Flash News
Archive

Day: November 5, 2021

സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിന് ശ്രമം

സൗദി അറേബ്യക്ക് നേരെ യെമനില്‍ നിന്ന് വീണ്ടും വ്യോമാക്രമണ ശ്രമം. യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിലെ ജിസാനില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചത്. എന്നാല്‍ ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന തകര്‍ക്കുകയായിരുന്നു. വെള്ളിയാഴ്‍ചയും ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായ വിവരം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള…

ഒരു കനേഡിയന്‍ ഡയറി’ യിലെ പുതിയ ഗാനം റിലീസ് ചെയ്തു

നവാഗത സംവിധായികയായ സീമ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒരു കനേഡിയന്‍ ഡയറി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് റിലീസ് ചെയ്തു. വിദ്യാധരന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കൂടാതെ സംഗീത സംവിധായകന്‍ ശരത്, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ഗായകന്‍ ഉണ്ണിമേനോന്‍, അഭിനേതാക്കളായ കൈലാഷ്, കലാഭവന്‍ നവാസ്, എഴുത്തുകാരി കെ…

ഏരീസ്പ്ലക്‌സ്‌ അടയ്ക്കില്ല, പ്രശ്നത്തിന് താത്കാലിക പരിഹാരമായതായി ഡോ. സോഹൻ റോയ്

തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തീയറ്റർ സംബന്ധിച്ചുള്ള വിവാദത്തിന് പരിഹാരമാവുന്നു. കേരള ഫിലിം ചേംബറിന്റെ ഇടപെടലിനെത്തുടർന്നാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. ഇപ്പോൾ വിദേശത്തുള്ള തീയറ്റർ ഉടമയും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. സോഹൻ റോയിയുമായി ഡിസംബർ രണ്ടാം വാരം നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. അതുവരെ മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷാ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കും.നേരത്തേ , സിനിമാ നിർമ്മാതാക്കളുടെയും…

സിഗ്മ സംഘടിപ്പിക്കുന്ന മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് നവം. 8-ന്

കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 8-ന് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ നടക്കുന്ന ഏകദിന വാക്ക്-ഇന്‍ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ബിരുദധാരികളായ ട്രെയിന്‍ഡ്…

അധ്യാപകർക്ക് കൊവിഡ്; വയനാട് തരുവണ ഗവ. യുപി സ്‌കൂൾ അടച്ചു

അധ്യാപകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് തരുവണ ഗവ. യുപി സ്‌കൂൾ താൽക്കാലികമായി അടച്ചു. മൂന്ന് അധ്യാപകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ക്വാറന്റൈനിൽ പോയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയത്. ബുധനാഴ്ച ലഭിച്ച റിസൽറ്റിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തുർന്ന് ഇന്നലെ മുതൽ സ്‌കൂൾ അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെയാണ് താൽക്കാലികമായി അടച്ചത്. ഇന്ന്…

മിസൈലാക്രമണത്തിനെതിരെ പുതിയ പ്രതിരോധ മാർ​ഗവുമായി ഇസ്രായേൽ

മിസൈലാക്രമണത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു നൂതന സാങ്കേതിക വിദ്യയും പരീക്ഷിച്ച് ഇസ്രായേൽ. കൂടുതൽ ഉയരത്തിൽ ചുറ്റിത്തിരിയുകയും വളരെ അകലെയുള്ള മിസൈൽ ഭീഷണികൾ കണ്ടെത്താനുള്ള എയറൊസ്റ്റാറ്റ് മിസൈൽ ഡിറ്റെക്ഷൻ സിസ്റ്റമാണ് കഴിഞ്ഞ ദിവസം ഇസ്രായേലിൽ പരീക്ഷിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസൈൽ ഡിറ്റക്ഷൻ സിസ്റ്റമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സർക്കാരിന്റെ കീഴിലുള്ള ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസും…