Archive

Day: January 6, 2022

സന്തോഷ് ട്രോഫി: കേരളം ഗ്രൂപ്പ് എയിൽ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. കേരളം ഗ്രൂപ്പ് എ യിൽ. മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എ യിലുള്ളത്. ഗുജറാത്ത്, കർണാടക, ഒഡീഷ, സെർവിസ്സ് , മണിപ്പൂർ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മലപ്പുറം ജില്ലയിലെ…

വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം

തിരുവനന്തപുരം വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. പറവൂര്‍ സ്വദേശികളായ രണ്ടുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്‌മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മതില്‍ ഇടിഞ്ഞുവീണത്. വര്‍ക്കല ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി; മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. ഇന്ന് വൈകീട്ട് മൂന്നരയോടെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും…

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു: പ്രതിഭാസംഗമം നാളെ

2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും അനുമോദിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി 7) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടക്കുന്ന പ്രതിഭാസംഗമവും അവാര്‍ഡ് വിതരണവും മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ…

എം.ശിവശങ്കർ സ്പോര്‍ട്സ്, യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും

ഒന്നരവർഷത്തെ സസ്പെൻഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കറിനെ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജുലൈയിലായിരുന്നു ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി ഒരു വർഷം പിന്നിട്ടതോടെയാണ് ശിക്ഷാ നടപടി പിൻവലിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്. ഈ ശുപാർശ മുഖ്യമന്ത്രി…

കൈക്കൂലി: വില്ലേജ് ഓഫീസിലെ ഫീൽഡ്‌ അസിസ്റ്റന്റുമാർ പിടിയിൽ

വിജിലൻസ് പരിശോധനയിൽ കൈക്കൂലിയുമായി രണ്ട് ഫീൽഡ് അസിസ്റ്റന്‍റുമാരെ പിടികൂടി. കോങ്ങാട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. കൈക്കൂലിയായി ലഭിച്ച 50,000 രൂപയും കണ്ടെത്തി. ചല്ലിക്കൽ സ്വദേശി കുമാരനെന്ന വൃദ്ധൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. കുമാരനു പൈതൃക സ്വത്തായ 53 സെന്റ് കൂടാതെ 16 സെന്‍റ് സ്ഥലവും കൈവശമുണ്ട്. ഈ…

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ഈ മാസം 15ന് പോയി 29 ന് തിരിച്ചെത്തും. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും പേഴ്സണൽ സെക്രട്ടറി പി.എ സുനീഷും യാത്രയിലുണ്ടാകും. എല്ലാ ചെലവും സർക്കാർ വഹിക്കും.

ഇറ്റലിയില്‍ നിന്ന് അമൃത്‍സറിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ്

ഇറ്റലിയില്‍ നിന്ന് അമൃത്‍സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കോവിഡ്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് കോവിഡ് ഉഗ്രവ്യാപനം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. വൈറസിന്റെ വ്യാപന ശേഷി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കായ 2.69 ആയി. രാജ്യത്ത് ഒമിക്രോൺ കേസുകൾ 2500 കടന്നു….

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു. ഇതില്‍ 45 പേര്‍…

തീരസംരക്ഷണത്തിനായി കടൽ ഭിത്തി നിർമ്മിക്കും: റോഷി അഗസ്റ്റിൻ

കടലാക്രമണങ്ങളില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കടല്‍ ഭിത്തിയിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ കേരളത്തിലെ 10 ഹോട്ട് സ്പോട്ടുകളില്‍ വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കും. താല്‍ക്കാലിക പരിഹാരങ്ങള്‍ അടുത്ത മാസങ്ങളിലായി ഉണ്ടാവും. ഒന്നര വര്‍ഷത്തിനുള്ളില്‍ കടല്‍ ഭിത്തികൾ നിർമിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തില്‍ ഏകദേശം 60 കിലോമീറ്റര്‍ തീരപ്രദേശത്ത്…

കാരുണ്യ പ്ലസ് KN – 402 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -402 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10…

ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ഗൗതം ഗംഭീറും സുനിൽ ഗവാസ്കറുമാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായതാണ് വിമർശനത്തിന് ഇടയാക്കിയത്. ക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ റൺസൊന്നും എടുക്കാതെ പന്ത് പുറത്തായിരുന്നു. റബാഡയെ ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. ഏകദിനത്തിലാണ് ഇങ്ങനെയൊരു ഷോട്ട്…

മേയറുടെ കാറിൽ നിന്ന് മാരക ലഹരിമരുന്ന് പിടികൂടി

നൈജറിലെ മേയറുടെ കാറിൽ നിന്ന് മാരക ലഹരിമരുന്ന് പിടികൂടി. 200 കിലോഗ്രാം കൊക്കെയ്നുമായി മേയറെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തതായി നൈജര്‍ പൊലീസ് അറിയിച്ചു. മാലിയിൽ നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് ശേഷം, ഈ മയക്കുമരുന്ന് ലിബിയയിലേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പശ്ചിമാഫ്രിക്കൻ രാജ്യത്ത് പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയാണിത്. മേയറെയും ഡ്രൈവറെയും ചോദ്യം ചെയ്യുന്നതിനായി…

ബിന്ദു അമ്മിണിക്കെതിരായ മര്‍ദ്ദനം; പ്രതിയെ രക്ഷിക്കാനുള്ള പോലീസ് ശ്രമം പ്രതിഷേധാര്‍ഹമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

പൊതുപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിയെ പട്ടാപ്പകല്‍ ക്രൂരമായി മര്‍ദ്ദിച്ച ആര്‍എസ്എസ് അക്രമിയെ രക്ഷിക്കാനുള്ള പോലീസ് നീക്കം പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി. കോഴിക്കോട് വെള്ളയില്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ മോഹന്‍ദാസാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. കൂടാതെ അക്രമത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ലഭിച്ചിട്ടും നിസാര…

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍, പ്രതി ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു. പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ വിചാരണക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും…

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു:പത്മശ്രീ ജേതാവിനെതിരെ കേസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ ഉദ്ധബ് ഭരാലിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്. ബാലിയുടെ സംരക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയെ തന്നെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നൽകിയ പരാതിയിൻമേലാണ് പൊലീസ് കേസ് എടുത്തത്. ഇയാൾക്കെതിരെ പരാതി ലഭിച്ചത് ഡിസംബർ 17നാണ്….

ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ

ആന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജ​ഗജാന്തം പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ടിനുവിന്റെ അടുത്ത ചിത്രത്തിൽ ജയസൂര്യനായകനാവുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. ടിനു പാപ്പച്ചനും നടൻ അരുൺ നാരായണനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യയാണ് ഇക്കാര്യം പങ്കുവച്ചത്. ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതിൽ വളരെ ആവേശത്തിലാണ്. ഈ…

‘സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും; ഇ. ശ്രീധരന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ. ശ്രീധരന്‍. പദ്ധതിക്കായി 393 കിലോ മീറ്റര്‍ ഭിത്തികെട്ടേണ്ടിവരും. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പദ്ധതി, നാട്ടിനാവശ്യമായ പദ്ധതികള്‍ വേറെയുണ്ട്. സിൽവർ ലൈൻ പദ്ധതി മുഖ്യമന്ത്രിയുടെ പിടിവാശിയെന്ന് ഇ ശ്രീധരൻ ആരോപിച്ചു. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എലവേറ്റഡ്…

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ച: അന്വേഷണത്തിന് പ്രത്യേക സമിതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ചയിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് പഞ്ചാബ് സ‍ർക്കാർ. ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുരക്ഷ വീഴ്ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജിയെത്തിയിട്ടുണ്ട്. ലോയേർസ് വോയ്സ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി…

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്: ഏജൻസികൾക്കെതിരെ കേന്ദ്ര അന്വേഷണം

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ വിവിധ ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ഇ ഡി, ജിഎസ്ടി ഇന്റലിജൻസ്,ഐ ടി വകുപ്പ് തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിർ x എന്ന കമ്പനി ഈ അടുത്ത 40 കോടിയുടെ വെട്ടിപ്പ് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണവുമായി എത്തുന്നത്. അതേസമയം കണ്ണൂരിൽ നടന്ന കോടികളുടെ…

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?; നാടിന്റെ വികസത്തിൽ താൽപര്യമുളള എല്ലാവരും സഹകരിക്കണം; മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാനും ചിലരുടെ എതിര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുള്ള അവസ്ഥയില്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണത്തിനായി എറണാകുളത്ത് സംഘടിപ്പിച്ച ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ…