Flash News
Archive

Day: November 25, 2021

സി.പി.എം പാർട്ടി സമ്മേളനം: 14 ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും

സിപിഎമ്മിന്റെ 14 ജില്ല സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. സംസ്ഥാനത്തുനിന്നുള്ള നാല്​ പി.ബി അംഗങ്ങളായ എസ്​. രാമച​ന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്​ണൻ, എം.എ. ബേബി എന്നിവരാവും ജില്ല സമ്മേളങ്ങൾക്ക്​ നേതൃത്വം നൽകുക. പി.ബി അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ വിവിധ ടീമിനെ ഇതിനായി നിശ്ചയിച്ചു. ഓരോ സെക്രട്ടേറിയറ്റംഗവും നാലോ അഞ്ചോ…

ജാ​ഗ്രത തുടരണം! കൊവിഡ് 19-ന് പുതിയ വകഭേദം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി പ്രസ്താവനയിൽ…

മാംസ്യ ഉൽപാദനത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം; മന്ത്രി ജെ ചിഞ്ചു റാണി

മാംസ്യ ഉൽപാദനത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2021-2022 സാമ്പത്തിക വർഷത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 120 പോത്ത് കിടാക്കളേയും 12 പശുക്കളേയും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാംസ്യഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ….

മോഫിയ പർവീനിന്റെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

മോഫിയ പർവീനിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. അതിനിടെ, സിഐ സി.എൽ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം…

തിരുവനന്തപുരവും കൊച്ചിയും നല്ല ന​ഗരങ്ങൾ

തിരുവനന്തപുരവും കൊച്ചിയും നല്ല ന​ഗരമെന്ന് നീതി ആയോഗ്. നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിൽ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിലെ നഗരങ്ങളും മികവിൽ മുൻപന്തിയിൽ. നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര…

റോഡ് അറ്റകുറ്റപ്പണിക്ക് റണ്ണിംഗ് കോണ്‍ട്രാക്ട്; ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചു

പൊതുമരാമത്ത് വകുപ്പില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാന്‍ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . 2481.5 കിലോ മീറ്റര്‍ റോ‍‍ഡിന്റെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. 117 പദ്ധതികളിലായാണ് ആദ്യ ഘട്ടത്തില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കുന്നത്….

സംസ്ഥാനത്ത് ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

10 വർഷം മുൻപ് കാണാതായ വീട്ടമ്മയെ കണ്ടെത്തി

പോത്തൻകോട് നിന്നും പത്തു വർഷം മുൻപ് കാണാതായ വീട്ടമ്മയെ ഒടുവിൽ കണ്ടെത്തി. കൊടിക്കുന്നിൽ സ്വദേശിയായ ശാന്തയെ ആസിയ മിഷൻ എന്ന സംഘടനയാണ് ഒഡീഷയിലെ തെരുവിൽ നിന്ന് കണ്ടെത്തി കേരളത്തിൽ തിരിച്ചെത്തിച്ചത്. 2011ൽ അയിരൂപ്പാറയിലെ വീട്ടിൽ നിന്നാണ് ശാന്തയെ കാണാതായത്. മകൾ അനു നന്ദന ട്രെയിനിൽ നിന്ന് വീണ് മരിച്ചതിന് ശേഷമാണ് ശാന്തയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായത്. ഈ മരണത്തിന്…

‘മരക്കാര്‍’ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ചിത്രം തിയറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പുറത്തിറങ്ങിയ രണ്ട് ടീസറുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശനുമുള്ള മോഷൻ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം റിലീസാകാൻ ഏഴ് ദിവസം മാത്രം ശേഷിക്കെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പങ്കുവച്ച്…

മൊഫിയയുടെ സഹപാഠികളായ 17 വിദ്യാർഥികൾ കസ്റ്റഡിയിൽ

മൊഫിയയുടെ സഹപാഠികളായ 17 വിദ്യാർഥികൾ കസ്റ്റഡിയിൽ. സിഐയ്ക്കെതിരെ എസ്പിക്ക് പരാതി നൽകാനെത്തിയപ്പോഴായിരുന്നു നടപടി അകാരണമായിട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

ചരിത്രത്തില്‍ ആദ്യം! പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍; പുതിയ സർവ്വെ ഫലം ഇങ്ങനെ

ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം. നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ (എന്‍എഫ്എച്ച്എസ്) വ്യക്തമാക്കുന്നത്….

ആദ്യ ലൈവ് സ്ട്രീം ഷോപ്പിംങ്ങുമായി ട്വിറ്റർ

ഉപഭോക്താക്കള്‍ക്ക് അനന്തമായ ഷോപ്പിങ് അവസരമൊരുക്കുന്ന ലൈവ് ഷോപ്പിങ് ആദ്യമായാണ് ട്വിറ്റര്‍ നടത്തുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തെ വന്‍കിട അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിനൊപ്പം നവംബര്‍ 28ന് വൈകീട്ട് ഏഴുമണിക്ക് ആദ്യ ഷോപ്പിങ് ലൈവ് സ്ട്രീം നടത്താനൊരുങ്ങി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍.ലൈവ് ഷോപ്പിങ് പേജില്‍ പുതിയ ഷോപ്പബിള്‍ ബാനര്‍, ഷോപ് ടാബ് എന്നിവയുണ്ടാകും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നിര്‍മാതാക്കളുമായി…

പ്രളയ ബാധിത വാഹന ഉടമകള്‍ക്ക് സൗജന്യ സേവനവുമായി ഫോക്‌സ്‌വാഗൺ ഇന്ത്യ

രാജ്യത്തെ പ്രളയ ബാധിത വാഹന ഉപഭോക്താക്കള്‍ക്കായി സൌജന്യ സേവനങ്ങളുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗണ്‍ ഇന്ത്യ. ചെന്നൈ , പുതുച്ചേരി , തിരുപ്പതി എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ വലയുന്ന ഉപഭോക്താക്കൾക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് അഥവാ ആർഎസ്എ വാഗ്‍ദാനം ചെയ്‍തു കൊണ്ട് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ സേവന പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചതായി ഇന്ത്യന്‍ ഓട്ടോസ്…

ഫോൺ നമ്പർ കൊടുക്കേണ്ട..അതൊക്കെ വല്യ റിസ്കാണെന്ന് മുകേഷ്; ചിരിയുണർത്തി വീഡിയോ

ഹെലന്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ വൈറലാകുന്നു. നടന്‍ മുകേഷാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടി.വിയുടെ റിമോട്ട് കാണാതെ മക്കളോട് ചോദിക്കുമ്പോള്‍ ‘മക്കളെ ഇതുവരെ കിട്ടിയിട്ടില്ല, തപ്പിക്കൊണ്ടിരിക്കുവാണെന്നാണ് ഡയറക്ടര്‍ പറഞ്ഞത്,’ എന്നാണ് മറുപടി ലഭിക്കുന്നത്.എന്നാല്‍ താന്‍ തന്നെ അഭിനേതാക്കളെ കണ്ടെത്തുമെന്ന് മുകേഷ്…

ആധാറിലെ ഫോൺ നമ്പർ മാറ്റാണോ..? ചെയ്യേണ്ടത് ഇത്രമാത്രം

ആധാറിലെ ഫോൺ നമ്പർ എങ്ങനെ മാറ്റണം എന്നറിയാതെ ബുദ്ധിമുട്ടുകയാണോ..? വളരെ എളുപ്പത്തിൽ ഇതിന് സാധിക്കുമെന്നറിയാമോ..? UIDAI പോര്‍ട്ടലിലെ ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടെ വിലാസമോ മറ്റ് വിശദാംശങ്ങളോ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം. അതുകൊണ്ട് തന്നെ മൊബൈൽ നമ്പർ മാറ്റിയാൽ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പറും സിമ്പിളായി മാറ്റാം. ആധാറില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന്…

നെറ്റ്വർക്ക് പ്രശ്നമുണ്ടോ? ജിയോ wifi മെഷ് വാങ്ങാം വെറും 117 രൂപക്ക്

നിങ്ങളുടെ വീട്ടിൽ നെറ്റ് വർക്ക് പ്രശ്നമുണ്ടോ? എന്നാൽ നിങ്ങൾക്കായി ഒരു ​ഗംഭീര ഓഫറുമായി എത്തുകയാണ് ജിയോ. WiFi Mesh Extender JCM0112 എന്നാണ് പ്രോഡക്ടിന്റെ മുഴുവൻ പേര്. 2499 രൂപയ്ക്കുള്ള വൈഫൈ മെഷ് ഇപ്പോൾ 117 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇ.എം.ഐ വഴിയാണ് ഇത് സാധിക്കുന്നത്. ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയാണ് ഇപ്പോള്‍ EMI ലൂടെ…

മുടി കഴുകിയിട്ട് മൂന്നു വർഷം !! പത്ത് വയസുകാരിയുടെ കഥ ഇങ്ങനെ

കുളിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് .ഭൂരിഭാഗം പേരും അത് നല്ല ചിട്ടയോടുകൂടിത്തന്നെ കൊണ്ട് നടക്കാറുമുണ്ട് . എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി മുടി കഴുകാതെ കൊണ്ടുനടക്കുകയാണ് സിമോണ എന്ന പെൺകുട്ടി . മുടി കഴുകിയില്ല എന്ന് മാത്രമല്ല തന്റെ മുടിയിൽ ആരെയും ആ പെൺകുട്ടി തൊടാൻ പോലും സമ്മതിച്ചിരുന്നില്ല . വൃത്തി…

ആയിരത്തോളം ജീവനുകളെ ഭൂമിയിലെത്തിച്ച മാലാഖ; അപൂർവ നേട്ടത്തിന് ഉടമയായ ഡോക്ടറും ആശുപത്രിയും!

കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് അവസാന പ്രതീക്ഷയാണ് വന്ധ്യതാ ചികിത്സ. വന്ധ്യതാ ചികിത്സയില്‍ അപൂർവ നേട്ടം കൈവരിചിരിക്കുകയാണ് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയും ഡോ. സാറ നന്ദനയും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മക്കളില്ലാത്ത 900 ദമ്പതികള്‍ക്ക് കുട്ടികളെ നല്‍കിയെന്ന അപൂർവ നേട്ടമാണ് ഈ മേഖലയില്‍ ഹോമിയോ ആളുപത്രി നേട്ടം കൈവരിച്ചിരിക്കുന്നത്. ഹോമിയോപതിയില്‍ വന്ധ്യത്സയ്ക്കു ചികിത്സ ഉണ്ടെന്ന് അധികമാർക്കും അറിയാതിരുന്ന…

അമേരിക്കയിലും ഉണ്ട് ഒരു കുറുപ്പ് …; ഡിബി കൂപ്പര്‍ എന്ന അമേരിക്കയിലെ സുകുമാര കുറുപ്പിന്റെ കഥ ഇങ്ങനെ

ദുൽഖർ നായകനായ കുറുപ്പ് എന്ന സിനിമയോടെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പും ചാക്കോ വധക്കേസുമെല്ലാം വീണ്ടും ചർച്ചാ വിഷയമായി. അതേസമയം സമാനമായി അമേരിക്കൻ പൊലീസിന് തലവേദനയായ പിടികിട്ടാപ്പുള്ളിയുടെ കഥയറിയാം. പൊലീസിനും എഫ്ബിഐയ്ക്കും ഒരു തുമ്പും നൽകാതെ ഡിബി കൂപ്പർ എന്ന പിടികിട്ടാപ്പുള്ളി കാണാമറയത്തായിട്ട് അമ്പത് വർഷം കഴിഞ്ഞു. ഇയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും തീർച്ചയില്ല. 1971 നവംബര്‍…

മൊബൈൽ ഉപയോഗത്തിന് ഇന്ന് മുതൽ ചെലവേറും

രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ ഉപയോഗത്തിന് ചെലവേറും. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പുതിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ്…

കാൺപൂർ ടെസ്റ്റ്; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിം​ഗ്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരായി എത്തുന്ന ഇന്ത്യന്‍ നിരയില്‍ ശ്രേയസ് അയ്യര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നു. മധ്യനിരയിലാവും ശ്രേയസ് ബാറ്റിംഗിനെത്തുക. പിച്ച് സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും…

മോഡലുകളുടെ അപകടമരണം; സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്തേക്കും

കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ അപകടം നടന്ന കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പല തവണ നോട്ടീസ് നൽകിയിരുന്നു. സൈജുവിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അപകടത്തിന് മുൻപ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. സൈജു നേരത്തെ നൽകിയ മൊഴിയും…

”എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും” നൊമ്പരമുണർത്തുന്ന കുറിപ്പുമായി മോഫിയയുടെ പിതാവ് ​

നൊമ്പരമുണർത്തുന്ന കുറിപ്പുമായി ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആലുവയിലെ മോഫിയുടെ പിതാവ് ദിൽഷാദ്. മകളുടെ മരണശേഷം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് വായിക്കുന്നവരുടെ ഉള്ളുലയ്ക്കുന്നത്. കുറിപ്പ് ഇങ്ങനെ.. ‘എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്‌നമുണ്ടെങ്കിലും…

അനുപമയുടെ പോരാട്ടം തുടരും; തുടർസമര പരിപാടി ഇന്ന് പ്രഖ്യാപിക്കും

ദത്ത് വിഷയത്തിൽ കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും സമരം തുടരാൻ അനുപമ. തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ…

‘മുഖ്യമന്ത്രി ഇവരുടെ കണ്ണുനീര്‍ കാണുന്നില്ലേ? സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് അൻവർ സാദത്ത്

​ഗാർഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം തുടരുന്നു. ആരോപണ വിധേയനായ സിഐയെ സസ്പെൻഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. സമര പന്തലിലെത്തിയ മോഫിയയുടെ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട്…