Flash News
Archive

Day: November 14, 2021

വില്യംസൺ തിളങ്ങി; ന്യൂസിലാൻഡിന് മികച്ച സ്കോർ

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയക്ക് 173 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. 48 പന്തിൽ 85 റൺസ് നേടിയ നായകൻ കെയ്ൻ വില്യംസനാണ് കിവീസിൻ്റെ ടോപ് സ്കോറർ. ഓസ്ട്രേലിയക്കായി ജോഷ് ഹാസിൽവുഡ് 3 വിക്കറ്റുകൾ നേടി.

ആസ്റ്റര്‍ മിംസിൻ്റെ രണ്ടാം പാദവാര്‍ഷിക സംയോജിത വരുമാനത്തിൽ 12 ശതമാനം വർധനവ്

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ മിംസ് സെപ്തംബര്‍ 30 ന് അവസാനിക്കുന്ന പാദവാര്‍ഷികത്തിലെ സാമ്പത്തിക നില പ്രഖ്യാപിച്ചു. ഓപ്പറേഷണല്‍ വരുമാനം 12% വര്‍ദ്ധിച്ച് Y-O-Y 2504 കോടിയിലെത്തി. മുന്‍തവണ ഇത് 2234 കോടിയായിരുന്നു. എബിറ്റ്ഡാ (EBITDA-മറ്റ് വരുമാനങ്ങള്‍ ഉള്‍പ്പെടെ) 26% വര്‍ദ്ധിച്ച് Y-o-Y 352 കോടിയിലെത്തി. നേരത്തെ…

ശബരിമല നട നാളെ തുറക്കും

മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല നട നാളെ തുറക്കും. നാളെ വൈകുന്നേരം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകരും. ശബരിമല -മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ…