാണെന്ന് പൊലീസിന്‍റെ പരിശോധനാ റിപ്പോർട്ട്. മിഠായി തെരുവിലെ തുടർച്ചയായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഉടൻ ജില്ലാ കളക്ടർക്ക് കൈമാറും. മിഠായി തെരുവിന് സമീപത്തെ മൊയ്ദീൻ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പൊലീസ്…

വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു; ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി

പരിശോധനക്കായി വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. 29കാരനായ സച്ചിൻ റാവൽ എന്ന യുവാവാണ് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ പൊലീസുകാർ വാഹനപരിശോധന നടത്തുന്നതിനിടെ വീരേന്ദ്ര സിങ് എന്ന കോൺസ്റ്റബിൾ വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ യുവാവ് പൊലീസുകാരനോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരൻ കാറിൽ കയറിയതോടെ ബലം…

കോട്ടയത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ദിവസം ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം

കോട്ടയത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി ജില്ലാ ഭരണകൂടം. ഒക്ടോബര്‍ 20, 21 തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ…

തിരിച്ചടിച്ച് സൈന്യം; കശ്മീരിൽ ആറ് ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. രജൗരിയിലെ നിബിഢ വനമേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. പാകിസ്താനിൽ നിന്നും അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു….

വെല്ലുവിളി ഉയർത്തി ഉത്തര കൊറിയ; വീണ്ടും മിസൈൽ പരീക്ഷണം

ലോക രാജ്യങ്ങൾക്ക് ഭീക്ഷണി ഉയർത്തി വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ചൊവ്വാഴ്‌ചയാണ് ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. വിമാന വാഹിനി കപ്പലിൽ നിന്നാകാം മിസൈൽ വിക്ഷേപിച്ചതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. “സിംപോയിൽ നിന്നാണ് തിരിച്ചറിയപ്പെടാത്ത ബാലിസ്റ്റിക് മിസൈൽ ” വിക്ഷേപിച്ചതെന്ന് സിയോളിലെ ജോയിന്റ് ചീഫ് ഓഫ്…

മോദി നിരക്ഷരനെന്ന് കോണ്‍ഗ്രസ്; വിവാദമായതോടെ പോസ്റ്റ് മുക്കി

രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകത്തിൽ കനത്ത രാഷ്ട്രീയ പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നടപടി വിവാദമായി. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. ട്വീറ്റിനെതിരെ നിരവധിപ്പേർ രംഗത്തെത്തിയതോടെ കോൺഗ്രസ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. ‘കോൺഗ്രസ് സ്കൂളുകൾ പണിതു, എന്നാൽ മോദി ഒരിക്കലും പഠിക്കാൻ…

സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണം: മുഖ്യമന്ത്രി

സിവില്‍ സര്‍വീസ് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ നിര്‍വഹണവും, കൃത്യമായ പരിശോധനയും വേണമെന്നും സംസ്ഥാന ശില്‍പശാല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറുക തന്നെ വേണമെന്നും ആവശ്യമില്ലാത്ത നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കുകയാണ് പരമപ്രധാനം. വാതില്‍പ്പടി സേവനത്തിന്റെ…

പമ്പയിലെ ഷട്ടറുകളും കൂടുതൽ ഉയർത്തി

ഇന്ന് രാവിലെ ഉയർത്തിയ പമ്പ അണക്കെട്ടിന്റെ ഷട്ടർ വീണ്ടുമുയർത്തി. ഷട്ടറുകൾ 45 സെന്റീമീറ്റർ ആയാണ് ഉയർത്തിയിരിക്കുന്നത്. രാവിലെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 25 മുതൽ 50 ക്യൂമെക്സ് വെള്ളം പമ്പയിലേക്ക് ഒഴുകിയെത്തും

ഐ ഫോൺ11 മുതൽ സാംസങ് എ32 വരെ! ലക്ഷങ്ങൾ ചിലവാക്കി മന്ത്രിമാരുടെ മൊബൈൽ ധൂർത്ത്

സർക്കാർ ഖജനാവ് കാലിയാക്കി ഇടത് മന്ത്രിമാരുടെ മൊബൈൽ ആഡംബര ധൂർത്ത്. മന്ത്രിമാർക്ക് മൊബൈൽ ഫോൺ വാങ്ങിക്കാൻ സർക്കാർ ഖജനാവിൽ 30000 രൂപ അനുവദിച്ച ഉത്തരവിന് മറവിലാണ് 70000 രൂപവരെ വരെയുള്ള ഫോൺവാങ്ങിക്കൂട്ടിയത്. ഇതുവരെ എട്ടുമന്ത്രിമാർക്കായി 2,24880 രൂപയാണ് ഇത്തരത്തിൽ ചിലവഴിച്ചത്. മന്ത്രി സജി ചെറിയാൻ ഐ ഫോൺ 11 ആണ് വാങ്ങിയത്. 70000രൂപയോളം വരുന്ന ഫോണിന്…

എന്റെ ഹൃദയം ഒരു ഫ്രെയിമിൽ! ഫോട്ടോ പങ്കുവെച്ച് അനുഷ്‍ക ശർമ

വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോയാണ് അനുഷ്‍ക ശര്‍മ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഹൃദയം മുഴുവൻ ഒരു ഫ്രെയിമില്‍ എന്നാണ് അനുഷ്‍ക ശര്‍മ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വാമികയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോ വൻ ഹിറ്റായി മാറുകയും ചെയ്‍തു. അനുഷ്‍ക ശര്‍മയും വിരാട് കോലിയും 2017ല്‍ ആണ് വിവാഹിതരായത്. അനുഷ്‍കയ്‍ക്കും വിരാട്…

പെരിയാറിലും ജലനിരപ്പ് അനുകൂലം: ആശങ്ക വേണ്ട

ഇടമലയാര്‍ ഡാം തുറന്നതോടെ ഭൂതത്താന്‍ കെട്ടിലേക്ക് വെള്ളമെത്തിത്തുടങ്ങി. നിലവില്‍ ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പുയര്‍ന്നുതുടങ്ങി. കാലാവസ്ഥ അനുകൂലമായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാറിലെ വെള്ളം, കാലടി, ആലുവ മേഖലയില്‍ 12 മണിയോടെ എത്തും. വെള്ളം കൂടുതലായി എത്തുന്നതോടെ അരമണിക്കൂറിനകം ഭൂതത്താന്‍കെട്ടിലെ നീരൊഴുക്കും പെരിയാറിലെ ജലനിരപ്പും വര്‍ധിക്കും. നിലവില്‍ പെരിയാറിലെ ജലനിരപ്പ് താഴ്ന്നുനില്‍ക്കുന്നതിനാല്‍ ആശങ്ക വേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കിയിൽ 10.55 ന് ആദ്യ സൈറൺ

ഇടുക്കി അണക്കെട്ടിൽ രാവിലെ 10.55 ന് സൈറൺ മുഴക്കും, മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം ഷട്ടർ തുറക്കും. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കും. ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും. ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും.

പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും

മലപ്പുറം പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് തൊഴിലാളികളെ കാണാതായത്. ഇന്നലെ തെരച്ചിലില്‍ കണ്ടെത്തിയ മൃതദേഹം ബേപ്പൂര്‍ സ്വദേശി കെ പി സിദ്ദിഖിന്റേതെന്ന് സ്ഥിരീകരിച്ചു. സിദ്ദിഖിന്റെ ബന്ധുക്കള്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. റഫ്കാന എന്ന ഫൈബര്‍ വള്ളമാണ് മറിഞഅഞത്. നാല് പേരായിരുന്നു…

ഇടമലയാറിൽ അധികമായി വെള്ളം തുറന്നുവിടില്ലെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ മുൻ നിശ്ചയിച്ച പ്രകാരം രാവിലെ തന്നെ തുറന്നിരുന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിരിക്കുന്നത്. അധികൃതർ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റർ വരെ വെള്ളം…

ചാലക്കുടിയിൽ ആശ്വാസം: ജലനിരപ്പ് താഴ്ന്നു

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ എറെ അശങ്ക നിറഞ്ഞ സാഹചര്യമായിരുന്നു ചാലക്കുടിയിൽ നിലനിന്നിരുന്നത്. എന്നാൽ അങ്ങനൊരു ആശങ്ക നിലവിൽ വേണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ ഉള്ളത്. ചാലക്കുടിയിലെ ജലനിരപ്പ് താഴ്ന്നു. മഴ രാത്രി കുറഞ്ഞതാണ് കാരണം. നിലവിലെ ജലനിരപ്പ് 4.31 മീറ്റർ ആണ്. മുന്നറിയിപ്പ് വേണ്ടത്…

ഇടുക്കി ഡാം തുറന്നാല്‍ വെള്ളം എത്തുക ഈ വഴികളിലൂടെ

ഇടുക്കി സംഭരണിയിലെ ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിയോടെ തുറക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ പ്രളയമുണ്ടാകുമോ എന്ന ഭീതിയിലാണ് മലയാളികൾ. ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാല്‍ ഇടുക്കി-കട്ടപ്പന റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും…

ഡാമുകൾ തുറക്കുമ്പോൾ ആശങ്കയോടെ കുട്ടനാട്ടുകാർ

സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുമ്പോൾ ആശങ്കയോടെ കഴിയുകയാണ് കുട്ടനാട്ടുകാർ. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കക്കെടുതികൾ കൂടുതൽ രൂക്ഷമായേക്കും. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൂടുതൽ ജലമെത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും താഴ്ന്നയിടങ്ങങ്ങൾ ഇപ്പോൾ തന്നെ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി.

ഇടുക്കി ഡാം ഇന്ന് പതിനൊന്ന് മണിക്ക് തുറക്കും

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ കൂടുതൽ ഡാമുകൾ തുറന്നുവിടുന്നു. രാവിലെ പതിനൊന്നിന് ഇടുക്കി ഡാം തുറക്കും. ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ്തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.