Flash News
Archive

Day: November 11, 2021

കോൺഗ്രസിന് സംഘപരിവാർ ശൈലി; എ വിജയരാഘവൻ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസ് പ്രവർത്തകർ സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് സംഘപരിവാർ ശൈലിയാണെന്നും എ വിജയരാഘവൻ ആരോപിച്ചു. മരം മുറിക്കൽ വിവാദത്തിൽ സർക്കാർ ശക്തമായ നടപടിയെടുത്തു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റേത് വ്യക്തമായ നിലപാടാണെന്നും വ്യക്തമാക്കി….

ഫേസ്ബുക്കിനെയും മറികടന്ന് ഇൻസ്റ്റാഗ്രാം

മെറ്റയുടെ പരസ്യവരുമാനത്തിൽ ഈ വർഷത്തോടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോർട്ട് പുറത്ത്. വാർഷിക പരസ്യവരുമാനമായ 50 ബില്യൻ ഡോളറിൽ 52 ശതമാനവും ഇൻസ്റ്റഗ്രാമിൽ നിന്നാവുമെന്നാണ് റിപ്പോർട്ട്. യുവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിലേക്ക് കൂടുമാറുന്നതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്. ഇ-കൊമേഴ്‌സ്, വീഡിയോ പരസ്യങ്ങൾ കൂടുതലായി വരുന്നതോടെ യു.എസിൽ ഇൻസ്റ്റഗ്രാമിന്റെ വരുമാനം 2020നെ അപേക്ഷിച്ച് 40 ശതമാനം ഉയർന്ന് 26 ബില്യൻ…

പന്തീരാങ്കാവ് യുഎപിഎ കേസിൽ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല; കോഴിക്കോട് ജില്ലാ സെക്രട്ടറി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഐഎം നിലപാടില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍ ഷുഹൈബും താഹ ഫസലും സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലര്‍ത്തി. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും പി മോഹനന്‍ പറഞ്ഞു. കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പി മോഹനന്‍….

2000-ലേറെ മെഡിക്കൽ കോഡർമാരെ റിക്രൂട്ട് ചെയ്യാൻ എപിസോഴ്‌സ്

യുഎസിലെ ഇൻഷൂറൻസ് ദാതാക്കൾക്ക് മെഡിക്കൽ കോഡിങ് സേവനങ്ങൾ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്‌കെയർ സർവീസസ് കമ്പനിയായ എപിസോഴ്‌സ് 2022-ൽ കേരളത്തിൽ നിന്നും 2000-ലേറെ മെഡിക്കൽ കോഡർമാരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിടുന്നു. കമ്പനിയുടെ കേരളത്തിലെ അംഗീകൃത റിക്രൂട്ടിങ് പാർട്ണറായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ സഹകരണത്തോടെ 2017 മുതൽ ഇതുവരെ സംസ്ഥാനത്ത് നിന്നും 2000-ലേറെ മെഡിക്കൽ…