Flash News
Archive

Day: November 15, 2021

ഇന്ത്യൻ പര്യടനത്തിനുള്ള ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ജയ്പൂരിൽ എത്തി

ഇന്ത്യൻ പര്യടനത്തിനുള്ള ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ജയ്പൂരിൽ എത്തി. ദുബായിൽ നിന്നുള്ള ചാർട്ടേഡ് ഫ്ലൈറ്റിലാണ് കിവീസ് താരങ്ങൾ ഇന്ത്യയിലെത്തിയത്. ബബിൾ ടു ബബിൾ ട്രാൻസ്ഫർ ആയതിനാൽ താരങ്ങൾക്ക് ക്വാറൻ്റീനിൽ കഴിയേണ്ടതില്ല. ബുധനാഴ്ച നടക്കുന്ന ടി-20 മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ…

പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​കം: വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് വി.​ഡി.സ​തീ​ശ​ൻ

പാ​ല​ക്കാ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​കം ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​കു​ന്ന കേ​സി​ൽ പൊലീസ് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഗു​രു​വാ​യൂ​ർ ചാ​വ​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പു​ന്ന നൗ​ഷാ​ദി​നെ കൊ​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല….

ല​ഖിം​പൂ​ര്‍ അ​ന്വേ​ഷ​ണം: ജ​ഡ്ജി​യെ നി​യ​മി​ക്കാ​മെ​ന്ന് യു​പി സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ൽ

ല​ഖിം​പൂ​ര്‍ ഖേ​രി കൂ​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ ഹെ​ക്കോ​ട​തി ജ​ഡ്ജി​യെ നി​യ​മി​ക്കാ​മെ​ന്ന് യു​പി സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ൽ. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പ്ര​ത്യേ​കം സം​ഘ​ത്തി​ല്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി. അ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​നു​ള്ള ജ​ഡ്ജി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ന് ഉ​ള്‍​പ്പ​ടെ കേ​സ് ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ന്‍…

മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടം: പ്രതി അബ്ദുൾ റഹ്മാന് ജാമ്യം

മുൻ മിസ് മിസ് കേരളം അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്ദുൾ റഹ്മാന് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ രോഗവസ്ഥ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മിസ് കേരളം ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്നായിരുന്നു…

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഹൈദർ പോരയിലാണ് സംഭവം . മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിൽ ന്യൂന പക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം അടുത്തിടെ വർധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ സൈന്യം വീണ്ടും വ്യാപകമാക്കിയത്. അതേസമയം മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ…

നല്ല വറുത്തരച്ച മയിൽ കറി!

ഫിറോസ് ചുട്ടിപ്പാറയുടെ ‘മയില്‍’ വിവാദത്തില്‍ വമ്പൻ ട്വിസ്റ്റ്. നല്ല വറുത്തരച്ച മയിൽ കറി എന്ന തലക്കെട്ടോടെ വിഡിയോ പുറത്തിറങ്ങി. വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് പുതിയ വിഡിയോ പുറത്തുവിട്ടു. പകരം കോഴിക്കറി വച്ചാണ് വിഡിയോ എത്തിയിരിക്കുന്നത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ഫിറോസ് പറയുന്നു. ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ?…

കടന്നല്‍ക്കുത്തേറ്റ് റോഡില്‍ ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയുടെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് സംഭവമുണ്ടായത്. കടന്നൽകുത്തേൽക്കുന്നത് കണ്ടവരാരും ഇല്ല. ബൈക്കിൽ നിന്ന് ഒരാൾ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ്…

കുറുപ്പിനൊപ്പം ചുവട് വെക്കൂ: 5 ലക്ഷം സമ്മാനം

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന് വേറിട്ട പ്രമോഷന്‍ രീതികളുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കുറുപ്പിനൊപ്പം ചുവടു വയ്ക്കുന്നവര്‍ക്ക് അഞ്ച ലക്ഷം രൂപയും ഫ്രീ ടിക്കറ്റുകളുമാണ് ലഭിക്കുക. എന്നാല്‍ അതിന് കുറച്ച് നിബന്ധനകളും സിനിമ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കുറഞ്ഞത് ഇരുപത് പേരെങ്കിലും അടങ്ങുന്ന ടീമായിരിക്കണം, എവിടെ വെച്ച് വേണമെങ്കിലും ഫ്‌ലാഷ് മൊബ് ആകാം, കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തിയായിരിക്കണം ഫ്‌ലാഷ്…

യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് സിദാൻ എത്തുന്നോ?

മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾക്സ്ജെറിനെ മാറ്റാൻ പദ്ധതിയിടുന്നതായി സൂചനകൾ. മുൻ യുണൈറ്റഡ് താരം കൂടിയായ സോൾക്സ്ജെറിന് പകരം ഫ്രാൻസിന്റെ ലോകകപ്പ് ജേതാവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ സിനദെയ്ൻ സിദാൻ ടീമിന്റെ പരിശീലകനായെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ഇടവേളയ്ക്കു പോകുന്നതിനു മുമ്പുള്ള അവസാനത്തെ മത്സരത്തിൽ ലിവർപൂളിനെതിരെ 5-0ന്റെ…

റാണി കമലാപതി റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ അത്യാധുനിക റെയില്‍വേ സ്റ്റേഷനായ ഭോപ്പാല്‍ റാണി കമലാപതി‌ റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ മംഗുഭായി പട്ടേല്‍, റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റാണി കമലാപതി എന്ന് പേരുമാറ്റിയതിന് ശേഷം ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യം വര്‍ധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു….

99 രാജ്യങ്ങളിൽ നിന്നുളളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി ഇന്ത്യ

വിദേശത്തുനിന്ന് എത്തുന്നവർക്ക് കൂടുതൽ ഇളവ് അനുവദിച്ച് ഇന്ത്യ. 99 രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ ഇന്ത്യയിൽ ക്വാറന്റൈൻ ആവശ്യമില്ല. രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്കാണ് ക്വാറന്റൈൻ ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രാജ്യങ്ങളിലെ പൗരൻമാർക്കാണ് രാജ്യത്ത് ക്വാറന്റൈൻ ആവശ്യമില്ലാത്തത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ…..

പോസ്റ്റ് മോർട്ടം രാത്രിയും നടത്താം

പോസ്റ്റ്മോർട്ടം രാത്രിയും നടത്താമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. പുതിയ തീരുമാനം അവയവദാനത്തിന് ​ഗുണകരമാകുമെന്നാണ് വിലയിരുത്തൽ

കൊച്ചിയിൽ മോഡലുകളുടെ അപകടമരണം: പ്രതി അബ്ദുറഹ്‌മാൻ റിമാൻഡിൽ

കൊച്ചിയിൽ മോഡലുകളുടെ അപകടമരണത്തിൽ പ്രതി അബ്ദുറഹ്‌മാനെ റിമാൻഡ് ചെയ്തു .ഈ മാസം 20 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ ആൽക്കഹോളിന്റെ…

ത്രീഡി ഇഫക്ടിൽ ക്ലിക്കായി കൊക്കൂൺ

കഴിഞ്ഞ 14 വർഷമായി സൈബർ രം​ഗത്തെ കുറ്റാന്വേഷണ മികവിനും, പുതിയ രാജ്യാന്തര തലത്തിലുമുള്ള കണ്ടെത്തലുകളുമെല്ലാം കേരള പോലീസിന് ലഭ്യമാക്കത്തക്ക രീതിയിൽ നടത്തി വരുന്ന കൊക്കൂൺ കോവിഡ് വ്യാപനത്തിന് ഇടയിൽ പോലും മികച്ച രീതിയിൽ നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് കൊക്കൂൺ സംഘാടകർ. തുടർച്ചയായി 12 വർഷം ഓഫ് ലൈനായി നടത്തിയുന്ന കൊക്കൂൺ കോവിഡ് കാലഘട്ടത്തിൽ ആൽക്കൂട്ടമില്ലാതെ നടത്തുക എന്നത്…

ലഖിംപുർ കേസ് അന്വേഷണം; മേൽനോട്ടചുമതല ഹൈക്കോടതി ജഡ്ജിയെ ഏൽപ്പിക്കും

ലഖിംപൂരില്‍ കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഏൽപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശം അംഗീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായുള്ള സുപ്രീം കോടതി ബഞ്ച് ആവശ്യപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്…

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

മോഹൻലാലിന്റെ മോൺസ്റ്ററിൽ നായിക ഈ സൂപ്പർ താരം

പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് നടൻ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്‍മി മഞ്ജു സിനിമയുടെ ഭാഗമാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.ലക്ഷ്മി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ആദ്യമായി…

ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാല്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബർ 18 വരെ മഴ ശക്തമായി തുടരും. അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ്…

‘എന്റെ വിദ്യാർത്ഥിയുടെ വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്ത് തെറ്റ്?’; മന്ത്രി ആര്‍ ബിന്ദു

കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു. തന്റെ വിദ്യാര്‍ഥിയുടെ വിവാഹമാണ് നടന്നതെന്നും അതില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. മന്ത്രി ആര്‍…

കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നു: കെ. സുധാകരൻ എംപി

കേരളത്തിന്റെ താത്പര്യങ്ങൾ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാൻ ഒരു വഴിയും കാണാത്തതിനാലാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്….

വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു

യുഎയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ്‌സിന്റെ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിത വിങ് ആദരിച്ചു. യുഎഇയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പത് വ്യത്യസ്ത പരിപാടികളുടെ ഭാഗമായി ദുബൈ കെ.എം.സി.സിയിൽ നടന്ന വിമൻസ് ഫെസ്റ്റിലാണ് ഹസീന നിഷാദിനെ ആദരിച്ചത്. ഡികെഎംസിസി വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്തീൻ…

സർവ്വകാല റെക്കോർഡ് മറികടന്ന് തുലാവർഷ മഴ

തുലാവര്‍ഷത്തില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴയെന്ന് റിപ്പോര്‍ട്ട്. 2010 ൽ ലഭിച്ച 822.9 മില്ലി മീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള സർവ്വകാല റെക്കോർഡ്. ഇതാണ് ഇപ്പൊൾ മറികടന്നിരിക്കുന്നത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom…

മണിപ്പൂർ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

മണിപ്പൂരിൽ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് അസം റൈഫിൾസ്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. തെക്കൻ അരുണാചൽ പ്രദേശിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom #newsapp #newscommalayalamapp

അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. അനധികൃത കൊടിമര വിഷയത്തിൽ നിലപാട് അറിയിക്കാൻ പത്തു ദിവസം കൂടി വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ അവ…

മോഷണശ്രമം ചെറുത്ത നടി ശാലുവിന് പരിക്ക്; താരം ആശുപത്രിയില്‍

കള്ളൻ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ ടോളിവുഡ് നടി ശാലു ചൗരസ്യയ്‌ക്ക് പരിക്ക്. ഹൈദരാബാദിലെ കെബിആർ പാർക്കിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. അക്രമത്തിൽ നടിയുടെ തലയ്‌ക്കും കണ്ണിനും പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom #newsapp #newscommalayalamapp