Flash News
Archive

Day: October 23, 2021

അഷ്റഫലി പുറത്ത്; യൂത്ത് ലീഗ് തലപ്പത്ത് വീണ്ടും മുനവ്വറലിയും ഫിറോസും

യൂത്ത് ലീഗ് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. മുനവറലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായും ജനറല്‍ സെക്രട്ടറിയായി പി.കെ. ഫിറോസും തുടരും. പി.ഇസ്മയിലാണ് ട്രഷറര്‍. നാല് പേരെ വീതം വൈസ് പ്രസി‍ഡന്‍റുമാരായും സെക്രട്ടറിമാരുമായും തിരഞ്ഞെടുത്തു. പട്ടികയില്‍ വനിതകളാരും ഇടംപിടിച്ചില്ല. വനിതാപ്രാതിനിധ്യം അടുത്ത കമ്മറ്റി മുതലുണ്ടാകുെമന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി. എംഎസ്എഫ് ദേശീയ പ്രസിഡന്‍റ് ആയിരുന്ന ടി.പി….

ഇത് ഒറിജിനൽ ആണേ…; കു​രി​ശു​യു​ദ്ധ​ത്തിലെ വാൾ, പഴക്കം 900 വ​ർ​ഷം!

കു​രി​ശു​യു​ദ്ധത്തിലെ പോ​രാ​ളി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന വാൾ ഇ​സ്ര​യേ​ലി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്തുനിന്നും ക​ണ്ടെ​ടു​ത്തു. 900 വ​ർ​ഷമാണ് ഈ വാളിന്റെ പഴക്കം. നിലവിലെ സാഹചര്യത്തിൽ കേട്ടൽ വിശ്വസിക്കാൻ പറ്റാത്ത കാര്യമാണെങ്കിലും നടന്നത് കേരളത്തിൽ അല്ലാത്തതുകൊണ്ട് ധൈര്യമായി വിശ്വസിക്കാം. ഷ്‌​ലോ​മി കാ​റ്റ്സി​ൻ എ​ന്ന മു​ങ്ങ​ൽ​വി​ദ​ഗ്ധ​നാ​ണു കാ​ർ​മ​ൽ തീ​ര​ത്തു​നി​ന്ന് ഈ വാൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു മീ​റ്റ​ർ നീ​ള​മു​ള്ള വാ​ളി​ൽ ക​ക്കയും മ​റ്റും പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്….

സിപിഐയുടെ അടിമത്വം ലജ്ജാകരം: കെ സുധാകരന്‍ എംപി

എസ്എഫ്ഐ സഖാക്കള്‍ എഐഎസ്എഫ് നേതാക്കളെ മര്‍ദ്ദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പൊലീസ് എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും അതിനെ ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാത്ത അടിമത്വത്തിന്റെ ഉടമകളായി സിപിഐ നേതൃത്വം മാറിപ്പോയതില്‍ കേരളം ലജ്ജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്നണിയിലും സര്‍ക്കാരിലും മുമ്പൊരിക്കല്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ, കേരള…

കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

കെ-റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. “കേന്ദ്ര റെയിൽവേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധിച്ച ശേഷം മറുപടി നൽകും. രണ്ടുവിഭാഗങ്ങളും തമ്മിൽ ചർച്ച ചെയത് വിഷയം പരിഹരിക്കും. കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുകൂലം തന്നെയാണ്”-മന്ത്രി…

കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട്

പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അമ്മയിൽ നിന്ന് കുഞ്ഞിനെ മാറ്റിയത് കുറ്റകരമാണെന്നും കുട്ടിയെ അനുപമയ്ക്ക് തിരികെ നൽകണമെന്നും ബൃന്ദ പറഞ്ഞു. സംഭവത്തിൽ നീതിനിഷേധം ഉണ്ടായി, മനുഷ്യത്വരഹിതമായ കാര്യമാണ് സംഭവിച്ചതെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. നേരത്തെ അനുപമയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന…

ടി20 ലോകകപ്പ്; സൂപ്പർ 12 മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും സന്നാഹമത്സരങ്ങളും പൂർത്തിയായി. ഇനി ലോക കിരീടത്തിനായുള്ള പോരാട്ടം. ആവേശകരമായ സൂപ്പർ 12 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. രണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. ആദ്യ മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ കളി. രാത്രി 7.30 ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന്…

കുട്ടിയെ തട്ടിയെടുത്ത കേസ്; അമ്മയുടെ നിരാഹാര സമരം ഇന്ന്

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ നിരാഹാര സമരം നടത്തും. ദത്ത് നൽകിയ തന്റെ കുട്ടിയെ കണ്ടെത്തണമെന്നാണ് അമ്മയുടെ ആവശ്യം. പെറ്റമ്മയെന്ന നിലയിൽ തനിക്കു നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണു സമരമെന്ന് അനുപമ ഇന്നലെ പറഞ്ഞിരുന്നു. രാവിലെ…

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ കശ്മീരിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ജമ്മുകശ്മീരിലെത്തും. കശ്മീരിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ ഇവിടെ സന്ദർശിക്കുന്നത്. കശ്മീരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേരും.

ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. കൊച്ചിയില്‍ പെട്രോൾ വില ലിറ്ററിന് 107.55 രൂപയും ഡീസലിന് 101.32 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 107.69 രൂപയും ഡീസലിന് 101.46 രൂപയുമായി. സെപ്റ്റംബർ 24ന് ശേഷം ഒരു ലിറ്റർ പെട്രോളിന് 6.50 രൂപയും ഡീസലിന് 7.73…