Flash News
Archive

Day: November 4, 2021

ടി-20 ലോകകപ്പ്; ശ്രീലങ്കയ്ക്ക് 20 റൺസ് ജയം

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് ജയം. 20 റൺസിനാണ് ശ്രീലങ്ക സൂപ്പർ 12ലെ രണ്ടാം ജയം കുറിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 190 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 81 റൺസെടുത്ത് പുറത്താവാതെ നിന്ന ഷിംറോൺ…

ജോജു – കോൺഗ്രസ് തർക്കം ഒത്തുതീർപ്പിലേക്ക്?

ഇന്ധന വില വർധനവിനെതിരെ വഴിതടയൽ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പ്രതികരിച്ച നടൻ ജോജുവും കോൺഗ്രസ് നേതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്ന പരിഹാര ചർച്ച നടന്നത്. പെട്ടെന്നുണ്ടായ…

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായല്ല, കുടുംബാംഗമായാണ് താൻ എത്തിയതെന്ന് മോദി പറഞ്ഞു.130 കോടി ജനങ്ങളുടെ അനുഗ്രഹവുമായാണ് നൗഷേരയിലെത്തിയത്. ഇന്ത്യയുടെ സുരക്ഷാ കവചമാണ് സൈനികർ. ഭീകരതയെ എതിർത്ത് തോൽപിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.30 ഓടെ നൗഷേരയിൽ എത്തിയ മോദി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു…

ചരിത്രത്തിൽ ആദ്യം; മുൻ ഇന്ത്യൻ നായകൻ ബിഗ് ബാഷ് ലീഗിൽ കളിക്കും

ഇന്ത്യയുടെ മുൻ അണ്ടർ 19 ടീം നായകനായിരുന്ന ഉന്മുക്ത് ചന്ദ് 2021-22 സീസണിലെ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ കളിക്കും. ഓസ്ട്രേലിയൻ സൂപ്പർ താരം ആരോൺ ഫിഞ്ച് നയിക്കുന്ന മെൽബൺ റെനഗേഡ്സ് ടീമാണ് ഉന്മുക്തുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ‌ ബിഗ് ബാഷ് ലീഗ് കരാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്ററായും ഈ ഇരുപത്തിയെട്ടുകാരൻ മാറി….

മതംമാറാന്‍ യുവാവിനെ മർദിച്ച സംഭവം; പൊലീസിന് വീഴ്ച പറ്റിയെന്ന് പരാതി

തിരുവനന്തപുരത്തെ ദുരഭിമാന മർദ്ദനക്കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നു. സംഭവം നടന്ന ദിവസം തന്നെ പൊലീസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ കാര്യങ്ങൾ ചോദിച്ചറിഞ്ഞതല്ലാതെ ഡാനിഷിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. പൊലീസിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ദീപ്തിയുടെ തീരുമാനം. എന്നാൽ പരാതി കിട്ടാത്തത്…

മോൻസനെതിരായ പോക്സോ കേസ്; ഡോക്ടർമാരെ ചോദ്യം ചെയ്തു

മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ പരാതി നൽകിയ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ ഡോക്ടർമാരെ ചോദ്യം ചെയ്തു. കളമശ്ശേരി ആശുപത്രിയിലെ ആരോപണ വിധേയരായ ഡോക്ടർമാരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. എന്നാൽ ഡോക്ടർമാർ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. പെൺകുട്ടിയെ മുറി അടച്ചിട്ട് പരിശോധിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വൈദ്യ…

ആരാധകരെ ആവേശത്തിലാഴ്‌ത്തി അണ്ണാത്തെ; തിയേറ്ററുകളിൽ വൻ തിരക്ക്

തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശിവ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘അണ്ണാത്തെ’. ദീപാവലി ദിനത്തിൽ ചിത്രം ബ്രഹ്മാണ്ഡ റിലീസ് ചെയ്തതോടെ രജനീ ആരാധകർ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുകയാണ്. അഞ്ച് മണിക്ക് പ്രദർശിപ്പിച്ച ആദ്യ ഷോയ്‌ക്ക് ടിക്കറ്റെടുക്കാൻ അതിരാവിലെ തന്നെ ആളുകൾ തിയേറ്ററിന് മുന്നിൽ തടിച്ച് കൂടി. തമിഴ്‌നാട്ടിൽ മാത്രം 1500…

കൊവിഡ് 19; രാജ്യത്തെ പുതിയ കണക്കുകൾ ഇങ്ങനെ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,885 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,21,025 ആയി. 461 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 459,652 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 15,054 പേർക്കാണ് കഴിഞ്ഞ…

കേരളം ഇന്ധന നികുതി കുറയ്ക്കണം: കെ.സുരേന്ദ്രൻ

കേന്ദ്രസർക്കാരിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ ഇടതു സർക്കാർ തയ്യാറാവണം. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള…

ചാമ്പ്യന്‍സ് ലീഗ്; പ്രമുഖ ടീമുകള്‍ക്ക് ജയം

ചാമ്പ്യന്‍സ് ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. റയല്‍മാഡ്രിഡ്, ലിവർപൂള്‍, മാഞ്ചസ്റ്റർ സിറ്റി ടീമുകള്‍ വിജയിച്ചു. പിഎസ്ജിയെ ആർബി ലീപ്‍സിഷ് സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ബിയില്‍ കരുത്തരുടെ പോരാട്ടത്തില്‍ അത്‍ലറ്റികോ മാഡ്രിഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ലിവർപൂള്‍ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എയില്‍ ക്ലബ്ബ് ബ്രൂഹയെ നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും അടുത്ത…

ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പണിമുടക്കും . ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ്…

മുല്ലപ്പെരിയാർ ജലനിരപ്പിൽ കാര്യമായ കുറവില്ല

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ കുറവില്ലാത്തതാണ് ഇതിനു കാരണം. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ സ്പിൽവേയിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതേത്തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് നാലടിയോളം ഉയർന്നു.

വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ എത്തിയത്. അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് മർദ്ദനമേറ്റു. ജോൺസൺ മദ്യപിച്ചിരുന്നു. ഇയാളെ സിഐഎസ്എഫ്…

പെട്രോളിന്റെ വാറ്റ് കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ

പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വർദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ…

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

പെട്രോൾ ഡീസൽ വിലക്കുറവ് നിലവിൽ വന്നു

ദീപാവലി സമ്മാനമായി ജനത്തിന് കേന്ദ്രസർക്കാർ നൽകിയ പെട്രോൾ ഡീസൽ വിലക്കുറവ് നിലവിൽ വന്നു. കേരളത്തിൽ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33രൂപയും കുറഞ്ഞു. അതേസമയം മറ്റ് സംസ്ഥാനങ്ങൾ വാറ്റിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങൾ നികുതി കുറച്ചു. അസം, ത്രിപുര, കർണാടക, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ 7 രൂപ കുറച്ചിട്ടുണ്ട്.