Flash News
Archive

Day: November 6, 2021

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

മകൻ്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. നേമം സ്വദേശി ഏലിയാസ്(80) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ മകൻ ക്ലീറ്റസ് അച്ഛനുമായി തര്‍ക്കത്തിലേർപ്പെടുകയായിരുന്നു. അൻപത്തിരണ്ടുകാരനായ ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലിസ് പറഞ്ഞു. ക്ലീറ്റസ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികളും പറഞ്ഞു.

ആശുപത്രിയിൽ തീപിടുത്തം; 10 പേർ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 10 പേർ വെന്തുമരിച്ചു. പൊള്ളലേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11:30നാണ് സംഭവം. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ദീപയുടെ നിരാഹാര സമരം; പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്

എംജി സർവ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദീപ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിച്ച് നീതിയുക്തമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. പോസ്റ്റിൻ്റെ പൂർണ രൂപം: ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട…

ജോജുവിന്റെ കാർ തകർത്ത സംഭവം; ജോസഫിന്റെ ജാമ്യഹർജി വീണ്ടും തള്ളി

സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിലായ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയാണ് റോഡ് ഉപരോധം നടത്തിയതെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് കേസിൽ ജോസഫിന് ജാമ്യം നിഷേധിക്കുന്നത്….