Flash News
Archive

Day: November 19, 2021

​ഇന്ത്യാ- ചൈന ബന്ധം മോശം നിലയിലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശം നിലയിലാണെന്ന്‌ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബീജിംഗ് ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇതേക്കുറിച്ച്​ അവർക്ക്​ ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത്​ ഇപ്പോൾ ചൈനീസ്​ നേതൃത്വമാണ്​ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പുതിയ ലോകക്രമം” എന്ന താലികെട്ടിൽ ബ്ലൂംബർഗ്…

ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന് മോഹന്‍ ബഗാനോട് 4-2 ന്‍റെ തോല്‍വി

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ അത്ലറ്റികോ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. ഇരട്ടഗോളുകളുമായി ഹ്യൂഗോ ബൗമൗസാണ് മോഹന്‍ ബഗാന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. കളിയുടെ തുടക്കം മുതല്‍ക്കേ അക്രമിച്ച് കളിച്ച മോഹന്‍ ബഗാൻ മൂന്നാം മിനിറ്റിൽ തന്നെ ലീഡ് കണ്ടെത്തി….

കേരളത്തിൽ നിർമ്മിച്ച കാസ്നബ് ബോഗികൾ ആദ്യമായി ഇന്ത്യൻ റെയിൽവേ വാഗണിൽ ഘടിപ്പിച്ചു

സംസ്ഥാന പൊതുമേഖലയിലെ പ്രമുഖ ഇരുമ്പുരുക്ക് വ്യവസായശാലയായ ചേർത്തല ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ ജീവനക്കാർ നിർമ്മിച്ച് നൽകിയ കാസ്നബ് ബോഗികളാണ് ഇതാദ്യമായി ഇന്ത്യൻ റെയിൽവേയുടെ ഉത്തരമേഖലയിലെ അമൃത്സർ വർക്ക് ഷോപ്പിൽ നിർമ്മിക്കുന്ന വാഗണിൽ ഘടിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയ്ക്കായി ബോഗികൾ നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടത് 2010ലായിരുന്നു. എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ റെയിൽവേ ഇതിൽ നിന്ന്…

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 60 ശതമാനം

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ സമ്പൂര്‍ണ കോവിഡ് 19 വാക്‌സിനേഷന്‍ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്‌സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ…

സിന്ധുവിന് പിന്നാലെ ശ്രീകാന്തും സെമിയില്‍

ഇന്ത്യയുടെ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്ത് ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ എച്ച്.എസ് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

കെഎസ്ആർടിസിയിൽ ഡ്രൈലീസ് വ്യവസ്ഥയിൽ ബസുകൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

കെഎസ് ആർടിസിയുടെ കാലഹരണപ്പെട്ട സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിനായി ലക്ഷ്വറി ക്ലാസും, പുതിയായി ആരംഭിക്കുന്ന ​ഗ്രാമവണ്ടിക്കുമായി ഡ്രൈ ലീസ് വ്യവസ്ഥയിൽ ബസുകൾ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ദർഘാസ് ക്ഷണിച്ചു. ആദ്യഘട്ടത്തിൽ 250 ബസുകളാണ് ഇത്തരത്തിൽ എടുക്കുന്നത്. പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി ബസുകൾ (10 എണ്ണം), എ.സി സെമി സ്ലീപ്പർ ബസ് (20 എണ്ണം), നോൺ എ.സി…

‘ചുരുളി’യിലെ തെറിവിളികളെക്കുറിച്ച് വിനയ് ഫോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവാക്കുകളെക്കുറിച്ച് ചര്‍ച്ച സജീവമാണ്. ചിത്രത്തില്‍ തെറി പറയാന്‍ വേണ്ടി തെറി പറഞ്ഞിട്ടില്ലെന്നും അത് സംഭവിക്കുന്നതാണെന്നും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് പറഞ്ഞു. ക്രിമിനലുകള്‍ മാത്രം താമസിക്കുന്ന ഒരിടമാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയിലുള്ളത്, അവര്‍ സഭ്യമായ ഭാഷ സംസാരിക്കാറില്ലന്നും…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 287 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 150 പേരാണ്. 466 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3568 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 54, 18, 29…

പച്ചത്തെറിയിൽ തീർത്ത ‘ചുരുളി’

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. മയിലാടൻകുറ്റി ജോയ്, മയിലാടുംപറമ്പിൽ ജോയി എന്നെല്ലാം പറയപ്പെടുന്ന ഒരാളെ തേടി ചുരുളി എന്ന വന​ഗ്രാമത്തിലെത്തുന്ന ആന്റണി, ഷാജിവൻ എന്നീ രണ്ടു പോലീസുകാരും ഇവർ കണ്ടുമുട്ടുന്ന മനുഷ്യരുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ഈ സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്ന തെറികൾ സഭ്യതയുടെ അതിർ വരമ്പുകൾ സംഘിക്കുന്നതാണെന്നാണ് പ്രേഷകന്റെ അഭിപ്രായം….

എംജി സർവകലാശാല പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല നവംബർ 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. പരീക്ഷകൾ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലെത്തിക്കാനുള്ള ആദ്യ ദൗത്യം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 വര്‍ഷത്തിനുള്ളില്‍ ആന്റിബയോട്ടിക് സാക്ഷരത ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് നടന്നു വരുന്നത്….

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഞായറാഴ്ച വരെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോമറിന്‍, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ…

കൊള്ളപലിശക്കാരുടെ ഭീഷണി; പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്തു

കൊള്ളപലിശക്കാരുടെ ഭീഷണിയെ തുടർന്ന് ​ഗുരുവായൂരില്‍ പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്തു. കോട്ടപ്പടി സ്വദേശി രമേശിന്റെ ഭാര്യയെ പലിശക്കാർ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. ഭാര്യയേയും ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് രമേശ് ജീവനൊടുക്കിയത്. 5000 രൂപയ്ക്ക് പ്രതിദിനം 300 രൂപവരെ പലിശ വാങ്ങിയെന്ന് കുടുംബം പറയുന്നു. രണ്ടുദിവസം മുമ്പാണ് രമേശ് ജീവനൊടുക്കിയത്.

നിയമങ്ങള്‍ പിന്‍വലിച്ചത് നാണക്കേട്; സങ്കടമുണ്ട്‌: കങ്കണ

പ്രതിഷേധത്തിന് വഴങ്ങി വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റനൗട്ട്. ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് താരം രോഷം വ്യക്തമാക്കിയത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

കേരള പൊലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പൊലീസ് സേവനങ്ങൾക്ക് കേരളം മുന്നിൽ

‌പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പൊലീസ് സേവനം നൽകുന്നതിൽ കേരള പൊലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ (IPF) പുറത്തിറക്കിയ സർവ്വെയിലാണ് ആന്ധ്രാ ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.11), തെലുങ്കാന ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.10), ആസാം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.89), കേരളം…

വിമതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ശ്രേയാംസ് കുമാര്‍

വിമതസ്വരം ഉയര്‍ത്തിയ നേതാക്കള്‍ക്ക് മുമ്പില്‍ ഇപ്പോഴും വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാര്‍. വിഷയം നാളെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നും പിളര്‍പ്പിന് സാധ്യതയില്ലെന്നും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ഇത് വേറെ ലെവൽ; പുഷ്പയിലെ പുതിയ​ഗാനം എത്തി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജ്ജുൻ നായകനായെത്തുന്ന പുഷ്പ.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ പുതിയ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രഞ്ജിത്താണ് ​ഗാനത്തിന്റെ മലയാളം വെർഷൻ പാടിയിരിക്കുന്നത്. ‘നീ പോടാ, ഇത് ഞാനാടാ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്….

ചായക്കടവരുമാനത്തിൽ ലോകംചുറ്റിയ വിജയൻ അന്തരിച്ചു

കൊച്ചിയിൽ ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളിൽ കെ.ആർ വിജയൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങൾ ആകും മുമ്പാണ് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത നിയമം നടപ്പാക്കാനാകില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം എം.പി. ജനാധിപത്യത്തിൽ ജനവികാരമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും എത്ര നല്ല നിയമമാണെങ്കിലും ജനങ്ങൾക്ക് അതുൾക്കൊള്ളാൻ പറ്റിയില്ലെങ്കിൽ തീർച്ചയായും സർക്കാരിനത് നടപ്പാക്കാൻ സാധിക്കുകയില്ലെന്നും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

കേന്ദ്ര സർക്കാർ ഗത്യന്തരമില്ലാതെ മുട്ടുമടക്കി: കെ.സി വേണുഗോപാല്‍

ജനകീയ കർഷക പ്രതിരോധത്തിനും പ്രതിപക്ഷ പ്രക്ഷോഭത്തിനും മുമ്പിൽ കേന്ദ്രസർക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നുള്ളതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഗത്യന്തരമില്ലാതായപ്പോൾ ഒരു കൊല്ലമായി കർഷകരെ ദുരിതത്തിലാഴ്ത്തിയ നയങ്ങൾ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

പുത്തൻ മിഡ് റേഞ്ച് സ്മാർട്ട് ഫോൺ പുറത്തിറക്കി വിവോ; വിലയും ഫീച്ചറുകളും ഇങ്ങനെ

മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളുടെ ശ്രേണിയിലേക്ക് പുത്തൻ ഫോൺ കൂട്ടി ചേർത്ത് വിവോ. വൈ54എസ് 5ജി എന്ന പുതിയ മോഡൽ വിവോ പുറത്തിറക്കി. ഏകദേശം 19,700 രൂപയാണ് ഫോണിന്റെ വില. ഒരുപാട് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ചതുരത്തിലുള്ള ക്യാമറ മൊഡ്യൂളിന് പുറമെ ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് നല്‍കിയിരിക്കുന്നു. ബ്ലൂ, ഗ്രേ കളര്‍…

കൊവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം; കേരളം രാജ്യത്ത് ഒന്നാമത്

കൊവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യസത്തിൽ രാജ്യത്ത് ഏറ്റവും മികച്ചുനിന്നത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Annual Status of Education Report (ASER) 2021 സർവ്വേ പ്രകാരം കൊവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.   വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ…

“അയാൾ ഒരു മണ്ടനാണ്, മലയാള സിനിമയെ നശിപ്പിച്ചു”; മോഹൻലാലിനെ വിമർശിച്ച് ഫസൽ ​ഗഫൂർ

മോഹൻലാലിനെ രൂക്ഷമായി വിമർശിച്ച് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ​ഗഫൂർ. മരക്കാര്‍ സിനിമയുടെ ഒടിടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിനും വലിയ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ-സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു വിമര്‍ശനമുണ്ടായത്. ‘ഒ.ടി.ടി കുത്തകകളുടെ…

ഭക്ഷ്യകിറ്റ് വിതരണം തുടരില്ലെന്ന് മന്ത്രി ജി.ആർ അനിൽ

കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ച് നൽകിവന്നിരുന്ന ഭക്ഷ്യകിറ്റ് വിതരണം തുടരില്ല. റേഷൻകട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF