Flash News
Archive

Day: November 20, 2021

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി. അന്റോണിയോ റൂഡിഗര്‍, കാന്റെ, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവര്‍ ചെല്‍സിക്കായി ഗോളുകൾ നേടി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് ആറു പോയിന്റെ ലീഡ് നേടാനായി. ചെല്‍സിക്കായി 14-ാം മിനിറ്റില്‍ ചില്‍വെല്ലിന്റെ കോര്‍ണറില്‍ അന്റോണിയോ റൂഡിഗര്‍ ആദ്യ ഗോൾ നേടി. 28-ാം മിനിറ്റില്‍ കാന്റെ…

ദത്ത് വിവാദം; ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി

ദത്ത് വിവാദം, ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി. അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതിയാണ് ഏറ്റുവാങ്ങിയത്. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തില്‍ നിന്നുള്ള നാലുപേര്‍ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ…

ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെ 4-2 ന് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബെഗളൂരു എഫ്‌സി. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ കളിയിൽ ആധിപത്യമുറപ്പിച്ച് ബെംഗളൂരു 3-2 ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പ്രതിരോധത്തിന് മുൻഗണന കൊടുത്തുള്ള മുന്നേറ്റമായിരുന്നു ഇരു ടീമിന്റേതും. 14ആം മിനുട്ടിൽ ക്ലെറ്റൻ സിൽവയിലൂടെയാണ് ബെംഗളൂരു ലീഡെടുത്തത്. ഇതിന് 17-ാം മിനുട്ടിൽ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് മറുപടി…

രാജസ്ഥാനിൽ എല്ലാ മന്ത്രിമാരും രാജിവച്ചു

രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടന നാളെ നടക്കും. ഇതിനു മുന്നോടിയായി എല്ലാ മന്ത്രിമാരും ഇന്ന് രാജി വച്ചു. കോൺഗ്രസ് പി സി സി നാളെ യോഗം ചേരും. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും….

ശബരിമല തീർത്ഥാടനം; പത്തനംതിട്ട ഹബ്ബിന്റെ പ്രവർത്തനം 22 മുതൽ

ശബരിമലയിലെ മണ്ഡല പൂജയോട് അനുബന്ധിച്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന് വേണ്ടി പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ഹബിന്റെ പ്രവർത്തനം ഈ മാസം 22 ന് ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി അറിയിച്ചു. എല്ലാ ദീർഘദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന അയ്യപ്പ ഭക്തർക്ക് അതാത് ബസിൽ തന്നെ പമ്പയിലേക്ക് നേരിട്ട് ടിക്കറ്റ് നൽകും….

ജസ്റ്റിസ് കെ.ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ

സഭാ തർക്ക വിഷയത്തിൽ ജസ്റ്റിസ് കെ.ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ. കെ.ടി തോമസ് യാക്കോബായ വിഭാ​ഗത്തെ പിന്താങ്ങുന്നുവെന്നാണ് വിമർശനം. കോടതി വിധികൾ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണെന്നും മറുവിഭാ​ഗത്തിന്റെ എല്ലാവാദങ്ങളും കോടതി തള്ളിയതാണെന്നും ഓർത്തഡോക്സ് സഭ പറയുന്നു. കെ.ടി തോമസിനെതിരെ നാളെ പള്ളികളിൽ പ്രമേയം പാസാക്കും. പ്രമേയങ്ങൾ മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്: ഈ പത്തു മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. മരുന്നിന്റെ പേര്, ഉദ്പാദകര്‍,…

അരുവിയിലെ ബിയർ! കാരണം ഇതാണ്

അരുവിയില്‍ ഒഴുകുന്ന ജലത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമോ?. കാലങ്ങളായി ഒഴുകിക്കൊണ്ടിരുന്ന അരുവിയിലെ ജലത്തില്‍ വളരെ ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമാണ് കണ്ടെത്തിയത്. ഹവായിലെ വെയ്പോയിലാണ് സംഭവം. ഓയാഹു ദ്വീപിലാണ് ഈ വിചിത്ര സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടം കാണാനെത്തിയ ഒരു സഞ്ചാരിയാണ് അരുവിയിലെ ജലത്തിനുള്ള വിചിത്രമായ ഗന്ധം ശ്രദ്ധിക്കുന്നത്. മദ്യത്തിന് സമാനമായ ഗന്ധം തിരിച്ചറിഞ്ഞതോടെ സഞ്ചാരി വിവരം സ്ഥലത്തെ…

‘ചുരുളി’യിൽ ജോജുവിനും ലിജോയ്ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ സിനിമക്കെതിരെ വീണ്ടും കോൺഗ്രസ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി നിർവ്വാഹക സമിതിയംഗം ജോൺസൺ എബ്രഹാമാണ് സിനിമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണെന്ന് ജോൺസൺ അഭിപ്രായപ്പെട്ടു. ജോൺസൺ…

സംസ്ഥാനത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

കേരളത്തിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും നിർത്തലാക്കുന്നു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കൊവിഡിന് ഗൃഹ ചികിത്സയാണ് അഭികാമ്യമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. കൊവിഡ് ബാധിതർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുക എന്ന നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഎഫ്എൽടിസികളും സിഎസ്എൽടിസികളും നിർത്തുന്നതിനുള്ള…

ഇടുക്കിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം

ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. പ്രണയത്തിലായിരുന്ന യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമണത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. യുവതി 2 കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞ യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചിരുന്നു. ഇതായിരുന്നു യുവതിയെ ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.

മാരുതി ബ്രസയുടെ പുതിയ അവതാരം ഉടൻ വിപണിയിലേക്ക്

ഇന്ത്യയിൽ കോംപാക്ട് എസ്.യു.വികളിലെ ജനപ്രിയ വാഹനങ്ങളിലൊന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രസ. 2016 ൽ പുറത്തിറങ്ങിയത് മുതൽ 2020 ൽ നൽകിയ ഫേസ്‌ലിഫ്റ്റ് ഒഴിച്ചുനിർത്തിയാൽ വലിയ മാറ്റങ്ങളൊന്നും കമ്പനി ബ്രസ നൽകിയിട്ടില്ല. എന്നിരുന്നാലും ഇന്ന് മാസ വിൽപ്പന കണക്കിൽ മുൻനിരയിൽ തന്നെ വിറ്റാര ബ്രസയുണ്ട്. വാഹനത്തിന് വലിയൊരു അപ്‌ഡേറ്റ് നൽകുമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ…

സൗബിനും ഉര്‍വശിയും ഒന്നിക്കുന്നു

ഉർവശി, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘ഒരു പൊലീസുകാരന്റെ മരണം’ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മുട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ സ്വച്ച് ഓണ്‍ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്നു. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള…

ബസ് ചാർജ് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു. എത്ര കൂട്ടണമെന്നതിൽ തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ജനങ്ങൾക്ക് ഭാരമില്ലാത്ത തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമ്പാദ്യത്തിന്റെ 70 ശതമാനം നഷ്ടപ്പെട്ടു: സെയ്ഫ് അലിഖാന്‍

വസ്തു ഇടപാടില്‍പ്പെട്ട് തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. ‌‌തന്റെ പുതിയ ചിത്രമായ ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു സെയ്ഫിന്റെ വെളിപ്പെടുത്തൽ. സമ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ് നഷ്ടപ്പെട്ടതെന്ന് താരം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയില്‍ വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു…

വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ മൊബൈൽ നമ്പരുകൾ റജിസ്റ്റർ ചെയ്യണം

എസ്എംഎസ് വഴി വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കുന്നതിനായി എല്ലാ കുടിവെള്ള ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പരുകൾ വാട്ടർ അതോറിറ്റി വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾക്ക് https://epay.kwa.kerala.gov.in/register എന്ന ലിങ്ക് ഉപയോ​ഗിച്ച് മൊബൈൽ നമ്പരുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്. സ്വന്തമായോ അതത് സെക്ഷൻ ഒാഫിസുകൾ വഴിയോ അക്ഷയ സെന്ററുകളെ സമീപിച്ചോ മൊബൈൽ നമ്പർ…

നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഐ.ടി.ഐകളിൽ ആരംഭിക്കും : മന്ത്രി. വി. ശിവൻകുട്ടി

സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ജോലിസാധ്യതയുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വർക്കലയിലെ പാളയംകുന്ന് ഗവ.എച്ച്.എസ്.എസ്സിൽ നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്‌കൂളിലും മുഴുവൻ വിദ്യാർത്ഥികളെയും എത്തിക്കാൻ വേണ്ട നടപടികൾ ആരോഗ്യ വകുപ്പുമായി ചേർന്നു ഏകോപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും കലാ-കായിക…

മോഡലുകൾ മദ്യപിച്ചിരുന്നില്ല: വെളിപ്പെടുത്തലുമായി ഹോട്ടൽ18 ജീവനക്കാരൻ

മുൻ മിസ് കേരള ആൻസി കബീറും സുഹൃത്തുക്കളും അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടത്തിന് തൊട്ടുമുൻ‌പ് ഇവർ പങ്കെടുത്ത പാർട്ടി സംഘടിപ്പിക്കപ്പെട്ട ഹോട്ടൽ ജീവനക്കാരനായ സോബിനാണ് കേസിൽ വഴിത്തിരിവുണ്ടായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന സോബിൻ, പാർട് ടൈം ആയാണ് നമ്പർ 18 ഹോട്ടലിൽ ജോലിചെയ്യുന്നത്. സോബിന്റെ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 265 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 265 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 132 പേരാണ്. 454 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3596 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)…

ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയിൽ പിവി സിന്ധുവിന് തോല്‍വി

ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയിൽ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ലോക മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയോടാണ് പിവി സിന്ധു തോറ്റത്. 32 മിനുട്ട് നീണ്ട മത്സരത്തിൽ സിന്ധു നേരിട്ടുള്ള ഗെയിമിലാണ് തോല്‍വിയിലേക്ക് വീണത്. സ്കോര്‍: 13-21, 9-21. ടൂര്‍ണ്ണമെന്റിലെ ഒന്നാം സീഡാണ് യമാഗൂച്ചി. സിന്ധു മൂന്നാം സീഡുമാണ്. സെമി കളിക്കുന്ന ശ്രീകാന്ത് കിഡംബിയാണ് ഇനി…

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിനിരയായ യുവാവിന്‍റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിനിരയായ അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മൂമ്മക്ക് കൂട്ടിരിക്കാനാണ് അരുൺ ​ദേവ് ആശുപത്രിയിലെത്തിയത്. തുടർന്നാണ് പാസുമായി ബന്ധപ്പെട്ട തർക്കത്തിൽ സുരക്ഷാ ജീവനക്കാർ അരുണിനെ മർദ്ദിച്ചത്. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്.   വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.. https://bit.ly/3kJHKeF

എപ്പോഴും മൊബൈൽ നോക്കിയിരിപ്പാണോ..? സ്ട്രോക്കിന് സാധ്യതയെന്ന് പഠനം

മൊബൈൽ ഒഴിവാക്കി ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാൻ പലർക്കും കഴിയില്ല. കോവിഡും ലോക്ക് ഡൗണും എത്തിയതോടെ പഠനവും ജോലിയും ഉൾപ്പെടെ എല്ലാം ഓൺലൈൻ ആയതോടെ സ്ക്രീൻ ടൈമും കൂടി.എന്നാൽ ഇത്തരം കാര്യങ്ങള്‍ വ്യക്തികളില്‍ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിയാമോ.?കണ്ണിന് സ്‌ട്രെയിന്‍, കഴുത്തുവേദന, ഉത്കണ്ഠ, അമിതവണ്ണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കുന്നു. ഇത് തെളിയിക്കുന്ന ഒരു…

‘മോണ്‍സ്റ്റര്‍’ ആയി ‘പുലിമുരുകൻ’; ആകാംഷയോടെ ആരാധകരും

‘പുലിമുരുകൻ’ ടീം വീണ്ടും ഒന്നിക്കുന്ന ‘മോണ്‍സ്റ്റര്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോ​ഗമിക്കുമ്പോൾ ആകാംഷയോടെ ആരാധകരും. ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് നായകൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് ‘മോണ്‍സ്റ്ററില്‍’ മോഹൻലാല്‍ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിഖ് തലപ്പാവും…

‘ഓ, ആത്മീയതയുടെ ‘%$*&’; ചുരുളിയിലില്ലാത്തതിൽ ചര്‍ച്ച

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയിലെ തെറിസംഭാഷണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷം. കഥാപാത്രങ്ങളുടെ തെറി സംഭാഷണങ്ങൾ കൂടിയെന്നും കുറഞ്ഞെന്നുമുള്ള നിരവധി അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഒരു ഡയലോ​ഗ് സിനിമയിൽ നിന്ന് ഒഴുവാക്കിയതിന്റെ കാരണത്തിലാണ് ഇപ്പോൾ സിനിമാ ​ഗ്രൂപ്പുകളിലടക്കം ചർച്ച. സിനിമയിലെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്ന ആത്മീയതയുടെ ‘%$*&’ എന്ന ജാഫര്‍ ഇടുക്കിയുടെ ഡയലോഗ് മുഴുവൻരൂപത്തില്‍ എന്തുകൊണ്ട് സിനിമയില്‍…

പ്രിൻസിപ്പൽ കാല് പിടിപ്പിച്ച സംഭവം; എസ്.എഫ്.ഐയും പ്രതിഷേധത്തിലേക്ക്

വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ച കാസര്‍ഗോഡ് ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പലിനെതിരെ എസ്.എഫ്.ഐയും രംഗത്ത്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന് പ്രിൻസിപ്പൽ തടസമുണ്ടാക്കുന്നതായി എസ്.എഫ്.ഐ. പ്രിൻസിപ്പാളിനെതിരെ സർവ്വകലാശാലയിൽ പരാതി നൽകിയിട്ടുണ്ടെന്നും എസ്.എഫ്.ഐ ജില്ലാ സെകാട്ടറി ആൽബിൻ മാത്യു പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തണം. കാലു പിടിച്ച് മാപ്പു പറയുന്ന രീതി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു….