Flash News
Archive

Day: November 23, 2021

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടർകൂടി തുറന്നു

ഇടുക്കിയിലെ മലയോരമേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.55 അടിയായി ഉയർന്നു. ജലനിരപ്പ് ഉയർന്നതിന് പിന്നാലെ മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടർകൂടി തുറന്നു. പുറത്തേക്ക് ഒഴുകുന്നത് 1200ഘനയടിയോളം വെള്ളമാണ്. ഷട്ടർ തുറന്നതിന് പിന്നാലെ പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ മൂന്ന് ഷട്ടറുകളാണ് ആകെ തുറന്നിരിക്കുന്നത്.

‘മരക്കാറി’നെ കുറിച്ച് നെടുമുടി വേണു പറഞ്ഞത്

മലയാളത്തിലെ ബിഗ് റിലീസ് ആയ മരക്കാര്‍ തിയറ്ററുകളിലെത്താന്‍ എട്ട് ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ചിത്രത്തിന്‍റെ പ്രീ-റിലീസ് പബ്ലിസിറ്റികളുടെ ഭാഗമായി സിനിമയിലെ പല പ്രമുഖരുടെയും ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അണിയറക്കാര്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അന്തരിച്ച നടന്‍ നെടുമുടി വേണു ചിത്രത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചുകൊണ്ടുള്ള പുതിയ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മരക്കാറിനെക്കുറിച്ചും തന്‍റെ കഥാപാത്രത്തെക്കുറിച്ചും നെടുമുടി…

കുറുപ്പിനാകാം, പാവം ബ്ലോ​ഗർമാർക്ക് പാടില്ലേ? ഇ ബുൾജെറ്റിന് പറയാനുള്ളത്

ട്രാവലർ രൂപമാറ്റം ചെയ്തതിന്റെ പേരിലുള്ള എംവി‍ഡി നടപടി നേരിട്ട് വലിയ ചർച്ചയായി മാറിയ കേസാണ് ഇ-ബുൾജെറ്റ്. ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുന്ന കുറുപ്പ് സിനിമയുടെ പ്രെമോഷന്റെ ഭാ​ഗമായി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് ഇ ബുൾ ജെറ്റ്. സിനിമാതാരങ്ങൾക്ക് എന്തുമാകാമെന്നും പക്ഷേ, ഞങ്ങളെപ്പോലുള്ള പാവും ബ്ലോ​ഗർമാർ ചെയ്താൽ നിയമവിരുദ്ധമാകുമെന്നും…

ആപ്പിലൂടെ വായ്പ, ‘ആപ്പാ’കാതെ നോക്കണേ

മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കേരള പൊലീസ് പലപ്പോഴും സാമൂഹികമാധ്യമങ്ങൾ വഴി ജാ​ഗ്രതാ നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ഒരിടവേളക്ക് ശേഷം ഓൺലൈൻ ലിങ്ക് വഴിയും മറ്റും ഓൺലൈൻ തട്ടിപ്പ് രംഗത്തെ വ്യാജ ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ തട്ടിപ്പ് സംഘങ്ങൾ സജീവമായിത്തുടങ്ങിയിട്ടുണ്ടെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്…

ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു

ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകർച്ച. ശ്രീലങ്കയുടെ 386 റൺസ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന വിൻഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 9 വിക്കറ്റിന് 224 റൺസ് എന്ന നിലയിലാണ്. നിലവിൽ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

കുഞ്ഞിനെ വിട്ടിട്ട് പോരുന്നതിൽ വിഷമമുണ്ടെന്ന് അനുപമ

ഡിഎൻഎ ഫലം പോസിറ്റീവായതിന് പിന്നാലെ ശിശുഭവനിലെത്തി അനുപമയും അജിത്തും കുഞ്ഞിനെ കണ്ടിരുന്നു. കുഞ്ഞിനെ കണ്ടതിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. കുഞ്ഞ് സുഖമായി ഇരിക്കുന്നു. എന്നാലും ഇവിടെ ഉപേക്ഷിച്ച് പോകാനാവില്ലല്ലോ എന്നും അനുപമ പറഞ്ഞു. അതേസമയം, അനുപമയ്ക്കൊപ്പമായിരുന്നു സർക്കാറെന്നും വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും രാഷ്ട്രീയമുണ്ടോ? അനുരാഗ് താക്കൂർ വിവാദത്തിൽ എംബി രാജേഷ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറുമൊത്തുള്ള ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചതിൽ വിശദീകരണവുമായി സിപിഎം നേതാവും സ്പീക്കറുമായ എംബി രാജേഷ് . ഒരു വിഭാഗത്തിന്റെ വിമർശനം ന്യായവും പ്രസക്തവുമായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം സൗഹൃദങ്ങളുടെ രാഷ്ട്രീയം —————————— വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും രാഷ്ട്രീയമുണ്ടോ?ഉണ്ട് എന്നു തന്നെയാണ് അസന്ദിഗ്ധമായ…

അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു

കാത്തിരിപ്പുകൾക്കൊടുവിൽ അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ കുഞ്ഞിനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അനുപമ വ്യക്തമാക്കി.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. മറ്റന്നാള്‍ ആറ് ജില്ലകളിലും വെള്ളിയും ശനിയും 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

പ്രവാസി ക്ഷേമനിധിയുടെ പേരില്‍ പണത്തട്ടിപ്പ്; പരാതി നൽകിയെന്ന് സിഇഒ

ക്ഷേമ പെൻഷൻ അംഗത്വത്തിന് വൻ തുക ഈടാക്കിയുള്ള ചൂഷണത്തിനെതിരെ പരാതി നൽകിയെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് സിഇഒ . പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തുനൽകാം എന്ന് വാഗ്ദാനം നൽകി വൻ പണത്തട്ടിപ്പാണ് നടന്നത്. ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടന്നത്. പ്രവാസികളെ ചൂഷണം…

സുരക്ഷ മുഖ്യം ബി​ഗിലേ..; വാട്സാപ്പിൽ രണ്ട് പുത്തൻ ഫീച്ചറുകൾ കൂടി

രണ്ട് പുത്തൻ ഫീച്ചറുകൾ കൂടി പുറത്തിറക്കി വാട്സാപ്പ്.സുരക്ഷാ ഫീച്ചറുകളായി ഫ്ലാഷ് കോൾസ്, മെസ്സേജ് ലെവൽ റിപ്പോർട്ടിങ് എന്നിവയാണ് വാട്സ്ആപ്പിൽ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ ഫീച്ചറുകൾ. വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈലിൽ ഒടിപിയാണ് വന്നിരുന്നതെങ്കിൽ ഇനിമുതൽ ഫ്ലാഷ് കോളുകളാകും വരിക.ഒരു ഓട്ടോമേറ്റഡ് കോളിലൂടെ സ്വയം പരിശോധിക്കാൻ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. നിലവിൽ ആൻഡ്രോയിഡ്…

രണ്ടാം മാറാട് കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവ്

2003-ലെ രണ്ടാം മാറാട് കലാപക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 95ാം പ്രതി ഹൈദ്രോസ് കുട്ടി 148ാം പ്രതി നിസാമുദ്ദീന്‍ എന്നിവർക്കാണ് ശിക്ഷ. മാറാട് കേസിന്റെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മോഡലുകളുടെ അപകടമരണക്കേസ്; അന്വേഷണം അന്തിമഘട്ടത്തിലേക്ക്

കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം അന്തിമഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഹാർഡ് ഡിസ്കിനായി തിരച്ചിൽ തുടരും. കോസ്റ്റ് ഗാർഡിൻ്റെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

സ്വർണവില പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും ഡോളർ കരുത്തുനേടിയതുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,809.40…

ദത്ത് വിവാദം; സിബിഐ അന്വേഷണം വേണമെന്ന് അനുപമ

കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞിൻ്റെ അമ്മ അനുപമ. വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല. ശിശുക്ഷേമ സമിതിയേയും ഷിജുഖാനെയും രക്ഷിക്കാൻ ശ്രമം നടക്കുന്നതായും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു

അങ്കമാലിയില്‍ യുവാവിന് ക്രൂരമര്‍ദനം. തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കാരണം. നട്ടെല്ല് പൊട്ടിയ കൊച്ചി സ്വദേശി ആന്‍റണി ജോണി ചികില്‍സയിലാണ്. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് മര്‍ദനം. സംഘത്തില്‍ സിപിഎം നേതാവുമുണ്ടെന്നും പരാതി ഉയരുന്നുണ്ട്. മര്‍ദനമേറ്റ ആന്റണിയുടെ കുടുംബത്തെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അക്രമത്തെ കുറിച്ച് പരാതിപ്പെട്ടാല്‍ കൂടുതൽ വായിക്കാൻ NEWSCOM Mobile…

അവശനിലയില്‍ കണ്ടെത്തിയ വിദേശ പൗരനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

കോവളത്തെ ഹോട്ടലിൽ അവശനിലയില്‍ കണ്ടെത്തിയ വിദേശ പൗരനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് അമേരിക്കൻ കോൺസുലേറ്റിന് കത്ത് നൽകും. ഫോറിൻ രജിസ്ട്രേഷൻ ഓഫീസർ കോൺസുലേറ്റുമായി ബന്ധപ്പെടും. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും; ദത്ത് നൽകിയതിൽ ഉൾപ്പടെ വ്യക്തത വേണമെന്ന് അനുപമ

കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ കുഞ്ഞിനെ എത്രയും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരിയായ അനുപമ. ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും, സമരരീതി മാറും. കുഞ്ഞിനെ ദത്ത് നൽകിയതിൽ ഉൾപ്പടെ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരുമെന്നും അനുപമ വ്യക്തമാക്കി.വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ…..

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും. എന്നാൽ ഒറ്റപ്പെട്ട സാധാരണ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.   വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.. https://bit.ly/3kJHKeF

ശർക്കര വിവാദം ബാധിച്ചില്ല; ശബരിമലയിൽ ഒരാഴ്ചയ്ക്കിടെ ആറ് കോടി വരുമാനം

ഹലാൽ ശർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്ന് ശബരിമലയിലെ കണക്കുകൾ. തീർത്ഥാടനം തുടങ്ങി ഒരാഴ്ചയ്ക്കിടെ ആറ് കോടിയുടെ വരുമാനമാണ് ശബരിമലയിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. സാധാരണ തീർത്ഥാടന കാലത്തിനൊപ്പം എത്തിയില്ലെങ്കിലും അസാധാരണ കാലഘട്ടത്തിലെ പ്രതിസന്ധിയിൽ ദേവസ്വം ബോർ‍ഡിന് നേരിയ ആശ്വാസമാണിത്.   വാർത്തയുടെ പൂർണ്ണരൂപം…

പിണറായി സാര്‍ വിചാരിച്ചാ നടക്കും;ട്രോളുകളും കമന്‍റുകളും നിരോധിക്കണമെന്ന് ഗായത്രി സുരേഷ്

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങുന്ന താരമാണ് നടി ​ഗായത്രി സുരേഷ്. ഇതിൽ മനം മടുത്ത് കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്‍റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. ട്രോളുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമര്‍ത്തുകയാണെന്ന് ഗായത്രി പരാതിപ്പെട്ടു. “എന്തൊക്കെ പറഞ്ഞാലും ട്രോളുകള്‍ അത്ര അടിപൊളിയല്ല….

മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നു;പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നു.30 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്.ജലനിരപ്പ് 141.40 അടിയിലെത്തിയ സാഹചര്യത്തിലാണ് നടപടി.പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് നിലവിൽ ഡാമിലേത്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.   വാർത്തയുടെ പൂർണ്ണരൂപം…

പ്ലസ് വൺ സീറ്റ് ക്ഷാമം: താത്കാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.   വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ..https://bit.ly/3kJHKeF

സരിത്തും പുറത്തേക്ക്; സ്വർണക്കടത്ത് കേസിൽ നാലു പ്രതികള്‍ ഇന്ന് ജയിലിൽ മോചിതരാകും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നാലു പ്രതികൾക്കൂടി ഇന്ന് ജാമ്യത്തിലിറങ്ങും. ഒന്നാംപ്രതി സരിത്ത് ഉൾപ്പടെയുള്ളവരാണ് ഇന്ന് ജാമ്യത്തിലിറങ്ങുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.. https://bit.ly/3kJHKeF

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം; വിശ്വാസികൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിശ്വാസികൾ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അങ്കമാലി അതിരൂപത വിശ്വാസി കൂട്ടായ്മ നല്‍കിയ ഹർജി ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക.   വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ.. https://bit.ly/3kJHKeF