Flash News
Archive

Day: November 22, 2021

കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകളുമായി ജിയോ എത്തുന്നു

കുറഞ്ഞ വിലയിൽ 4ജി ഫോണുകൾ ജിയോ ഈ മാസ്സമായിരുന്നു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .6499 രൂപയുടെ 4ജി ഫോണുകൾക്ക് ഒരുപാടു ഓപ്‌ഷനുകളും ജിയോ നൽകിയിരുന്നു .അതായത് 1999 രൂപയുടെ തവണയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു പുറത്തിറക്കിയിരുന്നത് .ഇപ്പോൾ ഇതാ ഫോണുകൾക്ക് പിന്നാലെ ജിയോയുടെ ലാപ്ടോപ്പുകളും പുറത്തിറങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ…

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: കെ സുരേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരുകളാണ് ആവശ്യപ്പെടേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മതതീവ്രവാദ ശക്തികളെക്കുറിച്ചാണ് ഇന്ന് ചര്‍ച്ചചെയ്തത്….

ഭരണം ലഭിച്ചാല്‍ വനിതകള്‍ക്ക് മാസം ആയിരം രൂപ നല്‍കും; പഞ്ചാബിൽ വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍

പഞ്ചാബിൽ തങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം ആദ്യം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. പ്രായമായ സ്ത്രീകൾക്ക് വാർദ്ധക്യ പെൻഷന് പുറമെ ഈ തുകയും നൽകുമെന്നും…

ഐ.എസ്.എൽ: ഗോവയെ വീഴ്ത്തി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുട്ടുകുത്തിച്ച് മുംബൈ

ചാമ്പ്യന്മാരായ മുംബൈ സിറ്റിക്ക് ഐഎസ്എല്ലിന്റെ പുതിയ സീസണിൽ ഗംഭീര തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവയെ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മുൻ എഫ് സി ഗോവ താരം അംഗുളോയുടെ ഇരട്ട ഗോളുകൾ ആണ് മുംബൈ സിറ്റിക്ക് കരുത്തായത്. മത്സരത്തിന്റെ 33ആം മിനുട്ടിൽ ഒരു പെനാറ്റിയിൽ നിന്നായിരുന്നു മുംബൈയുടെ ആദ്യ…

പപ്പായ പറിച്ചതിന് അമ്മായിഅമ്മയെ മരുമകൾ കത്തി കൊണ്ട് വെട്ടി

കണ്ണൂർ ചെറുകുന്നിൽ അമ്മായി അമ്മയെ മരുമകൾ വെട്ടി പരിക്കേൽപ്പിച്ചു. പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സരോജിനിയെന്ന സ്ത്രീക്ക് വെട്ടേറ്റത്. ഇവരുടെ മകന്റെ ഭാര്യയായ സിന്ധുവാണ് ആക്രമിച്ചത്. സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. സിന്ധു നട്ടുവളർത്തിയ പപ്പായ തൈയിൽ വിളഞ്ഞ പപ്പായ സരോജിനി പറിച്ചതാണ് തർക്കത്തിന് കാരണം. തർക്കം മൂത്ത് കത്തിയെടുത്ത്…

സഞ്ജിത്ത് കൊലക്കേസ്: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുരേന്ദ്രൻ

സഞ്ജിത്ത് വധക്കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികൾ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 ഓളം സംഘപരിവാർ പ്രവർത്തകരെയാണ് ജിഹാദികൾ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകൾ അന്വേഷിച്ചിട്ടില്ല. തീവ്രവാദ…

മാഞ്ചെസ്റ്റർ യുണൈറ്റഡ് പുറത്താക്കിയതിനു പിന്നാലെ ഒലെയ്ക്ക് ആശംസകളുമായി ക്രിസ്റ്റ്യാനോ

മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയതിനു പിന്നാലെ ഒലെ ഗണ്ണർ സോൾഷ്യർക്ക് ആശംസകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോ രംഗത്തെത്തി. ‘ഞാൻ ആദ്യമായി ഓൾഡ് ട്രാഫോർഡിലെത്തുമ്പോൾ അദ്ദേഹം എന്റെ സ്ട്രൈക്കറായിരുന്നു, ഞാൻ മടങ്ങിയെത്തിയതു മുതൽ എന്റെ പരിശീലകനും. എന്നാൽ എല്ലാറ്റിലുമുപരി, ഓലെ ഒരു നല്ല മനുഷ്യനാണ്. ജീവിതം അദ്ദേഹത്തിനായി കരുതിവച്ചിരിക്കുന്ന എല്ലാത്തിലും ഞാൻ അദ്ദേഹത്തിന് ഏറ്റവും മികച്ചത്…

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകൻ നിക് ജോനസും വേർപിരിയാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. നടിയുടെ സോഷ്യൽ മീഡിയയിലെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും ചർച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ…

എമ്മി അവാർഡ്; ഇന്ത്യയിൽ നിന്ന് നാമനിർദേശ പട്ടികയിലുള്ളത് മൂന്ന് പേർ

മികച്ച ടെലിവിഷൻ സീരീസുകൾക്കുള്ള രാജ്യന്തര പുരസ്‌കാരമായ എമ്മി അവാർഡുകൾ നാളെ പ്രഖ്യാപിക്കും. നവാസുദ്ദീൻ സിദ്ദിഖി, വീർ ദാസ്, സുസ്മിത സെൻ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിലുള്ള ഇന്ത്യക്കാർ. 24 രാജ്യങ്ങളിൽ നിന്ന് 11 വിഭാഗങ്ങളിലായി 44 നോമിനിഷനുകളിൽ നിന്നാണ് പ്രഖ്യാപനം. ബോളിവുഡ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിത സെൻ ഹോട്ട്സ്റ്റാറിലൂടെ സംപ്രേഷണം ചെയ്ത വെബ് സീരീസ്…

സഞ്ജിത്തിന്റെ കൊലപാതകം: അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് കേസിലെ നിര്‍ണായക അറസ്റ്റ്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് എന്നാണ് വിവരം. ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടത് കൊണ്ട് പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്‌പി ആർ വിശ്വനാഥ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം…

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ്; ശാസ്ത്രീയ തെളിവില്ലെന്ന് ഐസിഎംആർ

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ സർക്കാരിൻ്റെ മുഖ്യ പ്രധാന്യം എന്നും അദ്ദേഹം വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.   “കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ശാസ്ത്രീയ തെളിവൊന്നും ഇല്ല….

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. സെക്കന്റിൽ 467 ഘനയടി വെള്ളം മാത്രമാണ് നിലവിൽ തമിഴ്നാട് കൊണ്ടു പോകുന്നത്. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രാവിലെ കുറഞ്ഞു തുടങ്ങിയിരുന്നു.

പ്രണയപ്പക: ലക്കിടിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു

പ്രണയപ്പകയിൽ ലക്കിടിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. വയനാട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയനാട് ലക്കിടി കോളേജിന് സമീപത്തായിരുന്നു ആക്രമണം. വിദ്യാർത്ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയ നൈരാശ്യമാണ് കത്തികുത്തിൽ കലാശിച്ചത്.

നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും

കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തണം. വിശദമായ നിർദേശങ്ങൾ അടങ്ങിയ പാക്കേജ് തയ്യാറാക്കാൻ…

ഹാർഡ് ഡിസ്ക് കിട്ടിയില്ല: തെരച്ചിൽ നിർത്തി

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ നടത്തിയിയ തെരച്ചിൽ അവസാനിപ്പിച്ചു. ഹാർഡ് ഡിസ്ക് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്. പ്രൊഫഷണൽ സ്കൂബ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കായലിൽ ചെളി നിറഞ്ഞ് കിടക്കുകയാണെന്ന് സ്കൂബ ഡൈവിംഗ് സംഘം അറിയിച്ചു. ഹോട്ടലുടമ റോയി വയലാട്ടിൻ്റെ നിർദേശപ്രകാരം ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന ജീവനക്കാരുടെ…

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

വ്യവസായ പ്രമുഖന് പൊതുമരാമത്ത് വകുപ്പ് വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി

വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നു. വയനാട് ലക്കിടിയിലാണ് സംഭവം. നിര്‍മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നതാകട്ടെ ഇതേ വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും. ദേശീയ പാത നവീകരണത്തിന്റെ മറവിലാണ് ഈ നിർമ്മാണം. വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്‍മാണം. ദേശീയ പാതയോരത്ത് മണ്ണിടിച്ചില്‍…

സംഭാവന നൽകി കെപിഎസി ലളിതയെ സിപിഎം അവഹേളിക്കരുത്: വി പി സജീന്ദ്രൻ

നടി കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാ സഹായമനുവദിച്ചതിൽ കടുത്ത വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ. രാഷ്ട്രീയചായ്‍വു നോക്കിയാണ് സർക്കാർ സഹായമെന്ന് അദ്ദേഹം തുറന്നടിച്ചു. സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരന്റെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു….

വഖഫ് നിയമനം പി എസ് സിക്ക്: തീരുമാനം പിൻവലിക്കണമെന്ന് മുസ്ലീംസംഘടനകൾ

വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുസ്ലീംസംഘടനകൾ. നടപടി വഖഫ് ആക്ടിന് വിരുദ്ധമെന്നും മുസ്ലീം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകുമെന്നും സംഘടനകൾ വ്യക്തമാക്കി.

അഴിമതിക്ക് കൂട്ടുനിന്നില്ല: പട്ടികജാതിക്കാരനായ പൂജാരിയെ പൂട്ടിയിട്ടു

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പട്ടികജാതിക്കാരനായ പൂജാരിയെ ക്ഷേത്രം ഓഫീസിൽ പൂട്ടിയിട്ടെന്ന് പരാതി. പൂട്ടിയിട്ടതിനോടൊപ്പം ജാതി അധിക്ഷേപം നടത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിൽക്കാത്തതിൻറെ പേരിൽ ക്ഷേത്ര ഉപദേശക സമിതിയാണ് നിരന്തരം അധിക്ഷേപിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഒറ്റശേഖരമംഗലം വാഴിച്ചൽ ക്ഷേത്രത്തിലെ ശാന്തിക്കാരൻ രഞ്ജിത്താണ് ആര്യങ്കോട് പൊലീസിൽ…

‘അജഗജാന്തരം’; റിലീസ് പ്രഖ്യാപിച്ചു

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം ‘അജഗജാന്തരം’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 23ന് തീയേറ്ററുകളിൽ എത്തും. ആന്റണി വർഗീസ്, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ‘അജഗജാന്തരം’ ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും…

ദത്ത് കേസ്; ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു, നടപടി ക്രമങ്ങളിൽ തൃപ്തിയുണ്ടെന്ന് അനുപമ

ദത്ത് കേസിൽ കുഞ്ഞിൻ്റേയും അമ്മ അനുപമയുടേയും ഭർത്താവ് അജിത്തിൻ്റേയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു.രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്ത് വരും. അതേസമയം കുട്ടിയെ കാണണം എന്ന അനുപമയുടെ ആവശ്യം നടപ്പായില്ല. നടപടി ക്രമങ്ങളിൽ തൃപ്തിയുണ്ടെന്ന് അനുപമ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ ജീവനക്കാർ കുട്ടിയെ സംരക്ഷിച്ചിരിക്കുന്ന പാളയത്തെ നിർമ്മല…

വീട്ടിൽ പുതിയ അതിഥി എത്തി; സന്തോഷം പങ്കുവെച്ച് നവ്യ നായർ

വീട്ടിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നവ്യ നായർ. താരത്തിന്റെ യാത്രകൾക്ക് കൂട്ടായി മിനി കൂപ്പറിന്റെ കൺട്രിമാനാണ് ​ഗാരേജിൽ എത്തിയത്. നവ്യ നായർ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കൺട്രിമാന്റെ ചിത്രങ്ങളും നവ്യ പങ്കുവച്ചിട്ടുണ്ട്. മിനിയുടെ നാലു ഡോർ വാഹനമാണ് കണ്‍ട്രിമാൻ. 1998 സിസി പെട്രോൾ എൻജിനാണ് വാഹനത്തിന്…

തെറിവിളിയില്ലാത്ത ശാന്ത സുന്ദരമായ ചുരുളി;ജിസ് ജോയി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഒടിടിയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിലെ തെറികളുടെ അതിപ്രസരമാണ് വിമർശനത്തിന് കാരണമായത്. ഇപ്പോഴിതാ ചിത്രം ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാകുമായിരുന്നു എന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തെറിവിളികളോ അടിപിടി ബഹളങ്ങളോ ഇല്ലാത്ത ഒരു ഗ്രാമം. നന്മ നിറഞ്ഞ കഥാപാത്രങ്ങളും അതിന് പറ്റിയ…

ഗോസിപ്പുകാർ സ്റ്റേ ബാക്ക്; ഞങ്ങളുടെ ബന്ധം ഇപ്പോഴും ദൃഢം; വിവാഹവാർഷിക പോസ്റ്റുമായി ശിൽപ്പ ഷെട്ടി

അശ്ലീല ചിത്രനിർമ്മാണത്തിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ശിൽപ്പ ഷെട്ടി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായും. ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായും വാർത്തകൾ വന്നിരുന്നു. കർവാ ചൗത്ത് ആഘോഷത്തിനും ഭർത്താവിനൊപ്പമുള്ള ചിത്രം ശിൽപ്പ പോസ്റ്റ് ചെയ്യാതിരുന്നതോടെ ഇരുവരും വേർപിരിയുന്നതായി ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ് കുന്ദ്രയ്ക്കൊപ്പം വീണ്ടും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശില്‍പ്പ….