Flash News
Archive

Day: November 16, 2021

വിജയ്‌യുടെ വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

നടൻ വിജയ്‌യുടെ വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി. താരത്തിന്റെ നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. തമിഴ്‌നാട് പൊലീസ് കണ്ട്രോൾ റൂമിലേക്കായിരുന്നു ബോംബ് ഭീഷണി കോൾ എത്തിയത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സംഭവത്തിൽ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സാലിഗ്രാമിലുള്ള…

കൊവിഡ് ചികിത്സയ്ക്കുള്ള ഗുളികയുടെ നിര്‍മാണ അനുമതി മറ്റു കമ്പനികള്‍ക്കും നല്‍കും; ഫൈസര്‍

തങ്ങളുടെ കൊവിഡ് ആന്റിവൈറൽ ഗുളിക മറ്റ് കമ്പനികൾക്കും നിർമ്മിക്കാനുള്ള അനുമതി നൽകി ഫൈസർ. ഇതോടെ ഈ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങൾക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കൊവിഡ് പ്രതിരോധ ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളിൽ യോഗ്യരായ മറ്റ് കമ്പനികൾക്കും നിമ്മിക്കാനുള്ള ഉപകരാർ നൽകുമെന്നാണ് ഫൈസർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകജനസംഖ്യയുടെ 53…

ഇടവേളയ്‌ക്കു ശേഷം നടി ശാരി വീണ്ടും മലയാളത്തിൽ

ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന “വിഡ്ഢികളുടെ മാഷ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ,രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഓൺലൈൻ സോഷ്യൽ…

പേടിച്ചിട്ടല്ല മയിലിനെ കൊല്ലാഞ്ഞത്: എല്ലാം തിരക്കഥയെന്ന് ഫിറോസ്

മയിലിനെ കൊല്ലുന്നതിനോ പാചകം ചെയ്യുന്നതിനോ പദ്ധതിയിട്ടിരുന്നില്ലെന്ന വിശദീകരണവുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘നേരത്തെ തീരുമാനിച്ച തിരക്കഥപ്രകാരമാണ് എല്ലാം ഷൂട്ട് ചെയ്തത്. മയിലിനെ കൊല്ലണമെന്ന് നാട്ടില്‍ നിന്ന് പോകുമ്പോഴും തീരുമാനിച്ചിട്ടില്ല. രണ്ട് മാസം മുന്‍പ് വിസ കിട്ടിയിരുന്നു, വിസയുടെ അവസാന ദിവസമായിരുന്നു ദുബായിലെത്തിയത്,’ ഫിറോസ് പറഞ്ഞു. മയിലിനെ പാചകം ചെയ്താലുണ്ടാകുന്ന…

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്നുവരാൻ ഒരുങ്ങി സ്‌കോഡ

ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് സ്‌കോഡയും. കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനം എന്യാക് iV 2022ൽ ഇന്ത്യയിലെത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ഇവി മോഡലുകളും വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് എന്യാക് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് വാഹന വിപണി സജീവമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ പ്രമുഖ വാഹന നിർമാതാക്കളെല്ലാം അവരുടെ ഇവി മോഡലുകൾ…

ഇന്ധനവില വർദ്ധനവ്; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസിന്റെ ദ്വിമുഖസമരം 18ന്

ഇന്ധനവില കുറയ്ക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ദ്വിമുഖസമരവുമായി കോൺഗ്രസ്. നവംബര്‍ 18 ന് 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിക്കും. ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക്…

താരങ്ങൾ യന്ത്രങ്ങളല്ല ജോലിഭാരം കുറയ്ക്കണം; രാഹുൽ ദ്രാവിഡ്

ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് രാഹുൽ ദ്രാവിഡ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളെയും ഫ്രഷ് ആയി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ ആരംഭിക്കുന്ന ന്യൂസീലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ദ്രാവിഡിൻ്റെ നിർദ്ദേശം. “ജോലിഭാരം കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ അത്യാവശ്യമാണ്. നമ്മൾ അത് ഫുട്ബോളിലും കാണുന്നുണ്ട്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട…

നടൻ വിജയ്ക്ക് നേരെ ബോംബ് ഭീഷണി

തമിഴ് നടൻ വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഭീഷണി വ്യാജമാണ് എന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട് പൊലീസ് കണ്ട്രോൾ റൂമിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സംഭവത്തിൽ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ്…

സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ : മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വർഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (Pulmonary rehabilitation) ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദീർഘകാല ശ്വാസകോശ രോഗങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ജീവിത ഗുണനിലവാരം വർധിപ്പിക്കുന്നതിനും മാത്രമല്ല ശാരീരികവും മാനസികവുമായ പങ്കാളിത്തത്തിനും വളരെയധികം സഹായകമാകുന്ന ഒരു ചികിത്സാ രീതിയാണ് ശ്വാസകോശ പുനരധിവാസം. ശ്വസന…

കനകം കാമിനി കലഹത്തെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത്

കനകം കാമിനി കലഹത്തെ പ്രശംസിച്ച് സംവിധായകൻ രഞ്ജിത്ത്. ചിത്രത്തിലെ താരങ്ങൾ എല്ലാം ഏറ്റവും മികച്ച രീതിയിലാണ് അഭിയനയിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ വാക്കുകൾ: ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. അദ്ദേഹത്തിന്റെ പുതിയ സിനിമ റിലീസ് ചെയ്തു. സത്യത്തിൽ ഞാൻ ഈ സിനിമ കാണുവാൻ വൈകുമായിരുന്നു. എന്റെ…

കറിവേപ്പിലയുടെ പേരിൽ ഓൺലൈനായി കഞ്ചാവ് വിൽപ്പന

ആമസോണിലൂ‌ടെ കഞ്ചാവ് വിൽപ്പന ന‌ടക്കുന്നെന്ന ആരോപണത്തിൽ നാർകോടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ന‌ടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ‌‌‌ട്രേഡേഴ്സ് കോൺഫെഡെറേഷൻ. മധ്യപ്രദേശിൽ ആമസോണിലൂടെ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന റിപ്പോർട്ടിനു പിന്നാലെയാണ് സംഘടന ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. കറിവേപ്പിലയെന്ന വ്യാജേനയാണ് റാക്കറ്റ് കഞ്ചാവ് കടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി ആമസോണിന്റെ പ്രാദേശിക എക്സ്ക്യുട്ടീവിനോ‌ട് ഹാജരാവാൻ പൊലീസ്…

26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ

26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) 2022 ഫെബ്രുവരി 4 മുതല്‍ 11വരെ നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom #newsapp #newscommalayalamapp

സഞ്ജുവും അസറുദ്ദീനും തിളങ്ങി; കേരളം ക്വാര്‍ട്ടറില്‍

സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ബെർത്ത് ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom…

കെപിസിസി പുനഃസംഘടന; നേതാക്കൾക്ക് പരാതിയുണ്ടെന്ന് താരിഖ് അൻവർ

കെപിസിസി പുനഃസംഘടനയിൽ നേതാക്കൾക്കുള്ള അതൃപ്തി സ്ഥിരീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ. ചില മുതിർന്ന നേതാക്കൾക്ക് പുനഃസംഘടനയിൽ പരാതിയുണ്ട്. ഇത് സ്വാഭാവികമാണ്. നേതാക്കളുമായി ചർച്ച നടത്തി വിഷയം പരിഹരിക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom…

നമ്മുടെ യുവാക്കൾക്കിത് എന്ത് പറ്റി..? വിവാഹിതരിലെ ആത്മഹത്യയിൽ ഇന്ത്യ ഒന്നാമത്

ആത്മഹത്യ ചെയ്ത മാധ്യമപ്രവർത്തകന്റെ വാർത്തയാണ് സോഷ്യൽ മീഡിയിയിൽ നിറഞ്ഞ് നിൽക്കുന്നത്. പത്ത് മാസം മുൻപ് മാത്രം വിവാഹിതനായ ചുറു ചുറുക്കുള്ള ചെറുപ്പക്കാരൻ ജീവിതം പൊടുന്നനെ അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാകും.? പാശ്ചാത്യ രാജ്യങ്ങളിലെ അപേക്ഷിച്ച് ഇന്ത്യയിലെ വിവാഹബന്ധങ്ങൾക്ക് ഈടുറപ്പുണ്ട് എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ നാഷണൽ ക്രൈം റിപ്പോർട്ട്സ് ബ്യൂറോ (NCRB) കഴിഞ്ഞ മാസം പുറത്തിറക്കിയ Accidental…

കൊലപാതകം തീവ്രവാദ അക്രമം: ബിജെപി

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സഞ്ജിത്തിന്റെ കൊലപാതകം രാഷ്‌ട്രീയസംഘർഷത്തിന്റെ ഭാഗമായി നടന്നതല്ലെന്നും തീവ്രവാദ അക്രമം ആണ് നടന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom #newsapp #newscommalayalamapp

ലോകകപ്പ് യോഗ്യത; പത്തടിച്ച് ഇംഗ്ലണ്ട്, ഇറ്റലിക്ക് കാത്തിരിക്കണം

ലോകകപ്പിൽ ഇറ്റലിക്ക് നേരിട്ട് യോഗ്യതയില്ല. നിർണായക മത്സരത്തിൽ അയർലണ്ടിനോട് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്. ബൾഗേറിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് ഗ്രൂപ്പിൽ നിന്ന് നേരിട്ട് യോഗ്യത നേടി. നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്ന ഇംഗ്ലണ്ട് അവസാന മത്സരത്തിൽ സാൻ മറീനോയെ എതിരില്ലാത്ത 10 ഗോളിന് തകർത്തു. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom #newscom #newsapp…

എസ്ടി പ്രമോട്ടർക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

പാർട്ടി അറിയാതെ കിറ്റ് കൊടുക്കരുതെന്ന് എസ്ടി പ്രമോട്ടർക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. വനവാസി കോളനികളിൽ മഴക്കെടുതി കിറ്റ് കൊടുത്തതിനാണ് ഭീഷണി. പാലക്കാട് അയിലൂർ ലോക്കൽ സെക്രട്ടറി സജിത്താണ് എസ്ടി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാർട്ടി അറിയാതെ പഞ്ചായത്തിൽ എന്തെങ്കിലും പരിപാടി നടത്തിയാൽ പണി പീസാക്കിത്തരുമെന്നാണ് ഭീഷണിയിൽ പറയുന്നത്. ഇതിൻ്റെ ഫോൺ സംഭാഷണം പുറത്തായി. സംഭവത്തിൽ…

കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന മലയാളം ഗാനം  നിഹാല്‍ സാദിഖ് ,ഹരിനി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട ന്നീ ഭാഷകളിലും…

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ 5 കോടി വിലയുള്ള വാച്ച് കസ്റ്റംസ് പിടികൂടി; വിശദീകരണവുമായി താരം

ആഡംബര വാച്ചുകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അഞ്ച് കോടി വിലവരുന്ന രണ്ട് വാച്ചുകള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് പിടികൂടിയെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാല്‍ കസ്റ്റംസ് വാച്ചുകൾ പിടികൂടിയതല്ലെന്നും ഉദ്യോഗസ്ഥരെ താന്‍ തന്നെയാണ് സമീപിച്ചതെന്നും നികുതി ഈടാക്കണമെന്ന് ആവശ്യപ്പെട്ടതും താനാണെന്ന് ഹാര്‍ദ്ദിക്…

സംസ്ഥാനത്ത് സ്വർണവില 37,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവില 37,000 രൂപയിലേയ്ക്ക്. ഇന്ന് പവന് 200 രൂപകൂടി 36,920 രൂപയിലെത്തി. 4615 രൂപയാണ് ഗ്രാമിന്. 11 ദിവസത്തിനിടെമാത്രം 1,400 രൂപയുടെ വർധനവാണുണ്ടായത്. യുഎസിലെ പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തിൽ സ്വർണവില വർധിക്കാനിടയാക്കിയത്. അതേസമയം, നിരക്ക് ഉയർത്തൽപോലുള്ള നടപടികളിലേക്ക് ഫെഡറൽ റിസർവ് കടന്നാൽ സ്വർണത്തെ ബാധിക്കുകയുംചെയ്യും. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ്…

മിസ് കേരളയുടെ അപകടമരണം; ഹോട്ടലുടമ ഹാജരായി

മുൻ മിസ് കേരള അടക്കമുള്ളവർ അപകടത്തിൽ മരിച്ച കേസിൽ ചോദ്യം ചെയ്യലിനായി ഹോട്ടലുടമ പൊലീസിന് മുന്നിൽ ഹാജരായി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇയാളുടെ ഹോട്ടലിലെ ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ അപകടത്തിൽ മരിച്ചത്. അപകടമരണമാണ് സംഭവിച്ചത് എന്നതിൽ…

കൊവിഡ് കുറയുന്നു; രാജ്യത്തെ പുതിയ കണക്കുകൾ ഇങ്ങനെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,865 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 287 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,44,56,401 ആയി. രാജ്യത്ത് 1,30,793 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കൂടുതൽ…

മാപ്പിളപ്പാട്ട് കലാകാരൻ പീർ മു​ഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്‌ അന്തരിച്ചു. 75 വയസ്സായിരുന്നു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെയാണ് മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് പീർ മു​ഹമ്മദ്. തെങ്കാശിയില്‍ ജനിച്ച് പിന്നീട് അച്ഛനൊപ്പം തലശ്ശേരിയിലെത്തിയ പീർ നാലാം വയസ്സ് മുതൽ പാട്ട് പാടി തുടങ്ങി. ഏഴാം…