Flash News
Archive

Day: October 21, 2021

ഇ​ടു​ക്കി ഡാ​മി​ൽ വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട്

ഇ​ടു​ക്കി ഡാ​മി​ൽ വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. റൂ​ള്‍ ക​ര്‍​വ് പ്ര​കാ​രം ജ​ല​നി​ര​പ്പ് 2397.8 അ​ടി ക​ട​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. നി​ല​വി​ൽ 2398.30 അ​ടി​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

‘എഐഎസ്എഫ് നേതാക്കളെ മര്‍ദിച്ചതില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഇല്ല’; മന്ത്രി ആര്‍ ബിന്ദു

എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് നേതാക്കളെ മര്‍ദിച്ചതില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ എസ്എഫ്‌ഐ നേതാവുമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. തന്റെ ഓഫീസിനെ അനാവശ്യമായി വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കുംമുമ്പ് വാസ്തവം ആരായാന്‍ ശ്രമിക്കാത്ത മാധ്യമരീതി ഖേദകരമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. എംജി സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നതായി പറയുന്ന വിദ്യാര്‍ത്ഥി…

‘പരാതിയോ പ്രതിഷേധമോ ഇല്ല, പാർട്ടി ഏല്‍പ്പിച്ച ചുമതല സന്തോഷത്തോടെ ചെയ്യും’; പത്മജ വേണുഗോപാല്‍

കെപിസിസി പട്ടികയില്‍ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് പത്മജ വേണുഗോപാല്‍. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പരാതിയോ പ്രതിഷേധമോ ഇല്ല. പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. ഒരിക്കലും ഏതെങ്കിലും സ്ഥാനം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഏല്‍പ്പിച്ച ചുമതല സന്തോഷത്തോടെ ചെയ്യും. നിര്‍വ്വാഹക സമിതിയിലേക്ക് തഴഞ്ഞതാണെന്ന് തോന്നുന്നില്ലെന്നും പാര്‍ട്ടിക്ക് എതിരായ പ്രതികരിക്കാനില്ലെന്നും…

‘മുതിർന്ന നേതാക്കൾക്ക് തെരുവിലിറങ്ങേണ്ടി വരില്ല’; കെ സുധാകരൻ

കെ.പി.സി.സി. ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുതിർന്ന നേതാക്കൾക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നും പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ പ്രതിഷേധിക്കില്ലെന്നും സുധാകരൻ പ്രതികരിച്ചു. പാർട്ടിയിൽ അതൃപിതിയുള്ളവർ ഉണ്ടാകാം. അവർക്കൊക്കെ മറ്റ് ഉത്തരവാദിത്വങ്ങൾ നൽകി സക്രിയമാക്കും. ആവശ്യമായ ചർച്ചകൾക്ക് ശേഷമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. എല്ലാവിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കെ.സി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല….

‘എസ്എഫ്ഐ നേതാക്കൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി’; പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്

എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് സംസ്ഥാന വനിതാ നേതാവ്. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും ആരോപിച്ച് യുവതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്എഫ്ഐയുടെ എറണാകുളം ജില്ലാ നേതാക്കളായ അമൽ സി എ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് പരാതി. ഇന്ന് നടന്ന എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെയാണ്…

വമ്പൻ ജയം; ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ർ 12ൽ

ടി20 ലോകകപ്പ് സൂ​പ്പ​ർ 12 ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി ബം​ഗ്ലാ​ദേ​ശ്. പാ​പ്പു​വ ന്യൂ ​ഗി​നി​യ​യെ 84 റ​ൺ​സി​നു തോ​ൽ​പ്പി​ച്ചാണ് ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ർ 12ൽ എത്തിയത്. സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ ഏ​ഴി​ന് 181. പാ​പ്പു​വ ന്യൂ ​ഗി​നി​യ- 19.3 ഓ​വ​റി​ൽ 97നു ​പു​റ​ത്ത്. ര​ണ്ടാം ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ ബം​ഗ്ലാ​ദേ​ശ് ഒ​ന്നാ​മ​ത്തെ​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത…

ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴുക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ മ​രി​ച്ചു. പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സീ​സി​ന്‍റെ മ​ക​ൻ അ​ൻ​സി​ൽ (18) ആ​ണ് മ​രി​ച്ച​ത്. ഞാ​വ​ളം ക​ട​വി​ൽ കാ​ൽ​വ​ഴു​തി​വീ​ണു കാ​ണാ​താ​യ അ​ൻ​സി​ലി​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടു​മു​ക്ക് പ​ള്ളി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ കൂ​ട്ടു​കാ​ര​നൊ​പ്പം പു​ഴ​യി​ലെ​ത്തി​യ അ​ൻ​സി​ൽ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി​രു​ന്നു.

ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം അറിഞ്ഞാൽ ഞെട്ടും! മുന്നിലുള്ളത് ഇവരെല്ലാം

ടി20 ലീ​ഗ് മത്സരങ്ങൾ വന്നതോടെ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഐപിഎല്ലും(IPL) ബിഗ് ബാഷും(Big Bash) കരീബിയന്‍ പ്രീമിയര്‍ ലീഗുമെല്ലാം(CPL) കോടികള്‍ മുടക്കിയാണ് കളിക്കാരെ സ്വന്തമാക്കുന്നത്. അതിന് പുറമെ രാജ്യത്തിന് വേണ്ടിയുള്ള കളികളും കൂടിയാവുമ്പോൾ കേട്ടാൽ കണ്ണുതള്ളുന്ന പ്രതിഫലമാണ് താരങ്ങൾ ലഭിക്കുന്നത്. ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളിലെ കളിക്കാരില്‍ ഏറ്റവും കൂടുതല്‍…

ആര്‍ടിപിസിആര്‍ നിബന്ധന ഉടൻ പിൻവലിക്കും

കർണാടക അതിർത്തി കടക്കുന്നതിനുള്ള ആര്‍ടിപിസിആര്‍ നിബന്ധന ഉടൻ പിൻവലിക്കുമെന്ന് കർണാടക ഉറപ്പു നൽകിയതായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. ഇതുസബന്ധിച്ച് ടി.സിദ്ദിഖ് കർണാടക ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. വയനാട്ടിൽ നിന്നുള്ള കർഷക പ്രതിനിധികളോടൊപ്പമാണ് ചീഫ് സെക്രട്ടറി രവി കുമാറിനെ സിദ്ദിഖ്‌ കണ്ടത്. ടി സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: കർണ്ണാടകയിലേക്ക്‌ പോകുന്ന കർഷകരും വിദ്യാർത്ഥികളും ആർ…

ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട

കോ​ഴി​ക്കോ​ട് ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ച​പ്പാ​ത്തി​ക്ക​ല്ലി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 796 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി സ​മീ​ജ് പി​ടി​യി​ലാ​യി. ഇ​യാ​ൾ ജി​ദ്ദ​യി​ൽ​നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു. ച​പ്പാ​ത്തി പ​ര​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ല്ലി​നു​ള്ളി​ൽ ഷീ​റ്റ് രൂ​പ​ത്തി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 30 ല​ക്ഷം രൂ​പ വി​ല​വ​രും.

മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾ തകർന്നു

തിരുവനന്തപുരം വിതുരയ്ക്കടുത്ത് മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. പന്നിക്കുഴിയിൽ നിരവധി വീടുകൾ തകർ‌ന്നു. പ്രദേശത്തെ ആളുകളെ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്.

അനുപമയുടെ കുട്ടിയെ കാണാതായ സംഭവം; വനിതാ കമ്മീഷനും കേസെടുത്തു

തിരുവനന്തപുരം പേരൂർക്കടയിൽ അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ കാണാതായ സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തു. കേസിൽ ഡിജിപിയിൽ നിന്ന് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. അടുത്തമാസം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും. കക്ഷികളെ കമ്മിഷന്റെ അടുത്ത സിറ്റിങ്ങില്‍ വിളിച്ചുവരുത്തും. കുട്ടിയുടെ അമ്മയും എസ്എഫ്‌ഐ മുന്‍നേതാവുമായ അനുപയുടെ പരാതിയിലാണ് നടപടി. തന്റെ മാതാപിതാക്കള്‍ കുട്ടിയെ കടത്തിയെന്നായിരുന്നു പരാതി.

പട്ടാപ്പകൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; യുവാവിനെ നടുറോട്ടിലിട്ട് വെട്ടി

അങ്കമാലി കാഞ്ഞൂരിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തി. കാഞ്ഞൂർ സ്വദേശി റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെട്ടുകൊണ്ട് ബൈക്കിൽ നിന്ന് തെറിച്ചുവീണ റെജിയെ അക്രമികൾ വീണ്ടു നിരവധി തവണ വെട്ടി. നാട്ടുകാർ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലത്തു നിന്ന്…

ഫുട്ബോൾ ലോകത്തെ വമ്പന്മാർ ഐപിഎല്ലിലേക്ക്

ഫുട്ബോൾ ലോകത്തെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസേഴ്സ് ഐ പി എല്ലിലേക്ക് എത്തുന്നു. ഐ പി എല്ലിൽ പുതിയ ടീമുകൾക്കായി ലേലത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണ് ഗ്ലേസേഴ്സ്. പുതിയ രണ്ടു ക്ലബുകൾക്കായി ഐ പി എൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ നൽകാനുള്ള ഡോക്യുമെന്റുകൾ ഗ്ലേസേഴ്സ് കൈപറ്റിയിട്ടുണ്ട്. ബി സി സി ഐ വെക്കുന്ന നിബന്ധനകൾ പാലിക്കുക…