Flash News
Archive

Day: November 18, 2021

‘പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു’; ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസ്

കാസര്‍ഗോഡ് ഗവ.കോളജില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് സാബിര്‍ സൗദിനെതിരെയാണ് കാസര്‍ഗോഡ് പൊലീസ് കേസെടുത്തത്. കോളജില്‍ അതിക്രമം കാണിച്ചതിനാണ് കേസ്. വിദ്യാര്‍ത്ഥി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് കോളജിലെത്തിയത് എന്ന് കോളജ് അധികൃതര്‍…

ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രാ​ജ്നാ​ഥ് സിം​ഗ്

ചൈ​ന​യ്ക്ക് ശ​ക്ത​മാ​യി മു​ന്ന​റി​യി​പ്പു ന​ൽ​കി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. പ്ര​കോ​പ​ന​ങ്ങ​ൾ​ക്ക് രാ​ജ്യം ത​ക്ക മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഒ​രി​ഞ്ച് ഭൂ​മി​യും കൈ​യേ​റാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഡാ​ക്കി​ലെ റെ​സാം​ഗ് ലാ​യി​ലെ ന​വീ​ക​രി​ച്ച യു​ദ്ധ​സ്മാ​ര​കം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഇ​ന്ത്യ ആ​രു​ടെ ഭൂ​മി​യും അ​തി​ക്ര​മി​ച്ച് കൈ​വ​ശം വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ…

സഞ്ജിത്ത് കൊലപാതകം: പ്രതികളുടെ കാറിന്‍റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം എന്ന് പൊലീസ് അഭ്യർത്ഥിച്ചു. വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ ഗ്ലാസിൽ…

പട്ടാപ്പകല്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി കാട്ടുപന്നി; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട് പട്ടാപ്പകല്‍ വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെ പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്താണ് സംഭവം. ചിന്നമ്മയുടെ വീട്ടിലേക്കാണ് ആദ്യം പന്നി ഓടിക്കയറിയത്. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ചിന്നമ്മയ്ക്ക് ആദ്യം എന്താണ് സംഭവം എന്ന് മനസ്സിലായില്ല. എന്നാല്‍ കാട്ടു പന്നിയാണെന്ന് മനസ്സിലായതോടെ അടുത്ത…

ബില്ലടച്ചില്ല; കാളിദാസ് ജയറാം ഉള്‍പ്പടെയുള്ള സിനിമാ സംഘത്തെ ഹോട്ടലില്‍ തടഞ്ഞുവച്ചു

ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന്‍ കാളിദാസ് ജയറാം ഉള്‍പ്പടെയുള്ളവരയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്. നിര്‍മ്മാണ കമ്പനി ബില്‍ തുക നല്‍കിയില്ലെന്നാരോപിച്ചാണ് ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്. പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. തമിഴ് വെബ് സീരിസ് ചിത്രീകരിക്കാനായാണ് സംഘം മൂന്നാറിലെത്തിയത്.

കെപിഎസി ലളിതക്ക് കരള്‍മാറ്റ ശസ്ത്രക്രിയ; ദാതാക്കളെ തേടി മകള്‍

കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കെപിഎസി ലളിതക്ക് കരള്‍ ദാതാക്കളെ ആവശ്യപ്പെട്ട് മകള്‍ ശ്രീകുട്ടി ഭരതന്‍. സിനിമ മേഖലയിലെ പലരും കെപിഎസി ലളിതക്ക് സഹായം ആവശ്യപ്പെട്ടുള്ള പോസ്റ്റ് സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണ് കരള്‍ മാറ്റിവെയിക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് o+ve രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിര്‍ന്നവരുടെ കരളിന്റെ ഭാഗം…

ആളിയാർ ഡാം തുറക്കുന്നതിന് മുമ്പ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു; റോഷി അഗസ്റ്റിൻ

ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ് നാട് മുന്നറിയിപ്പ് നൽകിയിരുന്നന്നതായി ജലവിഭവ വകുപ്പ് മന്തി റോഷി അഗസ്റ്റിൻ. വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്ന അവിടുന്ന് താഴേക്കുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തി. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, ആളിയാർ ഡാം തുറന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും…

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറഞ്ഞത് വിഡ്ഢിത്തം; കങ്കണ ചരിത്രം പഠിക്കണമെന്ന് തരൂര്‍

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ കങ്കണ റണൗട്ടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂർ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിമർശനം. കങ്കണയുടെ പരാമർശങ്ങൾ വിഡ്ഢിത്തങ്ങളാണെന്ന് തരൂർ പറഞ്ഞു. “കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാൽ അത് ഞാൻ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു…

കിട്ടാക്കടത്തില്‍ അഞ്ചു ലക്ഷം കോടി തിരിച്ചു പിടിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരുമെന്ന് പ്രധാനമന്ത്രി. സാധ്യമായ എല്ലാ മാർഗങ്ങളും ഇതിനായി ഉപയോഗിക്കും. ഇവർക്ക് രാജ്യത്തേക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും മോദി പറഞ്ഞു. സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ബാങ്കുകള്‍ക്കുണ്ടായ കിട്ടാക്കടത്തില്‍ നിന്ന് അഞ്ചു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു. 2014ന്…

മോഡലുകളുടെ അപകട മരണം: എന്തിന് ഹാർഡ് ഡിസ്ക് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ

മോഡലുകളുടെ അപകട മരണത്തിന് പിന്നാലെ ഹോട്ടൽ ഉടമ എന്തിന് ഹാർഡ് ഡിസ്ക് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ. എവിടെയോ നടന്ന അപകടമാണെങ്കിൽ എന്തിന് തെളിവ് നശിപ്പിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഹാർഡ് ഡിസ്ക് പ്രതികൾ കായലിലേക്ക് എറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കേസ് പൊലീസ് തിരക്കഥയെന്ന് പ്രതികൾ പറയുന്നു. കാർ ഓടിച്ച പ്രതിയെ സഹായിക്കാനാണ് കേസ് എടുത്തതെന്നും പ്രതികൾ…

26 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നടി സ്നേഹ

പണം തട്ടിയെന്ന് ആരോപിച്ച് വ്യവസായികൾക്കെതിരേ പൊലീസിൽ പരാതി നൽകി നടി സ്‌നേഹ. 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ കാനാതുർ പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വ്യവസായികൾക്ക് എതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. കമ്പനിയിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു. എന്നാൽ പണം…

പൊട്ടികരഞ്ഞ് ചിമ്പു

തമിഴ് ചിത്രം മാനാടിന്റെ പ്രമോഷൻ പരിപാടിക്കിടെ പൊട്ടികരഞ്ഞ് നടൻ സിലമ്പരസൻ. ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തനിക്ക് ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് ആവിശ്യമെന്നും താരം പറഞ്ഞു. പ്രശനങ്ങൾ പിന്നീട് വലിയ വിവാദങ്ങളിലേക്കും വഴി വെച്ചു. ചിത്രത്തിന്റെ റീലിസ് വൈകിയതും ചിമ്പുവിനെ അസ്വസ്ഥനാക്കിയിരുന്നു. ഈ വിഷയങ്ങളാകാം താരത്തെ സങ്കടത്തിലാക്കിയതെന്നാണ് ആരാധകർ കരുതുന്നത്. ‘ഞങ്ങൾ നിങ്ങളെ ഒരുപാട്…

അർജൻ്റീന ബ്രസീൽ മത്സരത്തിലെ റഫറിയേയും വീഡിയോ അസിസ്റ്റന്റിനേയും സസ്പെന്റ് ചെയ്തു

കഴിഞ്ഞ ദിവസം നടന്ന അർജൻ്റീന ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അർജന്റീനൻ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡിക്ക് ചുവപ്പ് കാർഡ് നൽകാതിരുന്ന യുറുഗ്വായ് റഫറി ആന്ധ്രെസ് കുൻഹയ്ക്കും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

നിങ്ങൾക്ക് ഈ പ്രശ്നങ്ങളുണ്ടോ? എങ്കിൽ വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തതയാവാം കാരണം

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന്‌ ഏറ്റവും ആവശ്യമായ വിറ്റാമിനുകളില്‍ ഒന്നാണ്‌ വിറ്റാമിന്‍ ഡി . സൂര്യപ്രകാശത്തില്‍ നിന്നും നമ്മുടെ ശരീരത്തിലേക്ക്‌ വിറ്റാമിന്‍ ഡി നേരിട്ട്‌ എത്തുന്നതിനാല്‍ സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നും ഇതറിയപ്പെടുന്നു. നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. ഇതിന്‌ പുറമെ ചില സപ്ലിമെന്റുകളും ഇതിനായി ഉപയോഗിക്കാറുണ്ട്‌. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ…

220 സ്‌ക്രീനുകളിൽ ‘കാവൽ’ റിലീസ്

സുരേഷ് ഗോപി നായകനാകുന്ന ചിത്രം കാവൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം കേരളത്തിൽ മാത്രം 220 സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. നവംബർ 25നാണ് സിനിമ റിലീസ് ചെയ്യുന്നത്.നിധിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍…

പൊതുമരാമത്ത് വകുപ്പ് പൂർണ്ണമായും ഇ- ഓഫീസിലേക്ക്

പൊതുമരാമത്ത് വകുപ്പ് പൂർണ്ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബർ അവസാനത്തോടെ പൂർണ്ണമായും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുവാൻ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പി ഡബ്ല്യു ഡി മിഷൻ ടീം യോഗം തീരുമാനിച്ചു. സർക്കിൾ ഓഫീസുകളിലേയും ഡിവിഷൻ ഓഫീസുകളിലേയും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങി. സബ്…

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രവർത്തകർക്കെതിരെ നടപടിയുമായി കോഴിക്കോട് ഡിസിസി. ചേവായൂർ ബാങ്ക് പ്രസിഡന്റ് പ്രശാന്ത് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കട്ടപ്പന തിരുവനന്തപുരം ‘മിന്നൽ’ സർവീസ് പുനരാരംഭിക്കുന്നു

കട്ടപ്പനയിൽ നിന്ന് ചെറുതോണി- മൂലമറ്റം വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ‘മിന്നൽ’ ബസ് സർവീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി മുടങ്ങിയിരുന്ന സർവീസ് ശനിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മന്ത്രി റോഷി അഗസ്റ്റിനെ അറിയിച്ചു. കട്ടപ്പനയിൽ നിന്ന് രാത്രി 10.30ന് പുറപ്പെട്ട് പുലർച്ചെ 4.45ന് തിരുവനന്തപുരത്തെത്തും. രാത്രി 11.55ന് തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് തിരിക്കുന്ന ബസ്…

മോഡലുകളുടെ അപകടമരണം; കേസ് പൊലീസ് തിരക്കഥയെന്ന് പ്രതികൾ

കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തിൽ നരഹത്യാക്കുറ്റം ചുമത്തിയത് പൊലീസ് തിരക്കഥയെന്ന് പ്രതിഭാഗം കോടതിയിൽ. കാർ ഓടിച്ചിരുന്ന പ്രതിയെ സഹായിക്കാനാണ് പൊലീസ് കേസ് എടുത്തതെന്ന് പ്രതിഭാഗം ആരോപിച്ചു. അപകടത്തില്‍ പെട്ട കാറിനെ പിന്തുടര്‍ന്നെത്തിയെന്ന് പറയുന്ന വാഹനത്തിലെ ഡ്രൈവര്‍ സൈജുവിനെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഭീമന്‍ രഘു സംവിധായകനാകുന്നു

ഭീമൻ രഘു ‘ചാണ’യിലൂടെ താരം സംവിധാനരംഗത്ത് തുടക്കം കുറിക്കുന്നു. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായം കുളം, തടിയൂര്‍ കലേഷ്…

ഓർക്കാൻ ഇഷ്ടപ്പെടാത്ത സ്‌കൂള്‍ ജീവിതം: ജാതി വിവേചനം തുറന്ന് പറഞ്ഞ് ശ്രീകാന്ത് വെട്ടിയാര്‍

താൻ നേരിട്ട ജാതീയതെയും വിവേചനത്തെയും കുറിച്ച് തുറന്നു പറഞ്ഞത് സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍. ഒന്നിലും കൊള്ളാത്തവന്‍ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് തനിക്ക് സ്‌കൂള്‍ എന്ന് ശ്രീകാന്ത് തുറന്ന് പറഞ്ഞു. ‘മോശമില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. പക്ഷെ മറ്റ് പല കുട്ടികളെപ്പോലെ അധ്യാപകരുടെ ലവബിള്‍ ചൈല്‍ഡ് ആയിരുന്നില്ല ഞാന്‍. എന്റെ കഴിവുകളെ പരിപോഷിപ്പിക്കാതെ ബലഹീനതകളെക്കുറിച്ച്…

എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ നീക്കം

എയർലൈൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ. ഇരുകമ്പനികളും ചേർത്ത് ഒറ്റ വ്യോമയാന കമ്പനിയാക്കാനാണ് പദ്ധതി. എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂhttps://bit.ly/3kJHKeF

പ്രീതി സിന്റയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു

ബോളിവുഡ് നടി പ്രീതി സിന്റയ്ക്കും ഭർത്താവ് ജീൻ ഗൂഡനൗവിനും വാടകഗർഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ വിവരം പങ്കുവയ്ക്കുന്നതിൽ താൻ ആവേശഭരിതയാണെന്നും പ്രീതി കുറിച്ചു. ജിയ സിന്റ ഗൂഡനൗ, ജയ് സിന്റെ ഗൂഡനൗ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിക്കുന്നവരണോ നിങ്ങൾ! അറിയാം ​ഗുണങ്ങളെക്കുറിച്ച്

നാരങ്ങാ വെള്ളം തന്നെ ഒരു എനർജി ഡ്രിങ്ക് ആണ്. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചടുവെള്ളത്തില്‍ കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ ഈ ഒരു…