Flash News
Archive

Day: November 9, 2021

മരംമുറിയിൽ സർക്കാർ വാദം പൊളിയുന്നു; സംയുക്ത പരിശോധനയുടെ തെളിവുകള്‍ പുറത്ത്

മുല്ലപ്പെരിയാർ ബേബി ഡാമിന്​ താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്നാടിന് അനുമതി നല്‍കുന്നതിന് മുമ്പ് കേരളവും തമിഴ്‌നാടും നടത്തിയ സംയുക്ത പരിശോധനയുടെ തെളിവുകള്‍ പുറത്ത്. എത്ര മരങ്ങള്‍ മുറിക്കണമെന്ന് ജൂണ്‍ 11 ന് പരിശോധിക്കുകയും 15 മരങ്ങള്‍ മുറിക്കാമെന്ന് കണ്ടെത്തിയിരുന്നുവെന്നും കത്തില്‍ പറയുന്നു. സംസ്ഥാന ജല വിഭവ സെക്രട്ടറിക്ക് മേല്‍നോട്ട സമിതി അധ്യക്ഷനാണ് കത്ത് അയച്ചത്. സംസ്ഥാന…

കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

ചെങ്ങന്നൂരിൽ അമ്മയും കുഞ്ഞും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. ഹരിപ്പാട് സ്വദേശി സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (5 മാസം) എന്നിവരാണു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാ വിളവിൽ വീട്ടിൽ തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ഇരുവരെയും…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തണമെന്ന് ബിജെപി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിൻ്റെ വാദം ശക്തമാകുന്നതിനിടെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തിമിഴ്നാട്ടിൽ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. സിപിഎമ്മിന് വേണ്ടി ഡിഎംകെ ഒത്തുകളിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. നിലവിൽ ഇതേ ആവശ്യം ഉന്നയിച്ച് അണ്ണാ ഡിഎംകെയുടെ പ്രതിഷേധവും തമിഴ്നാട്ടിൽ പുരോഗമിക്കുകയാണ്

അൻസിയുടെയും സുഹൃത്തുക്കളുടെയും മരണം; ഹോട്ടലിൽ പൊലീസ് പരിശോധന

കൊച്ചിയിൽ മുൻ മിസ് കേരളയുൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച കേസിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ പൊലീസ് പരിശോധന. മരിച്ച മൂന്നുപേരും പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 എന്ന ഹോട്ടലിലാണ് പരിശോധന. ഈ ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്ക് ശേഷം മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഹോട്ടൽ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയാണോ അതോ മറ്റാരെങ്കിലും സംഘടിപ്പിച്ച പാര്‍ട്ടിയാണോയെന്നാണ് പൊലീസ്…

മുല്ലപ്പെരിയാർ മരംമുറി; നിയമോപദേശം തേടി സർക്കാർ

വിവാദ മരംമുറി ഉത്തരവിൽ നിയമോപദേശം തേടി കേരള സർക്കാർ. ഉത്തരവ് റദ്ദാക്കാൻ കഴിയുമോ എന്ന കാര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിനോട് ഇക്കാര്യത്തിൽ നിലപാട് തേടി. മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. എന്നാൽ ഉത്തരവ് സർക്കാർ റദ്ദാക്കിയിരുന്നില്ല.

കൊവിഡ് 19; രാജ്യത്തെ പുതിയ കണക്കുകൾ ഇങ്ങനെ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,77,113 ആയി. 332 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,61,389 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 11,982 പേർക്കാണ് കഴിഞ്ഞ 24…

സ്വർണ ഖനി തകർന്ന് 18 മരണം

തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്ന് അപകടം. 18 പേർ മരിച്ചു. സംഭവത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാൻ ഇസ്സ ജില്ലയിലെ ഗരിൻ-ലിംമ്‌ന ഖനിയിലാണ് അപകടം ഉണ്ടായത്. ജോലികൾ നടന്നുകൊണ്ടിരിക്കേ ഖനിയിലെ കിണറുകൾ തകരുകയായിരുന്നു. സംഭവ സമയത്ത് കിണറിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. കൂടുതൽ പേർ ഖനിയ്‌ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ…

നടി പൂനം പാണ്ഡെയുടെ ഭർത്താവ്​ അറസ്റ്റിൽ

നടി പൂനം പാണ്ഡെയെ മർദ്ദിച്ച കേസിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിൽ. തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് നടി മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിക്കേറ്റ പൂനം ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തേയും ഭർത്താവ് തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. ഗോവയിൽ ചിത്രീകരണത്തിന് പോയപ്പോഴായിരുന്നു സംഭവം. അന്ന് നടി പൊലീസിൽ…

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 45 പോയിന്റ് നഷ്ടത്തിൽ 60,499ലും നിഫ്റ്റി 0.50 പോയിന്റ് നേട്ടത്തിൽ 18,069ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ സമ്മർദത്തിലാക്കിയത്. ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി,…

മുല്ലപ്പെരിയാർ ജലനിരപ്പ്; സുപ്രീംകോടതിയിൽ കേരളം സത്യവാങ്മൂലം നൽകി

മുല്ലപ്പെരിയാർ ജലനിരപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ മറുപടി നൽകി. തമിഴ്നാട് നിശ്ചയിച്ച റൂൾ കർവ് പുനഃപരിശോധിക്കണമെന്നും, ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം പുതിയ ഡാം മാത്രമാണെന്നും കേരളം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണം. പ്രദേശത്തെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റം കൂടി പരിഗണിച്ച് വേണം പുനഃപരിശോധനയെന്നും കേരളം വ്യക്തമാക്കി….