Flash News
Archive

Day: October 20, 2021

അട്ടത്തോട് ആദിവാസി കോളനികളിൽ ആശ്വാസവുമായി പ്രമോദ് നാരായണൻ എംഎൽഎ.

പത്തനംതിട്ടയിൽ മഴ ദുരിതം വിതച്ച അട്ടത്തോട്ടിലേ ആദിവാസി കോളനികളിലേക്കുള്ള ദുർഘടമായാ കാട്ടു പാതകളിലൂടെ പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ കാൽനടയായി സഞ്ചരിച്ചു ഊരുകളിലെത്തി റാന്നി എം എൽ എ പ്രമോദ് നാരായൺ കെടുതികൾ നേരിട്ടു വിലയിരുത്തി.അധികമാരും എത്തിച്ചേരാത്ത ഊരുകളിലെത്തി കെടുതികളെപ്പറ്റി ആദിവാസി മൂപ്പന്മാരിൽ നിന്നും അദ്ദേഹം ചോദിച്ചറിയുകയും സർക്കാരിരിൽ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് സഹായങ്ങളും അവർക്ക്…

ആര്യ3 യിൽ അല്ലുവില്ല: പകരമാര്?

അല്ലു അർജുൻ നായകനായി എത്തിയ ആര്യ തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ അല്ലുവില്ല എന്നാണ് പുതിയ റിപ്പോർട്ട്. അല്ലു അർജുന് പകരം വിജയ് ദേവരകൊണ്ട നായകനാകുമെന്നാണ് വിവരം. അല്ലു അർജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയ്ക്ക് ശേഷം, സംവിധായകൻ സുകുമാർ ആര്യ 3യുടെ പ്രീപ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കുമെന്നാണ്…

ജമ്മു ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. മരിച്ച സൈനികൻ്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഷോപിയാനിലെ ദ്രാഗഡിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ…

ഹാട്രിക്കിനരികിൽ പെനാൽട്ടി വിട്ടുനൽകി മെസ്സി; പക്ഷെ സംഭവിച്ചത് ദുരന്തം

യുവേഫ ചാമ്പ്യൻസ് ലീഗിലെ വാശിയേറിയ ഗ്രൂപ്പ്ഘട്ട പോരിൽ പി.എസ്.ജി ജർമൻ ക്ലബ്ബ് ആർ.ബി ലീപ്‌സിഷിനെ 3-2 തകർത്തപ്പോൾ ലയണൽ മെസ്സിയുടെ ഇരട്ട ഗോളിനൊപ്പം ചർച്ചയാവുകയാണ് കെയ്‌ലിയൻ എംബാപ്പെയുടെ പെനാൽട്ടി മിസ്സും. മെസ്സി ഹാട്രിക്കിന് അരികിൽ നിൽക്കെ കളിയുടെ അവസാന ഘട്ടത്തിൽ പി.എസ്.ജിക്ക് പെനാൽട്ടി ലഭിച്ചപ്പോൾ എല്ലാവരും കരുതിയത് കിക്കെടുക്കുക മെസ്സി ആയിരിക്കുമെന്നാണ്. എന്നാൽ, മെസ്സി ആരാധകരെ…

കോഴിക്കോട് 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട് പതിനേഴ് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ മാസം മൂന്നാം തീയതിയാണ് സംഭവം. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടിയെ സുഹൃത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ശീതള പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം നാലുപേർ ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം പുറത്ത് പറയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി. കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ…

ഹൈടെക്കായി പോസ്റ്റോഫീസും; എല്ലാ സേവനങ്ങളും ഒറ്റ ഫോൺകോളിൽ

പോസ്റ്റോഫീസ് ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ പ്രത്യേക സംവിധാനവുമായി തപാൽ വകുപ്പ്. ഒറ്റ ടോൾഫ്രീ നമ്പറിൽ എല്ലാ സേവനങ്ങളും ലഭ്യമാകും. പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് എല്ലാ ലഘു സമ്പാദ്യ പദ്ധതികളും സംബന്ധിച്ച സേവനങ്ങൾ ഒറ്റ ഫോൺ കോളിലൂടെ ലഭിക്കും. സേവിങ്സ് അക്കൗണ്ടുകളിലെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ, ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്, പുതിയ എടിഎം…

കുശിനഗര്‍ വിമാനത്താവളം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശ് കുശിനഗറിൽ പുതിയതായി നിർമിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊളംബോയിൽ നിന്ന് ബുദ്ധമത സന്യാസിമാരും തീർത്ഥാടകരും ഉൾപ്പടെ 125 പേരുമായി ശ്രീലങ്കയിൽ നിന്നുള്ള വിമാനമാണ് ആദ്യമായി കുശിനഗറിൽ ഇറങ്ങിയത്. ദശാബ്ദങ്ങളായുള്ള പ്രതീക്ഷകളുടേയും പ്രവർത്തനങ്ങളുടേയും ഫലമാണ് കുശിനഗർ വിമാനത്താവളമെന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തന്നെ സംബന്ധിച്ചടത്തോളം ഇരട്ടി സംതൃപ്തിയാണ് ഇത്…

കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കുനേരെ ആക്രമണം. മിർപൂർ കാത്തോലിക് മിഷൻ സ്കൂളിലെ പ്രിൻസിപ്പൽ അടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. കാത്തോലിക് മിഷൻ സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി മോണ്ടീറോയും സഹപ്രവർത്തക സിസ്റ്റർ റോഷ്നി മിൻജുമാണ് അക്രമിക്കപ്പെട്ടത്. മിർപുരിൽ നിന്നും വാരാണസിയിലേക്ക് പോകാൻ മൗ ബസ്…

ജമ്മുവിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയില്‍ ചീർബാഗ് ദ്രാഗഡ് മേഖലയിലാണ് രാവിലെ ഏറ്റുമുട്ടല്‍ നടന്നത്. പൊലീസും സൈന്യവും ചേര്‍ന്ന സംയുക്ത സംഘം പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ…

മലപ്പുറത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി

മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനത്തിലാണ് ഏതാണ്ട് പതിനഞ്ച് വയസ് പ്രായമുള്ള ആനയുടെ ജഡം കണ്ടെത്തിയത്. അസുഖം ബാധിച്ച് ചരിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഏറെ മെലിഞ്ഞ‍ നിലയിലായിരുന്നു ആന. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ.

ചെല്ലാനത്ത് ഇടത് മുന്നണിക്ക് ഭരണ നഷ്ടം

എറണാകുളം ചെല്ലാനം പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡൻ്റിനെതിരെ അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫ്- ട്വന്റി ട്വന്റി സഖ്യമാണ് അവിശ്വാസം കൊണ്ടുവന്നത്. ഒമ്പത്തിനെത്തിരെ 12 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. 21 സീറ്റുകളുള്ള ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫിന് 9 ഉം യുഡിഎഫിനു 4 ഉം ട്വന്റി ട്വന്റിക്ക്‌ 8 ഉം സീറ്റുകളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ…

അഴിമതിക്കെതിരെ ഇച്ഛാശക്തി കാട്ടിയില്ല; മുൻ കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ച് മോദി

മു​ന്‍​കാ​ല കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഴി​മ​തി​ക്കെ​തി​രേ ശ​ബ്ദി​ക്കാ​ന്‍ അ​ന്ന​ത്തെ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഇ​ച്ഛാ​ശ​ക്തി ഇ​ല്ലാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ പ​ല​രും അ​ഴി​മ​തി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.രാ​ജ്യ​ത്ത് അ​ഴി​മ​തി വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പാ​വ​ങ്ങ​ളെ പി​ഴി​യു​ന്ന ന​ട​പ​ടി​ക്ക് അ​റു​തി വ​രു​ത്തു​ക ത​ന്നെ ചെ​യ്യും. അ​ഴി​മ​തി​യെ അ​തീ​ജീ​വി​ക്കാ​നു​ള്ള ശ​ക്തി ത​ന്‍റെ സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി….

തന്നോട് സ്നേഹമില്ലെന്ന തോന്നലിൽ കുടുംബത്തെ വിഷം കൊടുത്ത് കൊന്ന് പെൺകുട്ടി; മറ്റൊരു കൂടത്തായി മോഡൽ

ഭർത്താവും മാതാപിതാക്കളുമടക്കം എല്ലാവരേയും കൂട്ടക്കുരുതി ചെയ്ത കൂടത്തായിക്കേസ് കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. സമാനമായ മറ്റൊരു കൊലപാതക പരമ്പരയാണ് ഒരു വർഷത്തിനിപ്പുറം വെളിപ്പെടുന്നത്. സംഭവം നടന്നത് ബം​ഗളൂരുവിലെ ചിത്രദുർ​ഗയിലാണ്. കഴിഞ്ഞ ജൂലായിൽ കൊല്ലപ്പെട്ട ഒരു കുടുബത്തിലെ നാല് പേരുടേയും മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. പതിനേഴുകാരിയായ പെൺകുട്ടിയാണ് മാതാപിതാക്കളടക്കം നാല് പേരെയും കൊന്നത്. ചിത്ര ദുർഗയിലെ…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം; ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത കല്‍പ്പിച്ച്‌ 11 ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റം. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്…

രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ് കണക്കുകൾ ഒറ്റനോട്ടത്തിൽ

രാജ്യത്തെ കൊവിഡ് കണക്കുകളിൽ ആശ്വാസം തുടരുന്നു. 24 മണിക്കൂറിനിടെ 14,623 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 കൊവിഡ് മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. 19,446 പേരാണ് ഇന്നലെ രോ​ഗമുക്തി നേടിയത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3,41,08,996 പേർക്കാണ്. ഇതിൽ 4,52,651 പേർ കൊവിഡിന് കീഴടങ്ങുകയും 3,34,78,247 പേർ രോ​ഗമുക്തി നേടുകയും…

ഭീകരർക്കായുള്ള തിരച്ചിൽ; 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ഭീകരാക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ശ്രീനഗർ, ബാരാമുള്ള, സോപോർ, പുൽവാമ, കുൽഗാം, പൂഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ്. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. വിവിധ തീവ്രവാദ ശൃംഖലകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനാണ് നീക്കം. പരിശോധനകൾക്ക് പിന്നാലെ 12ഓളം പേരെ എൻഐഎ കസ്റ്റഡിയിൽ…

പി.വി അന്‍വര്‍ നിയമസഭയില്‍ തിരിച്ചെത്തി

നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയില്‍ തിരിച്ചെത്തി. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത ആദ്യ സഭാസമ്മേളനത്തിനു ശേഷം ഇന്നാണ് പി.വി അൻവർ വീണ്ടും സഭയിൽ എത്തിയത്. സഭയിൽ നിന്ന് പി.വി അൻവർ തുടർച്ചയായി വിട്ടുനിൽക്കുന്നത് പ്രതിപക്ഷത്തിന്‍റെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പി.വി അൻവർ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു. 12 ദിവസം…

കലൂരിൽ യുവാവിന് കുത്തേറ്റു

എറണാകുളം കലൂരിൽ യുവാവിന് കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കോർപ്പറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് രാവിലെ ആക്രമണം നടന്നത്. അഖിലിനെ കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

റീബ്രാന്‍ഡിങ്ങിന് ഒരുങ്ങി ഫേസ്ബുക്ക്

പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങി ഫേസ്ബുക്ക്. ‘മെറ്റാവേഴ്‌സ്’ എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബർ 28ന് നടക്കുന്ന വാർഷിക കണക്ട് കോൺഫറൻസിൽ പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പദ്ധതിയിടുന്നതായാണ് വെര്‍ജ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍…