Flash News
Archive

Day: November 29, 2021

ഐ.എസ്.എൽ; നോർത്ത്ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം

ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയെൻ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത്ഈസ്റ്റിനെ അവർ പരാജയപ്പെടുത്തിയത്. ചെന്നൈയ്ക്കായി ചാങ്‌തെയും അനിരുഥ് താപയും വലകുലുക്കിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസഗോൾ ചെന്നൈയുടെ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ സെൽഫ്‌ഗോളായിരുന്നു. ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്താണ്. അതേസമയം, തോൽവിയോടെ മൂന്ന് മത്സരങ്ങളിൽ…

രാജ്യസഭയിലെ സസ്‌പെൻഷൻ നടപടി; മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം

രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ മാപ്പ് പറയില്ലെന്ന് ബനോയ് വിശ്വം എംപി. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളി. വർഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാർക്കാണ് സസ്‌പെൻഷൻ കിട്ടിയത്. എളമരം കരീം, ബിനോയ് വിശ്വം എന്നിവരുൾപ്പെടെയുള്ള എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത്…

ഹലാൽ വിഷയം; പോപ്പുലർ ഫ്രണ്ട് അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു: കെ സുരേന്ദ്രൻ

ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട സർക്കാർ സഹായത്തോടെയാണ് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹലാൽ പ്രശ്നമുണ്ടാക്കുന്ന വർ​ഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് നടത്തിയത്. ഏകപക്ഷീയവും തീവ്രവാദികളെ സഹായിക്കുന്നതുമായ നിലപാടാണത്. ഹലാൽ എന്നത്…

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു. സെക്കൻറിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സ്പിൽവേയിൽ 30 സെൻറീമീറ്റർ ഉയർത്തിയ ഒരു ഷട്ടറിർ പത്തു സെൻറീമീറ്ററായി കുറച്ചു. നിലവിലെ റൂൾ കർവ് അനുസരിച്ച് അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം നാളെ മുതൽ സംഭരിക്കാം. ഇതിനുള്ള നീക്കത്തിൻറെ ഭാഗമായാണ് നടപടി….

പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം; സ്പീക്കർ എം.ബി രാജേഷ്

പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനവും ഭൂമിയുടെ താപനിലയുടെ സന്തുലിതയെ തകർക്കുന്നു. ഇതാണ് കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമന അളവ് കുറച്ചു മാത്രമേ ഭൂമിയുടെ വർദ്ധിക്കുന്ന താപനില നിയന്ത്രിക്കാനാകു….

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടി അന്നാ ബെൻ, നടൻ ജയസൂര്യ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ…

മഥുര ഷാഹി മസ്ജിദിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ;പള്ളി പൊളിക്കണമെന്ന് നാരയണി സേന

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭയുടെ ഭീഷണി. ഡിസംബർ ആറിന് മസ്ജിദിൽ മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭയുടെ നേതാവ് രാജ്യശ്രീ ചൗധരി പറഞ്ഞിരുന്നു. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്രം ഘട്ടിൽ നിന്ന് ശ്രീകൃഷ്ണ ജൻമസ്ഥാനിലേക്ക് മാർച്ച് നടത്തുമെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി…

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സർക്കാർ

കൊവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. വാക്സീനെടുക്കാതെ മാറിനിൽക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വാക്സീൻ എടുക്കാൻ വിസമ്മതം അറിയിച്ചവരെ പരിശോധിക്കാണ് നിർദ്ദേശം. പരിശോധനയിൽ ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനാണ് നീക്കം. അയ്യായിരത്തോളം അധ്യാപകർക്കെതിരാണ് സംസ്ഥാനത്ത് വാക്സീൻ എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. അലർജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം…

ഗ്രൂപ്പ് യോഗം; 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി ഗ്രൂപ്പ് യോഗം ചേർന്ന 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബ്ലോക്ക് സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നതിനും അതിന് നേതൃത്വം നൽകിയ ഡിസിസി ജനറല്‍ സെക്രട്ടറിമാർക്കുമാണ് നോട്ടീസ് നൽകിയത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം ആര്‍ ബൈജു, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കും യോഗത്തില്‍ പങ്കെടുത്ത പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മെമ്പർ പള്ളിച്ചല്‍…

എല്‍ഡിഎഫിന് നന്ദി പറഞ്ഞ്‌ ജോസ് കെ മാണി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എംപി. കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുനടന്ന തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി. ജോസ് കെ മാണിക്ക്…

വിവാദ സെൽഫിയിൽ ശശി തരൂരിന് പറയാനുള്ളത്

പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എംപിമാരോടാെപ്പമുള്ള ചിത്രം പങ്കുവെച്ചതിനു പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി ശശി തരൂർ എംപി. ഒരു തമാശയെന്നോണമാണ് വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫി ട്വീറ്റ് ചെയ്തതെന്നും അതിഷ്ടാപ്പെടാത്തവരോ‌ട് ക്ഷമ ചോദിക്കുന്നെന്നും ശശി തരൂർ പ്രതികരിച്ചു. തൃണമൂൽ കോൺ​ഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺ​ഗ്രസ് എംപി ജോതിമണി സെന്നിമലൈ, ഡിഎംകെ എംപി തമിഴാച്ചി…

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി ഇടപെട്ടാണ് വോട്ട് അസാധുവാക്കിയത്. യുഡിഎഫ് തര്‍ക്കം ഉന്നയിച്ചതോടെയാണ് വോട്ട് അസാധുവാക്കല്‍. 137 അംഗങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. 96 വോട്ടുകളാണ് ജോസ് കെ മാണിക്ക്…

ഭീമന്റെ വഴി, മരക്കാര്‍ ഹൈപ്പില്‍ മുങ്ങുമോ? വിൻസിയുടെ സംശയത്തിന് സംവിധായകന്റെ മറുപടി

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്ന ചിത്രം മരക്കാറിന്റെ ഹൈപ്പില്‍ മുങ്ങി പോകില്ലെന്ന് നടി വിന്‍സി. അത്തരമൊരു ആശങ്കയുണ്ടായിരുന്നു, എന്നാല്‍ സംവിധായകന്‍ വളരെ പോസിറ്റിവായിട്ടാണ് അതിനെ സമീപിച്ചതെന്നും വിന്‍സി പറഞ്ഞു. ‘ മരക്കാര്‍ പോലൊരു വലിയ ചിത്രത്തിന്റെ റീലീസിന് ശേഷം ഭീമന്റ വഴി റിലീസ് ആവുമ്പോള്‍ അത് ചിത്രത്തെ…

അടുത്ത വർഷത്തെ ആദ്യയാത്ര പ്രഖ്യാപിച്ച് മോദി

2022 ല്‍ നരേന്ദ്ര മോദി ആദ്യം സന്ദര്‍ശനം നടത്തുന്നത് യു.എ.ഇയിലേക്ക്. ഇന്ത്യയുടെ പവലിയന്‍ വളരെയധികം ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം. 75ാം സ്വാതന്ത്ര്യ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച നാല് നിലകളുള്ള കൂറ്റന്‍ പവലിയനാണ് ഇന്ത്യയുടേത്. ഇതിനോടകം തന്നെ 4 ലക്ഷത്തോളം ആളുകളാണ് ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത്. കാലാവസ്ഥയും…

ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: തമിഴ്നാടിന് 20 ​ഗോൾ ജയം!!

  ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ തമിഴ്നാടിന് തകർപ്പൻ ജയം. തെലുങ്കാനയെ തകർത്തത് 20 ​ഗോളുകൾക്കാണ്. ഒരു ഗോൾ പോലും തിരിച്ചടിക്കാതെ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു തെലുങ്കാനയ്ക്ക്. തമിഴ്നാടിനെ അറ്റാക്കിംഗ് താരം സന്ധ്യ മാത്രം 8 ഗോളുകളാണ് അടിച്ചത്. സരിത തമിഴ്നാടിനായി നാലു ഗോളുകളും ദുർഗ, മാളവുക എന്നുവർ മൂന്ന് ഗോളുകൾ വീതവും നേടി.

‘നല്ല നിയമങ്ങളായിരുന്നു’; കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം

വിവാദ കാർഷിക നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ട് പാർലമെന്റില്‍ പാസാക്കിയ ബില്ലിലും നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം.സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടായിരുന്നു സർക്കാർ കാർഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതെന്നും എല്ലാവരെയും ഒന്നിച്ചു നിർത്തേണ്ട സാഹചര്യം പരിഗണിച്ചുമാത്രമാണ് പിന്മാറ്റമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ‘കർഷകരുടെയും ഗ്രാമീണ മേഖലയുടെയും സാമൂഹിക, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടായിരുന്നു സർക്കാർ കാർഷിക നിയമങ്ങള്‍…

ഐശ്വര്യവും സമൃദ്ധിയും വരുമത്രെ.., കുരങ്ങുത്സവം ആഘോഷിച്ച് ഈ രാജ്യം!

രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം തായ്‌ലന്‍ഡില്‍ വീണ്ടും കുരങ്ങുത്സവം ആഘോഷിച്ചു. പ്രദേശത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നത് കുരങ്ങുകളാണെന്നാണ് ഇവിടുള്ളവരുടെ വിശ്വാസം. മധ്യതായ്ലാന്‍ഡിലെ ലോപ്ബുരിയില്‍ നടന്ന കുരങ്ങുത്സവത്തില്‍ ആയിരക്കണക്കിന് കുരങ്ങുകള്‍ക്കായി രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇത്തവണ ഒരുക്കിയത്. ഫ്രാ പ്രാങ് സാം യോഡ് ക്ഷേത്രത്തിനുപുറത്ത് ഉത്സവം കാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികളാണ് എത്തിയത്. ഈസമയം കുരങ്ങുകള്‍ സഞ്ചാരികള്‍ക്കുമേല്‍ വലിഞ്ഞുകയറിയും ചിത്രങ്ങള്‍…

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

പാർലമെൻ്റ് ശൈത്യകാല സമ്മേളനം ആരംഭിച്ച ദിവസം തന്നെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. താങ്ങുവിലയ്ക്ക് നിയമസംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരുക്ക്

മലപ്പുറം പുതുപൊന്നാനിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്ക്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

തമിഴ്‌നാട്ടിൽ ഭൂചലനം; 3.6 തീവ്രത

  തമിഴ്‌നാട്ടിൽ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എൻസിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പുലർച്ചെ 4.17ന് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ്…

ഒമിക്രോൺ ഭീതിയിൽ ലോകം; കൂടുതൽ രാജ്യങ്ങളിൽ പുതിയ കേസുകൾ; അതീവജാഗ്രത

  കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ഭീതിയില്‍ ലോകം. കാനഡ, ഓസ്ട്രിയ തുടങ്ങി കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് റിപ്പോര്‍ട്ടുചെയ്തു. യുകെയില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ യുകെ പുറപ്പെടുവിച്ചു. പൊതുവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡിലേക്കെത്തിയ 13 പേര്‍ക്ക് ഒമിക്രോണ്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്…

തെക്കൻ കേരളം മഴക്കെടുതിയിൽ; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം

  തിരുവനന്തപുരത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നെടുമങ്ങാട് 25 ഓളം വീടുകളിൽ വെള്ളം കയറി. കത്തിപ്പാറ തോടിനു കുറുകെയുള്ള പാലം ഒഴുകിപ്പോയി. നദികളിലെ ജലനിരപ്പും ഉയരുകയാണ്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴയാണ് വ്യാപക നാശം വിതച്ചത്. വെള്ളറട കുടപ്പനമൂട് ജംഗ്ഷന് സമീപം റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു….

ആർടിപിസിആർ നിർബന്ധം: അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കര്‍ണാടക

  കാസര്‍കോട്-കർണാടക അതിര്‍ത്തിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമാകും ഇളവുണ്ടാവുക. കര്‍ണാടകയുടെ തീരുമാനം നിരാശാജനകമാണെന്ന് മഞ്ചേശ്വരം എം.എല്‍.എ. പറഞ്ഞു. കാസര്‍കോട്ടുകാരെ വീണ്ടും ഏറെ ബുദ്ധിമുട്ടിക്കുന്നതാണ് കര്‍ണാടകയുടെ പുതിയ തീരുമാനം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തലപ്പാടിയില്‍ പരിശോധനയെ ഇല്ലായിരുന്നു….

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, നടി അന്ന ബെന്‍, സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ,ഗായകന്‍ ഷഹബാസ് അമന്‍ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം എന്ന സംഗീത…