Flash News
Archive

Day: November 2, 2021

ജാതി വിവേചനത്തിനെതിരായ സമരം; ദീപ പി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി

എംജി സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ദീപ പി മോഹനനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെയാണ് ദീപയെ മാറ്റിയത്. തഹസിൽദാർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ദീപ ചികിത്സ തേടാൻ സമ്മതിച്ചത്. നാളെ വൈസ് ചാൻസലറുമായി കളക്ടർ ചർച്ച നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരെ…

മലയാളത്തിൻ്റെ ഒടിടി മെയിൻ സ്ട്രീം ടി വി യ്ക്ക് ജർമ്മൻ പങ്കാളിത്തം

കുറഞ്ഞകാലയളവിനുള്ളിൽ അനവധി ഉപഭോക്താക്കളുള്ള മലയാളത്തിലെ ഏറ്റവും വലിയ OTT ആപ്ലിക്കേഷനായ മെയിൻ സ്ട്രീം ടി.വി. ജർമ്മൻ കമ്പനിയിയുമായി കൈകോർക്കുന്നു. ഇത്തരത്തിൽ ഒരു മലയാളം OTT ആപ്ലിക്കേഷന് ആദ്യമായാണ് ജർമ്മൻ സഹകരണം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ, വെബ്ബ് സീരീസുകൾ, കുട്ടികൾക്കുള്ള അനിമേഷൻ സിനിമകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെൻ്ററികൾ എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന കണ്ടൻ്റുകളുമായാണ് മെയിൻ സ്ട്രീം…

ഉപതെരഞ്ഞെടുപ്പ്; മദ്ധ്യപ്രദേശിലും അസമിലും ബിജെപി മുന്നേറ്റം

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്ന മദ്ധ്യപ്രദേശിലും അസമിലും ബിജെപി മുന്നേറ്റം. മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അസമിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി ലീഡ് തുടരുന്നു. ഹിമാചലിലെ 2 മണ്ഡലങ്ങളിൽ കോൺഗ്രസും ഒരിടത്ത് ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിലെ എല്ലാനാബാദിൽ ഐഎൻഎൽഡിയാണ് രണ്ടാം ഘട്ടത്തിലും ലീഡ് തുടരുന്നത്. ദാദ്ര നഗർ ഹവേലിയിലെ ലോക്‌സഭ സീറ്റിൽ ശിവസേനയാണ്…

ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് പ്രവേശനം നാളെ മുതൽ

വിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ചിത്തിര ആട്ട വിശേഷപൂജകള്‍ക്കായാണ് നടതുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. വൈകിട്ട് ഒമ്പതിന് പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും. നാളെ രാവിലെ മുതലാണ്…