Flash News
Archive

Day: November 27, 2021

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി…

ഐ.എസ്.എൽ: ഈസ്റ്റ് ബംഗാളിനെ മൂന്നു ഗോളിന് തകർത്ത് എ.ടി.കെ

ഐഎസ്എല്ലിൽ എസ്.സി ഈസ്റ്റ് ബംഗാളിനെ തകർത്ത് എ.ടി.കെ മോഹൻ ബഗാൻ. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു എടികെയുടെ ജയം. മത്സരം ആരംഭിച്ച് 23 മിനിറ്റിനുള്ളിൽ തന്നെ എടികെ മൂന്നു ഗോളിന് മുന്നിലെത്തിയിരുന്നു. 12-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ഗോളടി തുടങ്ങിവെച്ചത്. മൻവീർ സിങ് തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മൻവീർ നൽകിയ മികച്ചൊരു പാസ് സ്വീകരിച്ച…

കശ്മീരിനെ ‘തരംതാഴ്ത്തി’, മുഖ്യമന്ത്രിയെ വെറും എം.എല്‍.എ. ആക്കിയതുപോലെ; വിമർശനവുമായി ഗുലാംനബി ആസാദ്

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എൽ.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. “സാധാരണ ഗതിയിൽ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയർത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ…

കൊവിഡ് വകഭേദം; മുൻകരുതലുമായി ഖത്തര്‍ എയര്‍വേയ്‍സ്

മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. വെള്ളിയാഴ്‍ച ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ദക്ഷിണാഫ്രിക്ക,…

നിഞ്ച 1000SXയുടെ പുതിയമോഡൽ പുറത്തിറക്കി; ഡെലിവറി ഡിസംബർ മുതൽ

നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിന്റെ പുതിയ 2022 മോഡൽ പുറത്തിറക്കി കവസാക്കി. 11.40 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങളോടെ എമറാൾഡ് ബ്ലേസ്ഡ് ഗ്രീൻ, മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീൽ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ലിറ്റർ ക്ലാസ് സ്പോർട്‌സ് ടൂററിനായുള്ള ഡെലിവറി ഈ…

ഭാവനയുടെ കിടിലൻ വർക്കൗട്ട് വീഡിയോ വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് ഭാവന. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ വർക്ക്ഔട്ട് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. പ്രയാസമേറിയ വ്യാമങ്ങൾ അനായാസമായി ചെയ്യുന്ന താരത്തെ വീഡിയോയിൽ കാണാം.‘നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല,…

മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ പൊലീസ് കസ്റ്റഡിയിൽ

കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ കൂടുതൽ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ ലഭിച്ചതോടെ അപകടസമയത്ത് മോഡലുകളുടെ കാറോടിച്ച അബ്ദുൽ റഹ്മാനെ സൈജുവിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെ ജാമ്യം വേണമെന്ന് ആവശ്യമായി സൈജു കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഡിജെ പാർട്ടി നടന്ന…

കുര്‍ബാന ഏകീകരണം: ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു

തൃശൂർ അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദികർ തടഞ്ഞുവെച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത്തരത്തിൽ പുതുക്കിയ കുർബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തിൽ, അതേ തീരുമാനം തന്നെ തൃശൂർ അതിരൂപതയും എടുക്കണം എന്ന ആവശ്യമാണ് വൈദികർ മുന്നോട്ടുവെക്കുന്നത്. എന്നാൽ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇതംഗീകരിക്കാൻ…

പറളിക്കുന്ന് ലത്തീഫിന്‍റെ കൊലപാതകം: നാല് പേർ കൂടി അറസ്റ്റിൽ

വയനാട് പറളിക്കുന്ന് അബ്ദുൾ ലത്തീഫിന്‍റെ കൊലപാതകത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. കേസിൽ നേരത്തെ റിമാൻഡിലായ ലത്തീഫിന്‍റെ രണ്ടാം ഭാര്യ ജസ്നയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്. ജസ്നയുടെയും സഹോദരന്‍റെയും മൊഴിയിലെ വൈരുദ്ധ്യം കാരണം നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 2020 ഡിസംബർ 20-ന് രാത്രി 10 മണിക്കാണ് അബ്ദുൽ ലത്തീഫ് രണ്ടാം ഭാര്യയുടെയും…

ആഫ്രിക്കൻ വകഭേദം: കുവൈത്ത് പ്രവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധിക്യതർ

ആഫ്രിക്കയിൽ വകഭേദം സംഭവിച്ച കൊറോണ വൈറസ്‌ കണ്ടെത്തിയ സാഹചര്യം കുവൈത്തിലെ പ്രവാസി സമൂഹവും ഏറെ ആശങ്കയോടെയാണു വീക്ഷിക്കുന്നത്‌. പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്ത്‌ അധികൃതർ ഏർപ്പെടുത്തിയേക്കാവുന്ന നിയന്ത്രണങ്ങൾ , വീണ്ടും തിരിച്ചടി ആകുമോ എന്ന ആശങ്കയാണു പലരും പങ്കു വെക്കുന്നത്‌. 20 മാസത്തെ ഇടവേളക്ക്‌ ശേഷം കഴിഞ്ഞ മാസം മുതലാണു നാട്ടിൽ നിന്നുള്ള വിമാന സർവ്വീസ്‌…

ആഡംബര എസ്‍യുവി സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ

മലയാളത്തിന്റെ യുവ താരം ധ്യാൻ ശ്രീനിവാസനും ആഡംബര വാഹനമായ, ഒരു കോടിയിലധികം വിലവരുന്ന ബിഎംഡബ്യു എക്സ് 6 സ്വന്തമാക്കി. കൊച്ചിയിലെ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ധ്യാൻ ശ്രീനിവാസൻ ബിഎംഡബ്യു എക്സ് 6 വാങ്ങിയത്. കുടുംബത്തോടൊപ്പം എത്തിയാണ് ധ്യാൻ ശ്രീനിവാസൻ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ യുവ താരം ധ്യാൻ മിനി കൂപ്പറും വാങ്ങിയിരുന്നു.

പ്രവാസികള്‍ക്ക് ഒമാനിലെ പ്രവേശന വിലക്കില്‍ ഇളവ്

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിൽ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില് ‍പ്രവാസികള്‍ക്കും ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം. ദക്ഷിണാഫ്രിക്ക , നമീബിയ , ബോട്സ്വാന , സിംബാവെ, ലിസോത്തോ,…

നോര്‍ക്ക മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു: 75 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു മാസം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, ജാവാ പ്രോഗ്രാമിങ്, ബിസിനസ് ഇന്റലിജന്‍സ് യൂസിങ് എക്‌സെല്‍ ആന്‍ഡ് ടാബ്ലോ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോഴ്‌സുകള്‍ ഓണ്‍ലൈനായതിനാല്‍  …

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

കോട്ടയത്തു നിന്നു കാണാതായ നാലു കുട്ടികളെ തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്നും കണ്ടെത്തി

കോട്ടയത്തു നിന്നു കാണാതായ നാലു കുട്ടികളെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. ഇവരിൽ മൂന്നു പേർ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ്. ഇവർ സഹോദരിമാരാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ നാടുവിടാനുള്ള കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

നയന്‍താരയ്ക്ക് ഇനി പുതിയ മേല്‍വിലാസം

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുള്ള പല പ്രമുഖരുടെയും വസതികള്‍ക്കൊപ്പം ചേര്‍ത്ത് പറയപ്പെട്ട പേരാണ് പോയസ് ഗാര്‍ഡന്‍. ഇപ്പോഴിതാ ഇവിടേയ്ക്ക് ഒരു പ്രമുഖ താരം കൂടി എത്തുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് പോയസ് ഗാര്‍ഡനില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്. വിലയെക്കുറിച്ച് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് കോടികള്‍ വിലമതിക്കുന്ന ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കിടപ്പുമുറികളുള്ള ഫ്ളാറ്റ് ആണ്…

ഗുജറാത്ത് തീരത്ത് ചരക്കുക്കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുക്കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രിയാണ് അംഭവം. ഭീമൻ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്റർ അറ്റ്ലാന്റിക് ഗ്രേസ് എന്നിവയാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. കപ്പൽ ജീവനക്കാർക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂhttps://bit.ly/3kJHKeF

ഒമിക്രോണ്‍ വകഭേദം; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സീൻ്റെ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും വകഭേദം കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്തമാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. ഡൽഹിയിൽ ചേർന്ന ഉകൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

സന്തോഷ് ട്രോഫി; തമിഴ്നാടിന് രണ്ടാം വിജയം

സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യത റൗണ്ടിൽ തമിഴ്നാടിന് വിജയം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാട് ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. സെന്തമിഴി ആണ് വിജയ ഗോൾ നേടിയത്. വിജയിച്ചുവെങ്കിലും തമിഴ്നാടിന്റെ ഫൈനൽ റൗണ്ട് പ്രതീക്ഷകൾ കുറവാണ്. കർണാടക ആകും ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. കർണാടകയ്ക്ക് ഇന്ന് തെലുങ്കാനയ്ക്ക് എതിരെ ഒരു സമനില മതി…

പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ

വിദ്യാർഥിയെ മർദ്ദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ എസ്‌ഐക്ക് സസ്പെൻഷൻ. മംഗലപുരം എസ്‌ഐ വി തുളസീധരൻ നായർക്കെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കും. ദുർബല വകുപ്പുകൾ ചുമത്തിയാണ് വാറണ്ടുള്ള പ്രതിയെ എസ്‌ഐ വിട്ടയച്ചതെന്ന് ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ…

ഇന്തോനേഷ്യ ഓപ്പൺ; പിവി സിന്ധു പുറത്ത്

ഇൻഡൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സൂപ്പർതാരം പി.വി. സിന്ധുവിന് തോൽവി. സെമി ഫൈനലിൽ തായിലാൻഡിൻ്റെ രണ്ടാം സ്വീഡ് രച്ചനോക്ക് ഇന്റനോണിനോടാണ് തോൽവി. സ്കോർ 21-15, 9-21, 14-21.

നിതി ആയോഗ് റിപ്പോർട്ട് യു.ഡി.എഫിന് ലഭിച്ച അംഗീകാരം: രമേശ് ചെന്നിത്തല

രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നിതി ആയോഗിന്റെ റിപ്പോർട്ടിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കൂടുതൽ വായിക്കാൻ NEWSCOM…

മാസ് ഡയലോ​ഗുമായി കുഞ്ഞാലി;തരം​ഗമായി മരക്കാർ സ്നീക്ക് പീക്ക്

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. ചിത്രം തീയേറ്ററുകളിലെത്തുമ്പോൾ ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ സ്നീക്ക് പീക്ക് വീഡിയോയാണ് ഇപ്പോൾ തരം​ഗമാകുന്നത്. ‘കുഞ്ഞാലിയുടെ മേത്തൂന്ന് അവസാന ചോരയും ഉറ്റുവീഴുന്നതുവരെ പറങ്കികള് സാമൂതിരിയുടെ മണ്ണില്‍ കാല് കുത്തൂല’ എന്ന…

സ്വർണക്കടത്ത് കേസ്; സ്വപ്നയ്ക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ. കേസിൽ സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിൻ്റെ ആവശ്യം. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്ന് കേന്ദ്ര സർക്കാർ കൂടുതൽ വായിക്കാൻ…

കുർബാന ഏകീകരണം;സിനഡ് തീരുമാനത്തിൽ മാറ്റമില്ല; ബിഷപ്പിനെ തള്ളി കർദ്ദിനാൾ

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് സഭയിൽ ഭിന്നത. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയിലിന്റെ അവകാശവാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി. വത്തിക്കാനില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു.ഏകീകൃത കുര്‍ബാനയെന്ന സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നെന്നും അദ്ദേഹം…