Flash News
Archive

Day: November 17, 2021

ഐഎഫ്എഫ്ഐ ഇത്തവണ വീട്ടിലിരുന്നും കാണാം; വെര്‍ച്വല്‍ രജിസ്ട്രേഷന്‍ തുടരുന്നു

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ പുതിയ എഡിഷന്‍ കാണാന്‍ ഫെസ്റ്റിവല്‍ വേദിയായ ഗോവയില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. വീട്ടിലിരുന്നും ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ഫെസ്റ്റിവല്‍ കാണാന്‍ ഉതകുന്ന വെര്‍ച്വല്‍ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഇന്ത്യ – ന്യൂസീലൻഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ന്യൂസീലൻഡ് ഉയർത്തിയ 165 റൺസ് പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

വയോധികയെ മർദിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

അഞ്ചല്‍ അര്‍പ്പിത സ്‌നേഹാലയത്തില്‍ വയോധികയായ അന്തേവാസിയെ മര്‍ദിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥാപനനടത്തിപ്പുകാരനായ അഡ്വ. സജീവനെതിരേ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ലക്ഷദ്വീപിലേക്കുള്ള സേവനങ്ങൾ മരവിപ്പിച്ച് കാലിക്കറ്റ് സർവകലാശാല

ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും കാലിക്കറ്റ് സർവകലാശാല മരവിപ്പിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

സൗജന്യ വൈദ്യുതി പരിധി ഉയർത്തി

സംസ്ഥാനത്ത് 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റാക്കി ഉയർത്തി. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മുഹമ്മദ് റിയാസിന് സൂര്യയുടെ മറുപടി

‘ജയ് ഭീം’ ചിത്രത്തെ പ്രശംസിച്ച മന്ത്രി മുഹമ്മദ് റിയാസിന് നന്ദി അറിയിച്ച് നടന്‍ സൂര്യ. താങ്കള്‍ സിനിമ കണ്ടതില്‍ സന്തോഷമുണ്ടെന്നും സൂര്യ ട്വീറ്റ് ചെയ്തു. ‘ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു’ എന്ന മുഹമ്മദ് റിയാസിന്റെ ട്വീറ്റ് പങ്കുവച്ചാണ് താരം നന്ദി അറിയിച്ചത്.   Thank you Sir! Glad you liked…

കുറഞ്ഞ വിലയ്ക്ക് സിമന്റ് നിർമ്മിച്ച് തമിഴ്നാട് സർക്കാർ

കെട്ടിടം നിർമ്മിക്കാനുള്ള ചെലവ് താങ്ങാനാകാതെ വലഞ്ഞ ജനങ്ങൾക്കായി തമിഴ്നാട് സർക്കാർ വിലക്കുറച്ച് സിമന്റ് നിർമ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമ്മിക്കുന്ന വലിമൈ എന്ന പുതിയ ബ്രാന്റ് പുറത്തിറക്കിയിരിക്കുകയാണ് സർക്കാർ. മുഖ്യമന്ത്രി സ്റ്റാലിൻ സിമന്റിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വലിമൈയുടെ പ്രീമിയം 50 കിലോഗ്രാമിന് ചാക്കിന് 350 രൂപയാണ് വില. വലിമൈ…

ഇത്തവണത്തെ യുജിസി പരീക്ഷാ കേന്ദ്രം വയനാട്ടിലും

വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു. ഈമാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ.പോളിടെക്നിക് കോളേജിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും.

മുലപ്പാലിന് ‘പിങ്ക്’ നിറം? കാരണമിതാണ്

കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് മുലപ്പാൽ അത്യന്താപേക്ഷിതമാണെന്ന് അറിയാവുന്നവരായി ആരുമില്ല. മുലപ്പാൽ വെള്ള നിറമാണെങ്കിലും ചിലരിൽ പിങ്ക് നിറത്തിൽ മുലപ്പാൽ കണ്ട് വരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഒരമ്മ കുഞ്ഞ് ജനിച്ച് ആറാഴ്‌ചയ്‌ക്ക് ശേഷം സ്‌തനത്തിൽ നിന്നു പിങ്ക് നിറത്തിലുള്ള മുലപ്പാൽ വരുന്നത് കണ്ടുവെന്നും അവർ പറയുന്നത്. കുഞ്ഞ് ഈ പാൽ കുടിക്കുന്നത് സുരക്ഷിതമാണോ? എന്ന ചോദ്യമാണ് ഇവർ…

ദുൽഖർ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വഴിയില്ല: ബാലചന്ദ്രമേനോൻ

സുകുമാരക്കുറുപ്പിനെ പോലെ ഇത്രമാത്രം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം ഇമേജ് നോക്കാതെ ചെയ്യാൻ ദുൽഖർ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വഴിയില്ലെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. എല്ലാവരും ഇമേജിനെ പറ്റി ആശങ്കപ്പെടുമ്പോൾ അറിഞ്ഞോ അറിയാതയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാൻ ഈ യുവതാരം കാണിച്ച ധൈര്യം. കോവിഡും മഴയും മറന്ന് ജനത്തെ തിയറ്ററിലെത്തിക്കുന്ന വിധം…

ഹലാൽ ശർക്കര പ്രചാരണം വ്യാജം; നിയമ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ പായസത്തിനായി ഉപയോഗിക്കുന്ന ശർക്കരയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം വ്യാജമാണെന്ന് ദേവസ്വം ബോർഡ്. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും ആയതിന്റെ നിർമ്മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും കൂടുതൽ വായിക്കാൻ NEWSCOM Mobile…

മോഡലുകളുടെ മരണം: ഹോട്ടലുടമ അടക്കം 6 പേർ അറസ്റ്റിൽ

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിനു മുൻപ് മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഹോട്ടൽ ജീവനക്കാരെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഒന്നായ ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ…

‘ഹൃദയ’ത്തിൻറെ ടീസർ പുറത്തെത്തി

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ‘ഹൃദയ’ത്തിൻറെ ടീസർ പുറത്തെത്തി. മോഹൻലാൽ ആണ് ഫേസ്‍ബുക്കിലൂടെ ടീസർ ലോഞ്ച് ചെയ്‍തത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിലെ വീഡിയോ ഗാനത്തിൽ പ്രണവിൻറെയും ദർശന രാജേന്ദ്രൻറെയും കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ടീസറിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്. 1:26 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 260 കേസുകൾ

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 260 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 109 പേരാണ്. 433 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3787 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് ഒരു കേസും റിപ്പോർട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)…

ആഭ്യന്തര വകുപ്പിനെതിരെ വിഡി സതീശൻ

ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത്. എസ്ഡിപിഐക്കാർ പ്രതികളാകുന്ന കേസിൽ അറസ്റ്റ് വൈകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട്ടെ കേസിലും സമാന അവസ്ഥയെന്ന് സതീശൻ കുറ്റപ്പെടുത്തി.

മൈക്ക് ടൈസണുമായുള്ള ഫോട്ടോ പങ്കുവെച്ച് അനന്യ പാണ്ഡ

വിജയ് ദേവെരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് ലൈഗര്‍. ചിത്രത്തില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ അഭിനയിക്കുന്നുണ്ടെന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ലൈഗറിലെ നായിക അനന്യ പാണ്ഡ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. അനന്യ പാണ്ഡയും മൈക്ക് ടൈസണും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തില്‍ വ്യക്തമാക്കുന്നത്. ‘ഞങ്ങള്‍ നന്നായി യോജിച്ചു പോകുന്നു’ എന്നാണ് ചിത്രത്തിന് അനന്യ ക്യാപ്ഷന്‍…

ത്രിപുര സംഘർഷം: യുഎപിഎയ്ക്ക് തടയിട്ട് സുപ്രീം കോടതി

ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കും മാധ്യമപ്രവർത്തകനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തിൽ തുടർനടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും, ത്രിപുര സർക്കാരിനും സുപ്രീം കോടതി കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂhttps://bit.ly/3kJHKeF

ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം

ബച്ചൻ കുടുംബത്തിലെ കുഞ്ഞു താരമായ ആരാധ്യയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുക്കിയ ആഘോഷത്തിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെയാണ് ആരാധ്യക്ക് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്റെ മാലാഖക്ക് ഇന്ന് പത്താം പിറന്നാൾ. എന്റെ ശ്വാസത്തിന് പിന്നിലെ കാരണം. നീയാണ് എന്റെ ജീവിതവും ആത്മാവും. ഉപാധികളില്ലാതെ…

നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

എൽജെഡി പിളർപ്പിലേക്ക്? ശ്രേയംസ് കുമാർ അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന് വിമത വിഭാഗം

ശ്രേയംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി എൽജെഡി വിമത വിഭാഗം ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത് യോഗം ചേർന്നു. 20 നുള്ളിൽ ശ്രേയംസ് കുമാർ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാനുമാണ് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഹലാൽ ശർക്കര; ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി

ശബരിമലയിലെ ഹലാൽ ശർക്കര ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട്: കെ.സുരേന്ദ്രൻ

പിണറായിയെ പേടിച്ചിട്ടാണ് എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പൊലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് സഞ്ജിത്ത് വധക്കേസ് എൻഐഎയെ ഏൽപ്പിക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടുവെന്നും എസ്ഡിപിഐ ഭീകരരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് കൂടുതൽ വായിക്കാൻ NEWSCOM Mobile App…

ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

വയനാട് കണിയാമ്പറ്റയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മുപ്പതോളം പേരെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഉറിയിൽ നുഴഞ്ഞു കയറ്റ ശ്രമം തകർത്ത് സൈന്യം

ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകർത്തു. ബി എസ് എഫ് നടത്തിയ വെടിവയ്പ്പിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF